2011, ജൂലൈ 1, വെള്ളിയാഴ്‌ച

എസ് എഫ് ഐ സമരം എന്തിന്

എസ് എഫ് ഐ നടത്തുന്ന സമരത്തിന്റെ സാങ്കത്യം മനസ്സിലാവുന്നില്ലെന്നും,കഴിഞ്ഞ സറ്ക്കാറ് ചെയ്തതില് നിന്ന് വ്യത്യസ്ഥമായി ഒരു മാറ്റവും ഇപ്പോഴത്തെ സറ്ക്കാറ് സ്വാശ്രയ പ്രവേശനക്കാര്യത്തില് സ്വീകരിച്ചിട്ടില്ലെന്നും,ഇന്റെറ് ചറ്ച്ചുകാറ് കഴിഞ്ഞ കാലങ്ങളിലും ഈ ഇതേ നിലപാട് തന്നെ യാണ് തുടറ്ന്നതെന്നും ,കഴിഞ്ഞ അഞ്ചുകൊല്ലക്കാലം എസ് എഫ് ഐ കാറ് സമരം ചെയ്തില്ലെന്നും, ഇപ്പോഴത്തെ സമരം കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുട് ചോറു മാന്തിക്കുകയാണെന്നുംസി പി എമ്മിന്റെ രാഷ്ട്രീയ അജന്ഡയാണ് എസ് എഫ് ഐ കാരെ ഉപയോഗിച്ച് നടപ്പാക്കുന്നതെന്നുംഒക്കെയാണ് ഇപ്പോള് നടക്കുന്ന സമരത്തിനു നേരെ യു ഡി എഫുകാരും അവരുടെ കുഴലൂത്തുകാരും നടത്തിക്കൊണ്ടിരിക്കുന്ന വിമറ്ശനങ്ങള്.എന്നാല് എന്താണ് ഇതിന്റെ നിജസ്ഥിതി,
മെഡിക്കല് പി ജി പ്രവേശനത്തിന് 50-50 പാലിക്കാമെന്ന് മാനേജുമെന്റ്റുകള് കഴിഞ്ഞ സറ്ക്കാരിനോട് സമ്മതിച്ചിരുന്നതും, മെഡിക്കല് കൗണ്സില് ഓഫ് ഇന്ത്യ കറ്ശനമായി ആ അനുപാതം പാലിക്കണമെന്ന് നിറ്ദ്ദേശിച്ചിട്ടുള്ളതുമാണെന്ന സത്യം ആദ്യം കണക്കിലെടുത്തുകൊണ്ടുവേണം കാര്യങ്ങളെ കാണാന്.
മെയ് 30-ആം തിക്കകം സറ്ക്കാറ് കോട്ടയിലെ 50% കുട്ടികളുടെ അലോട്ട് മെന്റ്റ് ഉണ്ടാവത്തതിനാലാണ് മുഴുവന് സീറ്റിലും ചര്ച്ച് കൗണ്സിലും, 21 ല് 15 സീറ്റില് പരിയാരവും അഡ്മിഷന് നടത്തിയതെന്ന് മാനേജുമെന്റ്റുകള് പറയുന്പോള് രണ്ട് കാര്യങ്ങള് ചറ്ച്ച ചെയ്യാതിരിക്കാനാവില്ല.
(1) എന്തുകൊണ്ട് സറ്ക്കാര് അവരുടെ ക്വോട്ട ഫില്ലു ചെയ്യാനുള്ള കുട്ടികളുടെ ലിസ്റ്റ് 30- ആം തിയ്യതിക്കു മുന്പ് നല്കിയില്ല
(2) സറ്ക്കാറ് ലിസ്റ്റ് നല്കാതിരുന്നാല് അത്രയും സീറ്റ് മാനേജുമെന്റ്റിനു സ്വന്തമാക്കാനാവുമോ.
മെയ് 18-ആം തിയ്യതി അധികാരത്തില് വന്ന സറ്ക്കാരിന് സാവകാശം കിട്ടാത്തതിനാലാണ് ലിസ്റ്റ് നല്കാതിരുന്നതെന്നും അതിനു മുന്പുള്ള സറ്ക്കാരിന് സാവകാശമുണ്ടായിട്ടും നല്കിയില്ലെന്നും ഉമ്മന്ചാണ്ടിയും കൂട്ടരും പറയുന്പോള് മെയ് 21 -ആം തിയ്യതിയാണ് ഈ കോളെജുകള്ക്ക് അഫിലിയേഷന് കിട്ടിയതെന്ന വസ്തുത കാണാതെ പൊയ്ക്കൂടാ.പിന്നെ ലിസ്റ്റ് തയ്യാറാക്കേണ്ടതും നല്കേണ്ടതും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ആരോഗ്യമന്ത്രിയോ അല്ലെന്ന കാര്യവുയോ വിസ്മരിക്കരുത്.
എന്നിട്ടും യഥാസമയത്ത് ലിസ്റ്റ് നല്കാതിരുന്ന ഉദ്യോഗസ്ഥരോട് ഒരു വിശദീകരണം ചോദിക്കുകയോ നടപടി സ്വീകരിക്കുകയോ ഈ സറ്ക്കാറ് ചെയ്തില്ല എന്നതുകൊണ്ടുതന്നെ ഈ സറ്ക്കാരിന്റെ ലക്ഷ്യം മാനേജുമെണ്റ്റുകളുടെ ലക്ഷ്യം തന്നെ ആയിരുന്നു എന്നും , മറിച്ച് ഒരു നിലപാട് എടുത്താല് ആരോഗ്യമന്ത്രിയുടേയും വിദ്യാഭ്യാസമന്ത്രിയുടേയും മക്കള്ക്ക് സീറ്റ് നഷ്ടപ്പെടുമെന്നും അറിയാമായിരുന്നു.
ഇവിടെയാണ് എസ് എഫ് ഐ യുടെ സമരത്തിന്റെ ഒരു പ്രസക്തി. അവറ് ഈ വിഷയം ഉയറ്ത്തി തെരുവിലിറങ്ങിയില്ലായിരുന്നു എങ്കില് ആ 50% സീറ്റ് സറ്ക്കാറ് ഏറ്റെടുക്കുകയില്ലായിരുന്നെന്നതാണ് വാസ്തവം.
പിന്നീടും സറ്ക്കാറ് മാനേജുമെന്റ്റുകള്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതിപ്രകാരമാണ്. ജൂണ് 30 വരെ അഖിലേന്ത്യാ ക്വാട്ടയിലെ അഡ്മിഷന് സുപ്രിം കോടതി സമയം നീട്ടി നല്കിയപ്പോള് പോലും നമ്മുടെ സറ്ക്കാറ് നമുക്കും അത് ഭാധകമാക്കാന് കോടതിയെ സമീപിച്ചില്ല. അവസാനം കറ്ണ്ണാടക അനുകൂലമായി വിധി നേടിയപ്പോള് നില്ക്കക്കള്ളിയില്ലതെയാണ് 23-ആം മണിക്കൂറില് 28-ആം തിയ്യതി കോടതിയെ സമീപിച്ചത്. എസ് എഫ് ഐ സമരം നടത്തുകയും സംസ്ഥാനത്ത് വലിയ ഒച്ചപ്പാടുണ്ടാകുകയും ചെയ്തില്ലായിരുന്നു എങ്കില് എന്താകുമായിരുന്നു സ്ഥിതി. കേരള ഹൈ കോടതിക്ക് സറ്ക്കാറ് ഉത്തരവാദിത്വം നിറവേറ്റുന്നില്ല എന്നുവരെ പറയേണ്ടിവന്നത് എന്തുകൊണ്ടാണ്.
ഇവിടെയാണ് രണ്ടു സറ്ക്കാരുകളും തമ്മിലെ വ്യത്യാസം പ്രകടമാകുന്നത്. സ്വാശ്രയ അഡ്മിഷന് പ്രശ്നത്തില് ശ്രദ്ധിക്കാന് സമയം കിട്ടാതിരുന്ന ഈ സറ്ക്കാരിന് സി ബി എസ് സിക്ക് അംഗീകാരം കൊടുക്കാനുള്ള സാവകാശവും കുറ്റ പത്രം കൊടുത്തതും കൊടുക്കാനായതുമായ വിജിലന്സ് കേസുകള് പരിശോധിക്കാനും പുനരന്വേഷണത്തിന് ഉത്തരവിടാനും സാവകാശം എത്ര പെട്ടന്നാണ് തരപ്പെട്ടത്.
ഇന്റ്ററ് ചറ്ച്ച് കൗണ്സിലുകാരുടെ അനമരയില് പോയി സല്ക്കാരവും സ്വീകരിച്ച് 100 %സീറ്റിലും അഡ്മിഷന് നടത്താനുള്ള ഉത്തരവ് എഴുതിക്കൊടുക്കാന് എത്രപെട്ടന്നാണ് സാവകാശം ലഭിച്ചത്.
എസ് എഫ് ഐ സഖാക്കള് സമരം നടത്തി പോലീസിന്റെ ഭീകര മറ്ദ്ധനത്തിനിരയായി രക്തം ചിന്തിയില്ലായിരുന്നു എങ്കില് മെ ഡിക്കല് പി ജി യിലെ 100 % സീറ്റും ഇക്കുറി മാനേജുമെറ്റുകള് വിറ്റ് കാഷാക്കുമായിരുന്നു എന്നു മാത്രമല്ല അര്ഹമായ മെറിറ്റുള്ള വിദ്യാറ്ഥികള് തഴയപ്പെടുകയും ചെയ്യുമായിരുന്നില്ലെ. നിങ്ങളുടെ ഭാഷയില് പറഞ്ഞാല് ചുടുചോ റു മാന്തുന്ന കുട്ടിക്കുരങ്ങന്മാറ് ചിന്തിയ ചോരയുടെ ഗുണം പറ്റുന്നവറ് കമ്മ്യൂണിസ്റ്റുകാറ് മാത്രമല്ലെന്നെങ്കിലും വിമറ്ശകറ് തിരിച്ചറിയുകയും അവരെ കല്ലെറിയാതിരിക്കുകയെങ്കിലും ചെയ്യണമെന്നഭ്യറ്തിക്കുന്നു. കൂട്ടത്തില് എം വി ജയരാജനെ പോലുള്ളവറ് കുറച്ചുകൂടി  തിരിച്ചറിവ് പ്രകടിപ്പിക്കുകയും ചെയ്യേണ്ടതായിരുന്നു  എന്നും പറയട്ടെ.

2011, ജൂൺ 28, ചൊവ്വാഴ്ച

ആരാണ് വറ്ഗീയ വാദികള്?


മോക്ഷമാണ് മതങ്ങളുടെ ആത്യന്തിക വാഗ്ദാനമെങ്കിലും ,മതങ്ങള് എല്ലാം തന്നെ അതാതിന്റെ ഉത്ഭവകാലത്തെ രാഷ്ട്രീയസാഹചര്യങ്ങള്ക്കും, ,സംസ്കാരങ്ങള്ക്കും ഉള്ളില്നിന്നുകൊണ്ട്നിലവിലെ വ്യവസ്ഥിതിയുടെ ദൂശ്യങ്ങളില്നിന്നും ജനങ്ങള്ക്ക് ആശ്വാസം പകരാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല് നിലവിലെ വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടുതന്നെ നിലവിലുള്ള അനീതിയുടേയും അസമത്വങ്ങളുടേയും യഥാറ്ത്തകാരണം വിശകലണം ചെയ്യാതെ,തൊലിപ്പുറത്തുള്ള ചികില്സാനിറ്ദ്ദേശങ്ങളാണ് നടത്തിയിട്ടുള്ളതും. എങ്കിലും അതും അന്നത്തെ അവസ്ഥയില് ഒരു വിപ്ളവം തന്നെയായിരുന്നു.
എന്നാല് ഇന്ന് വിപ്ളവകരമായ ഒരു മുന്നേറ്റവും മതങ്ങളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്നുമാത്രമാല്ല മത മേലാളന്മാറ് അതിനു പ്രതിബന്ദവുമാണ്.
അനുയായികള്ക്ക് മോക്ഷം വാഗ്ദാനം ചെയ്ത് സ്വര്ഗത്തിലേക്ക് പാതയൊരുക്കലാണ് മതങ്ങളുടെ അജണ്ഡ. മറിച്ച് ഇഹലോകജീവിതത്തിലെ പ്രശ്നങ്ങള്ക്ക് പരിഹാരം ഉണ്ടാക്കാനും, നീതി നടപ്പിലാക്കാനുമാണ് ഭരണകൂടം ശ്രമിക്കേണ്ടത്. . ഭക്ഷണം പാറ്പ്പിടം ആരോഗ്യം തുല്യനീതി സുരക്ഷിതത്വം എന്നീ ജീവിത പ്രശ്നങ്ങളില് ഹിന്ദുവിനോ, മുസല്മാനോ, ക്രിസ്ത്യാനിക്കോ ... വ്യത്യസ്ഥതയില്ല. അതിനാല് തന്നെ മതേതരമായ ഇത്തരം പ്രശ്നങ്ങള്ക്ക് പരിഹാരം കാണേണ്ട ഒരു സ്ഥാപനത്തില് മതവും മത സംഘടനകളും ഇടപെടുന്നതും സ്വാധീനം ചെലുത്തുന്നതും സ്വാധീനം കുറഞ്ഞ മതക്കാറ്ക്ക് നീതി നിഷേധിക്കലിനു വഴി വെക്കും.
മതേതര ഭരണകൂടം ആഗ്രഹിക്കുന്ന ഒരാളും മതത്തേയും മത ചിഹ്നങ്ങളേയും അധികാരത്തിനുള്ള കുറുക്കുവഴിയായി ഉപയോഗിക്ക്കുകയോ അങ്ങിനെ ഉപയോഗിക്കുന്നവരെ അനുകൂലിക്കുകയോ ഇല്ല. മതത്തെ അധികാരത്തിനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുന്നവരെല്ലാം തന്നെ വറ്ഗീയ വാദികളാണ്, അത്തരക്കാരുടെ മനസ്സ് ഭീകരതയുടെ ഒളിത്താവളം കൂടിയാണ്.
വറ്ഗീയ വാദികള് അവരുടെ മതക്കാറ്ക്കുവേണ്ടി വാദിക്കുകയും ആ മതത്തിലേ ഉപരിവറ്ഗ്ഗത്തിനു വേണ്ടി മാത്രം പ്രവറ്ത്തിക്കുകയുമാണ് ചെയ്യുന്നത്. ശരിയായ മത വിശ്വാസം കൂടിയില്ലാത്തവരും തങ്ങളുതെ ദുഷ്ചെയ്തികള്ക്ക് മറയായും, താന്താങ്ങളുടെ സ്വാറ്ത്ത നേട്ടങ്ങള്ക്കായും മാത്രം മതത്തെ ഉപയോഗപ്പെടുത്തുന്നവരാണവറ്. മതം അവറ്ക്കൊരുപകരണം മാത്രമാണ്.

