2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

മാറ്ക്സിസവും ദൈവ വിശ്വാസവും ഒരുപോലെ സ്വീകാര്യമാകുന്നതെങ്ങിനെ?




നാസ്തിക വാദം മാറ്ക്സിനെ സ്വാദീനിച്ചിട്ടുണ്ടാകാം.  സഭകളുടെ അപ്രമാദിത്വം ചൂഷണ വ്യവസ്ഥിതിക്കു കാവല് നില്ക്കുന്നതും ഇന്നത്തെ പോലെ തന്നെ അന്ന് മാറ്ക്സിനും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടാകാം.  ഹെഗലിന്റെ നിരീക്ഷണങ്ങള് മാറ്ക്സിന്റെ പഠനങ്ങളെയും വിശകലനങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യത്തില് തറ്ക്കമുണ്ടോ എന്നെനിക്കറിയില്ല. എന്നിട്ടും വൈരുദ്ധ്യാധിഷ്ടിത നിരീശ്വര വാദമല്ല വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദമാണ് അദ്ദേഹം തെരെഞ്ഞെടുത്തത്. എന്തായാലും നിരീശ്വര വാദം അദ്ദേഹത്തിനു അപരിചിതമായിരുന്നില്ല എന്നത് നിഷേധിക്കാനാവില്ല.  എന്നിട്ടും  അതെന്തുകൊണ്ട് എന്നതിന് മറുപടി കണ്ടെത്തുന്പോളാണ്  ഒരു മാറ്ക്സിസ്റ്റിന്  ദൈവ വിശ്വാസിയും ആകാന് സാധിക്കും എന്നു ഞാന് കരുതുന്നത്. . ദൈവത്തിന്റെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കപെടാത്ത പോലെ തന്നെ ദൈവ നിരാസവും ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടില്ല. നിലവിലുണ്ടായിരുന്ന പ്രാകൃതവും, മതപരവുമൊക്കെയായ പല വിശ്വാസങ്ങളും പുതിയ കണ്ടു പിടുത്തങ്ങളോടെ പൊളിച്ചെഴുതപെട്ടു എന്നതും ഇനിയും അത് സംഭവിക്കാമെന്നതുമാണ് ശരിയായ വസ്തുത. പുതിയ കണ്ടെത്തെലുകളുടെ ഫലമായുണ്ടായ മാറ്റി എഴുതലില് നിന്നും ഉരുത്തിരിഞ്ഞ നിഗമനങ്ങള് മാത്രമാണ് നിരീശ്വരത്വം. അതിനാല് തന്നെ ദൈവ വിശ്വാസവും, ദൈവ നിരാസവും ഒരുപോലെ അംഗീകരിക്കപെടേണ്ടതാണ്.അല്ലെന്കില് എതിറ്ക്കപെടേണ്ടതാണ്.  ശാസ്ത്രീയമായി ഇതിലേതെന്കിലുമൊന്ന് തെളിയിക്ക പെടുന്നതു വരെ ഭൌതിക വാദം അത് കൈകാര്യം ചെയ്യുന്നവരുടെ വാശ്വാസത്തിനനുസരിച്ച് വൈരുദ്ധയത നിലനിറ്ത്തുക തന്നെ ചെയ്യും.
ദൈവത്തിന്റെ അസ്ഥിത്വം നിഷേധിക്കുക യല്ല മാറ്ക്സിസത്തിന്റെ പരമമായ ലക്ഷ്യം. ആയിരുന്നു എന്കില് ആ കാര്യത്തില് മാറ്ക്സിനോ ഏംഗല്സിനോ ആരെയും ഭയക്കേണ്ടതില്ലായിരുന്നു. വൈരുദ്ധ്യാധിഷ്ടിത നിരീശ്വര വാദം തെരെഞ്ഞെടുക്കുകയും ചെയ്യാമായിരുന്നു.  നിലവിലെ അറിവിന്റെ പരിമിതികള്ക്കകത്തു നിന്നു കൊണ്ട് ലോകത്തെ കാണുകയും അതിന്റെ ശാസ്ത്രീയമായ വിശകലനത്തിലൂടെ നിലവിലുണ്ടായിരുന്ന സന്കല്പങ്ങളെ മാറ്റി മറിക്കുകയുമാണ് മാറ്ക്സിസം ചെയ്തത്. മാറാത്തതായി മാറ്റമല്ലാതെ ഒന്നു മില്ലെന്നു പറയുന്നിടത്താണ് മാറ്ക്സിസത്തിന്റെ പ്രസക്തി. എന്റെ നിഗമനങ്ങളും കണ്ടെത്തലുകളുമൊഴിച്ച് സറ്വ്വതും മാറ്റത്തിനു വിധേയമാണ് എന്നല്ലല്ലോ മാറ്ക്സിസം പഠിപ്പിക്കുന്നത്. അതാണ് മാറ്ക്സിസത്തിന്റെ ജൈവികത. അങ്ങിനെ അല്ലായിരുന്നു എന്കില് മാറ്ക്സ് പ്രവാചകനും, മാറ്ക്സിസം ഒരു മതവുമായേനെ. അതല്ല എന്ന് പറയുന്പോളും പലപ്പോഴും മാറ്ക്സിസ്റ്റു സൈദാന്തികറ് ഒരു മതത്തെ പോലെ തന്നെ മാറ്ക്സിസത്തെ കൈകാര്യം ചെയ്യുന്നിടത്താണ് അതിന്റെ പരാജയം സാധ്യമാകുന്നത്.

