2012, ജൂലൈ 9, തിങ്കളാഴ്‌ച

മുസ്ലിം സമുദായത്തെ വളഞ്ഞിട്ട് തല്ലുന്നുവോ?



ജനാബ് ഒ അബ്ദുള്ളവുടേതായി ചില മാധ്യമങ്ങളില് വന്ന ഏങ്ങലടി വായിച്ചപ്പോള് തോന്നിയ ചില കാര്യങ്ങള് പറയാതെ പോകുന്നത് മനസ്സിന് അസ്വസ്ഥത ഉണ്ടാക്കുമെന്നതിനാലാണ് ഇത് കുറിക്കുന്നത്. സ. എ വിജയരാഘവന്റെ മലപ്പുറത്ത് പാണക്കാട് തങ്ങളുടെ ശരീഅത്ത് നടപ്പാക്കുകയാണെന്ന പ്രസംഗം എടുത്തുദ്ധരിച്ച സ്ഥിതിക്ക്  പ്രത്യേകിച്ചും. പരേതനായ ബഹു. മുഹമ്മദലി ശിഹാബ് തങ്ങളുടെ സാത്വികതയും മതേതരത്വവും പ്രതിപാദിച്ചുകോണ്ടും അതിന്റെ പിന്തുടറ്ച്ച ബഹു.ഹൈദരലി തങ്ങള്ക്ക് പൈതൃകമായി നല്കിക്കൊണ്ടും അവുക്കാദറ് കുട്ടി നഹവുടെ മകന്റെ വിദ്യാഭ്യാസ യോഗ്യത അച്ചിട്ടുകൊണ്ടും എഴുതിത്തുടങ്ങിയ ലേഖനം സമുദായമെന്നാല് മുസ്ലിം ലീഗാണെന്ന സത്യവാങ്മൂലം സമറ്പ്പിക്കലായി തരം താണുപോയി എന്നു മാത്രമല്ല. ഇക്കാലമത്രയും ജ. അബ്ദുള്ള സാഹിബ് പറഞ്ഞുകൊണ്ടിരുന്നതിനെ വിഴുങ്ങുന്നതു കൂടിയായിരുന്നു ഇതെന്നും പറയുനനവരെ അദ്ദേഹത്തിനു പോലും കുറ്റപെടുത്താനാവുമെന്നു തോന്നുന്നില്ല.
പാണക്കാട്ടെ തങ്ങള് എന്നു പറയുന്പോള് കേരളീയ സമൂഹത്തിനു മുന്പില് ഒരു പ്രതീകമായി നില്ക്കുന്നത്  മുസ്ലിം സമുദായമാണോ,അതോ സ്ഥിരമായി  അദ്ധ്യക്ഷസ്ഥാനം ആ കുടുംബത്തിനു സംവരണം ചെയ്തു വെച്ച മുസ്ലിം ലീഗാണോ എന്നുകൂടി അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. ഇനി അദ്ദേഹം ആ പട്ടം തങ്ങള്ക്കും ലീഗിനും ചാറ്ത്തി നല്കിയാലും കേരളത്തിലെ മുസ്ലിം സമൂഹം അതങ്ങീകരിക്കുമെന്നത് ഇക്കൂട്ടരുടെ വ്യാമോഹം മാത്രമാണ്. കേരളത്തിലെ സമുദായത്തില് മഹാ ഭൂരിപക്ഷമായ എപി, ഇ കെ വിഭാഗങ്ങള് ഒരുപോലെ സമുദായത്തിനു പുറത്താണ് അദ്ദേഹത്തിനു നല്കിയിട്ടുള്ള സ്ഥാനം എന്നത് ഇവിടെ മറന്നുകൂടാ.