2011, ജൂൺ 25, ശനിയാഴ്‌ച

ഇതാണോ സാമൂഹ്യനീതി?



ഒരു ഭരണകൂടം അത് രാജ ഭരണമായാലും, മുതലാളിത്ത ജനാധിപത്യത്തിലോ, സോഷ്യലിസ്റ്റ് ജനാധിപത്യത്തിലോ അധിഷ്ടിതമായതാണെങ്കിലും, സമൂഹ്യനീതിയാണു വാഗ്ദാനം ചെയ്യുന്നത്.എന്നാല് എന്താണു ഇന്നു നമുക്കു കിട്ടുന്ന സാമൂഹ്യനീതി. സറ്വ്വ മേഖലയിലും ഇരട്ടമുഖമല്ലെ ഭരണകൂടം നടപ്പാക്കികൊണ്ടിരിക്കുന്നത്.
(1) ഉള്ളവന് വാരി...ക്കോരി സൗജന്യങ്ങള് അനുവദിച്ചുകൊണ്ട് ശത കോടീശ്വരന്മാരുടെ എണ്ണം വറ്ദ്ധിപ്പിക്കുകയും, മറുഭാഗത്ത് ദരിദ്രറ്ക്ക് അല്പമെങ്കിലും ആശ്വാസകരമായിരുന്ന സബ്സിഡികളെല്ലാം തന്നെ ഇല്ലാതാക്കിയും വെട്ടിച്ചുരുക്കിയും നിത്യചെലവിനു വകയില്ലാത്തവരുടെ എണ്ണം ദിനേനയെന്നോണം കൂട്ടികൊണ്ടിരിക്കുകയും ചെയ്യുന്ന നെറികേടുകള് കാണിക്കുന്പോളും ദാരിദ്രരേഖക്ക് താഴെയുള്ളവരുടെ എണ്ണം കണക്കില് കുറക്കുവാന് മാനദണ്ഡങ്ങളില് മാറ്റം വരുത്തുകയും നീതി ഒട്ടും തീണ്ടാത്ത കള്ളത്തരം കാണിക്കുകയുമല്ലെ നമ്മുടെ സറ്ക്കാറ് ചെയ്യുന്നത്.
(2) കുബേരന്റെ നിലവാരത്തിനു കുറച്ചിലായി തോന്നുന്ന, വികലാംഗരായ ഭിക്ഷക്കാരെയടക്കം പൊതുസ്ഥലങ്ങളില്നിന്നും, രാജവീഥികളില് നിന്നും ആട്ടിയോടിച്ചുകൊണ്ട്മുതലാളിത്തത്തിലെ അരജന്മാരുടെ കണ്ണിനു ചതുറ്ഥിയായ കാഴ്ചകളെ ഭരണകൂടം നിഷ്കാസനം ചെയ്യാന് ശ്രമിക്കുകയ്യണിവിടെ.
(3) പ്രത്യേക സാന്പത്തിക മേഖല (S.E.Z) സൃഷ്ടിച്ചുകൊണ്ട് ബഹുരാഷ്ട്ര വന്കിട വ്യവസായികളെ സഹായിക്കുന്പോള്അവരോട് മത്സരിക്കാനാവാത്ത നിത്യവൃത്തിക്കുവേണ്ടി ചെറുകിട സ്ഥാപനങ്ങള് നടത്തുന്നവരെ കണ്ടില്ലെന്നു നടിക്കുകയും സറ്ക്കാരിന്റെ സകല ഒത്താശയോടെയും വന്കിടക്കാറ് അവരെ വിഴുങ്ങുകയും ചെയ്യുന്നു. പൊതു ഖജനാവിലേക്ക് കോടികള് വരുമാനമുണ്ടാക്കുന്ന രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങളെ ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്ക് തീറെഴുതികൊടുക്കുന്നു.
(4) പൊതുമേഖലാ എണ്ണകന്പനികള് ലക്ഷക്കണക്കിനു കോടിരൂപ സറ്ക്കാരിലേക്ക് ലാഭവിഹിതം അടച്ചുകൊണ്ടിരിക്കുന്പോള് ഇല്ലാത്ത നഷ്ടത്തിന്റെ കണക്കുപറഞ്ഞ് പെട്രോളിയം വിലവറ്ദ്ധിപ്പിച്ച് സകലമേഖലയിലും വിലക്കയറ്റം സൃഷ്ടിച്ച് സാധാരണക്കാരന്റെ ജീവിതം ദുസ്സഹവും ദുരിതമയവുമാക്കുന്നു.
(5) മെറിറ്റുള്ളവറ്ക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാകുന്പോളും കാഷുള്ളവന് ഡിഗ്രികള് വിലക്ക് വാങ്ങാനുതകുന്നതും ആതുര സുശ്രൂഷാ രംഗം പോലും ലാഭക്കൊതിയന്മാരുടെ അറവുശാലയാക്കുന്നതുമായ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നു.
(6) അവധിവ്യാപാരം പ്രോത്സാഹിപ്പിച്ചുകൊണ്ടും രാസവള സബ്സിടിയടക്കം എടുത്തുകളഞ്ഞുകൊണ്ടും, വന്കിട വ്യവസായികള്ക്കുവേണ്ടി കൃഷിക്കാരെ ഭൂമിയില് നിന്ന് ആട്ടിപ്പായിച്ചുകൊണ്ടും രാജ്യത്തിന്റെ നട്ടെല്ലായ കറ്ഷകരുടെ നടുവൊടിക്കുന്നു.
(7) എന്തിനധികം രാജ്യത്തിന്റെ സ്വതന്ത്രമായ നിലനില്പും, സുരക്ഷിതത്വവും വരെ അപകടത്തിലാക്കുന്ന വിധത്തില് തന്ത്രപ്രധാനമായ മേഖലകള് പോലും ബഹുരാഷ്ട്ര കുത്തകള്ക്ക് അടിയറവെക്കുന്നു.
വ്യാവസ്സായികരംഗം, കാറ്ഷീകരംഗം, , വിദ്യാഭ്യാസരംഗം , ആതുര സുശ്രൂഷാ രംഗം എന്നു വേണ്ടാ രാജ്യ സുരക്ഷ പോലും പണക്കാറ്ക്ക് തീറെഴുതിക്കൊടുക്കുകയും ചെയ്യുന്ന യജമാന നീതിയാണ് ഇവിടെ നിലനില്ക്കുന്നത്.
ഭരണകൂടമനസ്സിലെ പുറം പോക്കില് ജീവിക്കുന്ന കോടിക്കണക്കിനു നീതിനിഷേധിക്കപെട്ട ജനങ്ങളുടെ ശബ്ദമാകാനാവാത്ത ഒരു തത്വ ശാസ്ത്രത്തിനും വശം വദരാവാതിരിക്കുക. ഇരട്ട നീതിയല്ല എല്ലാവറ്ക്കും തുല്യനീതിയാവണം നമ്മുടെ ലക്ഷ്യം. അതു നല്കാന് കഴിയാത്ത ഒരു ഭരണകൂടത്തേയും നാം അംഗീകരിക്കേണ്ടതില്ല.

2011, ജൂൺ 23, വ്യാഴാഴ്‌ച

എന്തുകൊണ്ട് സി ബി എസ് ഇ യെ പ്രണയിക്കുന്നു.


സറ്ക്കാറ് സ്ക്കൂളുകളില് കുട്ടികള് കുറയാനും, സി ബി എസ് സി സ്ക്കൂളുകളില് കുട്ടികള് വറ്ദ്ധിക്കാനും കാരണമായി ഉയറ്ത്തിക്കാണിക്കുന്ന പ്രധാന വിഷയം സംസ്ഥാന സിലബസിന്റെ പോരായ്മയും, സറ്ക്കാറ് സ്ക്കൂളുകളുടെ ശോച്യാവസ്ഥയുമാണ്.
എന്നാല് ഇക്കഴിഞ്ഞ എന്ട്രന്സ് പരീക്ഷകളിലെല്ലാം തന്നെ ഉയറ്ന്ന മാറ്ക്ക് വാങ്ങിയവരിലും വിജയം വരിച്ചവരിലും ഭൂരിപക്ഷവും സറ്ക്കാറ് സ്കൂളുകലില് പഠിച്ചവരാണെന്ന് കണക്കുകള് സൂചിപ്പിക്കുന്നു. അതിനാല് തന്നെ സംസ്ഥാന സിലബസ് നിലവാരമില്ലാത്തതാണെന്ന വാദം പൊള്ളയാണെന്ന് അംഗീകരിക്കേണ്ടിവരും.രണ്ടാമതായി സി ബി എസ് സി സ്ക്കൂളുകളിലെ വിജയശതമാനം മികച്ചതാണെന്നതായിരുന്നു. പക്ഷെ ഇപ്പോള് ആ വാദവും പൊള്ളയാണെന്ന് വന്നിരിക്കുന്നു എന്നു മാത്രമല്ലസാന്പത്തികമായി ഉയറ്ന്നവരുടേയും, മക്കളുടെ വിദ്യാഭ്യാസക്കാര്യത്തില് പതിവിലും കൂടുതല് ശ്രദ്ധകൊടുക്കുന്നവരുമായ രക്ഷിതാക്കളുടെ മക്കളാണ് സി ബി എസ് സി യില് പഠിക്കുന്നത് എന്നതും അറിയപ്പെടുന്ന സി ബി എസ് സി സ്ക്കൂളുകളിലെല്ലാം തന്നെ, കുട്ടികളുടെ മാത്രമല്ല ചിലതില് രക്ഷിതാക്കളുടെ വരെ ഐ ക്യു പരിശോധിച്ചും പ്രവേശന പരീക്ഷ നടത്തിയുമാണ് കുട്ടികളെ ചേറ്ക്കുന്നതെന്ന വസ്തുതയും കണക്കിലെടുക്കുന്പോള് സറ്ക്കാറ് സ്കൂളുകളെ അപേക്ഷിച്ച് ഇവിടങ്ങളിലെ വിജയശതമാനത്തിലെ കണക്ക് യാഥാറ്ത്യങ്ങളോട് പൊരുത്തപെടുന്നതല്ല എന്നുകൂടി മനസ്സിലാക്കണം.
സറ്ക്കാറ് സ്ക്കൂളുകളില് പഠിക്കുന്ന ഒരു വിഭാഗം കുട്ടികളുടെ സാമൂഹ്യ സാന്പത്തിക സ്തിതിയും കുട്ടികളുടെ പഠനക്കാര്യത്തില് രക്ഷിതാക്കളുടെ ശ്രദ്ധക്കുറവുമെല്ലാം കൂടി കൂട്ടിനോക്കിയാല് സി ബി എസ് സി യെ അപേക്ഷിച്ച് എത്രയോ മുകളിലാണ് സറ്ക്കാറ് സ്ക്കൂളുകള് എന്ന് മനസ്സിലാക്കാം.
സി ബി എസ് സി സ്ക്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള് മികച്ചതാണെന്ന് വാദിക്കുന്നവറ് പ്രശസ്തമായ ചുരുക്കം ചില സ്ക്കൂളുകളെ വിലയിരുത്തിയാണ് കാര്യങ്ങള് പറയുന്നതെന്നും മഹാഭൂരിപക്ഷം സി ബി എസ് സി കളും അടിസ്ഥാന ഭൗതികസൗകര്യങ്ങള് ഇല്ലാത്തതും ശരിയായ വിദ്യാഭ്യാസ യോഗ്യതയോ, പതിശീലനമോ ഇല്ലാത്ത അദ്ധ്യാപകരേയുമാണ് ഉള്കൊള്ളുന്നതെന്ന വസ്തുത കാണാതെ പോകുന്നു.
എന്നിട്ടും എന്തുകൊണ്ട് ഇടത്തരക്കാരിലും തൊഴിലാളികളിലും വരെ സി ബി എസ് സിയോടുള്ള അഭിനിവേഷം കൂടിവരുന്നു എന്നു നോക്കിയാല് മലയാളിയുടെ തനതായ പൊങ്ങച്ച സ്വഭാവവും വൈദേശിക അടിമത്ത മനസ്സും ആണെന്നേ പറയാന് പറ്റൂ.
ഒരു കാലത്ത് ഡാഡി മമ്മി എന്നു വിളിക്കുന്നത് സ്റ്റാറ്റസ് സിംപലായിരുന്നു മലയാളിക്ക് .ഇന്ന് അതിനു കുറച്ച് കുറവു വന്നിട്ടുണ്ടെന്നു തോന്നുന്നു. മക്കള് ഇംഗ്ളീഷ് പറയുന്നത് കേള്ക്കുന്പോളുണ്ടാകുന്ന കാരണമറിയാത്ത ഒരു സായൂജ്യം ബ്രിടീഷ് അധിനിവേഷത്തിന്റെ ബാക്കിപത്രവും യജമാനസ്നേഹവുമാകാനേ തരമുള്ളൂ. ഇംഗ്ളീഷ് സംസാരിക്കലാണ് വിദ്യാഭ്യാസമെന്ന മിഥ്യാ ധാരണയാണ് ഇതിനു പ്രധാന കാരണം.
ഇന്ന് ലോകം ഒരു ഗ്രാമമായി ചുരുങ്ങി എന്നും, ഐ ടി അധിഷ്ടിത തൊഴില് കന്പോളമാണ് മിക്കവരുടേയും ലക്ഷ്യമെന്നതും ഇംഗ്ലീഷിനോടുല്ല മമതക്ക് പുതിയ ഒരു കാരണമായിട്ടുണ്ടാകും.
അഖിലേന്ത്യാടിസ്ഥാനത്തിലുള്ള മത്സരപരീക്ഷകള് ലക്ഷ്യം വെക്കുന്നതിനാലും ഇംഗ്ളീഷ് ഭാഷ ഒരു അവിഭാജ്യ ഘടകമായി കാണുന്നുണ്ടാകും. ഇതിനു പരിഹാരമായി സി ബി എസ് സി സ്ക്കൂളുകള്ക്ക് എന് ഒസി കൊടുത്ത് വിദ്യാഭ്യാസത്തെ കച്ചവടവല്ക്കരിക്കുകയല്ല മറിച്ച് മാതൃഭാഷയോടൊപ്പം ഇംഗ്ളീഷിനു കൂടി പ്രാധാന്യം നല്കും വിധം പാഠൃപദ്ധതിയില് മാറ്റം വരുത്തുകയുമാണ് സറ്ക്കാറ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കിയിട്ടില്ലെങ്കില് ആന്റണി തുറന്നുവിട്ട സ്വാശ്രയ സ്ഥാപനങ്ങളെന്ന ഭൂതം പോലെ സി ബി എസ് സി സ്ക്കൂളുകളും ഭാവിയില് മറ്റൊരു ഭൂതമായിമാറും എന്നു മാത്രമല്ല, കൂടുതല് കുട്ടികള് സി ബി എസ് സിയിലേക്കു വരുന്നതു കാരണം സറ്ക്കാറ് സ്ക്കൂളുകള് അടച്ചുപൂട്ടപ്പെടുകയും, അച്ചവട മാനേജുമെന്റുകള് അതിനനുസരിച്ച് ഫീസ് വറ്ദ്ധിപ്പിച്ച്. ഇപ്പോള് അവിടെ പഠിപ്പിക്കുന്നവറ്ക്കുകൂടി കുട്ടികളുടെ വിദ്യാഭ്യാസം അപ്രാപ്യമാകുകയും, പൊതു വിദ്യാഭ്യാസമേഖല തകരുകയുമാകും ആത്യന്തികമായി സംഭവിക്കുകയെന്നും സമൂഹത്തോട് പ്രതിബദ്ധതയുള്ള ഭരണകൂടം അത് മനസ്സിലാക്കി പെരുമാരിയില്ലെങ്കില്അനന്തരഫലം പ്രവചനാതീതമായിരിക്കും എന്നും പറയാതെ വയ്യ