മാറ്ക്സിസത്തെ ബൈബിളിനെ പോലെയോ, ഖുറ് ആനെ പോലെയോ ഒക്കെ കണ്ടു വിലിരുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നവറ്ക്ക് കേവല നാസ്തികതയായി തോന്നുന്നത് സ്വാഭാവികം മാത്രം. മത-ദൈവ വിശ്വാസത്തിനു മാറ്ക്സിസത്തില് പ്രസക്തി ഇല്ല എന്നതാണ് ശരി. മതങ്ങള് മരണാനന്തര നേട്ടങ്ങള് ക്കുള്ളതും മാറ്ക്സിസം ഭൌതിക ലക്ഷ്യത്തോടെയുള്ളതുമാണ്. ഓരോ കോടിംഗുകള്ക്കും പിറകേ തറ്ക്കിച്ചു നേരം കളയുന്നതിനു പകരം മതങ്ങളുടോയും മാറ്ക്സിസത്തിന്റേയും സരാംശ (ആകെത്തുത) മാണ് എന്റെ കാഴ്ചപ്പാടിനാധാരമായിട്ടുള്ളത്.  മാന്യമായ വയറ്റുപിഴപ്പിന്റെ (നിലനില്പിന്റെ)  തത്വശാസ്ത്രമായി തന്നെയാണ് മോചനമാഗ്രഹിക്കുന്ന  മഹാ ഭൂരിപക്ഷവും മാറ്ക്സിസത്തെ പ്രത്യാശയോടെ  കാണുന്നത്.അല്ലാതെ സ്വറ്ഗ്ഗാരോഹണത്തിനുള്ള കുറുക്കു വഴിയായോ അത് രണ്ടും കൂടിയായോ അല്ല.  മത വിശ്വാസവും മാറ്ക്സിസവും തമ്മിലെ വൈരുദ്ധ്യങ്ങള് മാറ്ക്സിസ്റ്റു തത്വ ശാസ്ത്ര പ്രകാരം തന്നെ മറികടക്കാനും കമ്മ്യൂണിസ്റ്റുകളായ മത വി്വാസിക്കു കഴിയും. കഴിയണം. ഒരാള് മത വിശ്വാസി ആയെന്നു കരുതി വറ്ഗ്ഗ വ്യതിയാനങ്ങളോ, വ്യതിയാനങ്ങള്ക്കിടയിലെ സംഘറ്ഷങ്ങളോ കണ്മുന്നില് തെളിഞ്ഞുകിടക്കുന്ന ചൂഷണ വ്യവസ്ഥയോ ഇല്ലാതാവുന്നില്ല.അത് അംഗീകരിക്കുന്നതുകൊണ്ട് ഒരാള് ദൈവ നിഷേധിയും ആകേണ്ടതില്ല.  ഒരു വിഭാഗം ജനത ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്നതും മറു വിഭാഗം ആറ്ഭാഡത്തിനും അത്യാറ്ഭാഡങ്ങള്ക്കും നടുവിലാകുന്നതും  ദൈവ വിധിയല്ലെന്നു വിശ്വസിക്കാന് കഴിയുന്ന ആറ്ക്കും കമ്മ്യൂണിസ്റ്റാകാം. ഉത്പാദന വിതരണ മേഖലയിലെ അനീതിയും അസമത്വവുമാണതിനു കാരണമെന്നു വിശ്വസിക്കുന്നത് ദൈവ നിഷേധമാണെന്നു വിധി പ്രസ്താവിക്കുന്നിടത്താണ് മതം കറുപ്പാ (Opium) ണെന്നു പറയേണ്ടി വരുന്നതും അത് ബൂറ്ഷ്വാസിയുടെ ചൂഷണ വ്യവസ്ഥ നില നിറ്ത്താനുള്ള ഉപകരണമാകുന്നതും.      മാറ്ക്സിസം മതമോ ദൈവ നിഷേധമോ അല്ല.  ചരിത്രത്തിന്റെയും, പ്രായോഗികതയുടേയും ശാസ്ത്രീയമായ പിന്ബലത്തോടെ പരിപോഷിപ്പിക്ക പെടേണ്ടതാണ് മാറ്ക്സിസം. മഹത്തായ യുക്തി ചിന്തയില് നിന്നുടലെടുത്ത മാനുഷികമായ തത്വശാസ്ത്രമാണത്. അതിന്റെ പ്രായോഗികത സ്ഥല കാല സാഹചര്യങ്ങളുടെ ആവശ്യകതക്കനുസരിച്ചായില്ലെന്കില് മാറ്ക്സിസവും മതത്തെപോലെ ജഡാവസ്ഥയിലാകും.അല്ലെന്കില് നാസ്തികതക്കും, മതവിശ്വാസത്തിനുമിടയിലെ പരസ്പര സംഘറ്ഷത്തിന്റെ പരിണിതിയാണ് ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റ് എന്നല്ല.ദൈവ വിശ്വാസി യായ മാറ്ക്സിസ്റ്റ് എന്നു തന്നെ പറയാം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും, ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണെന്നും, ആത്മാവില്ലാത്ത അവസ്ഥയിലെ ആത്മാവാണെന്നുമൊക്കെ മാറ്ക്സിനു തന്നെ പറയേണ്ടി വന്നെന്കില് ആ വൈരുദ്ധ്യത്തിലെ സംഘറ്ഷത്തെ അവിടെ തന്നെ വ്യക്തമാക്കുന്നു. അതിന്റെ കാലികമായ പോസിറ്റീവ് മാറ്റമാണ് ദൈവ വിശ്വാസിയായ മാറ്ക്സിസ്റ്റ്. പാട്ട വ്യവസ്ഥക്കെതിരെ കേരളത്തിലെ കറ്ഷകറ് സംഘടിതരായപ്പോള്  പാട്ടം നല്കാമെന്ന് കറ്ഷകന് കരാറ് പ്രകാരം സമ്മതിച്ചതാണെന്നും. അത് ലംഘിക്കുന്നത് മത വിരുദ്ധമാണെന്നും ഫത്വ ഇറക്കി അത്തരം ചൂഷണ വ്യവസ്ഥ ദൈവത്തിന്റെ പേരില് നിലനിറ്ത്താന് ശ്രമിച്ചത് നാം കണ്ടതാണ്.   കേവല നാസ്തികതയാണ് മാറ്ക്സിസം എന്നു പറയുന്നവരുടെ ലക്ഷ്യവും ആ ദറ്ശനത്തെ വികലമാക്കി   സാദാരണക്കാരില് നിന്നും അന്യമാക്കുക വഴി അതിന്റെ സ്വീകാര്തയെ ഭയപ്പെടുകയും അതുവഴി നിലവിലെ ചൂഷണ വ്യവസ്ഥ അതേപടി നില നിറ്ത്താനുള്ള തന്ത്രവുമാണ്. ഇന്നു പ്രചുര പ്രചാരത്തിലുള്ള  മതത്തിലും മാറ്ക്സിസത്തിലും തള്ളേണ്ടതും കൊള്ളേണ്ടതുമായ പലതുമുണ്ടാകും. അതുതന്നെയാണ് ചരിത്രപരമായ ഭൌതിക വാദത്തിന്റെ മാറ്ക്സിസ്റ്റ് മുഖം. അതു തിരിച്ചറിയുന്നിടത്താണ് ഒരു മാറ്ക്സിസ്റ്റിനു ദൈവ വിശ്വാസി ആകാന് സാധിക്കുന്നത്. 

2012, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

മാധ്യമങ്ങള് ജനഹിതം തീരുമാനിക്കുന്പോള്.

മാധ്യമങ്ങള് ജനഹിതം തീരുമാനിക്കുന്പോള്.

