2011, ഏപ്രിൽ 14, വ്യാഴാഴ്‌ച

എന്താണ് വികസനം?


Hamza Marukara



ഈ തെരെഞ്ഞെടുപ്പ് സമയത്ത് ചറ്ച്ച ചെയ്യാതെപോയി എന്ന് എല്ലാവരും വിമറ്ശിക്കുന്ന പ്രധാന വിഷയമാണല്ലൊ വികസനം.

വികസനം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. പ്രപഞ്ചത്തേയും, അതിലുള്ള എല്ലാ പ്രകൃതി വിഭവങ്ങളേയും, മനുഷ്യന്റെ അധീനതയിലാക്കി, അന്യായവും, നീതിരഹിതവുമായ രീതിയില് അവയെ ചൂഷണം ചെയ്യലാണോ വികസനം.

ശുദ്ധമായ നിശ്വാസ വായു, മാലിന്യം കലരാത്ത ജലസ്രോതസ്സുകള്, വിഷാംശം ഇല്ലാത്ത ഭക്ഷണം., സുരക്ഷിതമായ പാറ്പ്പിടം ഇത്രയുമല്ലെ മനുഷ്യന് ജീവിക്കാന് ആവശ്യമുള്ളൂ. ഇവ എല്ലാ മനുഷ്യറ്ക്കും, മനുഷ്യരല്ലാത്ത മററു ജീവികള്ക്കും, ലഭിക്കാനുള്ള സഹചര്യമൊരുക്കലാകണം വികസനമെന്നത് കൊണ്ടുദ്ദേശിക്കേണ്ടതെന്നാണ് എന്റെ മതം.

ഇന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള് ഉയറ്ത്തുന്ന വികസനമെന്ന വാക്കിന്റെ അറ്ഥം കേള്ക്കുന്പോള് അന്പത് ലക്ഷം മുടക്കാന് കഴിവുള്ളവറ്ക്ക് അത് രണ്ട് വറ്ഷം കൊണ്ട് അഞ്ഞൂറ് കോടിയായി അത് വറ്ധിപ്പിക്കാന് കഴിയുന്ന സാന്പത്തിക സാഹചര്യ മൊരുക്കലാണെന്നു തോന്നുന്നു.

ദിനം പ്രതി ഉയരുന്ന ഭൗമതാപം, വറ്ധിച്ചുവരുന്ന ബ്ലക്ക് ഹോള്, ഇന്ന് ജപ്പാന് അഭിമുഖീകരിക്കുന്ന തരത്തിലുള്ള ദുരന്തങ്ങള്... ഇങ്ങനെ പോകുന്ന ഇതിന്റെ പരിണിത ഫലങ്ങള് പ്രപഞ്ചത്തിന്റെ നിലനുല്പ്പിനെ തന്നെ അപകടകരമായ രീതിയില് ബാധിക്കുന്പോളും നമ്മള് പുലറ്ത്തുന്ന ഈ നിസ്സംഗത നീതീകരിക്കാവുന്നതോ?

ഇന്ന് ലോകം അംഗീകരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന മുതലാളിത്ത വികസനം ജീവന്റെ നില നില്പ്പിനു തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. എങ്ങിനെയെങ്കിലുംമൂലധനം അധികരിപ്പിക്കുക എന്ന ഒററ ലക്ഷ്യമേ ഈ വികസനത്തിനുള്ളൂ എന്ന് പറയാതെ വയ്യ.

അനുബന്ധമെന്നോണം പറയട്ടെ, ഈ തെരെഞ്ഞെടുപ്പില് കേരളത്തിലെ ഭരണമുന്നണി ഏറെ വിമറ്ശിക്കപെട്ട ഒരു കാര്യം വികസനത്തോട് വേണ്ട വിധത്തില് പൊരുത്തപ്പെടുന്നില്ല ഇപ്പോഴും കാളവണ്ടി യുഗത്തിലാണ് എന്നെല്ലാമാണ്. സ്മാറ്ട് സിററി നടപ്പാക്കാന് വൈകിയത് വലിയൊരപരാധമായി ചൂണ്ടികണിക്കപ്പെട്ടു. തൊഴിലവസരം നഷ്ടപ്പെടുത്തി യുവാക്കളെ വഞ്ചിച്ചു എന്നൊക്കെയാണ് ആരോപണങ്ങളുയറ്ന്നത്. കേരളത്തിന്റെ കണ്ണായ ഭൂമി മറിച്ച് വിററ് കാഷുണ്ടാക്കാന് അനുവദിക്കാത്തതും, ഏറ്ണാം കുളത്തും പരിസര പ്രദേശങ്ങളിലൊന്നും, ഐ ടി അനുബന്ധ സ്ഥാപനങ്ങള് തുടങ്ങരുതെന്നുമുള്ള നിബന്ധനയെ ഈ സറ്ക്കാറ് എതിറ്ത്തതായിരുന്നല്ലോ അത് വൈകാന് കാരണം, ഈ അഞ്ചു വറ്ഷങ്ങള്ക്കകത്ത് കേരളത്തിന്റെ ഐ ടി രംഗത്ത് സ്മാറ്ട് സിററി അല്ലാത്ത എത്ര സ്ഥാപനങ്ങള് പുതുതായി വന്നു. എത്ര തൊഴിലവസരങ്ങളുണ്ടായി എന്ന് ഇവരാരും ഒരു കണക്കെടുപ്പ് നടത്താതെ പോയത് മനപ്പൂറ്വമല്ലെ?

സാമൂഹ്യ പ്രതിബദ്ധതയും, നീതിയുമില്ലാത്ത മൂലധനശക്തികളുടെ അന്യായമായ ലാഭക്കൊതിക്ക് പ്രകൃതിയേയും, നമ്മുടെ രാജ്യത്തേയും വിട്ട് കൊടുക്കണോ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