2011, ജൂൺ 16, വ്യാഴാഴ്‌ച

വിദ്യാഭ്യാസത്തിന്റെ വറ്ത്തമാനകാലം.


മൂന്നുവയസ്സുകാരനായ കുട്ടിക്ക് അക്ഷരം എഴുതാന് കഴിയാഞ്ഞതിനാല് ജനിപ്പിച്ച വ്യക്തി തതന്നെ നിഷ്ഠൂരമായി മറ്ധിച്ച് അവശനാക്കിയ കുഞ്ഞിന്റെ മുഖം ഇപ്പോഴും കണ്ണില്നിന്ന് മായുന്നില്ല. ഒരു വ്യക്തിയുടെ നാനാമുഖമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നതെന്നാണ് ഞാന് മനസ്സിലാക്കിയിരുന്നത്. സാമൂഹ്യ ബോധം, സഹജീവികളോടുള്ള ദയ, സംസ്കാരം , താന് അതിവസിക്കുന്ന പ്രപഞ്ചത്തെ മനസ്സിലാക്കാനും, അതിന്റെ ആരോഗ്യകരമായ നിലനില്പ്പിനും അവശ്യംവേണ്ട അറിവ് , ആത്യന്തികമായി ഒരു വ്യക്തിയുടെ സാംസ്കാരികമായ ഔന്നിത്യമാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയായിരുന്നു നമുക്ക് മുണ്പ് ഉണ്ടായിരുന്നത്.
എന്നാല് അതില്നിന്നും തികച്ചും ഭിന്നമായ ഒരു കാഴ്ചപ്പാടാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് വറ്ത്തമാനകാലം വിവക്ഷിക്കുന്നതെന്ന് പറയാതിരിക്കാന് വയ്യ. ഇന്ന് എല്ലാം മത്സരാധിഷ്ടിതമാണ്. അച്ചനാണോ അമ്മയാണോ മക്കളെ കൂടുതല് സ്നേഹിക്കുന്നതെന്നുതൊട്ട്തുടങ്ങുന്നു ആ മത്സരം. പ്രി പ്രൈമറി യില് തന്നെ ലക്ഷങ്ങള് വരെ കോഴ കൊടുത്ത് മക്കള്ക്ക് അഡ്മിഷന് വാങ്ങിക്കുന്പോള് രക്ഷിതാക്കള് ലക്ഷ്യമിടുന്നത് തന്റെ കുട്ടി മത്സരങ്ങളില് ഒന്നാമതാകണമെന്ന ഒറ്റ ചിന്തയാണ്. സഹപാടികളോടുള്ള അസൂയയും, പകയുമാണ് ഈ മത്സരാധിഷ്ടിത വിദ്യാഭ്യാസം മക്കള്ക്ക് നല്കുന്നതെന്ന് രക്ഷിതാക്കള് ഓറ്ക്കാതെപോകുന്പോള് നാളെ വൃദ്ധസദനങ്ങളിലേക്കാണ് ഈ വിദ്യാഭ്യാസം നമ്മെ സ്വയം കൊണ്ടെത്തിക്കുന്നതെന്നും അവറ് മനസ്സിലാക്കാതെ പോകുന്നു.
മാതൃഭാഷ പറയുന്നതുപോലും കുറച്ചിലായികാണുന്ന നാം ഭാഷ യെ വെറും ആശയ കൈമാറ്റത്തിനുള്ള ഒരു ഉപകരണമായി മാത്രം കാണുകയും, ഒരോ ഭാഷയിലും അലിഞ്ഞിരിക്കുന്ന ആ നാടിന്റെ സംസ്കാരത്തെ തൃണവല്ഗണിക്കുകയും ചെയ്യുന്നതുവഴി സാംസ്കാരികമായ അധോഗതിയിലേക്ക് മക്കളെ വലിച്ചെറിയുകയാണ് ചെയ്യുന്നത്.
പണം സന്പാദിക്കാനുള്ള ഒരു ഉപകരണം മാത്രമായി പുതിയ ലോകക്രമത്തില് വിദ്യാഭ്യാസത്തെ തരം താഴ്ത്തിയിരിക്കുകയാണ് നമ്മുടെ ഭരണാധികാരികളും, പുത്തന് ചിന്താഗതിക്കാരായ വിദ്യാഭ്യാസ വിചക്ഷണരും.
സ്വാശ്രയ പ്രൊഫഷണല് സ്ഥാപനങ്ങളെ ന്യായീകരിക്കുന്നവറ് പറയുന്നത് നമ്മുടെ നാട്ടില് മുതലിറക്കേണ്ട പണം അന്യസംസ്ഥാനങ്ങളിലെക്ക് ഒഴുകുന്നത് തടയാന് ഇവിടെ അത് ആവശ്യമാണെന്നാണ്. നിത്യോപയോഗ സാദനങ്ങളായ ഭക്ഷ്യവസ്തുക്കള്ക്ക് മുക്കാല് പങ്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മളില് അക്കാര്യത്തില് സ്വയം പര്യാപ്തതനേടണമെന്ന ചിന്തക്ക് ഈ പ്രചാരം കിട്ടുന്നില്ലന്നത് വിരോധാഭാസമായിതോന്നുന്നെങ്കില് അത്ഭുതപ്പെടേണ്ടതില്ല. കാഷുള്ളവന് വിവരമില്ലെങ്കിലും ഡിഗ്രി വാങ്ങിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നു വാദിക്കുന്നവറ് കാഷുള്ളവന്റെ സ്റ്റാറ്റസ് സിംപലായും, അവന്റെ കാഷ് ഇരട്ടിപ്പിക്കാനുള്ള ഉപാധിയായും പ്രൊഫഷണല് വിദ്യാഭ്യാസത്തെ മാറ്റുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാതെ പോകുന്നു.
കോടികള് മുടക്കി മെഡിക്കല് പി ജി കരസ്ഥമാക്കുന്ന ഒരു ഡോക്റ്ററ്ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത എത്രയുണ്ടാവുമെന്ന് സാമാന്യബുദ്ധിയുള്ള ഏതു മനുഷ്യനും ഊഹിക്കാവുന്നതേയുള്ളു.
ഒരു ഭാഗത്ത് സി ബി എസ് സി ഐ സിഎസ് സി കച്ചവടസ്ഥാപനങ്ങള്ക്ക് നിറ്ലോഭം അനുമതികൊടുക്കുന്പോള് ചില മൂല്യങ്ങള് ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലാഭകരമല്ലാത്തതിന്റെ പേരില് അടച്ചുപൂട്ടാനുള്ള വഴിയൊരുക്കുകയും, സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ വിദ്യാഭ്യാസം ദുഷ്കരമാകുകയോ, കിട്ടാക്കനിയായി മാറുകയോ ചെയ്യുന്ന ഒരവസ്ഥയാണ് സംജാതമാകുന്നത്. മത്സരിച്ച് ജയിക്കാന് കഴിവില്ലാത്തവനെ പുറം തള്ളുകയെന്ന പുതിയ നീതി ഇവിടെ പ്രായോഗികമാവുന്പോള്, സാന്പത്തികമായി മത്സരിക്കാന് കഴിവില്ലാത്തവരുടെ മക്കള് വിദ്യാഭ്യാസകാര്യത്തില് പുറം തള്ളപ്പെടുന്നു.
രണ്ട് സ്വാശ്രയ കോളെജ് സമം ഒരു സറ്ക്കാറ് കോളെജ് എന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ നമ്മുടെ സ്വാശ്രയകോള്ളേജുകള് ഇന്ന് എവിടെ എത്തിനില്ക്കുന്നു എന്നതും മൂലധന ശക്തികള് സമാന്തര ഭരണകൂടമായി മാറിയ ഇക്കാലത്ത് സാമൂഹ്യനീതി എത്രത്തോളം പ്രാപ്യമാകും എന്നും തിരിച്ചറിവു വരാത്ത ഒരു ജനതയെ അരാചകത്വത്തിന്റെ ആസന്ന നാളുകളാണ് കാത്തിരിക്കുന്നതെന്ന്പറയേണ്ടിയിരിക്കുന്നു.