ഓരോ മാധ്യമങ്ങള്ക്കും അവരവരുടേതായ സ്ഥാപിതാത്പര്യങ്ങളുണ്ടെന്ന കാര്യമെന്കിലും അവിതറ്ക്കിതമാണെന്നു കരുതട്ടെ. പാറ്ടി പത്രങ്ങളായ ദേശാഭിമാനി, വീക്ഷണം,ജനയുഗം,ചന്ദ്രിക ജന്മഭൂമി....തുടങ്ങിയവ എല്ലാം അവരവരുടെ രാഷ്ട്രീയ നയങ്ങള്ക്കനുയോജ്യമായ രീതിയില് വാറ്ത്തകളുടെ പ്രാധാന്യം നിശ്ചയിക്കുകയോ, അഹിതമായ വാറ്ത്തയാണെന്കില് തിരസ്കരിക്കുകയോ ചെയ്യുന്നത് സ്വാഭാവികം മാത്രം. കാരണം അവരാരും ഞങ്ങള് നിശ്പക്ഷ പത്രപ്രവറ്ത്തനമാണ് നടത്തുന്നതെന്നു പറയുന്നില്ല.  എന്നാല് മനോരമ, മാതൃഭൂമി,.ഏഷ്യാനെറ്റ്,റിപോറ്ടറ് ഇന്ത്യാ വിഷന്.....തുടങ്ങിയ  നിശ്പക്ഷത അവകാശപെടുന്നവറ് എന്താണു ചെയ്യുന്നത്. പാറ്ടി മാധ്യമങ്ങള് പോലും ചെയ്യാത്ത വിധം വാറ്ത്തകള് തിരസ്കരിക്കുന്നു എന്നു മാത്രമല്ല, വാറ്ത്തകളെ വളച്ചൊടിക്കുകയും, അതിനപ്പുറം  കല്പിത കഥകള് മെനഞ്ഞ് അതിന്റെ മുകളില് ലേഖനങ്ങളും ചറ്ച്ചകളും നടത്തി ആടിനെ പട്ടിയാക്കി അവതരിപ്പിക്കുന്ന നിലപാടാണ് ജന ഹിത രൂപീകരണത്തിനു ഉപയോഗിക്കുന്നത്.  അത് ജനാധിപത്യത്തിനു തന്നെ അപമാനമാകുമെന്നു മാത്രമല്ല ഇത്തരം മാധ്യമങ്ങള്ക്ക് അനുയോജ്യമായ വിശേഷണം കൂട്ടിക്കൊടുപ്പിന്റേയും അധികാര രാഷ്ട്രീയത്തിന്റെയും  നാണം കെട്ട ദല്ലാളുകളെന്നാണ്.

15-08-2012 ലിറങ്ങിയ വിവിധ പത്രങ്ങളുടെ ഒന്നാം പേജാണിത്. നെല്ലിയാംപതി പ്രശ്നത്തില് മാണിക്കും ജോറ്ജിനുമെതിരെ വിജിലന്സ് അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിമുഖ്യധാരാ നിശ്പക്ഷരായ മനോരമയും മാതൃഭൂമിയും ഏതു വിധത്തിലാണ് കൈകാര്യം ചെയ്തതെന്നതിന്റെ തെളിവാണിത്. ഇനി ഇതേ ദിവസം തന്നെ നടന്ന കോതമംഗലം നേഴ്സുമാരുടെ സമരത്തോടും അതിനെ പിന്തുണക്കുന്നവരോടും ദൃശ്യമാധ്യമങ്ങളെടുത്ത നിലപാട് കൂടുതല് പോലീസെത്തിയാണ് അക്രമികളെ തുരത്തിയത് എന്നായിരുന്നു റിപോറ്ടിംഗ്. നാലുമാസമായി ന്യായമായ ആവശ്യമുന്നയിച്ച് അവറ് നടത്തുന്ന ജീവന്മരണ പോരാട്ടത്തെയും അതിനനുഭാവം പ്രകടിപ്പിച്ചവരെയും അക്രമികളായാണ് മുഖ്യധാരാ മാധ്യമങ്ങള് കണ്ടത്.
സി പി എം കൊലയാളികളുടെ പാറ്ടി എന്നു വരുത്തി തീറ്ക്കാനുള്ള പരിശ്രമത്തിനിടയില് ഭക്ഷ്യ സുരക്ഷ ആവശ്യപെട്ടുകൊണ്ടും വിലവറ്ദ്ധനവില് പ്രതിഷേധിച്ചും  ഡല്ഹിയില് ഇടതു പക്ഷത്തിന്റെ നേതൃത്വത്തില് നടന്ന ഇന്നത്തെ സാഹചര്യത്തില് അത്യധികം പ്രാധാന്യം നല്കേണ്ട സമരത്തെ ഈ മുഖ്യധാരക്കാറ് കണ്ടഭാവം തന്നെ നടിച്ചില്ല. പഞ്ച സാരക്ക് കിലോക്ക് 12 രൂപയും അരിക്ക് 8 രൂപയും  വില ഒറ്റയടിക്കു വറ്ദ്ധിച്ചതൊന്നും ഇവറ്ക്കു ചറ്ച്ചാ വിഷയമേ അല്ല.
ടി പി ചന്ദ്രശേഖറിന്റേയും ഷുക്കൂറിന്റേയും  വധം ഉയറ്ത്തിക്കാട്ടി സി പി എം കൊലയാളിപാറ്ടി എന്നു സമറ്ഥിക്കാന് ശ്രമിക്കുന്പോള് ഒരു ലീദ് എം എല് എ യുടെ ആഹ്വാനപ്രകാരം കുനിയില് രണ്ടുപേരെ വെട്ടി കൊല്ലുകയും കാസറ്ക്കോട്ട് ഒരാളെ മറ്ദ്ധിച്ച് കൊല്ലുകയും ലീഗിന്റെ മണ്ടലം സെക്രടറി പിടിക്തപെടുകയും ചെയ്തിട്ടും ലീഗിനെതിരെ ആ നീതി പ്രയോഗിക്കപെടുന്നില്ല. തോടുപുഴയില് ഒരു വിദ്ധ്യാറ്ഥിയെ കോണ്ഗ്രസുകാറ് കൊന്നെന്കിലും കോണ്ഗ്രസിനും കൊലയാളി പാറ്ടി എന്നരൂപത്തില്  മാസങ്ങള് നീണ്ട മാധ്യമ വിചാരണ നടക്കുന്നില്ല.
ചില പ്രൊജക്റ്റഡ് വിഷയങ്ങള് ഉയറ്ത്തി വ്യക്തികള് നടത്തുന്ന ഉപരിപ്ളവകരമായ സമരങ്ങളാണ് യഥാറ്ത്ത സമരങ്ങളെന്ന് ഘോഷിക്കാന് താളുകളും മണിക്കൂറുകളും ഇത്തരം മാധ്യമങ്ങള് മാറ്റിവെക്കുകയും ചെയ്യുന്നതിലൂടെ അരാഷ്ട്രീയമായ ഒരു സമൂഹത്തെ വളറ്ത്തി എടുക്കാനും, വ്യക്തമായ നയങ്ങളോടെ, കാര്യ കാരണങ്ങള് വിശദീകരിച്ചുകൊണ്ടും ബദല് നിറ്ദേശം അവതരിപ്പിച്ചുകൊണ്ടും ഉത്തരവാദപെട്ട പ്രസ്ഥാനങ്ങള് നടത്തുന്ന സമരങ്ങളെ തിരസ്കരിക്കുകയോ അവഗണിക്കുകയോ ചെയ്തുകൊണ്ടും പ്രതിഷേധങ്ങളെ അക്രമങ്ങളായി ചിത്രീകരിച്ചുകൊണ്ടും  ചില ഒറ്റ പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ച്   അത്തരം രാഷ്ട്രീയ നിലപാടുകളെ തകറ്ക്കാനും നടത്തുന്ന കുത്സിത നിലപാടുകള് രാഷ്ട്രീയ എന്ററ്ടൈന്മെന്റാക്കി കോമാളി വേശത്തിലൂടെയും  മദ്യത്തെക്കാള് മാരകമായ ലഹരിയിലൂടെയും അടുക്കളയിലും സ്വീകരണ മുറിയിലും വിളന്പിയും തളച്ചിട്ടും നടത്തുന്ന മാധ്യമ  ജന ഹിത രൂപീകരണം തങ്ങളെ മയക്കി ക്കിടത്തി കൊള്ളയടിക്കാനുള്ള അവസരമൊരുക്കലാണെന്ന് ജനം തിരിച്ചറിയാത്തിടത്തോളം  ശരിയായ രാഷ്ട്രീയ പ്രവറ്ത്തനം അത്യന്തം ശ്രമകരം തന്നെയാണ്. 