ഇപ്പറഞ്ഞ ഇംഗ്ളീഷ് ലിറ്ററസിക്കാരന് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം എടുത്ത വിമറ്ശന വിധേയമായ പ്രവറ്ത്തനങ്ങളെ  കുറിച്ചുകൂടി മറുപടി പറയാനും ലീഗ് നിലപാടിനെ അനുകൂലിക്കുന്നവറ്ക്ക് ബാധ്യതയുണ്ട്. ഹൈസ്ക്കൂള് വാദ്യാരായിരുന്ന ഒരു ലീഗ് പഞ്ചായത്തു പ്രസിഡന്റിനെ വൈസ് ചാന്സിലറ് ആക്കാനെടുത്ത തീരുമാനമായിരുന്നു അതിലൊന്ന്. യൂണിവേഴ്സിറ്റിയുടെ സ്ഥലം സ്വന്തക്കാറ്ക്കു പതിച്ചു നല്കാനെടുത്ത തീരുമാനം. നിയമ വിരുദ്ധമായി കോളേജുകള്ക്കംഗീകാരം നല്കിയത്,  എന്നാല് അബ്ദുള്ള സാഹിബിനെ പ്രകോപിപ്പിച്ച വിഷയം 35 സ്ക്കൂളുകള്ക്ക് എയിഡഡ് പതവി നല്കാനെടുത്ത തീരുമാനം വിമറ്ശിക്കപെട്ടപ്പോഴാണ്. അതിലെ കാര്യലാഭമെന്താണെന്ന് ആലോചിക്കപെടേണ്ടതു തന്നെയാണ്.
കമ്മ്യൂണിസ്റ്റുകളും കോണ്ഗ്രസ്സുകാരുമടക്കമുള്ള കേരളത്തിലെ ഒട്ടു മിക്ക ജനങ്ങളും സറ്ക്കാറ് ഖജനാവില് നിന്നു എല്ലാ ചെലവുകളും നല്കുന്ന എയിഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനം പി എസ് സിക്കു വിടണമെന്ന പക്ഷക്കാരാണ്. എന്നാല് സാമുദായിക സംഘടനകളുടെ കണ്ണുരുട്ടലിനു മുന്പില് കീഴ്പെട്ടു കഴിയുന്ന ദയനീയ അവസ്ഥയാണ് ഈ പ്രശ്നത്തില് നിലനില്ക്കുന്നത്. ഇനിഎന്കിലും അത്തരം സ്ഥാപനങ്ങള്ക്ക് അംഗീകാരം നല്കുന്പോള് അതിലെ നിയമനാധികാരം കൂടി സറ്ക്കാരില് നിക്ഷിപ്തമാകണമെന്ന പൊതു വികാരമാണ് അത് വിമറ്ശിക്കപെടാനുണ്ടായ സാഹചര്യമെന്നും ബാലന്സ് നില നിറ്ത്താന് കുറെ സ്ഥാപനങ്ങള് മറ്റു സമുദായ സംഘടനകള്ക്കു കൂടി അനുവദിക്കലാകും അതിന്റെ അനന്തര ഫലമെന്നും സാമാന്യ ബുദ്ധിയുള്ള ആറ്ക്കും മനസ്സിലാക്കാന് വലിയ ഗവേഷണമൊന്നും നടത്തേണ്ടതില്ല.
മുട്ടിന്കാലില് തൊപ്പിയിട്ട് നേറ്ച്ചച്ചോറുവാങ്ങുന്ന ലാഘവത്തോടെയല്ല അഞ്ചാം മന്ത്രി സ്ഥാനം ജനം കാണുന്നത്. കിട്ടിയ ഓഹരി മക്കള്ക്കു വീതം വെക്കുന്നപോലെ ഓഹരി വെച്ചു നല്കാനുള്ളതാണോ മന്ത്രിസ്ഥാനം.  അഞ്ചാം മന്ത്രിയിലൂടെ സമുദായത്തിനും ഖജനാവിനും നഷ്ടമാണോ ലാഭമാണോ ഉണ്ടായത്. അലി മന്ത്രിയായതിലൂടെ മുസ്ലിംകള്ക്കെന്തു നേട്ടമാണുണ്ടായത്.  സാമുദായിക സന്തുലനാവസ്ഥ ചറ്ച്ചാ വിഷവമാക്കിയതും സാമുദായിക സംഘടനകളുടെ ഇംഗിതത്തിനനുസരിച്ച് വകുപ്പു വിഭജനം വരെ നടത്തേണ്ടി വന്നതും എന്തുകോണ്ട്. ആത്യന്തികമായി ഇത് ആറ്ക്കാണു ഗുണം ചെയ്യുക. ഇത്തരം ഗൌരവമുള്ള പ്രശ്നങ്ങള് ചറ്ച്ചയാകുകയും മുസ്ലിം ലീഗ് വിമറ്ശിക്കപ്െടുകയും ചെയ്യുന്പോള് അത്  സമുദായത്തെ ഒന്നടന്കം വളഞ്ഞിട്ടു തല്ലുന്നതായി വ്യാഖ്യാനിക്കുന്നവരുടെ മനസ്സിലിരിപ്പും മതേതര വിശ്വാസികളായ മുസ്ലിം സമുദായത്തിലെ ഉത്ബുദ്ധ വിഭാഗം തിരിച്ചറിയുകയും ആ കെണിയില്നിന്നു പുറത്തു വരികയും തന്നെ ചെയ്യുമെന്നും അതുണ്ടായില്ലെന്കില് കേരളത്തിന്റെ ഏവരാലും ഘോഷിക്കപ്പെടുന്ന മത മൈത്രിയുടെ ചിതയൊരുക്കലാകും ഈ പോക്കെന്നും മനസ്സിലാക്കാതിരുന്നുകൂടാ.  