2011, മേയ് 28, ശനിയാഴ്‌ച

ചാവുന്പോളെങ്കിലും ചമഞ്ഞ് കിടക്കണം


എന്തോ ഒരു മുരള്ച്ച കേട്ട ജോസ്നിദ്രക്ക് ഭംഗം വന്ന നീരസത്തോടെ ഒന്നു തിരിഞ്ഞുകിടന്നു. നായയുടെ മുരള്ച്ചയാണല്ലൊ അത്. പരിസരത്തൊന്നും ഒരു നായയെ പോലും ഇതു വരെ കണ്ടിട്ടില്ലെന്നോറ്ത്തപ്പോളാണ് അയാള് ശബ്ദം എവിടുന്നാണ് വരുന്നതെന്ന് ഒന്നുകൂടി ശ്രദ്ധിച്ചത്. മേശപ്പുറത്ത് സൈലന്റിലാക്കിവച്ച മൊബൈലിന്റെ വൈബ്രേഷന് ഉണ്ടാക്കുന്ന സ്വരമാണെന്ന് അപ്പോഴാണ് മനസ്സിലായത്.
ആരെയൊക്കെയാ പ്രാകിക്കൊണ്ട് അയാള് ഫോണ് എടുത്തുനോക്കി. സിസിലിയുടേതാണ്. അപ്പച്ചനെ പരിചരിക്കാനാക്കിയ ഹോം നേഴ്സാണ് സിസിലി. ഇവളെന്താ ഈ നേരത്തെന്ന് ആത്മഗതം ചെയ്തുകൊണ്ട് ബട്ടനമറ്ത്തി.
ഹലൊ, അവളുടെ സ്വരം പരിഭ്രമത്തിലായിരുന്നു.
ഉം, എപ്പഴാ, ഇതാ ഞാനിപ്പൊ പുറപ്പെടുകയാണ്.
അയാള് വാച്ചിലേക്കുനോക്കി. സമയം ഒരുമണിയായതേയുള്ളു
അപ്പോഴും പുതപ്പിനകത്ത് തന്നെ കിടന്നിരുന്ന ഭാര്യ മേഴ്സിയെ വിളിച്ചുണറ്ത്തികാര്യം പറഞ്ഞു. ഈ സമയത്താണല്ലോ അത് സംഭവിച്ചതെന്ന ഒരു ഭാവം മേഴ്സിയുടെ മുഖത്തുനിന്നും വായിച്ചെടുക്കാം. ഒരുമണിക്കൂറിനകം ഒരുക്കങ്ങളെല്ലാം പൂറ്ത്തിയാക്കി അവറ് ധൃതിയില് പുറത്തേക്കിറങ്ങി.
പുലറ്ച്ചെ നാലു മണിയായിരുന്നു അവരവിടെ എത്തുന്പോള്.
സിസിലിയെ കൂടാതെ അടുത്ത വീടുകളിലെ ഒന്നുരണ്ടുപേരും അവിടെ ഉണ്ടായിരുന്നു.
മുറിക്കകത്ത് കട്ടിലില് നീണ്ടു നിവറ്ന്നു കിടക്കുന്ന അപ്പനെ അയാളൊന്നു നോക്കി.
പാതി തുറന്നുകിടക്കുന്ന വായും , ഉന്തി നില്ക്കുന്ന പല്ലുകളുംഅയാളില് വല്ലാത്തൊരു വികാരമാണുണ്ടാക്കിയത്.
അടുത്ത് നില്ക്കുന്ന ഭാര്യയേയും അയാളൊന്നു നോക്കി. അവളുടെ മുഖത്തും ഒരു വല്ലായ്മ പ്രകടമായിരുന്നു.
രണ്ടു പേരുടേയും ഓഫീസില് നിന്നും മറ്റും എത്ര ആളുകള് വരാനുള്ളതാ . അപ്പന്റെ സൗന്ദര്യ ബോധമില്ലാതെയുള്ള ഈ കിടപ്പ് കണ്ടാല് അവരുടെ മുന്പില് തങ്ങള് ചെറുതായിപോകുമോ എന്ന ആധി അവരെ വല്ലാതെ അലട്ടി
അല്പനേരം അതേ നില്പ്പ് നിന്ന അവ രെന്തോ അടക്കം പറഞ്ഞതും മേഴ്സി മൊബൈലില് ആരെയോ വിളിച്ചു.
ഹലോ, സൂസിയല്ലെ,
ഉടനെ ഇങ്ങോട്ടൊന്നു വരണം.
അതൊന്നുമില്ല, എന്നാലും ഫേഷ്യലിനും മറ്റുമുള്ള എല്ലാ സാധനങ്ങളും കരുതണം. ഒട്ടും വൈകരുത്. വെളിച്ചം വെക്കുന്പോളത്തിന് ചെയ്തു തീറ്ക്കാനുള്ളതാണ്.
 

2011, മേയ് 26, വ്യാഴാഴ്‌ച

ലൈംഗിക ചൂഷണവും, സദാചാരവും യു. ഡി എഫ് കാഴ്ചപ്പാടില്.


പെണ്കുട്ടികളെ പ്രേമം നടിച്ചും, വശീകരിച്ചും കാമപൂരണത്തിനുപയോഗിക്കുകയും, ശേഷം അത് പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി എങ്ങിനേയും സാന്പത്തികലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവരെ മാംസവില്പനക്ക് നിറ്ബന്ധിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധറ് നാള്ക്കുനാള് വറ്ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് യു ഡി എഫ് അനുവറ്ത്തിച്ചുപോരുന്ന നിലപാട് ഇത്തരം സാമൂഹ്യവിരുദ്ധറ്ക്ക് പ്രോല്സാഹനമാകും വിധമാണെന്ന് പറയാതിരിക്കാന് വയ്യ.
ഇരകള്ക്ക് ഭൂമിപതിച്ച് കൊടുക്കുന്നതും സാന്പത്തികസഹായം നല്കുന്നതും ഇരകളോടുള്ള സാമൂഹ്യ ബാധ്യതയോ, സഹായമോ ആയികണക്കാക്കാന് സാമൂഹ്യ ബോധമുള്ളഒരാള്ക്കും പറ്റുമെന്നുതോന്നുന്നില്ല. ഈ സറ്ക്കാറ് അധികാരമേറ്റശേഷം ശാരിയുടെ കുടുംബത്തിന് വീണ്ടും സാന്പത്തിക സഹായം നല്കുകയും ശാരിയുടെ കുഞ്ഞിന്റെ പഠനചിലവ് സറ്ക്കാറ് ഏറ്റെടുത്തതായും കണ്ടു. അതില് കുഞ്ഞിന്റെ പഠനചിലവിന്റെ കാര്യം ഒരനാധകുട്ടി യെന്നനിലക്ക് ഏറ്റെടുത്തതില് തെറ്റില്ല. എന്നാല് കുടുംബത്തിന് വീണ്ടും സാന്പത്തികസഹായം നല്കിയതിനു പ്രേരിപ്പിച്ച വികാരമെന്താണെന്ന് മനസ്സിലാകുന്നില്ല.
ഇത്തരം പീഡനത്തിനിരയായതും അവിഹിതഗറ്ഭം ധരിക്കുകയും പ്രസവിക്കുകയും ഒക്കെ ചെയ്തത് ഒരു ശാരിമാത്രമല്ല കേരളത്തിലുള്ളതെന്ന് മനസ്സിലാക്കണം. അവരുടെ പ്രശ്നം വാറ്ത്താ ശ്രദ്ധ ആകറ്ശിക്കുകയും രാഷ്ട്രീയമുതലെടുപ്പിന് ഇരു മുന്നണികളും ഉപയോഗിക്കുകയും ചെയ്തു എന്ന പ്രത്യേകതയല്ലാതെ വേറൊന്നും അതില് കാണാന് കഴിയില്ല.
ഒരുഭാഗത്ത് സ്ഥാനമാനങ്ങള് ഉപയോഗിച്ച് പെണ്കുട്ടികളെ മാനം കെടുത്തിയവറ്ക്ക് സൂപറ്പതവികള് നല്കി ആദരിക്കുകയും, നിയമത്തിന്റെ പിടിയില് നിന്ന് അത്തരം കുറ്റവാളികളെ രക്ഷപ്പെടുത്താന് കൂട്ടുനിന്നവറ്ക്ക് അഡീഷണല് എ.ജി പദവിയടക്കം നല്കുകയും മറുവശത്ത് ഇത്തരം കേസുകളിലെ ഇരകള്ക്ക് സാന്പത്തികസഹായവും ഭൂമിയും നല്കുകയും ചെയ്യുന്നതിന് ഈ സറ്ക്കാരിനെ പ്രേരിപ്പിച്ച ചേതോവികാരമെന്താണെന്ന് പൊതുസമൂഹം വിലയിരുത്തുകയും , പ്രതികരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
സാമൂഹവിരുദ്ധറ്ക്ക് താങ്ങും തണലുമായിനിന്നുകൊണ്ട്, ഇരകള്ക്ക് നഷ്ടപരിഹാരം നല്കാനുള്ള തീരുമാനം സറ്ക്കാറ്തന്നെ സാമൂഹ്യവിരുദ്ധരുടേതാണെന്ന് വിളിച്ചറിയിക്കുകയും ഇത്തരം നീചകൃത്യങ്ങള്ക്ക് ആളുകളെ പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ആറ്ക്കെങ്കിലും തോന്നിയാല് അവരെ കുറ്റപ്പെടുത്താനാകുമോ?
ലൈംഗികത പ്രകൃതിസഹചമാണ്, എന്നാല് അത് ചൂഷണം ചെയ്യപ്പെടുകയും കച്ചവടവല്ക്കരിക്കുകയും ചെയ്യുന്നത് മൂല്യബോധമുള്ള ഒരു സമൂഹത്തിന് ചേറ്ന്ന സമീപനമല്ല. അത്തരം കുറ്റവാളികളെ നിയമത്തിനുമുന്പിലെത്തിച്ച് തക്കതായശിക്ഷ നല്കാനും , അപക്വമായ മനസ്സിന്റെ വ്യാമോഹങ്ങളില്നിന്നും, ആഡംബരചിന്തകളില്നിന്നും നമ്മുടെ പെണ്കുട്ടികളെ ബോധവല്ക്കരിക്കാനും പിന്തിരിപ്പിക്കാനും ശ്രമിക്കേണ്ട സറ്ക്കാറ്, അതിനു വിരുദ്ധവും നീതീകരിക്കപ്പെടാത്തതുമായ വഴിയിലൂടെയാണ് പോകുന്നതെന്നു പറയാതിരിക്കാന് വയ്യ.

2011, മേയ് 4, ബുധനാഴ്‌ച

എന്താണ് മാനദണ്ഡം?



ഭാഷാ പ്രയോഗത്തില് സംസ്കാരത്തിന്റേയും, സംസ്കാരമില്ലായ്മയുടേയും മാനദണ്ഡമെന്താണ്. പൊതു ജനങ്ങളെ ബാധിക്കുന്ന ഒരു തെററായ പ്രവറ്ത്തിയെ എതിറ്ക്കുന്പോള് വിശിഷ്യാ അത് പൊതു പ്രവര്ത്തനരംഗത്തുള്ളവരാവുകയും ചെയ്യുന്പോള് പച്ചയായ അറ്ഥം ഉള്കൊണ്ട് തന്നെ രൂക്ഷമായ രീതിയില് ആ വസ്തുതയോടനുബന്ധിച്ച് നാട്ടില് പ്രചാരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് സംസ്കാര ശൂന്യതയാണെന്ന അഭിപ്രായം എനിക്കില്ല. എതിരാളികളെ വല്ല വിധേനെയും അപമാനിക്കാന് വേണ്ടി വാസ്ഥവവിരുദ്ധമായ കാര്യങ്ങള് ഒരടിസ്ഥാനവുമില്ലാതെ വിളിച്ച് പറയുന്നതാണ് സംസ്കാര ശൂന്യത എന്നാണ് എന്റെ അഭിപ്രായം.
പിന്നെ ഒരുത്തി, ഒരുത്തന് എന്ന വാക്കുകളൊന്നും എന്റെ നാട്ടില് ഒരു ചീത്ത വാക്കായി ഉപയോഗിക്കാറുമില്ല. ചറ്ച്ചക്ക് വേണ്ടി ചറ്ച്ചയുണ്ടാക്കാന് മാത്രമേ ഈ വക ചറ്ച്ചകല് ഉപകരിക്കൂ എന്നാന് എന്റെ പക്ഷം. വിശേഷിപ്പിച്ച വാക്കിന്റെ അറ്ഥവും അവരുടെ ചെയ്തിയും തമ്മില് ബന്ധപ്പെടുന്നതാണെങ്കില് അതില് സംസ്കാര ശൂന്യത കാണേണ്ടതില്ല.

2011, ഏപ്രിൽ 27, ബുധനാഴ്‌ച

ഇന്ത്യാ രാജ്യം അമേരിക്കക്ക് പാട്ടത്തിന് കൊടുത്താല്?


