നാസ്തിക വാദം
മാറ്ക്സിനെ സ്വാദീനിച്ചിട്ടുണ്ടാകാം. സഭകളുടെ അപ്രമാദിത്വം ചൂഷണ വ്യവസ്ഥിതിക്കു കാവല്
നില്ക്കുന്നതും ഇന്നത്തെ പോലെ തന്നെ അന്ന് മാറ്ക്സിനും സാക്ഷ്യം വഹിക്കേണ്ടി
വന്നിട്ടുണ്ടാകാം. ഹെഗലിന്റെ
നിരീക്ഷണങ്ങള് മാറ്ക്സിന്റെ പഠനങ്ങളെയും വിശകലനങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്ന
കാര്യത്തില് തറ്ക്കമുണ്ടോ എന്നെനിക്കറിയില്ല. എന്നിട്ടും വൈരുദ്ധ്യാധിഷ്ടിത
നിരീശ്വര വാദമല്ല വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദമാണ് അദ്ദേഹം തെരെഞ്ഞെടുത്തത്. എന്തായാലും
നിരീശ്വര വാദം അദ്ദേഹത്തിനു അപരിചിതമായിരുന്നില്ല എന്നത് നിഷേധിക്കാനാവില്ല. എന്നിട്ടും
അതെന്തുകൊണ്ട് എന്നതിന് മറുപടി കണ്ടെത്തുന്പോളാണ് ഒരു മാറ്ക്സിസ്റ്റിന് ദൈവ വിശ്വാസിയും ആകാന് സാധിക്കും എന്നു ഞാന്
കരുതുന്നത്. . ദൈവത്തിന്റെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കപെടാത്ത പോലെ തന്നെ
ദൈവ നിരാസവും ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടില്ല. നിലവിലുണ്ടായിരുന്ന
പ്രാകൃതവും, മതപരവുമൊക്കെയായ
പല വിശ്വാസങ്ങളും പുതിയ കണ്ടു പിടുത്തങ്ങളോടെ പൊളിച്ചെഴുതപെട്ടു എന്നതും ഇനിയും
അത് സംഭവിക്കാമെന്നതുമാണ് ശരിയായ വസ്തുത. പുതിയ കണ്ടെത്തെലുകളുടെ ഫലമായുണ്ടായ
മാറ്റി എഴുതലില് നിന്നും ഉരുത്തിരിഞ്ഞ നിഗമനങ്ങള് മാത്രമാണ് നിരീശ്വരത്വം.
അതിനാല് തന്നെ ദൈവ വിശ്വാസവും, ദൈവ നിരാസവും
ഒരുപോലെ അംഗീകരിക്കപെടേണ്ടതാണ്.അല്ലെന്കില് എതിറ്ക്കപെടേണ്ടതാണ്. ശാസ്ത്രീയമായി ഇതിലേതെന്കിലുമൊന്ന് തെളിയിക്ക
പെടുന്നതു വരെ ഭൌതിക വാദം അത് കൈകാര്യം ചെയ്യുന്നവരുടെ വാശ്വാസത്തിനനുസരിച്ച്
വൈരുദ്ധയത നിലനിറ്ത്തുക തന്നെ ചെയ്യും.
ദൈവത്തിന്റെ
അസ്ഥിത്വം നിഷേധിക്കുക യല്ല മാറ്ക്സിസത്തിന്റെ പരമമായ ലക്ഷ്യം. ആയിരുന്നു എന്കില്
ആ കാര്യത്തില് മാറ്ക്സിനോ ഏംഗല്സിനോ ആരെയും ഭയക്കേണ്ടതില്ലായിരുന്നു. വൈരുദ്ധ്യാധിഷ്ടിത
നിരീശ്വര വാദം തെരെഞ്ഞെടുക്കുകയും ചെയ്യാമായിരുന്നു. നിലവിലെ അറിവിന്റെ പരിമിതികള്ക്കകത്തു നിന്നു
കൊണ്ട് ലോകത്തെ കാണുകയും അതിന്റെ ശാസ്ത്രീയമായ വിശകലനത്തിലൂടെ നിലവിലുണ്ടായിരുന്ന
സന്കല്പങ്ങളെ മാറ്റി മറിക്കുകയുമാണ് മാറ്ക്സിസം ചെയ്തത്. മാറാത്തതായി മാറ്റമല്ലാതെ
ഒന്നു മില്ലെന്നു പറയുന്നിടത്താണ് മാറ്ക്സിസത്തിന്റെ പ്രസക്തി. എന്റെ നിഗമനങ്ങളും
കണ്ടെത്തലുകളുമൊഴിച്ച് സറ്വ്വതും മാറ്റത്തിനു വിധേയമാണ് എന്നല്ലല്ലോ മാറ്ക്സിസം
പഠിപ്പിക്കുന്നത്. അതാണ് മാറ്ക്സിസത്തിന്റെ ജൈവികത. അങ്ങിനെ അല്ലായിരുന്നു എന്കില്
മാറ്ക്സ് പ്രവാചകനും, മാറ്ക്സിസം ഒരു
മതവുമായേനെ. അതല്ല എന്ന് പറയുന്പോളും പലപ്പോഴും മാറ്ക്സിസ്റ്റു സൈദാന്തികറ് ഒരു
മതത്തെ പോലെ തന്നെ മാറ്ക്സിസത്തെ കൈകാര്യം ചെയ്യുന്നിടത്താണ് അതിന്റെ പരാജയം
സാധ്യമാകുന്നത്.