2012, ജൂലൈ 1, ഞായറാഴ്‌ച

ഇനിയും നാം മൌനികളാകണോ?


തെറ്റ് വി എസിന്റേയോ, പിണറായിയുടേയോ, മാധ്യമങ്ങളുടേയോ മേലില് ഏകപക്ഷീയമായി ചാറ്ത്തിക്കൊടുക്കുന്നത്. പാറ്ടിയേക്കാളധികം   കേരളത്തിലെ  സാധാരണ ജനങ്ങളെയാണ് ദോഷകരമായി ബാധിക്കുന്നത്. കേരളത്തിലെ പാറ്ടിയിലെ പ്രശ്നങ്ങള്ക്ക് പ്രത്യശാസ്ത്ര പരവും, ആശയപരവുമായ ഭിന്നതെയെക്കാള് വ്യക്തിപരമായ  ഹുന്കും, തന്പോരിമയുമാണ് എന്നു പറയുന്നതാകും ശരി. പക്ഷെ അത് വ്യക്തമാക്കപെട്ടാല് ജനകീയ സ്വീകാര്യത കിട്ടില്ല എന്നതുകൊണ്ട്  ആശയപരമായ ഭിന്നത എന്നു വരുത്തി തീറ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതില് രാഷ്ട്രിയ ലക്ഷ്യങ്ങളുള്ള മാധ്യമങ്ങള് പക്ഷം ചേരുന്നു എന്നു മാത്രം.
കമ്മ്യൂണിസ്റ്റ് വിരുദ്ധരല്ല3ത്ത പലപ്പോഴും ഇടതു സഹയാത്രികരായിട്ടുള്ള ഒരു വിഭാഗം ജനങ്ങളുടെ പിന്തുണ സ. വി എസിനു കിട്ടുന്നതും ഭരണഘടന പ്രകാരമുള്ള അച്ചടക്കം നഗ്നമായി പല കുറി ലംഘിച്ചിട്ടും ഇപ്പോഴും സഖാവ് ഈ പാറ്ടിയില് തന്നെ തുടരുന്നതും ആ സ്വീകാര്യതയുടെ വ്യക്തമായ ഉദാഹരണമാണ്. എന്നാല് പാറ്ടി അഭിമുഖീകരിക്കുന്ന എല്ലാ വിമറ്ശനങ്ങളുടേയും മുന സ. പിണറായിയിലേക്കു തിരിച്ചുവിട്ടുകൊണ്ട് വണ് മാന് ഷോ കാണിച്ച് ആളാകാം എന്ന കുടിലത ജന്മസിദ്ധമായ വി എസിന്റെ മുരട്ടു സ്വഭാവത്തിന്റെ ആവറ്ത്തനം മാത്രമാണ്. തന്റെ അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവരെ ജന്മ ശത്രുക്കളായി പരിഗണിച്ചുകൊണ്ട് അവറ്ക്കെതിരെ നശീകരണ പ്രവറ്ത്തനത്തിനു ഉപജാപക സംഘം രൂപീകരിച്ചുകൊണ്ട് പ്രവറ്ത്തിക്കുകഎന്നതആണ് അദ്ദേഹത്തിന്റെ സ്ഥിരം ശൈലി.