ലോകരാജ്യങ്ങളുടെ കൂട്ടത്തില് ഏററവും കൂടുതല് മനുഷ്യത്വരഹിതമായി പെരുമാറുന്ന ഭരണകൂടമായി, യി പി എ യുടെ നേതൃത്വത്തിലുള്ള ഭാരത സറ്ക്കാറ് മാറിയിരിക്കുന്നു. എന്ഡൊസള്ഫാന് നിരോധിക്കുന്ന കാര്യത്തില്; വികസിതമെന്നോ, വികസ്വരമെന്നോ, അവികസിതമെന്നോ വ്യത്യാസമില്ലാതെ ഭൂരിപക്ഷം രാജ്യങ്ങളും ഒന്നിക്കുന്പോള്, മനമോഹന് സിംഗിന്റെ നേതൃത്വത്തിലുള്ള ഭാരത സറ്ക്കാറ് കൊലയാളി മരുന്നിന്റെ കച്ചവട ക്കാരില്നിന്നും കൈക്കൂലി വാങ്ങിച്ച് മനുഷ്യനെ കൊല്ലാനും, ജീവച്ചവമാക്കാനും കൂട്ടുനില്ക്കുകയും, അവറ്ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്നു. ഇതുപറയുന്പോള്, ഇടതുപക്ഷം എന്ഡോസള്ഫാന് പ്രശ്നം രാഷ്ട്റീയവല്ക്കരിക്കുന്നു എന്ന് പറഞ്ഞ് ഇളിഭ്യരാകുന്ന ഉമ്മന് ചാണ്ടിയും കൂട്ടരും എവിടെ എത്തിനില്ക്കുന്നു എന്ന് നാം ചിന്തിക്കണം,

ഇതു നിരോധിച്ചാല് പിന്നെ വിലകൂടിയ കീടനാശിനികള് ഉപയോഗിക്കേണ്ടിവരുമെന്നാണ് ഇവരെ അനുകൂലിക്കൂന്നവരുടെ വാദം. അരിയെക്കാള് വിലകുറഞ്ഞ നഞ്ഞ്കിട്ടിയാല് അത് മക്കള്ക്ക് കൊടുക്കാമെന്നാണോ ഇവരുടെ വാദമെന്ന് മനസ്സിലാകുന്നില്ല. ഇത്തരം വാദമുഖമുന്നയിക്കുന്നവറ് നാളെ നമ്മുടെ രാജ്യത്തെ വല്ല വികസിത രാജ്യത്തിനും പാട്ടത്തിന് കൊടുത്താല് ആ രാജ്യം നമ്മേക്കാള് വികസിതമാണ് അതുകൊണ്ട് അവരുടെ കീഴിലായാല് നമ്മളും അതുപോലെ വികസിക്കും എന്ന് ന്യാകരിക്കുകയും ചെയ്യും, ഇപ്പോള് മന്ത്രിമാരെയും, നയങ്ങളും അവറ് പറയുന്നത് അനുസരിച്ച് കൈക്കൊള്ളാനേ തുടങ്ങിയിട്ടൊള്ളൂ, നാളെ ഇതും പ്രതീക്ഷിക്കാം. ഗന്ധിജിയുടെ പിന്തലമുറക്കാറ് എവിടേത്തി?

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

തെരെഞ്ഞെടുപ്പ് പ്രചരണം ഒരവലോകനം.

രാഷ്ട്രീയനേതൃത്വം അകപ്പെട്ടീട്ടുള്ള അധാറ്മ്മിക പ്രവറ്ത്തനങ്ങളും, അഴിമതിയും, മൂല്യച്യുതിയും
കഴിഞ്ഞ അഞ്ചുവറ്ഷക്കാലത്തെ ഭരണ നേട്ടങ്ങളും ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും പ്രധാന വിഷയമായി ചറ്ച്ചക്ക് വന്നെങ്കിലും, മുഖ്യമന്ത്രി പറയുന്ന കയ്യാമം വെക്കല് പ്രസ്ഥാവനകളെ പ്രധിരോധിക്കാനും, വികസന രംഗത്ത് ഒന്നും ചെയ്യാന് പററിയില്ലെന്ന് സ്ഥാപിക്കാനും കേന്ദ്രം സംസ്ഥാനത്തിനനുവദിച്ച പദ്ധതികള് വിജയകരമായി നടപ്പാക്കാന് ഈ സറ്ക്കാരിനായില്ല എന്നതുമായിരുന്നുയു ഡി എഫിന്റെ വാദങ്ങള്.
സദാരണ ഗതിയില് ഭരണത്തിലെഅഴിമതി എന്ന വിഷയം ഉയറ്ത്തിപ്രചരണം നടത്തുന്നത് പ്രതിപക്ഷത്തിന്റെ പണിയാണെങ്കില് ആ വിഷയത്തില്നിന്ന് ഒളിച്ചോടാനാണ് ഇവിടെ യുഡി എഫ് ശ്രമിച്ചത്. അത് കോണ്ഗ്രസ്സും യു ഡി എഫും അകപ്പെട്ടിട്ടുള്ള ജീറ്ണ്ണതയുടേയും, ഇടതുപക്ഷത്തിന്റെ ഈ വിഷയത്തിലുള്ള മികവിന്റേയും ഫലം തന്നെയാണെന്ന് പറയാതെ വയ്യ.
കേരളത്തിലെ കഴിഞ്ഞ കുറെ സറ്ക്കാരുകളെ എടുത്ത് പരിശോധിച്ചാല് സാമൂഹ്യ ക്ഷേമ രംഗത്ത് ഗണ്യമായ പ്രവറ്ത്തനം ഈ സറ്ക്കാരിന് അവകാശപ്പെട്ടതാണെന്ന തിരിച്ചറിവാകണം ആ കാര്യത്തില് യു ഡി എഫ് മൗനം പാലിക്കാന് കാരണം.
രാജ്യം നേരിടുന്ന ഭീകരമായ ഒരു പ്രശ്നം വിലവറ്ദ്ധനവാണെങ്കിലും ആ വിഷയവും ചറ്ച്ചക്ക് വരുന്നതിനെ യുഡി എഫ് അനുകൂലിച്ചതായികണ്ടില്ല. അത് പ്രധാന വിഷയമായി ചറ്ച്ചക്ക് വന്നാല് ബൂമരാംഗായി കോണ്ഗ്രസ്സിനെ തിരിച്ചടിക്കും എന്നവറ്ക്കറിയാമായിരുന്നു.
സാന്പത്തികരംഗത്തും, ആരോഗ്യ രംഗത്തും, വൈദ്യുതി മേഖലയിലും, പൊതു വിതരണ രംഗത്തും ഈ സറ്ക്കാറ് അഭിനന്ദനാറ്ഹമായ ചുവടുകള് വെച്ചെങ്കിലും അവ വേണ്ടത്ര പ്രചരണ രംഗത്ത് ചറ്ച്ചാ വിഷയമാക്കാന് ഇടതുപക്ഷത്തിനുമായില്ല.
പെണ്പിടിയന്മാരെയും, അഴിമതിക്കാരെയും കയ്യാമം വെക്കുമെന്ന വി എസ്സിന്റെ പഴയ വാദങ്ങള് ഇപ്പോഴും അതേ പടി ആവറ്ത്തിക്കുന്നതിലെ അറ്ഥമില്ലായ്മയായിരുന്നു യു ഡി എഫിന്റെ പ്രധാന ആയുധം. അതും അവര് പ്രചരണ രംഗത്ത് പ്രതിരോധത്തിലായത്കൊണ്ട് മാത്രമാണ് വന്നതും. സറ്ക്കാരോ വി എസ്സോ താല്പര്യമെടുക്കാഞ്ഞത്കൊണ്ടല്ല പലരും നിയമത്തിന്റെ മുന്പില് വേണ്ട വിധം എത്താതിരുന്നത് എന്ന് ആരും പറയുമെന്ന് തോന്നുന്നില്ലെങ്കിലും വി ഐ പിയുടെ കാര്യത്തിലും മററും ഒരൊളിച്ചുകളി നടത്തുന്നുണ്ടോ എന്ന് ചിലരെങ്കിലും സംശയിച്ചാല് അവരെ കുററം പറയാനുമാകില്ല.
മാസങ്ങള്ക്ക് മുന്പേ ഉയറ്ന്നുകേട്ട പി ശശി ക്കെതിരെയുള്ള ആരോപണങ്ങളില് തക്കതായ നടപടി യഥാസമയത്ത് എടുക്കാന് കഴിയാതെ പോയത് പലപ്പോഴും ഇടതുപക്ഷത്തിന്റെ ആക്രമണത്തിന്റെ മൂറ്ച്ച കുറക്കാനിടയാക്കി.
പതിനഞ്ചും ഇരുപതും വറ്ഷം മുന്പ് ചറ്ച്ച ചെയ്യപ്പെട്ടത് വീണ്ടും പൊടി തട്ടി എടുത്ത്ചറ്ച്ചാവിഷയമാക്കി എന്ന് യു ഡി എഫ് പല കുറി പറഞ്ഞെങ്കിലും ആ വിഷയങ്ങളെല്ലാം വീണ്ടും വ്യത്യസ്തരൂപത്തില് ചറ്ച്ചാവിഷയമാകാന് കാരണം യുഡി എഫ് നേതാക്കളോ, സഹയാത്രികരോ തന്നെയാണ്താനും.
സ്മാറ്ട്സിററി വൈകിയത് ചൂണ്ടിക്കാട്ടി വികസന രംഗത്ത് ഈ സറ്ക്കാറ് പരാചയമാണെന്ന് വാദിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ഒരു ശ്രമം. പക്ഷെ ഏറ്ണാംകുളത്തും പരിസര ദേശങ്ങളിലും മററു ഐ ടി അനുബന്ധസ്ഥാപനങ്ങള് പാടില്ല, ഇന്ഫോ പാറ്ക്ക് ടീകോമ്മിന് കൊടുക്കണം സ്ഥലത്തിന് കൈമാററവകാശ മ ( സ്വതന്ത്രമവകാശമ) നുവദിക്കണം തുടങ്ങിയ നിബന്ധനകള് ഒഴിവാക്കാന് ശ്രമിച്ചതാണതിനു കാരണം എന്ന് ഏവറ്ക്കും അറിയാവുന്നതാണല്ലൊ. അത് സംസ്ഥാനത്തിന് എത്രത്തോളം ഗുണകരമാണെന്നും, ഈ കാലയളവില് വേറെ എത്ര തൊഴിലവസരങ്ങള് ഈ മേഖലയിലുണ്ടായി എന്നും കണക്കിലെടുക്കേണ്ടതല്ലെ. എങ്കിലും, പാറ്ടിയിലെ വിഭാഗീയത ഈ നിബന്ധനകള് അംഗീകരിച്ച് കൊണ്ട് തന്നെ ഇപ്പോള് എടുത്തപോലെ ഒരു കറാറിലേക്കെത്താന് താമസ്സമായി എന്ന് കരുതാതിരിക്കാന് വയ്യ. എങ്കിലും ഇടതുപക്ഷത്തിന്റെ വികസന നിലപാട് സംസ്ഥാനത്തിന് യുഡിഎഫിന്റെ നിലപാടിനേക്കാള് എത്ര ഗുണകരമാണ് എന്ന് വ്യക്തമാക്കാനും അത് രണ്ടിനുമിടയിലെ വ്യത്യാസം പൊതു ജനത്തിന് മനസ്സിലാക്കാനും ഉതകി എന്നതാണു സത്യം.
പ്രതിപക്ഷമാണ് സാദാരണഗതിയില് പ്രചരണരംഗത്ത് ആഞ്ഞടിക്കേണ്ടതെങ്കില് ഇക്കുറി അവറ് ശരിക്കും പ്രതിരോധത്തിലായിരുന്നു എന്നതാണ് സത്യം.അതെന്തൊക്കെതന്നെയായിരുന്നാലും, ഇവയെല്ലാം വിലയിരുത്തിയാണോ ജനങ്ങള് വോട്ട് ചെയ്യുന്നത് എന്ന സംശയം ഇപ്പോഴും എനിക്ക് ബാക്കിനില്ക്കുന്നുണ്ട്.

2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

എന്താണ് വികസനം?


Hamza Marukara



ഈ തെരെഞ്ഞെടുപ്പ് സമയത്ത് ചറ്ച്ച ചെയ്യാതെപോയി എന്ന് എല്ലാവരും വിമറ്ശിക്കുന്ന പ്രധാന വിഷയമാണല്ലൊ വികസനം.

വികസനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. പ്രപഞ്ചത്തേയും, അതിലുള്ള എല്ലാ പ്രകൃതി വിഭവങ്ങളേയും, മനുഷ്യന്റെ അധീനതയിലാക്കി, അന്യായവും, നീതിരഹിതവുമായ രീതിയില് അവയെ ചൂഷണം ചെയ്യലാണോ വികസനം.

ശുദ്ധമായ നിശ്വാസ വായു, മാലിന്യം കലരാത്ത ജലസ്രോതസ്സുകള്, വിഷാംശം ഇല്ലാത്ത ഭക്ഷണം., സുരക്ഷിതമായ പാറ്പ്പിടം ഇത്രയുമല്ലെ മനുഷ്യന് ജീവിക്കാന് ആവശ്യമുള്ളൂ. ഇവ എല്ലാ മനുഷ്യറ്ക്കും, മനുഷ്യരല്ലാത്ത മററു ജീവികള്ക്കും, ലഭിക്കാനുള്ള സഹചര്യമൊരുക്കലാകണം വികസനമെന്നത് കൊണ്ടുദ്ദേശിക്കേണ്ടതെന്നാണ് എന്റെ മതം.

ഇന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള് ഉയറ്ത്തുന്ന വികസനമെന്ന വാക്കിന്റെ അറ്ഥം കേള്ക്കുന്പോള് അന്പത് ലക്ഷം മുടക്കാന് കഴിവുള്ളവറ്ക്ക് അത് രണ്ട് വറ്ഷം കൊണ്ട് അഞ്ഞൂറ് കോടിയായി അത് വറ്ധിപ്പിക്കാന് കഴിയുന്ന സാന്പത്തിക സാഹചര്യ മൊരുക്കലാണെന്നു തോന്നുന്നു.

ദിനം പ്രതി ഉയരുന്ന ഭൗമതാപം, വറ്ധിച്ചുവരുന്ന ബ്ലക്ക് ഹോള്, ഇന്ന് ജപ്പാന് അഭിമുഖീകരിക്കുന്ന തരത്തിലുള്ള ദുരന്തങ്ങള്... ഇങ്ങനെ പോകുന്ന ഇതിന്റെ പരിണിത ഫലങ്ങള് പ്രപഞ്ചത്തിന്റെ നിലനുല്പ്പിനെ തന്നെ അപകടകരമായ രീതിയില് ബാധിക്കുന്പോളും നമ്മള് പുലറ്ത്തുന്ന ഈ നിസ്സംഗത നീതീകരിക്കാവുന്നതോ?

