2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

പഞ്ചായത്ത് തെരെഞ്ഞെടുപ്പു ഫലം ഒരെത്തിനോട്ടം.

മുംപൊന്നും കിട്ടാത്തത്ര ഗംഭീരമായ വിജയം യു ഡി എഫ് നേടിയിരിക്കയാണല്ലൊ? ഇടതു പക്ഷക്കാരും അമിതാഹ്ളാദം കൊള്ളുന്ന മാര്ക്സിസ്ററ് വിരുദ്ധരുമടക്കം വില യിരുത്തേണ്ട ചില യാഥാര്‍ത്യങ്ങളിലേക്ക്.....
ആദ്യം തന്നെ സി പി എംന്റെ അടിത്തറക്ക് കാര്യമായ കോട്ടം തട്ടിയിട്ടില്ലെന്ന്പറഞ്ഞുകൊണ്ട് തുടങ്ങാം. 2005 ലെതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ‍ഡി ഐ സി, ജനതാദള്‍,കേ കോ ജോസെഫ്,ഐ എന്‍ എല്‍ തുടങ്ങിയ പാര്‍ടികളും നയപരമായ ഒരഭിപ്രായവ്യത്യാസവും ഉള്ളതായി പറയാതെ സ്വാര്‍ത്ഥലാഭം മാത്രം ലക്ഷൃം വെച്ച് മറുകണ്ടം ചാടുകയും സഹകരിച്ച പി ഡി പിയും അര സമ്മതത്തില്‍ നിന്ന ജമാ അത്തെ ഇസ്ലാമിയുമൊക്കെസ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്താലും പൊതുവേ ഉണ്ടാവാറുള്ള ഭരണ വിരുദ്ധ വികാരവും അതിനെല്ലാമപ്പുറത്ത് വിദ്യാഭ്യാസ കച്ചവടത്തിനെതിരില്‍ വല്ലതും ചെയ്യാന്‍ വിഫലമെന്കിലും ഒരു ശ്രമം നടത്തിയതിലുള്ള കത്തോലിക്ക സഭയുടെ പ്രതികാരേഛയും തീവ്രവര്‍ഗീയതയോടെതിര്‍പ്പുള്ള വിവിത ചിന്താ ധാരയിലുള്ള മുസ്ലിംകള്‍മുസ്ലിം ലീഗിനോടരസമ്മതത്തോടെ അനുകൂലിച്ഛതും സി പി എംന്റെ പരാജയത്തിനു കാരണമായ എന്നതില്‍ തര്‍ക്കത്തിനു സധ്യതകുറവാണ്. ആത്യന്തികമായി മേല്‍വിഭാഗങ്ങളെടുത്തിട്ടുള്ള നിലപാടുകള്‍ സി പി എം നേ അല്ല കേരളത്തിലെ ജനങ്ങളെയാണ് ദോഷകരമായി ഭാധിക്കുന്നത്.
എന്നാല്‍ ഒരുപാടു നല്ലകര്യങ്ങള്‍ചെയ്തിട്ടും ഭരണ നേട്ടങ്ങളേക്കാളുപരിയായി ഭരണരംഗത്തും പാര്‍ടിയിലുമള്ള അഭിപ്രായ ഭിന്നതകളാണ് ജനങ്ങളുടെ മനസ്സില്‍ തങ്ങിനിന്നത്എന്നതും. ഇടക്കാലത്ത്പാര്‍ടിയില്‍നിന്നു പുറത്താക്കപെട്ടവരെല്ലാം അതര്‍ഹിച്ചവരായിരുന്നൊ അതോ വ്യക്തി താല്‍പര്യങ്ങള്‍ കൂടി‍ചിലപ്പഴെന്കിലും കാരണമായിട്ടുണ്ടോ എന്നതും, വേണ്ടതും വേണ്ടാത്തതുമെല്ലം വിവാദമാക്കി വിവാദം വിനോദമാക്കുന്ന മാധ്യമങ്ങളുടേയും അവരുടെ പിന്നിലെ സാംപത്തിക സ്രോതസ്സുകളുടേയും താല്‍പര്യങ്ങളും, പിന്നെ പഴയ സന്കല്‍പത്തിലെ തൊഴിലാളി വര്‍ഗ്ഗം കേരളത്തിലില്ലാതെയായി അവരെല്ലാം ആഗോളവല്‍ക്കരണ കംപോളവല്‍ക്കരണ കെണിയില്‍ കുടുങ്ങിയ ഉയര്‍ന്ന ഇടത്തരം വര്‍ഗ്ഗത്തിന്റെ മാനസീകാവസ്ഥയിലെത്തിയതും , പാര്‍ടിയിലെ ചിലനേതാക്കള്‍ മേല്‍ പറഞ്ഞ മാനസീകാവസ്ഥയുള്ള ജനങ്ങളുടെ അഭിരുചിക്കു നിരക്കാത്ത പദപ്രയോഗങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും പാര്‍ടിയുടെച് അടിത്തറക്ക് കോട്ടം തട്ടിക്കുന്നതാണ് .
ഒരുപാര്‍ടിക്കകത്ത് രണ്ടു പാര്‍ടിയായി (മറെറാരു കോണ്ഗ്രസ്സയി) പാര്‍ടിയേ തോന്നിപ്പിക്കതിരിക്കുക, ഇടതുപക്ഷ ചിന്താഗതി പാര്‍ടിനേതാക്കളില്‍നിന്നും ഒരുവേള പാര്‍ടിയില്‍ നിന്നുതന്നെയും അകലുന്നു എന്ന കുറെയൊക്കെ സത്യം കൂടിയായ രീതി യില്‍നിന്നും സ്വയം തിരുത്തി എന്നു ജനങ്ങളെ ബോധിപ്പിക്കുക, തീവ്രവാദ,വര്‍ഗീയ സംഘടനകളോട് ഈ തെരെഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് വെള്ളം ചേര്‍ക്കാതെ തുടരുകയും ചെയ്താല്‍ ഇളക്കം തട്ടാത്ത വിശാലമായ അടിത്തറയോടെ പാര്‍ടി വളരുകതന്നെ ചെയ്യും. ഇപ്പൊള്‍ പററിയ ക്ഷതം അടുത്ത അസംബ്ലി തെരെഞ്ഞെടുപ്പിനേ കൂടി കുറേയൊക്കെ ബാധിക്കുമെന്കിലും .