മാറ്ക്സിസത്തെ
ബൈബിളിനെ പോലെയോ, ഖുറ് ആനെ പോലെയോ ഒക്കെ കണ്ടു വിലിരുത്തുകയും
വ്യാഖ്യാനിക്കുകയും ചെയ്യുന്നവറ്ക്ക് കേവല നാസ്തികതയായി തോന്നുന്നത് സ്വാഭാവികം
മാത്രം. മത-ദൈവ വിശ്വാസത്തിനു മാറ്ക്സിസത്തില് പ്രസക്തി ഇല്ല എന്നതാണ് ശരി.
മതങ്ങള് മരണാനന്തര നേട്ടങ്ങള് ക്കുള്ളതും മാറ്ക്സിസം ഭൌതിക ലക്ഷ്യത്തോടെയുള്ളതുമാണ്.
ഓരോ കോടിംഗുകള്ക്കും പിറകേ തറ്ക്കിച്ചു നേരം കളയുന്നതിനു പകരം മതങ്ങളുടോയും
മാറ്ക്സിസത്തിന്റേയും സരാംശ (ആകെത്തുത) മാണ് എന്റെ കാഴ്ചപ്പാടിനാധാരമായിട്ടുള്ളത്.
മാന്യമായ വയറ്റുപിഴപ്പിന്റെ
(നിലനില്പിന്റെ) തത്വശാസ്ത്രമായി
തന്നെയാണ് മോചനമാഗ്രഹിക്കുന്ന മഹാ
ഭൂരിപക്ഷവും മാറ്ക്സിസത്തെ പ്രത്യാശയോടെ കാണുന്നത്.അല്ലാതെ
സ്വറ്ഗ്ഗാരോഹണത്തിനുള്ള കുറുക്കു വഴിയായോ അത് രണ്ടും കൂടിയായോ അല്ല. മത വിശ്വാസവും മാറ്ക്സിസവും തമ്മിലെ
വൈരുദ്ധ്യങ്ങള് മാറ്ക്സിസ്റ്റു തത്വ ശാസ്ത്ര പ്രകാരം തന്നെ മറികടക്കാനും
കമ്മ്യൂണിസ്റ്റുകളായ മത വി്വാസിക്കു കഴിയും. കഴിയണം. ഒരാള് മത വിശ്വാസി ആയെന്നു
കരുതി വറ്ഗ്ഗ വ്യതിയാനങ്ങളോ, വ്യതിയാനങ്ങള്ക്കിടയിലെ സംഘറ്ഷങ്ങളോ കണ്മുന്നില്
തെളിഞ്ഞുകിടക്കുന്ന ചൂഷണ വ്യവസ്ഥയോ ഇല്ലാതാവുന്നില്ല.അത് അംഗീകരിക്കുന്നതുകൊണ്ട്
ഒരാള് ദൈവ നിഷേധിയും ആകേണ്ടതില്ല. ഒരു
വിഭാഗം ജനത ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്നതും മറു വിഭാഗം ആറ്ഭാഡത്തിനും
അത്യാറ്ഭാഡങ്ങള്ക്കും നടുവിലാകുന്നതും ദൈവ
വിധിയല്ലെന്നു വിശ്വസിക്കാന് കഴിയുന്ന ആറ്ക്കും കമ്മ്യൂണിസ്റ്റാകാം. ഉത്പാദന വിതരണ
മേഖലയിലെ അനീതിയും അസമത്വവുമാണതിനു കാരണമെന്നു വിശ്വസിക്കുന്നത് ദൈവ നിഷേധമാണെന്നു
വിധി പ്രസ്താവിക്കുന്നിടത്താണ് മതം കറുപ്പാ (Opium) ണെന്നു
പറയേണ്ടി വരുന്നതും അത് ബൂറ്ഷ്വാസിയുടെ ചൂഷണ വ്യവസ്ഥ നില നിറ്ത്താനുള്ള
ഉപകരണമാകുന്നതും. മാറ്ക്സിസം
മതമോ ദൈവ നിഷേധമോ അല്ല. ചരിത്രത്തിന്റെയും, പ്രായോഗികതയുടേയും
ശാസ്ത്രീയമായ പിന്ബലത്തോടെ പരിപോഷിപ്പിക്ക പെടേണ്ടതാണ് മാറ്ക്സിസം. മഹത്തായ യുക്തി
