2011, മാർച്ച് 31, വ്യാഴാഴ്‌ച

നമ്മുടെ മാധ്യമ സംസ്കാരം സ്ളാഗനീയം തന്നെ.

അഴിമതി നടത്താനുള്ള അവകാശം , മാധ്യമങ്ങള് കോണ്ഗ്രസ്സിനും, യു ഡി എഫിനും നല്കിയിട്ടുള്ള ജന്മാവകാശമാണ് . അവറ് നടത്തുന്ന ഇത്തരം വഴിവിട്ട പ്രവറ്ത്തനങ്ങള് അതുകൊണ്ട് തന്നെ വാറ്ത്താ പ്രാധാന്യം നേടുന്നില്ല. കോണ്ഗ്രസ്സ് നേതാക്കള്ക്ക് അതില് തെല്ലും കുററബോധമോ, ഉളുപ്പോ ഇല്ലതാനും.. കൈ പൊങ്ങാത്ത ജയരാജന് ഷാജഹാനെ മാറത്ത് പിടിച്ച് പെരുമാറി എന്ന് പ്രചരിപ്പിക്കാനും, ഇന്നുവരെ വ്യവസ്ഥാപിത മാറ്ഗത്തില് എവിടെയെങ്കിലും ഒരുപരാതിയൊ, അല്ലെങ്കില് ഏതെങ്കിലും പൊതു വേതിയില് വെളിപ്പെടുത്തലോ വന്നിട്ടില്ലാത്ത പി ശശിയുടെ പീഡനകഥ ഉയറ്ത്തി അതിന് പൊടിപ്പും തൊങ്ങലും തങ്ങളുടെ ഭാവനക്കനുസരിച്ച് വെച്ചുപിടിപ്പിച്ച്, കുഞ്ഞാലിക്കുട്ടിയെ സഹസൈന്യാധിപനാക്കിക്കൊണ്ട് തെരെഞ്ഞെടുപ്പ് പട നയിക്കുന്ന യു ഡി എഫ് പോലെ തന്നെയാണ് എല് ഡി എഫും എന്ന് വരുത്തി ത്തീറ്ക്കാന് കിണഞ്ഞു ശ്രമിക്കുന്ന നമ്മുടെ മാധ്യമ സംസ്കാരം സ്ളാഗനീയം തന്നെ.
ശശിയേ ബ്രഞ്ച് കമ്മററിയിലേക്ക് തരം താഴ്ത്തുകയും എല്ലാ പൊതു പരിപാടികളില് നിന്നും മാററി നിറ്ത്തുകയും ചെയ്ത സി പി എം തുടറ് നടപടികള് പരിഗണനയിലാണെന്ന് അറിയിക്കകൂടി ചെയ്തിട്ടും നിശ്പക്ഷതയുടെ മുഖം മൂടി യണിഞ്ഞ മാധ്യമങ്ങളുടെ കപട നിശ്പക്ഷത തിരിച്ചറിയാതെ പോകുന്നതും അപലപിക്കാതിരിക്കുന്നതും സമൂഹത്തോട് നാം ചെയ്യുന്ന അനീതിയാണെന്ന് പറയാതെ വയ്യ.

2011, മാർച്ച് 17, വ്യാഴാഴ്‌ച

തെററായ സമയത്തെടുത്ത ശരിയായ തീരുമാനം,

സ; വി എസിനെ ഈ തെരെഞ്ഞെടുപ്പില് മല്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സ്വാഗതാറ്ഹമാണ്. എങ്കിലും, 2006 ല് തന്നെ ഈ തീരുമാനത്തില് ഉറച്ച് നില്ക്കേണ്ടതായിരുന്നു.പററിപ്പോയ ആ തെററ് സഖാവിനെ പോളിററ്ബ്യൂറോയില്നിന്ന് തരം താഴ്ത്തിക്കൊണ്ട് നടപടി സ്വീകരിച്ചപ്പോഴെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാററി നിറ്ത്തി തിരുത്തിയിരുന്നെങ്കില് ഈ തെരെഞ്ഞെടുപ്പിന്റെ മുഖത്ത് ചില പാറ്ടി അനുഭാവികള്ക്കിടയിലെങ്കിലുമുള്ള ആശങ്ക ഒഴിവാക്കാമായിരുന്നു. തെററുദ്ധരിക്കേണ്ട . ഞാന് പിണറായിയുടെ ആളല്ല. പക്ഷെ ഏതൊരു സംഘടനയിലും അച്ചടക്കം പരമപ്രധാനവും, സംഘടനക്കതീതനായി അംഗങ്ങള് ഉണ്ടാവുന്നത്ദോഷകരവുമാണ്.