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് 2010

അക്രമങ്ങളുടെ പരസ്പര ആരോപണങ്ങള്‍ക്കിടയില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കഴിഞ്ഞിരിക്കയാണല്ലൊ,രാഷ്ട്രീയ നേതാക്കളിലോടെയും മാധ്യമങ്ങ്ളിലോടെയും പ്രചരിപ്പിക്കുന്ന രൂപത്തില്‍ ഭീകരമായ ഒരന്തരീക്ഷത്തിലാണൊ ഈ തിരഞ്ഞെടുപ്പ് നടന്നത്?രാഷ്ട്രീയ സ്പിരിററിന്റെ ഉന്നതിയില്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന അവസരത്തില്‍ ഏതെന്കിലുമൊരു ചൂടന്റെ അപക്വമായ പ്രതികരണം ചെറിയ അനിഷ്ടസംഭവങ്ങള്‍ക്കൊക്കെ കാരണമാവുക സ്വാഭാവികം മാത്രം. ദൃശ്യ മാധ്യമങ്ങള്‍ ഇത്ര പ്രചാരത്തിലില്ലായിരുന്ന കാലത്ത് ഇതിലും എത്രയോ വലിയ അക്രമങ്ങള്‍ കേരളം തന്നെ കണ്ടിട്ടുണ്ട്. ഇതില്‍ ഇത്ര കാടിളക്കേണ്ട കാര്യമൊന്നുമുള്ളതായി പരിചയസംബന്നര്‍ക്ക് തോന്നാന്‍ ഇടയില്ല. കണ്ണൂരില്‍ യു ഡി എഫ് ന് പിടിച്ചു നില്‍ക്കാന്‍ ചിലത് പറഞ്ഞേ ഒക്കൂ. അതിനെ പ്രതിരോധിക്കാന്‍എല്‍ ഡി എഫ് ന് മറുവാദവും ഉന്നയിക്കണം. പറഞ്ഞു നില്‍ക്കാന്‍ ഉതകുന്ന വിജയം അവിടെ ഉ ഡി എഫ് ന് ഉണ്ടായില്ലെന്കില്‍ ഈ മുറവിളി ചില ആഴ്ചകള്‍ കൂടി നീണ്ടു നില്‍ക്കും. ഇനി രണ്ടാം നാള്‍ റിസള്‍ട്ട് വരികയായി. അതു മുതല്‍ ജയം അവകാശപെട്ടുള്ള തര്‍ക്കം തുടങ്ങുകയായി. സീററ് കുറഞ്ഞവര്‍ കിട്ടിയ വോട്ടിന്റെ ശതമാനകണക്കുപകരിക്കുമെന്കില്‍ അതെടുത്തുപയോഗിക്കും. കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് മെച്ചപെട്ട നിലകിട്ടിയതിനെ ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടും. 2005 ലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിനേയും തുടര്‍ന്നുണ്ടായ അസംബ്ളി തെരെഞ്ഞെടുപ്പിനേയുമാകും വലതുപക്ഷം കൂട്ടു പിടിക്കുക. ജനവിധി ഇവക്കു രണ്ടിനും ഇടയിലാവാനാണല്ലൊ സാധ്യത കൂടുതല്‍.അങ്ങിനേ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് സമയവും സ്ഥലവും കളയാന്‍ ഒരു വിഷയവുമായി. .പൊതുജനങ്ങള്‍ക്ക് അടുത്ത തെരെഞ്ഞെടുപ്പുവരെ മീന്‍ വറുക്കാന്‍ അടുപ്പത്ത് വെച്ച സമയത്ത് കാള്ളിംഗ് ബെല്‍ മുഴങ്ങി മീന്‍ കരിയില്ലെന്ന സമാധാനവും.
അടിക്കുറിപ്പ്: പോള്‍ ചെയ്യാത്ത വോട്ടുകളുടെ കണക്കെടുത്താല്‍ പകുതിയിലധികവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകും. അവര്‍ക്കിതൊക്കെ പുച്ചമാണല്ലൊ.