ചിന്തയില് നിന്നുടലെടുത്ത മാനുഷികമായ തത്വശാസ്ത്രമാണത്. അതിന്റെ പ്രായോഗികത സ്ഥല
കാല സാഹചര്യങ്ങളുടെ ആവശ്യകതക്കനുസരിച്ചായില്ലെന്കില് മാറ്ക്സിസവും മതത്തെപോലെ
ജഡാവസ്ഥയിലാകും.അല്ലെന്കില് നാസ്തികതക്കും, മതവിശ്വാസത്തിനുമിടയിലെ പരസ്പര
സംഘറ്ഷത്തിന്റെ പരിണിതിയാണ് ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റ് എന്നല്ല.ദൈവ വിശ്വാസി
യായ മാറ്ക്സിസ്റ്റ് എന്നു തന്നെ പറയാം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും, ഹൃദയമില്ലാത്ത ലോകത്തിന്റെ
ഹൃദയമാണെന്നും, ആത്മാവില്ലാത്ത അവസ്ഥയിലെ ആത്മാവാണെന്നുമൊക്കെ മാറ്ക്സിനു
തന്നെ പറയേണ്ടി വന്നെന്കില് ആ വൈരുദ്ധ്യത്തിലെ സംഘറ്ഷത്തെ അവിടെ തന്നെ
വ്യക്തമാക്കുന്നു. അതിന്റെ കാലികമായ പോസിറ്റീവ് മാറ്റമാണ് ദൈവ വിശ്വാസിയായ
മാറ്ക്സിസ്റ്റ്. പാട്ട വ്യവസ്ഥക്കെതിരെ കേരളത്തിലെ കറ്ഷകറ് സംഘടിതരായപ്പോള് പാട്ടം നല്കാമെന്ന് കറ്ഷകന് കരാറ് പ്രകാരം
സമ്മതിച്ചതാണെന്നും. അത് ലംഘിക്കുന്നത് മത വിരുദ്ധമാണെന്നും ഫത്വ ഇറക്കി അത്തരം
ചൂഷണ വ്യവസ്ഥ ദൈവത്തിന്റെ പേരില് നിലനിറ്ത്താന് ശ്രമിച്ചത് നാം കണ്ടതാണ്. കേവല
നാസ്തികതയാണ് മാറ്ക്സിസം എന്നു പറയുന്നവരുടെ ലക്ഷ്യവും ആ ദറ്ശനത്തെ
വികലമാക്കി സാദാരണക്കാരില് നിന്നും
അന്യമാക്കുക വഴി അതിന്റെ സ്വീകാര്തയെ ഭയപ്പെടുകയും അതുവഴി നിലവിലെ ചൂഷണ വ്യവസ്ഥ
അതേപടി നില നിറ്ത്താനുള്ള തന്ത്രവുമാണ്. ഇന്നു പ്രചുര പ്രചാരത്തിലുള്ള മതത്തിലും മാറ്ക്സിസത്തിലും തള്ളേണ്ടതും
കൊള്ളേണ്ടതുമായ പലതുമുണ്ടാകും. അതുതന്നെയാണ് ചരിത്രപരമായ ഭൌതിക വാദത്തിന്റെ
മാറ്ക്സിസ്റ്റ് മുഖം. അതു തിരിച്ചറിയുന്നിടത്താണ് ഒരു മാറ്ക്സിസ്റ്റിനു ദൈവ
വിശ്വാസി ആകാന് സാധിക്കുന്നത്.
മാർക്സിസം വിശകലനം ചെയ്യുന്നത് ‘ദൈവ‘ത്തെയല്ല, സമൂഹത്തെയാണ്. അതുകൊണ്ടുതന്നെ മാർക്സ് “വൈരുധ്യാത്മക നിരീശ്വരവാദം“ എന്ന് വിളിച്ചില്ല എന്ന വാദം ബാലിശമാണ്. എന്നാൽ ദൈവവിശ്വാസത്തെ മാർക്സ് വ്യക്തമായിതന്നെ നിരീക്ഷിക്കുന്നുണ്ട്. അത് ഇവിടെ വിശകലാനം ചെയ്തതായി കണ്ടില്ല.