ഈ പ്രവറ്ത്തനത്തിന്റെ വേരറുക്കുവാന് അതേ നിലപാട് സ്വീകരിക്കുകയല്ല. വിമറ്ശനങ്ങളിലെ ജന സ്വീകാര്യതവുള്ളവ അംഗീകരിച്ചുകൊണ്ടും സ്വയം വിമറ്ശനത്തിനു പ്രാധാന്യം കൊടുക്കുകയും ചൈതാല് ഒരു പരിധിവരെ എന്കിലും ഈ അനാരോഗ്യ പ്രവണതയില് നിന്നും മോചനം നേടാനാകും. എന്നാല് നിറ്ഭാഗ്യകരമെന്നു പറയട്ടെ  ഓരോ പക്ഷത്തിന്റെയും ശക്തി വറ്ദ്ധിപ്പിക്കാന് വേണ്ടി എല്ലാ വൃത്തികേടുകള്ക്കും കൂട്ടു പിടിക്കുന്ന നിലയിലേക്ക് നേതൃത്വം തരം താഴുന്ന ലജ്ജാകരമായ കാഴ്ചയാണ് ഇപ്പോള് കാണാന് കഴിയുന്നത്. ശശിയുടെ കാര്യത്തില് ഔദ്യോതിക വിഭാഗവും, കോട്ടമുറിക്കലിന്റെ കാര്യത്തില് വി എസ് പക്ഷവും എടുത്ത നിലപാടുകളാണതിന്റെ ഒരുദാഹരണം.
പാറ്ടിയുടെ പ്രവറ്ത്തനത്തിന് എങ്ങിനെ എന്കിലും ഫണ്ടുണ്ടാക്കുക എന്ന നിലപാടും ഇതിന്റെയൊക്കെ ഭാഗമായി പാറ്ടിയില് വേരൂന്നിയിരിക്കുന്നു. അത് റിയല് എസ്റ്റേറ്റ് , കോറ്പറേറ്റ്, പുത്തന് മുതലാളിമാരുമായുള്ള പാറ്ടി ചങ്ങാത്തത്തിന് ആക്കം കൂട്ടുകയും, ഇത് സാദാരണക്കാരില് നിന്നുള്ള അകല്ചക്ക് കാരണമാകുകയും ചെയ്യുന്നു എന്ന വസ്തുതയേയും അവഗണിച്ചു തള്ളേണ്ട ഒന്നല്ല. ആശയപരമായ എതിറ്പ്പുകളെ അസഹിഷ്ണുതയോടെ സമീപിക്കുന്ന രീതി പാറ്ടി പ്രവറ്ത്തകരിലും നേതാക്കളിലും കൂടുതല് കൂടുതല് ശക്തിപ്രാപിക്കുന്ന അവസ്ഥയും വറ്ദ്ധിച്ചുവരിന്നതായി ആരെന്കിലും സംശയിച്ചാല് അവരെ എത്രത്തോളം കുറ്റപ്പെടുത്താനാകും.
ഇത്തരത്തിലുള്ള തിരുത്തപ്പെടേണ്ട പാളിച്ചകളില് പെട്ട് പാറ്ടിയിലെ അഭ്യന്തര സംഘറ്ഷം മൂറ്ചിക്കുകയും,നേതാക്കളും സജീവ പ്രവറ്ത്തകരും ഇത്തരം കാര്യങ്ങളില് ശ്രദ്ധകേന്ദ്രീകരിക്കുകയും മറ്റൊരു വിഭാഗം പ്രവറ്ത്തകറ് നിറ്ജീവമാകുകയും ചെയ്യുന്പോള് അതിന്റെ ചെലവില് ജന വിരുദ്ധ നയങ്ങള് പൂറ്വ്വാധികം ശക്തിയോടെ നടപ്പാക്കിക്കൊണ്ടും കേരളത്തില് നില നില്ക്കുന്ന സാമുദായിക സൌഹാറ്ദവും, സന്തുലനവും അട്ടിമറിച്ചുകൊണ്ടും പൊതുമുതല് സ്വന്തക്കാറ്ക്ക് തീരെഴുതിക്കൊണ്ടും അതിവേഗം ബഹുദൂരം മുന്നേറികൊണ്ടിരിക്കുന്ന ഉമ്മന് ചാണ്ടി സറക്കാറ് പുരകത്തുന്ന വെട്ടത്തില് വാഴവെട്ടി കൊണ്ടുപോകുന്നത് ചറ്ച്ചയല്ലാതാകുന്നതിലൂടെ സി പി എമ്മിനുണ്ടാകുന്ന ഏതൊരു ചെറിയ ക്ഷീണവും സാദാരണ ജനങ്ങളുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയും നാം മൌനികളായിരുന്നാല് അത് നമ്മോടു തന്നെ ചെയ്യുന്ന വഞ്ചനയാകും.