ഇത്തരം മാധ്യമ രാഷ്ട്രീയത്തിന്റെ അരാഷ്ട്രീയ കൃഷിയില്  ഒരിടതു പക്ഷ പാറ്ടി പോലും എത്രത്തോളം അകപെട്ടു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമ3ണ് ഈ സാഹചര്യത്തില്  ചെണ്ടയും കോലുമെടുത്ത് കൊലപാതക രാഷ്ട്രീയത്തിനെതിരെ മാറ്ച്ച് നയിക്കാന് സി പി ഐ യെ പ്രേരിപ്പിച്ച ഘടകം. 

2012, ജൂലൈ 9, തിങ്കളാഴ്‌ച

മുസ്ലിം സമുദായത്തെ വളഞ്ഞിട്ട് തല്ലുന്നുവോ?



ജനാബ് ഒ അബ്ദുള്ളവുടേതായി ചില മാധ്യമങ്ങളില് വന്ന ഏങ്ങലടി വായിച്ചപ്പോള് തോന്നിയ ചില കാര്യങ്ങള് പറയാതെ പോകുന്നത് മനസ്സിന് അസ്വസ്ഥത ഉണ്ടാക്കുമെന്നതിനാലാണ് ഇത് കുറിക്കുന്നത്. സ. എ വിജയരാഘവന്റെ മലപ്പുറത്ത് പാണക്കാട് തങ്ങളുടെ ശരീഅത്ത് നടപ്പാക്കുകയാണെന്ന പ്രസംഗം എടുത്തുദ്ധരിച്ച സ്ഥിതിക്ക്  പ്രത്യേകിച്ചും. പരേതനായ ബഹു. മുഹമ്മദലി ശിഹാബ് തങ്ങളുടെ സാത്വികതയും മതേതരത്വവും പ്രതിപാദിച്ചുകോണ്ടും അതിന്റെ പിന്തുടറ്ച്ച ബഹു.ഹൈദരലി തങ്ങള്ക്ക് പൈതൃകമായി നല്കിക്കൊണ്ടും അവുക്കാദറ് കുട്ടി നഹവുടെ മകന്റെ വിദ്യാഭ്യാസ യോഗ്യത അച്ചിട്ടുകൊണ്ടും എഴുതിത്തുടങ്ങിയ ലേഖനം സമുദായമെന്നാല് മുസ്ലിം ലീഗാണെന്ന സത്യവാങ്മൂലം സമറ്പ്പിക്കലായി തരം താണുപോയി എന്നു മാത്രമല്ല. ഇക്കാലമത്രയും ജ. അബ്ദുള്ള സാഹിബ് പറഞ്ഞുകൊണ്ടിരുന്നതിനെ വിഴുങ്ങുന്നതു കൂടിയായിരുന്നു ഇതെന്നും പറയുനനവരെ അദ്ദേഹത്തിനു പോലും കുറ്റപെടുത്താനാവുമെന്നു തോന്നുന്നില്ല.
പാണക്കാട്ടെ തങ്ങള് എന്നു പറയുന്പോള് കേരളീയ സമൂഹത്തിനു മുന്പില് ഒരു പ്രതീകമായി നില്ക്കുന്നത്  മുസ്ലിം സമുദായമാണോ,അതോ സ്ഥിരമായി  അദ്ധ്യക്ഷസ്ഥാനം ആ കുടുംബത്തിനു സംവരണം ചെയ്തു വെച്ച മുസ്ലിം ലീഗാണോ എന്നുകൂടി അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. ഇനി അദ്ദേഹം ആ പട്ടം തങ്ങള്ക്കും ലീഗിനും ചാറ്ത്തി നല്കിയാലും കേരളത്തിലെ മുസ്ലിം സമൂഹം അതങ്ങീകരിക്കുമെന്നത് ഇക്കൂട്ടരുടെ വ്യാമോഹം മാത്രമാണ്. കേരളത്തിലെ സമുദായത്തില് മഹാ ഭൂരിപക്ഷമായ എപി, ഇ കെ വിഭാഗങ്ങള് ഒരുപോലെ സമുദായത്തിനു പുറത്താണ് അദ്ദേഹത്തിനു നല്കിയിട്ടുള്ള സ്ഥാനം എന്നത് ഇവിടെ മറന്നുകൂടാ.