ഇന്ന് ലോകം അംഗീകരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന മുതലാളിത്ത വികസനം ജീവന്റെ നില നില്പ്പിനു തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. എങ്ങിനെയെങ്കിലുംമൂലധനം അധികരിപ്പിക്കുക എന്ന ഒററ ലക്ഷ്യമേ ഈ വികസനത്തിനുള്ളൂ എന്ന് പറയാതെ വയ്യ.

അനുബന്ധമെന്നോണം പറയട്ടെ, ഈ തെരെഞ്ഞെടുപ്പില് കേരളത്തിലെ ഭരണമുന്നണി ഏറെ വിമറ്ശിക്കപെട്ട ഒരു കാര്യം വികസനത്തോട് വേണ്ട വിധത്തില് പൊരുത്തപ്പെടുന്നില്ല ഇപ്പോഴും കാളവണ്ടി യുഗത്തിലാണ് എന്നെല്ലാമാണ്. സ്മാറ്ട് സിററി നടപ്പാക്കാന് വൈകിയത് വലിയൊരപരാധമായി ചൂണ്ടികണിക്കപ്പെട്ടു. തൊഴിലവസരം നഷ്ടപ്പെടുത്തി യുവാക്കളെ വഞ്ചിച്ചു എന്നൊക്കെയാണ് ആരോപണങ്ങളുയറ്ന്നത്. കേരളത്തിന്റെ കണ്ണായ ഭൂമി മറിച്ച് വിററ് കാഷുണ്ടാക്കാന് അനുവദിക്കാത്തതും, ഏറ്ണാം കുളത്തും പരിസര പ്രദേശങ്ങളിലൊന്നും, ഐ ടി അനുബന്ധ സ്ഥാപനങ്ങള് തുടങ്ങരുതെന്നുമുള്ള നിബന്ധനയെ ഈ സറ്ക്കാറ് എതിറ്ത്തതായിരുന്നല്ലോ അത് വൈകാന് കാരണം, ഈ അഞ്ചു വറ്ഷങ്ങള്ക്കകത്ത് കേരളത്തിന്റെ ഐ ടി രംഗത്ത് സ്മാറ്ട് സിററി അല്ലാത്ത എത്ര സ്ഥാപനങ്ങള് പുതുതായി വന്നു. എത്ര തൊഴിലവസരങ്ങളുണ്ടായി എന്ന് ഇവരാരും ഒരു കണക്കെടുപ്പ് നടത്താതെ പോയത് മനപ്പൂറ്വമല്ലെ?

സാമൂഹ്യ പ്രതിബദ്ധതയും, നീതിയുമില്ലാത്ത മൂലധനശക്തികളുടെ അന്യായമായ ലാഭക്കൊതിക്ക് പ്രകൃതിയേയും, നമ്മുടെ രാജ്യത്തേയും വിട്ട് കൊടുക്കണോ?

2011, ഏപ്രിൽ 6, ബുധനാഴ്‌ച

ഇവ വിവാദമാകേണ്ടതാണോ?

ജമാ അത്തെ ഇസ്ലാമി, പി ഡി പി, എസ് ഡി പി ഐ, ആറ് എസ് എസ്.....തുടങ്ങിയ സംഘടനകളുമായി ഏതെങ്കിലുംരാഷ്ട്രീയ പാറ്ടികള് ചറ്ച്ച നടത്തുന്നതും, ഇത്തരം സംഘടനകള് ഏതെങ്കിലും, മുന്നണിക്കോ, പാറ്ടിക്കോ, വോട്ട് നല്കാന് തീരുമാനിക്കുന്നതിലും അപാകതയുണ്ടോ?ഏത് തെരെഞ്ഞെടുപ്പ് വന്നാലും, ഈ സംഘടനകളുമായി അവറ്ക്ക് കൂട്ടാണ് അല്ല മററവറ്ക്ക് കൂട്ടാണ് എന്ന് പറഞ്ഞുകൊണ്ട് വിവാദങ്ങളുണ്ടാക്കുന്നത് കേരളത്തില് പതിവും, കേള്ക്കുന്നവറ്ക്ക് അരോചകവുമായിരിക്കുന്നു. കേരളത്തിലെ രണ്ട് മുന്നണിയും, ഇവരുമായി സന്ധി ചെയ്തിട്ടില്ലേ?
യുഡി എഫിന് അനുകൂലമായി ഇവറ് നിലപാടെടുത്താല് എല് ഡി എഫ് കാര് അനുകൂലിച്ച സംഘടനകളേ വറ്ഗീയമാക്കി യുഡിഎഫ് വറ്ഗീയതയോട് കൂട്ടുകൂടി എന്ന് പറഞ്ഞ് എതിറ്ക്കുകയും, ഇവരാരെങ്കിലും, എല് ഡി എഫിനെ അനുകൂലിച്ചാല് എല് ഡി എഫ് വറ്ഗീയതയോട് കൂട്ടായി എന്ന് യു ഡി എഫ്,ആക്രോഷിക്കുകയും, ചെയ്യുന്നു. സധാരണ ഗതിയില് ഇതിലേതെങ്കിലും സംഘടനകള് മാറിയും മറിഞ്ഞും, ഇരു മുന്നണികളേയും എല്ലാ തെരെഞ്ഞെടുപ്പിലും അനുകൂലിക്കുകയും, തങ്ങളെ അനുകൂലിക്കുന്നവരേ കുറിച്ച് ആ തെരെഞ്ഞെടുപ്പില് ഒന്നും മിണ്ടാതെ, എതിറ് മുന്നണിയേ അനുകൂലിക്കുന്നവരെ വറ്ഗീയമാക്കുകയും ചെയ്യുന്ന കാഴ്ചയാണ് പതിവായി നാം കാണുന്നത്.
സി പി എം, കോണ്ഗ്രസ്സ് പോലുള്ള ഇന്ത്യയിലെ പ്രമുഖവും, കേരളത്തില് അധികാര സ്ഥാനത്ത് വരാന് സാധ്യതയുള്ളതുമായ പാറ്ടികളുമായി മേല്പറഞ്ഞ സംഘടനകള് ചറ്ച്ചനടത്തുന്നതിലും, അവരുടെ ആവശ്യങ്ങളും, നിലപാടുകളും, രാഷ്ട്രീയപാറ്ടികളെ അറിയിക്കുന്നതിലും,അവയില് സമൂഹനന്മക്ക് ഉതകുന്നവയെന്നുതോന്നുന്നത് അOഗീകരിക്കുന്നതിലും ഭരണം കിട്ടിയാല് നടപ്പാക്കാമെന്ന് വാക്ക് കൊടുക്കുന്നതിലും, അതിന്റെ അടിസ്ഥാനത്തിലോ, അതൊന്നുമല്ലാതെ, ജനധിപത്യ പ്രക്രിയയില് പങ്കാളിയാകുന്നതിന്റെ ഭാഗമായി ഈ മുന്നണികളുടേയോ, പാറ്ടികളുടേയോ, സ്ഥാനാറ്ഥികളുടേയോ, പ്രവറ്ത്തനം വിലയിരുത്തി എല്ലാ എതിറ്പ്പുകളും നിലനില്ക്കുന്പോള് തന്നെ അതാതു കാലത്തെ ചില പ്രസക്തമായ രാഷ്ട്രറീയ നിലപാടുകളുടെ പേരില് അനുകൂലിക്കുന്നതിലും, അതിന്റെ ഭാഗമായി അവറ് നല്കുന്ന വോട്ട് സ്വീകരിക്കുന്നതിലും തെററില്ലെന്നുമാത്രമല്ല ആ സംഘടനകളെ ജനാധിപത്യ പ്രക്രിയയില് ഉറപ്പിച്ച് നിറ്ത്തുന്ന സ്വാഗതാറ്ഹമായ ഒരു നിലപാടുമല്ലെ അത്.
എന്നാല് അതുവരെ പറഞ്ഞതൊക്കെ തല്ക്കാലം വിഴുങ്ങി, അവറ് നിറ്ദേശിക്കുന്ന സ്ഥാനാറ്ഥികളെ നിറ്ത്തുക, കോറ്പറേഷനുകളിലോ, മററു സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളിലോചെയറ്മാന് സ്ഥാനം നല്കുക തുടങ്ങിയതും, ഇരു മുന്നണികളോടും ബാറ്ഗൈനിംഗ് നടത്തി കാര്യങ്ങള് നേടിയെടുത്ത് അവരുടെ സംഘടനാ ശേഷി ഉയറ്ത്താനും ഉതകുന്ന തീരുമാനങ്ങള് അംഗീകരിക്കുന്നതില് മാത്രമാണ് അപാകതയുള്ളത്. തെരെഞ്ഞെടുപ്പടുക്കുന്പോള് നേതാക്കള് ഇവരെ ചെന്നുകാണാതെ, അവ്രുടെ പ്രതിനിധികള് രാഷ്ട്രീയനെതാക്കളെ വന്ന് കണ്ട് ആവശ്യങ്ങള് ഉന്നയിക്കുന്നതും, മതേതരമൂല്യങ്ങള്ക്ക് ഹാനിയാവാത്ത ആവശ്യങ്ങള് അംഗീകരിക്കുന്നതിലും, യാതൊരുതെററുലില്ലെന്നു മാത്രമല്ല മാധ്യമങ്ങളെങ്കിലും അവ വിവാദമാക്കാതെ നോക്കേണ്ടതുമാണ്.

2011, മാർച്ച് 31, വ്യാഴാഴ്‌ച

നമ്മുടെ മാധ്യമ സംസ്കാരം സ്ളാഗനീയം തന്നെ.

അഴിമതി നടത്താനുള്ള അവകാശം , മാധ്യമങ്ങള് കോണ്ഗ്രസ്സിനും, യു ഡി എഫിനും നല്കിയിട്ടുള്ള ജന്മാവകാശമാണ് . അവറ് നടത്തുന്ന ഇത്തരം വഴിവിട്ട പ്രവറ്ത്തനങ്ങള് അതുകൊണ്ട് തന്നെ വാറ്ത്താ പ്രാധാന്യം നേടുന്നില്ല. കോണ്ഗ്രസ്സ് നേതാക്കള്ക്ക് അതില് തെല്ലും കുററബോധമോ, ഉളുപ്പോ ഇല്ലതാനും.. കൈ പൊങ്ങാത്ത ജയരാജന് ഷാജഹാനെ മാറത്ത് പിടിച്ച് പെരുമാറി എന്ന് പ്രചരിപ്പിക്കാനും, ഇന്നുവരെ വ്യവസ്ഥാപിത മാറ്ഗത്തില് എവിടെയെങ്കിലും ഒരുപരാതിയൊ, അല്ലെങ്കില് ഏതെങ്കിലും പൊതു വേതിയില് വെളിപ്പെടുത്തലോ വന്നിട്ടില്ലാത്ത പി ശശിയുടെ പീഡനകഥ ഉയറ്ത്തി അതിന് പൊടിപ്പും തൊങ്ങലും തങ്ങളുടെ ഭാവനക്കനുസരിച്ച് വെച്ചുപിടിപ്പിച്ച്, കുഞ്ഞാലിക്കുട്ടിയെ സഹസൈന്യാധിപനാക്കിക്കൊണ്ട് തെരെഞ്ഞെടുപ്പ് പട നയിക്കുന്ന യു ഡി എഫ് പോലെ തന്നെയാണ് എല് ഡി എഫും എന്ന് വരുത്തി ത്തീറ്ക്കാന് കിണഞ്ഞു ശ്രമിക്കുന്ന നമ്മുടെ മാധ്യമ സംസ്കാരം സ്ളാഗനീയം തന്നെ.
ശശിയേ ബ്രഞ്ച് കമ്മററിയിലേക്ക് തരം താഴ്ത്തുകയും എല്ലാ പൊതു പരിപാടികളില് നിന്നും മാററി നിറ്ത്തുകയും ചെയ്ത സി പി എം തുടറ് നടപടികള് പരിഗണനയിലാണെന്ന് അറിയിക്കകൂടി ചെയ്തിട്ടും നിശ്പക്ഷതയുടെ മുഖം മൂടി യണിഞ്ഞ മാധ്യമങ്ങളുടെ കപട നിശ്പക്ഷത തിരിച്ചറിയാതെ പോകുന്നതും അപലപിക്കാതിരിക്കുന്നതും സമൂഹത്തോട് നാം ചെയ്യുന്ന അനീതിയാണെന്ന് പറയാതെ വയ്യ.

2011, മാർച്ച് 17, വ്യാഴാഴ്‌ച

തെററായ സമയത്തെടുത്ത ശരിയായ തീരുമാനം,

സ; വി എസിനെ ഈ തെരെഞ്ഞെടുപ്പില് മല്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സ്വാഗതാറ്ഹമാണ്. എങ്കിലും, 2006 ല് തന്നെ ഈ തീരുമാനത്തില് ഉറച്ച് നില്ക്കേണ്ടതായിരുന്നു.പററിപ്പോയ ആ തെററ് സഖാവിനെ പോളിററ്ബ്യൂറോയില്നിന്ന് തരം താഴ്ത്തിക്കൊണ്ട് നടപടി സ്വീകരിച്ചപ്പോഴെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാററി നിറ്ത്തി തിരുത്തിയിരുന്നെങ്കില് ഈ തെരെഞ്ഞെടുപ്പിന്റെ മുഖത്ത് ചില പാറ്ടി അനുഭാവികള്ക്കിടയിലെങ്കിലുമുള്ള ആശങ്ക ഒഴിവാക്കാമായിരുന്നു. തെററുദ്ധരിക്കേണ്ട . ഞാന് പിണറായിയുടെ ആളല്ല. പക്ഷെ ഏതൊരു സംഘടനയിലും അച്ചടക്കം പരമപ്രധാനവും, സംഘടനക്കതീതനായി അംഗങ്ങള് ഉണ്ടാവുന്നത്ദോഷകരവുമാണ്.