മറുപടിഇല്ലാതാക്കൂ"ദൈവത്തിന്റെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കപെടാത്ത പോലെ തന്നെ ദൈവ നിരാസവും ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടില്ല">>>>>.മതങ്ങൾ മുന്നോട്ട വെയ്ക്കുന്ന ദൈവസങ്കൽപ്പങ്ങളെയാണ് നാസ്തികർ മുഖ്യമായും പരിശോധിക്കുന്നത്. മതദൈവങ്ങൾ സാമാന്യബുദ്ധിക്കുമുന്നിൽ പോലും നിലനിൽക്കുന്നതല്ല. അവ മതം നിലവിൽ വന്ന കാലത്തെ മനുഷ്യന്റെ അറിവിന്റെ ഉൽപ്പന്നങ്ങളാണ്. ചൂഷണോപാധിയായി കാലങ്ങളായി നിലനിൽക്കുന്നത് മതദൈവങ്ങളും അവയുടെ പുരോഹിതന്മാരുമാണ്. ദൈവനിരാസം ശാസ്ത്രീയമായി തെളിയിക്കണമെങ്കിൽ ‘ദൈവം‘ ശാസ്ത്രീയമായിരിക്കണം. ഇല്ലാത്ത ഒന്ന് ഇല്ല എന്നോ ഉണ്ട് എന്നോ തെളിയിക്കാനാകില്ലല്ലോ. ഉണ്ട് എങ്കിൽ പിന്നെ ഇല്ല എന്ന് തെളിയിക്കാനും കഴിയില്ല. മനുഷ്യന് ഉപദ്രവമുണ്ടാക്കാത്ത പ്രപഞ്ചത്തിനുപുറത്ത് നിരുപദ്രവാമായ ഒരു ദൈവമുണ്ടെനിൽ നാസ്തികനെന്താണ് പ്രശ്നം? ഒന്നുമില്ല.
മറുപടിഇല്ലാതാക്കൂനാസ്തികനെ സംബന്ധിച്ചിടത്തോളം അവന്റെ അസ്തിത്വം മരണത്തോടെ അവസാനിക്കുകയാണ്. ഈശ്വര വിശ്വാസിക്ക് അതങ്ങിനെയല്ല. ഇതു രണ്ടും തമ്മിലുള്ള തറ്ക്കമല്ല എന്റെ വിഷയം. ഒരാള് ഈശ്വരനാണ് പ്രപഞ്ച സൃഷ്ടി നടത്തിയതെന്നു വിശ്വസിക്കുന്നതു കൊണ്ട് ഭൌതിക വന്ധങ്ങളെ മാറ്ക്സ് വിശകലനം ചെയ്തതിനെ നിഷേധിക്കേണ്ടതിന്റെ അനിവാര്യത എങ്ങിനെയാണ് സംജാതമാകുന്നത്. അതാണ് എനിക്കു മനസ്സിലാകാത്തത്. ഭൌതിക വാദം കേവല നിരീശ്വര വാദത്തേക്കാള് ശക്തമാണെന്നത് ഞാനും അംഗീകരിക്കുന്നു.പ്രപഞ്ചോത്പത്തി ഇനിയും ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടില്ല എന്നതല്ലെ വസ്തുത. ആ നിലക്ക് ഈ രണ്ടു വാദങ്ങളും ഓരോരുത്തരുടെ വിശ്വാസത്തിനനുസരിച്ച് ശരിയാകുന്നു. എന്നാല് ചൂഷണ വ്യവസ്ഥ അതിന്റെ കാരണം പരിഹാരം എന്നിവ ഈ രണ്ടു പക്ഷത്തു നില്ക്കുന്നവറ്ക്കും നിഷേധിക്കാനാവില്ല. അതിനാല് തന്നെ ഈ വ്യവസ്ഥയെ മാറ്റി മറിക്കുന്നതില് മാറ്ക്സ് മുന്നോട്ടു വെക്കുന്ന ആശയങ്ങളോട് ഇരു കൂട്ടറ്ക്കും അവനവന്റെ വിശ്വാസത്തെ നിലനിറ്ത്തിക്കൊണ്ടു തന്നെ സഹകരിക്കാവുന്നതാണ് എന്നതാണ് എന്റെ പക്ഷം. ഭൌതിക രംഗത്തെ ചൂഷണം ഇല്ലാതാക്കാനുള്ള ശ്രമത്തെക്കാള് ദൈവ നിഷേധത്തിനു പ്രാധാന്യം കൊടുക്കാനാണ് നാസ്തികരായ കമ്മ്യൂണിസ്റ്റുകള് പരിശ്രമിക്കുന്നത്. അതു തന്നെയാണ് മാറ്ക്സിസം മാറ്ക്സിസം മഹാ ഭൂരിപക്ഷത്തിന്റേയും മോചന ശാസ്ത്രമായിട്ടും ജനങ്ങളില് നിന്ന് ആ അംഗീകാരം കിട്ടാതെ പോകുന്നതും.
മറുപടിഇല്ലാതാക്കൂ