ഇപ്പറഞ്ഞ ഇംഗ്ളീഷ് ലിറ്ററസിക്കാരന് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം എടുത്ത വിമറ്ശന വിധേയമായ പ്രവറ്ത്തനങ്ങളെ  കുറിച്ചുകൂടി മറുപടി പറയാനും ലീഗ് നിലപാടിനെ അനുകൂലിക്കുന്നവറ്ക്ക് ബാധ്യതയുണ്ട്. ഹൈസ്ക്കൂള് വാദ്യാരായിരുന്ന ഒരു ലീഗ് പഞ്ചായത്തു പ്രസിഡന്റിനെ വൈസ് ചാന്സിലറ് ആക്കാനെടുത്ത തീരുമാനമായിരുന്നു അതിലൊന്ന്. യൂണിവേഴ്സിറ്റിയുടെ സ്ഥലം സ്വന്തക്കാറ്ക്കു പതിച്ചു നല്കാനെടുത്ത തീരുമാനം. നിയമ വിരുദ്ധമായി കോളേജുകള്ക്കംഗീകാരം നല്കിയത്,  എന്നാല് അബ്ദുള്ള സാഹിബിനെ പ്രകോപിപ്പിച്ച വിഷയം 35 സ്ക്കൂളുകള്ക്ക് എയിഡഡ് പതവി നല്കാനെടുത്ത തീരുമാനം വിമറ്ശിക്കപെട്ടപ്പോഴാണ്. അതിലെ കാര്യലാഭമെന്താണെന്ന് ആലോചിക്കപെടേണ്ടതു തന്നെയാണ്.
കമ്മ്യൂണിസ്റ്റുകളും കോണ്ഗ്രസ്സുകാരുമടക്കമുള്ള കേരളത്തിലെ ഒട്ടു മിക്ക ജനങ്ങളും സറ്ക്കാറ് ഖജനാവില് നിന്നു എല്ലാ ചെലവുകളും നല്കുന്ന എയിഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനം പി എസ് സിക്കു വിടണമെന്ന പക്ഷക്കാരാണ്. എന്നാല് സാമുദായിക സംഘടനകളുടെ കണ്ണുരുട്ടലിനു മുന്പില് കീഴ്പെട്ടു കഴിയുന്ന ദയനീയ അവസ്ഥയാണ് ഈ പ്രശ്നത്തില് നിലനില്ക്കുന്നത്. ഇനിഎന്കിലും അത്തരം സ്ഥാപനങ്ങള്ക്ക് അംഗീകാരം നല്കുന്പോള് അതിലെ നിയമനാധികാരം കൂടി സറ്ക്കാരില് നിക്ഷിപ്തമാകണമെന്ന പൊതു വികാരമാണ് അത് വിമറ്ശിക്കപെടാനുണ്ടായ സാഹചര്യമെന്നും ബാലന്സ് നില നിറ്ത്താന് കുറെ സ്ഥാപനങ്ങള് മറ്റു സമുദായ സംഘടനകള്ക്കു കൂടി അനുവദിക്കലാകും അതിന്റെ അനന്തര ഫലമെന്നും സാമാന്യ ബുദ്ധിയുള്ള ആറ്ക്കും മനസ്സിലാക്കാന് വലിയ ഗവേഷണമൊന്നും നടത്തേണ്ടതില്ല.
മുട്ടിന്കാലില് തൊപ്പിയിട്ട് നേറ്ച്ചച്ചോറുവാങ്ങുന്ന ലാഘവത്തോടെയല്ല അഞ്ചാം മന്ത്രി സ്ഥാനം ജനം കാണുന്നത്. കിട്ടിയ ഓഹരി മക്കള്ക്കു വീതം വെക്കുന്നപോലെ ഓഹരി വെച്ചു നല്കാനുള്ളതാണോ മന്ത്രിസ്ഥാനം.  അഞ്ചാം മന്ത്രിയിലൂടെ സമുദായത്തിനും ഖജനാവിനും നഷ്ടമാണോ ലാഭമാണോ ഉണ്ടായത്. അലി മന്ത്രിയായതിലൂടെ മുസ്ലിംകള്ക്കെന്തു നേട്ടമാണുണ്ടായത്.  സാമുദായിക സന്തുലനാവസ്ഥ ചറ്ച്ചാ വിഷവമാക്കിയതും സാമുദായിക സംഘടനകളുടെ ഇംഗിതത്തിനനുസരിച്ച് വകുപ്പു വിഭജനം വരെ നടത്തേണ്ടി വന്നതും എന്തുകോണ്ട്. ആത്യന്തികമായി ഇത് ആറ്ക്കാണു ഗുണം ചെയ്യുക. ഇത്തരം ഗൌരവമുള്ള പ്രശ്നങ്ങള് ചറ്ച്ചയാകുകയും മുസ്ലിം ലീഗ് വിമറ്ശിക്കപ്െടുകയും ചെയ്യുന്പോള് അത്  സമുദായത്തെ ഒന്നടന്കം വളഞ്ഞിട്ടു തല്ലുന്നതായി വ്യാഖ്യാനിക്കുന്നവരുടെ മനസ്സിലിരിപ്പും മതേതര വിശ്വാസികളായ മുസ്ലിം സമുദായത്തിലെ ഉത്ബുദ്ധ വിഭാഗം തിരിച്ചറിയുകയും ആ കെണിയില്നിന്നു പുറത്തു വരികയും തന്നെ ചെയ്യുമെന്നും അതുണ്ടായില്ലെന്കില് കേരളത്തിന്റെ ഏവരാലും ഘോഷിക്കപ്പെടുന്ന മത മൈത്രിയുടെ ചിതയൊരുക്കലാകും ഈ പോക്കെന്നും മനസ്സിലാക്കാതിരുന്നുകൂടാ.  