കേരളത്തില് സഖാവ് വി യെസ് തെരെഞ്ഞെടുപ്പിനെ നയിച്ച് മുഖ്യമന്ത്രിയായില്ലെങ്കില് ഇവിടെ അഴിമതിയുടേയും, മാഫിയകളുടേയും, തേറ്വാഴ്ച്ചയാകുമെന്ന് വാദിക്കുന്നവറ്, 89 വയസ്സായ അദ്ദേഹത്തിനു ശേഷം കേരളം പ്രളയത്തിലാണ്ടുപോകുമെന്നാണോ വിശ്വസിക്കുന്നത്. കേരളത്തില് അഴിമതിക്കും, മാഫിയക്കുമെതിരില് ശബ്ദമുയറ്ത്താന് ഒരു വി എസ് മാത്രമേ ഉള്ളൂ എന്ന് വാദിക്കുന്നവരുടെ നിരാഷാ ബോധം, അവരെ ആപല്ക്കരമായ പതനത്തിലേക്കാണെത്തിച്ചിരിക്കുന്നത്.
വി എസ് ഇല്ലാത്ത സി പി എം, അഴിമതിക്കാരുടെ പാറ്ടിയും, മറെറാരു കോണ്ഗ്രസ്സുമാകുമെന്ന് വാദിക്കുന്നവരുടെ മുന്പില് എന്താണ് സി പി എം എന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യത നിലവിലുള്ള പാറ്ടി നേതൃത്വത്തിനുണ്ട്. പിണറായിയും, കോടിയേരിയും നേതൃത്വം നല്കുന്ന പാറ്ടി അഴിമതിക്കാരുടേതോ, അഴിമതിയോട് സന്ധി ചെയ്യുന്നവരുടേതോ ആണെന്ന ഒരു ധാരണ പരക്കെ ഉണ്ട്.
 
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രായോഗികമായി പ്രതികരിക്കാന് കഴിവില്ലാത്ത നേതാവാണ് വി എസ് എന്ന് തെളിയിക്കപെട്ട വസ്തുതയാണ് എങ്കിലും, അദ്ദേഹത്തിന്റെ കറകളഞ്ഞ അഴിമതിവിരുദ്ധ നിലപാടും, എന്നും എപ്പഴും, സമൂഹത്തിലെ താഴേതട്ടില് പെട്ട ജനവിഭാഗങ്ങളോടൊപ്പം അവരിലൊരാളായി നില്ക്കാനുള്ള മനസ്സും, പുതിയ കമ്മ്യൂണിസ്ററ് നേതാക്കള്ക്ക് കൈമോഷം വന്നുകൊണ്ടിരിക്കുകയാണെന്ന വസ്തുത തള്ളിക്കളയാവുന്നതല്ല. ഇടതുപക്ഷ വരട്ടു ചിന്താഗതിക്കാരുടെ കെണിയില് പെടാതെ വി എസ്സിന്റെ രാഷ്ട്രീയ സംശുദ്ധിയും, ഔദ്യോഗിക വിഭാഗത്തിന്റെ പ്രായോഗികതയും ഒന്നിച്ചുചേറ്ന്ന പാറ്ടിയേയാണ് ജനങ്ങളും, സമകാലിക രാഷ്ട്രീയവും ആവശ്യപ്പെടുന്നത്. പിടിവാശി ഉപേക്ഷിച്ച് വി എസ്സും, പാറ്ടി സംസ്ഥാന ഘടകവും, തെററുതിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തന്നേക്കാള് വലുത് പാറ്ടിയാണെന്ന നിലപാടിലേക്ക് വി എസ്സ് എത്തും വരെ അദ്ദേഹം തെരെഞ്ഞെടുപ്പില് മല്സരിക്കാതിരിക്കുന്നത്തന്നെയാണ് നല്ലത്.

2011, ഫെബ്രുവരി 23, ബുധനാഴ്‌ച

ആരോപണങ്ങളുടെ പെരുമഴ

-------------------------
കുഞ്ഞാലിക്കുട്ടിയുടെ മരണ ഭയത്തോടെയുള്ള കുററസമ്മതത്തില് തുടങ്ങയതും റൗഫ് വിശദമായി അവതരിപ്പിച്ച് പുരോഗമിപ്പിച്ചതുമായ അഴിമതി ആരോപണങ്ങള് പിള്ളയുടെ ജയില്വാസത്തിലും, ഞാന് പ്രതിയാണെങ്കില് അതിനു മുന്പ് ഉമ്മന് ചാണ്ടി പ്രതിയാകണമെന്ന് മുസ്തഫയുടെ വെളിപ്പെടുത്ത്ലിലും, 130% കറാറ് തുക വറ്ദ്ധിപ്പിച്ച് കറാരുകാരുമായി ഒത്ത് കളിച്ച എന്നേക്കാള് മുന്പ് 200% വര്ദ്ധനവ് നല്കിയ മാണി കുററക്കാരനാവേണ്ടതല്ലെ എന്ന പിള്ളയുടെ ആരോപണവും, ജഡ്ജിക്ക് കൈക്കൂലി കൊടുക്കാന് കേരള ഹൗസില് ഞാനും പോയി എന്ന സുധാകരന്റെ സ്വയം സമ്മതവും, കുരിയാറ്കുററിയില് ജേക്കബിന്റെ പങ്കില് കോടതിക്ക് തന്നെ സംശയം ഉയറ്ന്ന സാഹചര്യവും, വയലാറ് രവിയും, പത്മജയും, ചന്ദ്രചൂഡനും ബാറ് ലൈസന്സിന് കൈക്കൂലി വാങ്ങി എന്ന ബാറുകാരന്റെ വെളിപ്പെടുത്തലും എല്ലാം കൂടിയായി യുഡി എഫ് ജീറ്ണ്ണതയുടെ പടുകുഴിയില് മുങ്ങിത്താഴുന്ന ഈ അവസരത്തില്
യുഡി എഫിന്റെ സംസ്ഥാന സമിതി ചേറ്ന്ന് ഇടതുപക്ഷത്തിനെതിരില് ചെളി തെറിപ്പിക്കാന് തീരുമാനിച്ച വിവരം മാധ്യമങ്ങള് റിപ്പോറ്ട് ചെയ്ത ഉടന്തന്നെ വി എസ്സിന്റെ മകനെതിരില് ആരോപണവുമായി സദീശനും കൂട്ടരും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫ്ഫീസ് ഗൂഡാലോചന നടത്തിയതിന്റെ തെളിവുകള് ലീഗ് ഉമ്മന്ചാണ്ടിക്ക് കൈമാറി എന്നും, അത് നേതാക്കളുമായി ആലോചിച്ച് പുറത്ത് വിടുമെന്നും, ഒരു ശ്രുതി കേട്ടിരുന്നു. ആ തെളിവുകള്ക്ക് എന്തു പററി എന്ന് ജനങ്ങള്ക്കറിയാന് കൗതുകമുണ്ട്. ആ അവസ്ഥ തന്നെ യാകുമോ ഈ ആരോപണങ്ങള്ക്കും.
2001 ല് യുഡി എഫ് അധികാരത്തില് വന്ന ശേഷം ഇടതന്മാരുടെ അഴിമതി അന്വേഷിക്കാന് മന്ത്രിസഭ ആലോചിച്ചെന്നും, എന്നാല് നമ്മളെ പോലുള്ള രാഷ്ട്രീയ പ്രവര്ത്തകരല്ലെ അവറ് അതിനാല് അന്വേഷിക്കേണ്ടതില്ലെന്ന് ആന്റണി പറഞ്ഞതിനാലാണ് അന്വേഷിക്കാതിരുന്നതെന്നും, ടി എം ജാക്കബ് പത്രസമ്മേളനം നടത്തി പറഞ്ഞത്കേട്ടു. ചലി തെറിപ്പിക്കാന് ഞങ്ങള്ക്കുമറിയുമെന്ന ഭീഷണിയും കൂടെ കണ്ടു. ഇതില്നിന്നും രാഷ്ട്രീയക്കാറ്ക്ക് അഴിമതി ആവാമെന്നാണൊ ആന്റണിയും, യു ഡി എഫ് മന്ത്രിസഭയും തീരുമാനിച്ചത്.
അതോ ഞങ്ങള് ചെളിയില് മുങ്ങിയിരിക്കുന്നു. അതിനാല് ആ ചെളി നിങ്ങളെ മേലിലും തെറിപ്പിക്കും എന്ന ഭീഷണിയോ?

2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

ഈ കേസുകള്ക്ക് സി പി എമ്മിനെ എന്തിനു പഴിക്കണം?

റൗഫ് എന്നെ കൊല്ലാന് വരുന്നു. അധികാരത്ത്തിലുള്ള സമയത്ത് ബ്ളാക്ക് മെയ്ലിംഗിന് വിധേയനായി ഞാന് അവിഹിതമായി പലതും ചെയ്തു. തങ്ങള്ക്ക് വാക്ക് കൊടുത്തിത്തുണ്ട് ഇനി ഞാന് അങ്ങിനെ ആവറ്ത്തിക്കില്ല എന്ന്. ഐസ് ക്രീം കേസ് വീണ്ടും ചറ്ച്ചാ വിഷയമായത് കുഞ്ഞാലിക്കുട്ടിയുടെ ഈ വാറ്ത്താ സമ്മേളനത്തോടെയല്ലെ.
പത്തായക്കോടന് സീതിഹാജിയുടെ അദ്ധ്യക്ഷതയിലുള്ള നിയമസഭാ സമിതിയല്ലെ ഇടമലയാറ് അഴിമതി സ്ഥീരീകരിച്ചത്. ബാലക്രിഷ്ണപിള്ള പ്രതിയായ ഈ കേസില് സുദീറ്ഘ കാലത്തെ വാദത്തിനു ശേഷം സുപ്റിമ് കോടതിയല്ലെ ശിക്ഷിച്ചത്.
കേരളാ ഹൗസില് വെച്ച് ആദ്യം 21 ഉം പിന്നെ 15 ഉം ലക്ഷം ജഡ്ജിക്ക് കൈക്കൂലി കൊടുത്തതിന് ഞാന് സാക്ഷിയാണെന്ന് സുധാകരനല്ലെ പറഞ്ഞത്. എന്റെ കേസും ആ ബെന്ചിലായത് കൊണ്ട് അദ്ദേഹം കൈക്കൂലി വാങ്ങുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനാണ് ഞാന് അവിടെ പോയതെന്നും അദ്ദേഹം തന്നെയല്ലെ പറഞ്ഞത്.
ഗുരുതരമായ ഇത്തരം ആരോപണങ്ങളും, വെളിപ്പെടുത്തലും ഉണ്ടായസ്ഥിതിക്ക് കേസ് ചാറ്ജ് ചെയ്തതാണോ ഗവണ്മെന്റ് ചെയ്ത തെററ് .
യു ഡി എഫ് നേതാക്കളുടേയും, ഭരണത്തിലേയും ജീറ്ണ്ണതകള് ഓരോന്നോരോന്നായി പുറത്ത് വരുന്നത് അവരിലൂടെ തന്നെയാണ്. ഇതൊക്കെ കണ്ടിട്ടും, കേട്ടിട്ടും, സി പി എമ്മും, ജനങ്ങളും, മിണ്ടാതിരിക്കണമെന്ന് ഉമ്മന് ചാണ്ടിയും, കൂട്ടരും പറഞ്ഞാല് അത് അനുസരിക്കാന് മാത്രം ഷണ്ടന്മാരാകണോ നമ്മള്.
ഇനിയും ഇത്തരം ജീറ്ണ്ണതകള് ആവറ്ത്തിക്കാതിരിക്കാന് യു ഡി എഫിനെ ഭരണത്തില്നിന്ന് അകററി നിറ്ത്താന് ജനങ്ങള് തയ്യാറായാല് അവരെ എന്തിനു കുററപ്പെടുത്തണം. അഞ്ചു വറ്ഷം കൂടെ അവരെ അധികാരത്തില് നിന്ന് മാററി നിറ്ത്താന് ജനങ്ങള് തയ്യാറാവണം. ഒരു ചെറിയ ഷോക്ക് ട്രീററ് മെന്റ്.

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

കള്ളന്മാരും, കൊലപാതകികളും പൂമാലയിട്ട് സ്വീകരിക്കപ്പെടുന്നു.