കേരളത്തില് സഖാവ് വി യെസ് തെരെഞ്ഞെടുപ്പിനെ നയിച്ച് മുഖ്യമന്ത്രിയായില്ലെങ്കില് ഇവിടെ അഴിമതിയുടേയും, മാഫിയകളുടേയും, തേറ്വാഴ്ച്ചയാകുമെന്ന് വാദിക്കുന്നവറ്, 89 വയസ്സായ അദ്ദേഹത്തിനു ശേഷം കേരളം പ്രളയത്തിലാണ്ടുപോകുമെന്നാണോ വിശ്വസിക്കുന്നത്. കേരളത്തില് അഴിമതിക്കും, മാഫിയക്കുമെതിരില് ശബ്ദമുയറ്ത്താന് ഒരു വി എസ് മാത്രമേ ഉള്ളൂ എന്ന് വാദിക്കുന്നവരുടെ നിരാഷാ ബോധം, അവരെ ആപല്ക്കരമായ പതനത്തിലേക്കാണെത്തിച്ചിരിക്കുന്നത്.
വി എസ് ഇല്ലാത്ത സി പി എം, അഴിമതിക്കാരുടെ പാറ്ടിയും, മറെറാരു കോണ്ഗ്രസ്സുമാകുമെന്ന് വാദിക്കുന്നവരുടെ മുന്പില് എന്താണ് സി പി എം എന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യത നിലവിലുള്ള പാറ്ടി നേതൃത്വത്തിനുണ്ട്. പിണറായിയും, കോടിയേരിയും നേതൃത്വം നല്കുന്ന പാറ്ടി അഴിമതിക്കാരുടേതോ, അഴിമതിയോട് സന്ധി ചെയ്യുന്നവരുടേതോ ആണെന്ന ഒരു ധാരണ പരക്കെ ഉണ്ട്.
 
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രായോഗികമായി പ്രതികരിക്കാന് കഴിവില്ലാത്ത നേതാവാണ് വി എസ് എന്ന് തെളിയിക്കപെട്ട വസ്തുതയാണ് എങ്കിലും, അദ്ദേഹത്തിന്റെ കറകളഞ്ഞ അഴിമതിവിരുദ്ധ നിലപാടും, എന്നും എപ്പഴും, സമൂഹത്തിലെ താഴേതട്ടില് പെട്ട ജനവിഭാഗങ്ങളോടൊപ്പം അവരിലൊരാളായി നില്ക്കാനുള്ള മനസ്സും, പുതിയ കമ്മ്യൂണിസ്ററ് നേതാക്കള്ക്ക് കൈമോഷം വന്നുകൊണ്ടിരിക്കുകയാണെന്ന വസ്തുത തള്ളിക്കളയാവുന്നതല്ല. ഇടതുപക്ഷ വരട്ടു ചിന്താഗതിക്കാരുടെ കെണിയില് പെടാതെ വി എസ്സിന്റെ രാഷ്ട്രീയ സംശുദ്ധിയും, ഔദ്യോഗിക വിഭാഗത്തിന്റെ പ്രായോഗികതയും ഒന്നിച്ചുചേറ്ന്ന പാറ്ടിയേയാണ് ജനങ്ങളും, സമകാലിക രാഷ്ട്രീയവും ആവശ്യപ്പെടുന്നത്. പിടിവാശി ഉപേക്ഷിച്ച് വി എസ്സും, പാറ്ടി സംസ്ഥാന ഘടകവും, തെററുതിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തന്നേക്കാള് വലുത് പാറ്ടിയാണെന്ന നിലപാടിലേക്ക് വി എസ്സ് എത്തും വരെ അദ്ദേഹം തെരെഞ്ഞെടുപ്പില് മല്സരിക്കാതിരിക്കുന്നത്തന്നെയാണ് നല്ലത്.