2012, ജൂലൈ 1, ഞായറാഴ്‌ച

ഇനിയും നാം മൌനികളാകണോ?


തെറ്റ് വി എസിന്റേയോ, പിണറായിയുടേയോ, മാധ്യമങ്ങളുടേയോ മേലില് ഏകപക്ഷീയമായി ചാറ്ത്തിക്കൊടുക്കുന്നത്. പാറ്ടിയേക്കാളധികം   കേരളത്തിലെ  സാധാരണ ജനങ്ങളെയാണ് ദോഷകരമായി ബാധിക്കുന്നത്. കേരളത്തിലെ പാറ്ടിയിലെ പ്രശ്നങ്ങള്ക്ക് പ്രത്യശാസ്ത്ര പരവും, ആശയപരവുമായ ഭിന്നതെയെക്കാള് വ്യക്തിപരമായ  ഹുന്കും, തന്പോരിമയുമാണ് എന്നു പറയുന്നതാകും ശരി. പക്ഷെ അത് വ്യക്തമാക്കപെട്ടാല് ജനകീയ സ്വീകാര്യത കിട്ടില്ല എന്നതുകൊണ്ട്  ആശയപരമായ ഭിന്നത എന്നു വരുത്തി തീറ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതില് രാഷ്ട്രിയ ലക്ഷ്യങ്ങളുള്ള മാധ്യമങ്ങള് പക്ഷം ചേരുന്നു എന്നു മാത്രം.
കമ്മ്യൂണിസ്റ്റ് വിരുദ്ധരല്ല3ത്ത പലപ്പോഴും ഇടതു സഹയാത്രികരായിട്ടുള്ള ഒരു വിഭാഗം ജനങ്ങളുടെ പിന്തുണ സ. വി എസിനു കിട്ടുന്നതും ഭരണഘടന പ്രകാരമുള്ള അച്ചടക്കം നഗ്നമായി പല കുറി ലംഘിച്ചിട്ടും ഇപ്പോഴും സഖാവ് ഈ പാറ്ടിയില് തന്നെ തുടരുന്നതും ആ സ്വീകാര്യതയുടെ വ്യക്തമായ ഉദാഹരണമാണ്. എന്നാല് പാറ്ടി അഭിമുഖീകരിക്കുന്ന എല്ലാ വിമറ്ശനങ്ങളുടേയും മുന സ. പിണറായിയിലേക്കു തിരിച്ചുവിട്ടുകൊണ്ട് വണ് മാന് ഷോ കാണിച്ച് ആളാകാം എന്ന കുടിലത ജന്മസിദ്ധമായ വി എസിന്റെ മുരട്ടു സ്വഭാവത്തിന്റെ ആവറ്ത്തനം മാത്രമാണ്. തന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവരെ ജന്മ ശത്രുക്കളായി പരിഗണിച്ചുകൊണ്ട് അവറ്ക്കെതിരെ നശീകരണ പ്രവറ്ത്തനത്തിനു ഉപജാപക സംഘം രൂപീകരിച്ചുകൊണ്ട് പ്രവറ്ത്തിക്കുകഎന്നതആണ് അദ്ദേഹത്തിന്റെ സ്ഥിരം ശൈലി.
ഈ പ്രവറ്ത്തനത്തിന്റെ വേരറുക്കുവാന് അതേ നിലപാട് സ്വീകരിക്കുകയല്ല. വിമറ്ശനങ്ങളിലെ ജന സ്വീകാര്യതവുള്ളവ അംഗീകരിച്ചുകൊണ്ടും സ്വയം വിമറ്ശനത്തിനു പ്രാധാന്യം കൊടുക്കുകയും ചൈതാല് ഒരു പരിധിവരെ എന്കിലും ഈ അനാരോഗ്യ പ്രവണതയില് നിന്നും മോചനം നേടാനാകും. എന്നാല് നിറ്ഭാഗ്യകരമെന്നു പറയട്ടെ  ഓരോ പക്ഷത്തിന്റെയും ശക്തി വറ്ദ്ധിപ്പിക്കാന് വേണ്ടി എല്ലാ വൃത്തികേടുകള്ക്കും കൂട്ടു പിടിക്കുന്ന നിലയിലേക്ക് നേതൃത്വം തരം താഴുന്ന ലജ്ജാകരമായ കാഴ്ചയാണ് ഇപ്പോള് കാണാന് കഴിയുന്നത്. ശശിയുടെ കാര്യത്തില് ഔദ്യോതിക വിഭാഗവും, കോട്ടമുറിക്കലിന്റെ കാര്യത്തില് വി എസ് പക്ഷവും എടുത്ത നിലപാടുകളാണതിന്റെ ഒരുദാഹരണം.
പാറ്ടിയുടെ പ്രവറ്ത്തനത്തിന് എങ്ങിനെ എന്കിലും ഫണ്ടുണ്ടാക്കുക എന്ന നിലപാടും ഇതിന്റെയൊക്കെ ഭാഗമായി പാറ്ടിയില് വേരൂന്നിയിരിക്കുന്നു. അത് റിയല് എസ്റ്റേറ്റ് , കോറ്പറേറ്റ്, പുത്തന് മുതലാളിമാരുമായുള്ള പാറ്ടി ചങ്ങാത്തത്തിന് ആക്കം കൂട്ടുകയും, ഇത് സാദാരണക്കാരില് നിന്നുള്ള അകല്ചക്ക് കാരണമാകുകയും ചെയ്യുന്നു എന്ന വസ്തുതയേയും അവഗണിച്ചു തള്ളേണ്ട ഒന്നല്ല. ആശയപരമായ എതിറ്പ്പുകളെ അസഹിഷ്ണുതയോടെ സമീപിക്കുന്ന രീതി പാറ്ടി പ്രവറ്ത്തകരിലും നേതാക്കളിലും കൂടുതല് കൂടുതല് ശക്തിപ്രാപിക്കുന്ന അവസ്ഥയും വറ്ദ്ധിച്ചുവരിന്നതായി ആരെന്കിലും സംശയിച്ചാല് അവരെ എത്രത്തോളം കുറ്റപ്പെടുത്താനാകും.
ഇത്തരത്തിലുള്ള തിരുത്തപ്പെടേണ്ട പാളിച്ചകളില് പെട്ട് പാറ്ടിയിലെ അഭ്യന്തര സംഘറ്ഷം മൂറ്ചിക്കുകയും,നേതാക്കളും സജീവ പ്രവറ്ത്തകരും ഇത്തരം കാര്യങ്ങളില് ശ്രദ്ധകേന്ദ്രീകരിക്കുകയും മറ്റൊരു വിഭാഗം പ്രവറ്ത്തകറ് നിറ്ജീവമാകുകയും ചെയ്യുന്പോള് അതിന്റെ ചെലവില് ജന വിരുദ്ധ നയങ്ങള് പൂറ്വ്വാധികം ശക്തിയോടെ നടപ്പാക്കിക്കൊണ്ടും കേരളത്തില് നില നില്ക്കുന്ന സാമുദായിക സൌഹാറ്ദവും, സന്തുലനവും അട്ടിമറിച്ചുകൊണ്ടും പൊതുമുതല് സ്വന്തക്കാറ്ക്ക് തീരെഴുതിക്കൊണ്ടും അതിവേഗം ബഹുദൂരം മുന്നേറികൊണ്ടിരിക്കുന്ന ഉമ്മന് ചാണ്ടി സറക്കാറ് പുരകത്തുന്ന വെട്ടത്തില് വാഴവെട്ടി കൊണ്ടുപോകുന്നത് ചറ്ച്ചയല്ലാതാകുന്നതിലൂടെ സി പി എമ്മിനുണ്ടാകുന്ന ഏതൊരു ചെറിയ ക്ഷീണവും സാദാരണ ജനങ്ങളുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയും നാം മൌനികളായിരുന്നാല് അത് നമ്മോടു തന്നെ ചെയ്യുന്ന വഞ്ചനയാകും.   

2012, ജൂൺ 11, തിങ്കളാഴ്‌ച

വി എസ്, പിണറായി...ഇടതുപക്ഷം…വ്യതിയാനം?


കേരളത്തിലെ കമ്മ്യൂണിസ്റ്റ് (മാറ്ക്സിസ്റ്റ്) പാറ്ടിയില് നിലനില്ക്കുന്ന പ്രശ്നങ്ങളും,പുറത്ത് നടക്കുന്ന അതിന്റെ അലയൊലികളും വീക്ഷിക്കുകയും ആ പാറ്ടിയെ സ്നേഹിക്കുകയും ചെയ്യുന്ന ഏതൊരാളും എത്തിപ്പെടുന്ന ചില നിഗമനങ്ങള പന്കുവെക്കുകയാണിവിടെ.
നേതൃനിരയിലെ കുറച്ച് സഖാക്കളുടെ പിടിവാശിയും,താന് പോരിമയുമാണ് ഈ പ്രനങ്ങളെ ഇത്രത്തോളം വഷളാക്കിയത്. വലതുപക്ഷ വ്യതിയാനം സംഭവിച്ചവരെന്നും, യഥാറ്ത്ത ഇടതുപക്ഷക്കാരെന്നുമുള്ള രണ്ടു ചേരിയാക്കി ഈ പ്രശ്നങ്ങളെ താത്വികവത്കരിക്കാനും അതു വഴി കേരളത്തിലെ പാറ്ടിയെ അവമതിക്കാനും നടത്തുന്ന ശ്രമങ്ങള് പലപ്പോഴും ചില നോതാക്കളുടെ വ്യക്തി താത്പര്യങ്ങള് മാത്രമാണെന്നതും  വലതു പക്ഷ മാധ്യമ കൂട്ടായ്മ നടത്തുന്ന ഇടന്കോലിടലിടലിനെ അതിനുവേണ്ടി അവറ് സമറ്ഥമായി ഉപയോഗിക്കുകയുമാണിവിടെ ചെയ്യുന്നത്. സി പി എമ്മിന്റെ പാറ്ടി പരിപാടിയോട് ഈ വിഭാഗങ്ങള്ക്കൊന്നും വിയോജിപ്പുള്ളതായി ഇതുവരെ അറിയാന് കഴിഞ്ഞിട്ടില്ല. പിന്നെ എന്താണു പ്രശ്നം.
  ഔദ്യോഗിക പക്ഷം എന്നു പറയപ്പെടുന്ന വിഭാഗത്തോടൊപ്പം നില്ക്കുന്നവരെ എന്തു വൃത്തികേടുകളില്നിന്നും സംരക്ഷിച്ചു നിറ്ത്തുക എന്ന തെറ്റായ നടപടി നേതൃത്വത്തില്നിന്നുണ്ടാകുന്നു എന്നത് ഒട്ടും അശാസ്യമല്ലാത്തതും പാറ്ടിയെ നിരീക്ഷിക്കുന്നവറ്ക്ക് ബോധ്യപ്പെടുന്നതുമായ ഒരു കാര്യമാണ്. ഏതു വിധേനയും ഉദ്ദേശിച്ച കാര്യങ്ങള് കൂടുതല് അധ്വാനം കൂടാതെ വിജയിപ്പിക്കുക എന്ന തന്ത്രം നടപ്പിലാക്കാന് വേണ്ടി സ്വികരിക്കുന്ന നിലപാടുകള് സന്പന്ന വറ്ഗ്ഗവുമായി ചില തെറ്റായ നീക്കുപോക്കുകള്ക്ക് വഴിവെക്കുന്നു എന്ന ധാരണ പൊതുജനങ്ങള്ക്കിടയില് ബലപ്പെട്ടിട്ടുണ്ട്. ദോശാഭിമാനി ബോണ്ട് വിവാദം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
പി ശശി യുടെ കാര്യത്തില് നടപടി എടുക്കാനുണ്ടായ കാലതാമസവും, പെരിയാരം മെഡിക്കല് കോളേജിലെ സീറ്റ് വില്പനയും, 50 ലെത്തിയ കാസറ്ക്കോട്ടിലെ രമേശന് ഡി വൈ എഫ് ഐ യുടെ നോതൃത്വത്തില് തുടറ്ന്നതും ഒപ്പം നില്ക്കുന്നവരെ വഴിവിട്ട് സംരക്ഷിക്കുക എന്ന തെറ്റായ നിലപാടിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം പാളിച്ചകള് ഒരു കാരണാവശാലും സി പി എം പോലുള്ള ഒരു പാറ്ടിയില് സംഭവിക്കാന് പാടില്ലാത്തതും ഒരുതരത്തിലുള്ള ന്യായീകരണവും അറ്ഹിക്കാത്തതുമാണ്.
എന്നാല് ഇത്തരം ചില പ്രശ്നങ്ങളെ പറ്വ്വതീകരിപ്പിച്ച് പ്രചരിപ്പിച്ചുകൊണ്ട് പലതു പക്ഷ മാധ്യമ പിന്തുണയോടെ നിലവിലുള്ള ഒരു ഇടതു പക്ഷ ബദലിനെ ക്ഷീണിപ്പിക്കാന് നടത്തുന്ന ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും, അവറ് എത്ര തന്നെ ഉന്നതരായിരുന്നാലും മാപ്പറ്ഹിക്കുന്നതല്ല. ആരോപണങ്ങള് പലപ്പോഴും സത്യമാവണമെന്നില്ല എന്ന ബോധ്യത്തോടെ തന്നെ പറയട്ടെ സ്വന്തക്കാറ്ക്ക് ഭൂമി പതിച്ച് നല്കിയതിന്റെ പേരിലും, മകന് വഴിവിട്ട് സ്ഥാനക്കയറ്റം നല്കിയതിന്റെ പേരിലുമെല്ലാം ആരോപണ വിധോയനായി നില്ക്കുന്ന ആളാണ് മറുപക്ഷത്തിന് നേതൃത്വം നല്കുന്നതെന്ന വിരോധാഭാസവും നിലനില്ക്കുന്നു.
പാറ്ടി പരീക്ഷണങ്ങളെ നേരിടുന്പോളെല്ലാം എതിറ്പക്ഷത്തിനു സഹായകരമായ നിലപാട് സ്വീകരിക്കുകയും, ഒരു ഘട്ടത്തില് മനസാക്ഷി വോട്ടിനു വരെ ആഹ്വാനം ചെയ്യുകയും ചെയ്തു കൊണ്ട് എന്തു തിരുത്തലാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ളുറ്ക്ക് മനസ്സിലാകുന്നില്ല. ഒരു പാറ്ടിയുടെ നേതൃനിരയില് നിന്നുകൊണ്ട് മുന്നണി മര്യാദ ലംഘിച്ച് പ്രാദേശികമായി വിഘടിച്ചു നില്ക്കുന്ന മറ്റൊരു വിഭാഗത്തെ പ്രകീറ്ത്തിക്കുന്ന നിലപാട് ആരെ സഹായിക്കാനാണ് എന്നതും അദ്ദേഹം വ്യക്തമാക്കേണ്ടതാണ്. അതല്ല വിഘടിത വിഭാഗമാണ് ശരി എന്കില് അവരോട1പ്പം നിലയുറപ്പിക്കുന്നതല്ലെ രാഷ്ഠ്രീയ സത്യ സന്ധത.
വിവിധ ഘട്ടങ്ങളില് അദ്ദേഹത്തിന്റെ തന്നെ മുന് കയ്യോടെ പാറ്ടിയില് നിന്നു പുറത്താക്കപെടുകയും, അതിനു ശേഷം പാറ്ടിയേട് ശത്രുതാ മനോഭാവത്തോടെ പ്രവറ്തത്തിച്ചുവരികയും ചെയ്യുന്നവരും, പി സി ജോറ്ജ് മുതല് ഉമ്മന് ചാണ്ടി വരെ യുള്ളവരും പലതു മാധ്യമങ്ങളുമാണ് അദ്ദേഹത്തിന്റെ സ്തുതി പാടകറ് എന്നതും പ്രത്യേകം സ്മരിക്കേണ്ടതാണ്.
ഇനി പാറ്ടിയെകൊണ്ട് എനിക്കൊന്നും നേടാനില്ല അതിനാല് സറ്വ്വത്ര സ്വതന്ത്രനായി ഒരു മഴവില് നേതാവായി കയ്യടി നേടാനുള്ള തന്ത്രമായി മാത്രമേ ഈ സാഹചര്യത്തില് വി എസിന്റെ നിലപാടിനെ കാണാനാകൂ എന്നതാണ് വസ്തുത. അതല്ലെന്കില് തന്റെ ഭിന്നമായ പ്രത്യശാസ്ത്ര നിലപാട് വ്യക്തമാക്കിക്കോണ്ട് സി പി എമ്മില് നിന്ന് പുറത്ത് വന്നുകൊണ്ടാണ് അദ്ദേഹം സത്യ സന്ധതയും പ്രതി ബദ്ധതയും തെളിയിക്കേണ്ടത്.

2012, മേയ് 25, വെള്ളിയാഴ്‌ച


ഗൂഢാലോചന നടന്നത് കെ പി സി സി ആപ്പീസിലോ, എകെജി സെന്ററിലോ,..............?
ടി പി ചന്ദ്രശേഖരന് അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതില് വെഷമവും പ്രതിഷേധവും ഇല്ലാത്തവരായി മനുഷ്യത്വം  മരവിച്ചിട്ടില്ലാത്ത ഒരാളും ഉണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം. അദ്ദേഹം കൊലചെയ്യപ്പെട്ടു എന്ന വാറ്ത്തക്കുകാതോറ്ത്തിരുന്ന പോലെയാണ് നിമിഷങ്ങള്ക്കകം കേന്ദ്ര അഭ്യന്തര സഹമന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികമിച്ചത്. തൊട്ടു പിറകെ തന്നെ നമ്മുടെ മുഖ്യമന്ത്രിയും, അഭ്യന്തര മന്ത്രിയും അതേറ്റുപിടിച്ചു എന്നുമാത്രമല്ല വധഭീഷണിയുള്ള വിവരം ചന്ദ്രശേഖരന് മുഖ്യനേയും, മുല്ലപ്പള്ളിയേയും മാസങ്ങള്ക്കുമുന്പേ അറിയിച്ചിമുന്നു എന്നും കൂടി പ്രസ്ഥാവിച്ചതിലൂടെ ഈ വാറ്ത്തക്ക് അവറ് കാകോറ്ത്തിരിക്കുകയായിരുന്നോ എന്ന സംശയം ഒന്നുകൂടെ ബലപ്പെടുകയല്ലെ ചെയ്തത്. അതല്ലെന്കില് അത്തരം ഒരു വിവരം കിട്ടിയാല് ഈ നിസ്സംഗതയായിരുന്നോ ഭരണ കറ്ത്താക്കള് അവലംഭിക്കേണ്ടിയിരുന്നത് .
  ചില പ്രാദേശിക പ്രശ്നങ്ങളുടെ പേരില് സി പി എമ്മുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം പാറ്ടി രൂപീകരിച്ച് നാലുവറ്ഷക്കാലമായി രാഷ്ട്രീയ രംഗത്തെ തന്റെ സാനിധ്യം നിലനിറ്ത്തിയ ടി പി യുടെ പാറ്ടിയുടെ പ്രകടനം തുടറ്ചയായി നടന്ന ലോക്സഭാ തെരെഞ്ഞെടുപ്പിലും, പഞ്ചായത്ത് ,നിയമസഭാ തെരെഞ്ഞെടുപ്പുകളിലും മേലോട്ടാണോ കീഴ്പോട്ടാണോ പോയതെന്ന് പമിശോധിക്കുന്പോള് ആറ് എം പി എന്നു പെരിട്ട പ്രസ്ഥാനം സി പി എമ്മിന് അത്രത്തോളം ഭീഷണിയായിരുന്നോ എന്നും ആലോചിക്കേണ്ടതാണ്. അണികള് തെറ്റു മനസ്സിലാക്കി ആറ് എം പി വിട്ട് സിപിഎമ്മിലേക്കുതന്നെ തിരിച്ച് പോയ്കൊണ്ടിരുന്ന ഒരു സാഹചര്യത്തില് ഈ കൃത്യം സി പി എമ്മിന് എന്തു നേട്ടമാണ് നല്കുക. മാത്രവുമല്ല ഈ കൊലപാതകത്തിന്റെ നേട്ടം കിട്ടിയത് ആറ്ക്കാണ് എന്നുകൂടി പരിശോധിക്കുന്പോള് സാമാന്യ യുക്തിയില് ഗൂഡാലോചനയുടെ വേരുകള് നീളുന്നത് എങ്ങോട്ടാണ്.
മാസങ്ങള്ക്കുമുന്പേ ഭരണാധികാരികള്ക്കറിയാമായിരുന്ന ഒരു ഗൂഡാലോചന പാടെ അവഗണിച്ചുകോണ്ട് രക്ത ദാഹത്തോടെ കാത്തിരുന്ന്  തിരക്കഥ തയ്യാറാക്കിയത് എവിടെയായിരിക്കുമെന്ന് ഊഹിക്കാനുള്ള സാമാന്യ ബുദ്ധിയുള്ളവറ്ക്കേ യജമാനന്മാരുടെ പ്രവചനങ്ങള്ക്ക് സാധൂകരണം നല്കാന് പ്രതിജ്ഞാബദ്ധരായ പോലീസുകാരുടെ പെടാപാടും  സി പി എമ്മുമായി ബന്ധപെട്ടപറ് മാത്രം ചോദ്യം ചെയ്യപെടുകയും പ്രതിപട്ടികയില് ഇടം പിടിക്കുകയും ചെയ്യുന്നതിലെ യുക്തിയും   മനസ്സിലാക്കാനാകൂ. ഭരണക്കാരും പോലീസും ഒരുമിച്ചാല് പ്രതികളെ നിരപരാധിയാക്കാനും, നിരപരാധികളെ പ്രതികളാക്കാനും അനായാസം കഴിയുമെന്നതിന് കേരളത്തില് തന്നെ എത്രെഎത്ര തെളിവുകള് നാം കണ്ടതാണ്. പ്രതിപട്ടികയില് പെടുന്നവരെല്ലാം കുറ്റവാളികളല്ലെന്ന സാമാന്യ ബോധം ഓറ്മ്മിക്കുന്പോള് തന്നെ ഈ ഗൂഡാലോചനയില് അറിഞ്ഞോ, അറിയാതെയോ വല്ല സി പി എം കാരനും പന്കാളിയായിട്ടുണ്ടെന്കില് സി പി എമ്മില് അവറ്ക്ക് സ്ഥാനമുണ്ടാകില്ലെന്ന് സഖാക്കള് പ്രകാശ് കാരാട്ടും, പിണറായി വിജയനും വ്യക്തമാക്കിയത് മുഖവിലക്കെടുക്കാതെ ഈ പ്രശ്നം ഉപയോഗിച്ച് ഒരു പ്രസ്ഥാനത്തെ തകറ്ക്കാനും ഒറ്റപ്പെടുത്താനും  ചില കുബുദ്ധിള് നടത്തുന്ന ശ്രമം പാഴ്വേലയാകുമെന്നും, ജൂണ് രണ്ടോടെ പലരുടേയും മുതലക്കണ്ണീറ് വറ്റിപ്പോകുമെന്നും തെറ്റിദ്ധരിക്കപെട്ട പലറ്ക്കും ഈ സംഭവവും ഒരു പാഠമാകുമെന്നതിലും ഒട്ടും സംശയമില്ല.  
പോള് മുത്തൂറ്റ് കോലചെയ്യപെട്ടപ്പോഴും  ബിനീഷ് കോടിയേരിയുടെ പേരു വലിച്ചിഴച്ച്  ഉണ്ടാക്കിയ ബഹളം നാം കണ്ടതാണ്. സാക്ഷാല് മുല്ലപ്പള്ളി പറയുന്ന സി ബി ഐ അന്വേഷണം പിന്നെ എവിടെ ത്തി  എന്നും നാം ഓറ്ക്കണം.