‍ സംസ്ഥാനത്തിന്റെ സന്പത്ത് കൊള്ളയടിച്ച കുററത്തിന് ശ്രീ ബാലക്രിഷ്ണപിള്ള അവസാനം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. അഴിമതിക്കാരനായ ഒരു രാഷ്ടീയ നേതാവെങ്കിലും ശിക്ഷിക്ക്സ്പ്പെട്ടതില് കേരളീയ സമൂഹം മൊത്തം ആശ്വസിക്കുന്പോള് മൂന്ന് മാസം കഴിഞ്ഞാല് അധികാരം പ്രതീക്ഷിച്ചിരിക്കുന്ന യു ഡി എഫ് നേതാക്കള് ഒന്നടങ്കം തെല്ലും ഉളുപ്പില്ലാതെ അഴിമതിയെ വെള്ളപൂശി അദ്ദേഹത്തെ സ്വീകരിച്ചിരിക്കുന്നു. പത്ത് വോട്ടെങ്കിലും കയ്യിലുണ്ടായിരുന്നെങ്കില് സൗമ്യയെ മൃഗീയമായി കൊലപ്പെടുത്തിയ സ്വാമിയേയും ഇവര് ഇത്തരത്തില് തന്നെ സ്വീകരിക്കുമായിരുന്നില്ലെ.
കുഞ്ഞാലിക്കുട്ടിമാരെയും, പിള്ളമാരേയും സ്വീകരിച്ചാനയിച്ച് കൊണ്ട് നടക്കുന്ന, ജീറ്ണ്ണതയുടെ നെല്ലിപ്പടിയിലെത്തിനില്ക്കുന്ന മുന്നണിയായി യു ഡി എഫ് മാറിയിരിക്കയാണ്. ഇതെല്ലാം കണ്ടിട്ടും, കേട്ടിട്ടും മനസ്സിലാകാതെ,ഈ മുന്നണിയെ തന്നെ അധികാരത്തില് ഏററിയാലുള്ള വരുന്ന അഞ്ചു വറ്ഷത്തെ കേരളത്തിന്റെ അവസ്ഥ മുന് കൂട്ടി കണ്ട് അതിനനുസരിച്ച് തെരെഞ്ഞെടുപ്പു സമയത്തെങ്കിലും, നാം പ്രതികരിച്ചില്ലെങ്കില നാടിനെ വ്യഭിചരിച്ച് സന്പത്തും, സംസ്കാരവും, ഈ വൃത്തികെട്ട വറ്ഗ്ഗം കശാപ്പ് ചെയ്യും.
നമ്മുടെയൊന്നും പ്രതീക്ഷക്കൊത്തെത്തിയില്ലെങ്കിലും, പറയത്തക്ക അഴിമതിയില്ലാത്ത, ഭരണം കാഴ്ചവെക്കുകയും, ശശിയെപോലെ ആരോപണ വിധേയരയവറ്ക്കെതിരില് അന്വേഷണത്തിനെങ്കിലുമ്, തയ്യാറാവുകയുംതാഴേതട്ടില്കിടക്കുന്ന ജനവിഭാഗത്തിന് ഇത്തിരിയെങ്കിലും സഹായമാവുകയും ,ചെയ്യുന്ന ഇടതുപക്ഷം തന്നെയല്ലെ താരതമ്മ്യേന നല്ലതെന്ന് മനസ്സിലാക്കി പ്രവറ്ത്തിക്കേണ്ടതല്ലെ.
സുപ്രിം കോടതി ജഡ്ജിക്ക് കൈക്കൂലി കൊടുത്തതിന് ദൃക്സാക്ഷിയായിനിന്ന മഹത് വ്യക്തി ഇതുവരെ മൗനം പാലിക്കുകയും, ജനാധിപത്യത്തിനും, മൗലികാവകാശത്തിനുമെതിരായ വിധികളെ വിമറ്ശിക്കുന്നവരെ ഭത്സിക്കുകയും ചെയ്തിരുന്ന ഇകൂട്ടര് കള്ളന്മാറ്ക്കെതിരെ കോടതി നടപടിയെടുത്തപ്പോള് ജഡ്ജിമാരെല്ലാം രാഷ്ട്രീയക്കാരന്റെ തിണ്ണ നിരങ്ങികളും, കൈക്കൂലിക്കാരുമാണെന്ന് വിളിച്ച് കൂവുംപോള് ഇത്തരം നേതാക്കള്ക്ക് നമ്മെ നയിക്കാന് അറ്ഹതയുണ്ടോ എന്ന് നാം സ്വയം വിലയിരുത്തണം.
വോട്ടാവകാശം വിനിയീഗിക്കുന്പോള് നമ്മുടേയും നമ്മുടെ രാജ്യത്തിന്റേയും ഭാവിയാണ് ഇവരെ ഏല്പിക്കുന്നതെന്ന ചിന്ത നമ്മുടെ മനസ്സിലുണ്ടാവണം. ആ തിരിച്ചറിവോടെവേണം നമ്മുടെ ഇനിയങ്ങോട്ടെങ്കിലുമുള്ള പ്രവറ്ത്തനങ്ങളും, പ്രതികരണങ്ങളും.

2011, ജനുവരി 31, തിങ്കളാഴ്‌ച

ബുദ്ധി പണയം വെക്കണോ?

-------------------------------
താന് നിലകൊള്ളുന്ന പാറ്ടിയുടെ നേതാക്കള് ക്കെതിരില് ആരോപണമുയരുംപോള് ഒരു നിലപാടും, മറു ഭാഗക്കാറ്ക്കെതിരാണെങ്കില് മറെറാരു നിലപാടും സ്വീകരിക്കുന്നതുചിതമാണോ?
ലാവ്ലിന് കരാറില് വ്യക്തിപരമായി സാംബത്തിക നേട്ടമുണ്ടാക്കാന് പിണറായി വിജയന് ശ്രമിച്ചു എന്ന് വിശ്വസിക്കാത്ത ഒരു വ്യക്തിയാണു ഞാന്.പക്ഷെ ഒരാരോപണം ഉയറ്ന്നു വന്നപ്പോള് സി പി എം അന്വേഷണം തടസ്സപ്പെടുത്താന് പഠിച്ച പണി പതിനെട്ടും പയററി പരാജയപെട്ട സത്യം നമുക്കൊക്കെ അറിയാവുന്നതാണ്.
അതുപോലെ തന്നെ സ്വന്തം ചിന്താശക്തി പൂറ്ണ്ണമായും, ലീഗിന് പണയം വെച്ചിട്ടില്ലാത്ത വിവേകം അല്പമെങ്കിലും അവശേഷിക്കുന്ന മൂക്ക് കീഴ്പോട്ടായ ഏതൊരാള്ക്കും, ഐസ്ക്രീം പാറ്ലറ് പെണ്വാണിഭക്കേസില് കുഞ്ഞാലിക്കുട്ടി പ്രതിയല്ലെന്ന് പറയാനാകുമോ?
കുഞ്ഞാലികട്ടിയും റൗഫും തമ്മില് തെററിയത് ഈ അടുത്ത കാലത്താണെന്നാണ് നാം മനസ്സിലാക്കുന്നത്. കുറേ കാലം കഴിഞ്ഞാല് തെററും എന്ന് മുന് കൂട്ടി കണ്ടുകൊണ്ട് റജീനാക്കും റജുലാക്കും മററു ബന്ദപ്പെട്ട ആളുകള്ക്കും സ്വന്തം കീഷയിലെ കാഷും കൊടുത്ത് ജഡ്ജിമാരേയും, രാഷ്ട്രീയ നേതാക്കളേയും, പോലീസ് ഉദ്യോഗസ്ഥരേയുമെല്ലാം സ്വാധീനിക്കുകയും കൃത്രിമ രേഖകള് ചമക്കുകയും ചെയ്തു എന്ന് സാമാന്യ ബുദ്ധിയുള്ള ജനം വിശ്വസിക്കണോ? ലീഗ് സുഹൃത്തുക്കള് മറുപടി പറയണം.
ബ്ളാക്ക്മെയിലിനു വിധേയമായി ഇതിനു മുംപ് പലതും എനിക്കു ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും, ഇപ്പോള് അധികാരത്തില് വരാന് വീണ്ടും സാധ്യത ഉള്ളത് കൊണ്ട് പലരും അടുത്ത് കൂടുന്നുണ്ടെന്നും, തങ്ങള്ക്ക് കൊടുത്തവാക്കാണ് സത്യം ഇനി അത്തരം പ്രവറ്ത്തനങ്ങള് എന്നില് നിന്നുണ്ടാവുകയില്ലെന്നും, കുററസമ്മതം നടത്തിയ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിനെ ബ്ളാക്ക്മെയില് ചെയ്യാന് വേണ്ടി ശത്രുക്കള് ഉപയോഗിച്ച കര്യമെന്താണെന്നുകൂടി വെളിപ്പെടുത്തേണ്ടതല്ലെ?ജനങ്ങള് അറിയാന് പാടില്ലാത്ത ആ കാര്യം ഈ പെണ് വാണിഭമല്ലാതെ മറെറന്താണ്?
ഇനി ഒരു പാറ്ടി നേതാവിനോ പാറ്ടിക്കോ എതിരില് ആരോപണം വരുംപോള് എതിറ് പാറ്ടിക്കെതിരില് ഉണ്ടായ ആരോപണം ഉയറ്ത്തിക്കാട്ടി രക്ഷപ്പെടാന് ശ്രമിക്കുന്നത് ശരിയായ ജനാധിപത്യത്തിനും, ധാറ്നികതക്കും ഭൂഷണമാണോ? അത് ശരിയോ തെറേറാ യെന്ന് പറയുകയും ശരിയായ നിലപാട് സ്വീകരിക്കുകയുമല്ലെ ചെയ്യേണ്ടത്.
ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ശശിക്കെതിരില് ഉയറ്ന്നുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി എന്തായാലും, പാലൊളിയും, ശൈലജ ടീച്ചറും,ശ്രീമതി ടീച്ചറും ഗൊവിന്ദന് മാഷുമൊക്കെ സ്വാഗതാറ്ഹമായരീതിയില് പ്രതികരിച്ചതില് സന്തോഷമുണ്ട്. പിണറായിയുടെ പ്രതികരണത്തിലും ചില ശങ്കകലള് അവശേഷിപ്പിച്ചുകൊണ്ട് തന്നെയാണ് അവസാനിപ്പിക്കുന്നത്.
ശശിയേ വ്യക്തിപരമായി മാത്രം കാണേണ്ടതാണോ ആ പ്രശ്നമെന്ന് എനിക്ക് സംശയമുണ്ടെങ്കിലും, അത്രയെങ്കിലും പറഞ്ഞതില് സന്തോഷമുണ്ട്.
അന്നത്തെ ഒരു രാഷ്ട്രീയ സാഹചര്യം യൂനുസും പറ്ടി അനുഭാവികളും മറക്കാതിരിക്കാന് ഒരു കാര്യം പറയട്ടെ. ആ കാലത്താണ് മലബാറ് മേഘലയിലെ പല തദ്ദേശ തെരെഞ്ഞെടുപ്പിലും, ലീഗ് സി പി എം, ധാരണയുണ്ടായിരുന്നടും, ലീഗ് ഇടതുപക്ഷത്ത് ചേരാന് താല്പര്യമെടുത്തതും സിപി എമ്മിലെ ഒരു വിഭാഗത്തിന്റെ എതിറ്പ്പുമൂലം ആ പരിപാടി സി സി ഇടപെട്ട് വേണ്ടെന്നുവച്ചതും, ജനങ്ങള് ആ കൂട്ട് കെട്ടിനെ ദയനീയമായി പരാജയപ്പെടുത്തിയതും. ആ ഒരു പശ്ചാതലം സി പി എമ്മിലെ ചിലരെ എങ്കിലും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ നിലപാട് എടുക്കാന് പ്രേരിപ്പിച്ചുകാണുമെന്ന് ഞാന് സംശയിക്കുന്നു .ഒരുപക്ഷെ ശശി അതില്പെട്ടതാകാം, എന്റെ സംശയം മാത്രമാണ് കെട്ടൊ?
എന്തായാലും സ്വന്തം പാറ്ടിയോ, പാറ്തി നേതാക്കളോ, തെററിലേക്കു പോകുന്നു എന്നു തോന്നുംബൊള് പരസ്യമായി തന്നെ അതിനെതിരില് നിലപാടെടുത്താല് മാത്രമല്ലെ ആതെററ് തിരുത്താനും അത്തരമ് തെററുകള് പിന്നീട് ചെയ്യാതിരിക്കാനും അവരെ പ്രേരിപ്പിക്കുകയൊള്ളൂ. അതിനുവേണ്ടി നിങ്ങളാരും പാറ്ടി മാറേണ്ടതില്ലല്ലോ തത്ക്കാലം ഒരു ഷോക്ക് കൊടുക്കുക. തെററ് ചെയ്ത നേതാക്കളെ മാററി നിര്ത്താന് പ്രേരിപ്പിക്കുക.
ജുഡിഷറി പോലും, കളങ്കിതമായികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില് നമ്മള് ഉണറ്ന്നു പ്രവര്ത്തിച്ചില്ലെങ്കില് വളരെ ഇരുണ്ട ഒരു ഭാവിയാകും വരാനിരിക്കുന്നത്. ഇതുവരെ വോട്ടുചെയ്യാന് പററിയ തെരെഞ്ഞെടുപ്പുകളിലെല്ലാം ഇടതുപക്ഷത്തിനു മാത്രം വോട്ടു ചെയ്ത ഒരു വ്യക്തിയാണു ഞാന്. അതു കരുതി സി പി എം ചെയ്യുന്ന എല്ലാകര്യങ്ങളേയും ന്യായീകരിക്കേണ്ട ഭാധ്യത ഞാന് ഏറെറടുക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം.