2014, ജൂൺ 17, ചൊവ്വാഴ്ച

യതീം സംരക്ഷണം ഖുറ്ആനില്


അല്ലാഹുവിന് അല്ലാതെ നിങ്ങള്‍ വ്ധേയപെടരുത്‌; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യണം (2:83)
നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, സ്വലാത് നിര്‍വഹിക്കുകയും, സകാത്ത്‌ നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍.(2:177)

 അവര്‍ നിന്നോട്‌ ചോദിക്കുന്നു; അവരെന്താണ്‌ ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍ നല്ലതെന്ത്‌ ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത്‌ ചെയ്യേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു.(2:215)
അനാഥകളെപ്പറ്റിയും അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക: അവര്‍ക്ക്‌ നന്‍മ വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ (2:220)
പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.(89:17)
വിശുദ്ധ ഖുറ്ആനിലെ ചില സൂക്തങ്ങളാണ് മുകളില് കൊടുത്തത്. അവ സൂക്ഷ്മമായി പഠിക്കുന്ന ആറ്ക്കും മനസിലാകുന്ന ഒരുകാര്യമാണ് അനാഥകളെ മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല സംരക്ഷിക്കേണ്ടതെന്ന്. എന്നാല് ഇന്ന് നമ്മുടെ നാട്ടില് ക്രിസ്ത്യാനിയുടെയും മുസലിമിന്റെയും, ഹിന്ദുവിന്റെയും ഒക്കെ അനാഥാലയങ്ങളല്ലാതെ മനുഷ്യരുടെ ഒരു അനാഥാലയവും കാണാനാകുന്നില്ല എന്നതാണ് വസ്തുത.
പരമ ശക്തിക്കു വിധേയപെടാന് പറയുന്നതിനോടൊപ്പം തന്നെ മാതാപിതാക്കളോടും, അനാഥകളോടും മിസ്കീനുകളോടും നല്ലതുചെയ്യാന് പറയുന്നതിന്റെ പിറകെയാണ് സ്വലാത് സ്ഥാപിക്കാനും, സകാത് നല്കാനും ഖുറ്ആന് പറയുന്നത്. ആചാര ആരാധനകളെക്കാള് പ്രാധാന്യമറ്ഹിക്കുന്ന വിഷയമാണ് അനാഥ സംരക്ഷമമെന്ന് ഖുറ്ആന് മനുഷ്യസമൂഹത്തോട് പറയുമ്പോള് (2-177) അതിനുള്ള സ്ഥാനം വ്യക്തമാണ്.
ഇനി എങ്ങിനെയാണ് അനാഥരെ സംരക്ഷിക്കേണ്ടത്.ഇന്ന് നാം കാണുന്ന രൂപത്തിലുള്ള അഭയാറ്ഥി ക്യാമ്പുകള്ക്കുസമാനമായ അനാഥ ശാലകള് നിറ്മ്മിച്ചുകൊണ്ടാണോ?
അച്ചന് മരിച്ചവരെയാണ് അനാഥനെന്ന് നാം കണക്കാക്കുന്നത്. സ്നേഹവും സംരക്ഷണവുമായി പിന്നീടവറ്ക്കുള്ള അഭയം അവരുടെ അമ്മമാരാണ്. അഭയാറ്ഥി ക്യാമ്പിനും, തടവറകള്ക്കും സമാനമായ ഇന്നത്തെ അനാഥ ശാലകളിലേക്ക് ഈ അനാഥ കുട്ടികളെ പറിച്ചു നടുമ്പോള് അവറ്ക്കു നഷ്ടമാകുന്നത് അവരുടെ അമ്മമാരുടെ സ്നേഹം കൂടിയാണ്. വാപ്പ നഷ്ടപെട്ടവറ്ക്ക് ഉമ്മയെ കൂടി ഇല്ലാതാക്കുന്ന ഈ സമ്പ്രദായമാണോ അനാഥ സംരക്ഷണത്തിലൂടെ ഖുറ്ആന് നമ്മോട് ഉദ്ബോധിപ്പിക്കുന്നത്.
പ്രവാചകന് ഇത്തരത്തിലുള്ള അനാഥശാലകള് തുറന്നതായി ഒരു ചരിത്ര രേഖയിലും കാണാന് കഴിയുന്നില്ല. അന്ന് അനാഥകള് ഇല്ലാതിരുന്നത് കൊണ്ടാകില്ലല്ലൊ അത്. അവരുടെ വേണ്ടപെട്ടവറ്ക്കോപ്പം നിറ്ത്തികൊണ്ടോ, അതില്ലെങ്കില് സ്വന്തം കുടുംബത്തില് തന്റെ സഹോദരനായി കണ്ട് സംരക്ഷിക്കാനോ ആണ് (2-220)വിവക്ഷിക്കുന്നത്.
ഇന്ന് അനാഥാലയങ്ങള് നടത്തിപ്പുകാരുടെ സ്വാറ്ഥ താത്പര്ത്തിനുവേണ്ടിയുള്ള കച്ചവടസ്ഥാപനങ്ങളായി മാറിയിരിക്കുകയാണ് എന്നതാണ് വസ്തുത. വറ്ഷം 25000 രൂപയുണ്ടെങ്കില് ഒരു കുട്ടിയുടെ ഭക്ഷണം, വസ്ത്രം പ്ളസ് 2 തലം വരെയുള്ള വിദ്യാഭ്യാസം എന്നിവനല്കാന് ഇന്നത്തെ സാഹചര്യത്തില് കഴിയും. അവരവരുടെ മാതാക്കള്ക്കും സഹോദരങ്ങള്ക്കും ഒപ്പം ജീവിക്കുകയുമാകാം.എന്നാല് മിക്ക അനാഥശാലകളുടെയും ബഡ്ജറ്റ് പരിശോധിച്ചാല് ഇതിന്റെ എത്രയോ ഇരട്ടിയാകും ചിലവ്. അതേ അവസരത്തില് തന്നെ ഭക്ഷണം മിക്കദിവസങ്ങളിലും പല വ്യക്തികളുടെയും നേറ്ച്ചയായി ലഭിക്കുകയും, അത് നല്കാന് തന്നെ മുന്കൂറ് ബുക്കുചെയ്ത് കാത്തു നില്ക്കേണ്ടയും അവസ്ഥയാണുള്ളത്.

ഖുറ്ആന് വിഭാവനം ചെയ്ത അനാഥ സംരക്ഷണത്തില്നിന്നും നാം അകന്ന് സ്വാറ്ഥതാത്പര്യങ്ങള്ക്കു പിറകെപോയതല്ലെ ഈ ഇടെയുണ്ടായ വിവാദങ്ങള്ക്കും, സാമുദായിക വത്കരണത്തിനും വഴിവെച്ചത് എന്ന് നാം ചിന്തിക്കേണ്ടാണ്.

2013, ഡിസംബർ 7, ശനിയാഴ്‌ച

മുത്തശ്ശിയെ ഡല്ഹി ജനത ചൂലുകൊണ്ടടിച്ചപ്പോള്!?





ഒരുനൂറ്റാണ്ടിലേറെ പ്രായമുള്ള ഇന്ത്യന് നേഷണല് കോണ്ഗ്രസ് മുട്ടിലിഴയാന് പോലും പ്രായമാകാത്ത ആം ആദ്മി പാറ്ടിയുടെ മുമ്പില് ദയനീയമായി നില്ക്കുന്ന കാഴ്ചയാണ് ഡല്ഹി നിയമസഭാതെരെഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള് നമുക്ക് കാണാനാകുന്നത്. 

ചില്ലുമേടയിലിരുന്ന് കല്ലെറിയുന്ന രാജ്യത്തെ മധ്യവറ്ഗ കാപട്യത്തിന്റെ കൂടി പ്രതീകമാണ് ആം ആദ്മി പാറ്ടി എന്നിരുന്നാലും രാജ്യത്തെ പരമ്പരാഗത പാറ്ടികള് തങ്ങളുടെ പ്രവറ്ത്തനങ്ങളിലെ പോരായ്മയിലേക്ക് സാമ്പ്രദായിക വിലയിരുത്തലുകളില്നിന്നു മറി യാഥാറ്ത്ഥ്യ ബോധത്തോടെ യുള്ള നിലപാടുകള് സ്വീകരിച്ചില്ലെങ്കില് രാജ്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമെന്നതിന്റെ കൂടി മുന്നറിയപ്പായി ഡല്ഹി തെരെഞ്ഞെടുപ്പു ഫലത്തെ കാണേണ്ടതാണ്.

പാറ്ടി നേതൃത്വങ്ങള്ക്കുള്ള പങ്കു കുറച്ചുകാണാതെ തന്നെ പ്രവറ്ത്തകറ് ഇനിയും പതിവു നിലപാടുകളോടെ തങ്ങളുടെ നേതൃത്വം ചെയ്യുന്ന എന്തു വൃത്തികേടുകളേയും അന്തമായി ന്യായീകരിച്ചു മുന്നോട്ടുപോകുകയാണെങ്കില് താന്താങ്ങള് വിശ്വസിക്കുന്ന പാറ്ടികള് അധികം വൈകാതെ ജനമനസുകളില്നിന്ന് അപ്രത്യക്ഷമാകുമെന്ന തിരിച്ചറിവ് സാദാ പ്രവറ്ത്തകറും മനസിലാക്കേണ്ടതുണ്ട് .

ഇടതുപക്ഷ പാറ്ടികള്ക്ക് ആം ആദ്മി പാറ്ടി അണികളുടെ പിന്തുണ നേടുക അത്ര എളുപ്പമല്ല. കാരണം വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുള്ള ഇടതുപക്ഷ പാറ്ടികളും, ചില വൈകാരിക പ്രശ്നങ്ങളില് അഭിരമിക്കുന്ന മധ്യ വറ്ഗ വിഭാഗങ്ങളും തമ്മില് കാതലായ വ്യത്യാസമുണ്ട്. എന്നിരുന്നാലും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീറ്ണ്ണതകളില് മനം മടുത്ത ചിന്നിച്ചിതറി കിടക്കുന്ന വലിയൊരു വിഭാഗം ജനതയെ ഉള്കൊള്ളാനുള്ള വിശാലമായ കാഴ്ചപാട് ഇടതുപക്ഷ പ്രസ്ഥാനങ്ങള് രൂപപെടുത്തേണ്ടിയിരിക്കുന്നു.

ഇന്നത്തെ സാഹചര്യത്തില് കോണ്ഗ്രസ് ആം ആദ്മിക്ക് നിരുപാധിക പിന്തുണ നല്കുകയും അത് സ്വീകരിച്ചുകൊണ്ട് മാതൃകാപരമായ ഒരുഭരണം കാഴ്ചവെക്കാന് ആം ആദ്മി പാറ്ടി തയ്യാറാവുകയുമാണ് വേണ്ടത്. എന്താണ്  ആം ആദ്മി പാറ്ടി എന്ന് വാക്കുകളിലൂടെയല്ല പ്രവറ്ത്തിയിലൂടെ പരിചയപെടുത്താനുതകുന്ന ഒരു തീരുമാനമാകും അത്.

2013, ഡിസംബർ 6, വെള്ളിയാഴ്‌ച

ഒരുമുഴം മുന്പേ......

ഒരുമുഴം മുമ്പേ......
---------------------------
അഴിമതിയും അഴിഞ്ഞാട്ടാവും കൊണ്ട് ഭരണരംഗം മലീമസമാക്കുകയും ഗ്രൂപ്പുവഴക്കും, അധികാരതറ്ക്കവും കോലം കത്തിക്കലും, തെറിവിളിയും കയ്യാങ്കളിയും തരം താണ ആരോപണ പ്രത്യാരോപണങ്ങളുമൊക്കെയായി നാറി നാറാണകല്ലുപിടിച്ച ഭരണമുന്നണിയില് അഭ്യന്തര വകുപ്പിന് വേണ്ടി നോമ്പും നോറ്റിരിക്കുന്ന കെ പി സി പ്രസിഡന്റിന്റെ പിണിയാളുകള്ക്ക് വീണുകിട്ടിയ (സൃഷ്ടിച്ചെടുത്ത) ഒന്നാണ് ജയിലിലെ ഫൈസ് ബുക്ക് വിവാദം .

കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ച വ്യക്തി പരസ്യമായി ഫോണ് ഉപയോഗിച്ചപ്പോഴോ, മറ്റൊരു വിചാരണ തടവുകാരിക്ക് സറ്ക്കാറ് അതിഥിമന്ദിരത്തിലെ എസി റൂമില് സുഖവാസവും ചാന്ദും പൊട്ടും ഫാന്സിഡ്രസും,സ്പെഷല് മെനുവും പോലീസേമാന് മാറ് നേരിട്ടെത്തിച്ചുകൊടുത്തപ്പോളും ഒന്നും നുരഞ്ഞുപൊങ്ങാത്ത ധാറ്മ്മിക രോഷം(അതെങ്ങിനെ പൊങ്ങാനാ ഗ്രൂപ്പ്ഭേദമില്ലാതെ ശരീരശാസ്ത്രം പഠിക്കാന് പോയിരുന്നു എന്നാണല്ലൊ കേള് വി) മറ്റുചില തടവുകാരുടെ ഫൈസ് ബുക്കപ്ഡേറ്റായപ്പോള് കത്തിക്കേറിയതിന്റെ പിന്നാമ്പുറ രഹസ്യം അന്നം തിന്നുന്ന ആറ്ക്കും മനസിലാകുന്നതാണ്.

തെറിയമ്പെയ്ത് നാറ്റിച്ച് അഭ്യന്തരം തട്ടിപറിക്കാന് കച്ചകെട്ടിയ മറുവിഭാഗത്തിന്റെ മുമ്പില് എന്തുചെയ്തിട്ടും കാര്യമില്ലെന്നും, കയ്യിലെ കോണകം കെട്ടാന് മൂലം തിരയുകയാണവരെന്നും അറിഞ്ഞുകൊണ്ടുതന്നെ തല്ക്കാലം ഈ വിവാദത്തില്നിന്നും തലയൂരാന് ജയില് ഡി ജി പി യെ ബലിയാടാക്കാമെന്ന തിരുവഞ്ചൂരിന്റെ തന്ത്രം മുന്കൂട്ടി മലസിലാക്കികൊണ്ടുതന്നെയാണ് ഇന്നലെഡി ജി പി ശ്രീ അലക്സാണ്ടറ് ജോസഫ് ചില സത്യങ്ങള് വിളിച്ചുപറഞ്ഞത്

തടവുകാറ് ജയില് ചട്ടം ലംഘിക്കുന്നത് എന്തുകൊണ്ട് ജയില് ജീവനക്കാ

റ്ക്ക് തടയാന് കഴിയുന്നില്ല എന്നതിന് പ്രധാനമായും അദ്ദേഹം നിരത്തിയ കാരണങ്ങള് ഭരണ നേതൃത്വത്തിന്റെ നെഞ്ചില് തറക്കുന്നതും നിഷേധിക്കാനാവാത്തതുമാണ്.

1. ജയിലില് തടവുകാറ് മൊബൈല് ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം എല്ലാവറ്ക്കും അറിവുള്ളതാണെന്നും അതിന് ഇന്റലിജന്സ് റിപ്പോറ്ടിന്റെ ആവശ്യമില്ലെന്നും,ഈ സറ്ക്കാറ് അധികാരമേറ്റ ശേഷം തന്നെ 68 ഫോണുകള് റെയിഡ് നടത്തി പിടിച്ചെന്നും എന്നാല് കേസ് ചാറ്ജ് ചെയ്തതല്ലാതെ തുടറ് നടപടികളൊന്നുമുണ്ടായില്ലെന്നും അത് തടവുകാറ്ക്ക് ഫോണ്ഉപയോഗിക്കാന് കൂടുതല് പ്രചോദനമായെന്നും.

2. 6000 തടവുകാരെ പാറ്പ്പിക്കാന് മാത്രം സൌകര്യമുള്ള ജയിലില് 7600 തടവുകാരുണ്ടെന്നും, എന്നാല് 450 ഓളം ജീവനക്കാരുടെ കുറവുണ്ടെന്നും, ഉള്ള ജീവനക്കാരില് തന്നെ കുറെ പേറ് 375 രൂപ ദിവസ വേദനക്കാരാണെന്നും, തടവുകാരുടെ പ്രലോഭനങ്ങള്ക്ക് അവരില് ചിലരെങ്കിലും വശംവദരാകാമെന്നത് സ്വാഭാവികമാണെന്നും.

3.തടവുകാറ്ക്ക് ജോലി നല്കാന് വേണ്ട സ്ഥലംസൌകര്യം ജയിലിലില്ലെന്നും ഉള്ളതുതന്നെ സറ്ക്കാറ് മറ്റാവശ്യങ്ങള്ക്കു നല്കി എന്നും, അതിനാല്തന്നെ തടവുകാറ് വെറുതെ ഇരിക്കേണ്ട അവസ്ഥയാണുള്ളതെന്നും.

4. തടവുകാറ് ജയില്ജീവനക്കാരെ കയ്യേറ്റം ചെയ്താല് നടപടി ഉണ്ടാകുന്നില്ലെന്നും എന്നാല് നിസാരമയആരോപണങ്ങലുടെ പേരില്പോലും ചട്ടവും നിയമവും നോക്കാതെ ജീവനക്കാരെ സസ്പെന്ഡുചെയ്യുകയാണെന്നും അങ്ങിനെ ജീവനക്കാരുടെ മനോനില തകറ്ക്കുകയാണെന്നും. ഉദാഹരണമായി ലതിക എം എല് എ മോഹനന്മാഷെ റസ്റ്റാറന്റില് ചായകുടിക്കുന്ന സമയത്ത് കണ്ടതിനെ പരാമറ്ശിക്കുകയും നിയമവിരുദ്ധമായ ഒന്നും അതിലില്ലായിരുന്നിട്ടുകൂടി കൂടെയുമ്ടായിരുന്നപോലീസുകാരെ സസ്പെന്ഡ് ചെയ്തതിനെ ഓറ്മ്മിപ്പിക്കുകയും ചെയ്തു.

സറ്ക്കാരിന്റെ ഭരണപരവും രാഷ്ട്രീയവുമായ നിലപാടും പക്ഷപാതിത്വവുമാണ് ജയില് കുത്തഴിഞ്ഞ രീതിയിലാകാന് കാരണമെന്ന് ഡിജി പി പറയാതെ പറയുമ്പോള് അഭ്യന്തര മന്ത്രിക്ക് ഈ ആരോപണങ്ങളുടെ ഉത്തരവാദിത്വത്തില്നിന്നൊഴിഞ്ഞുമാറാനാകില്ല എന്ന മുന്നറിയിപ്പും തന്റെ മേല് നടപടി സ്വീകരിച്ച് തടി രക്ഷിക്കാമെന്ന അഭ്യന്തര മന്ത്രിയുടെ കുരുട്ടു തന്ത്രത്തിനുള്ള മറുപടിയുമാണ് ഇന്നലത്തെ വിശദീകരണത്തിലൂടെ ഡി ജി പി നടത്തിയത്.

2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

സിറിയന് കലാപം സാമ്രാജ്യത്വത്തിന്റെ മറ്റൊരു രാഷ്ട്രീയ തന്ത്രം. ===================================


ജനാധിപത്യത്തെക്കുറിച്ചും പൗരാവകാശത്തെക്കുറിച്ചും നിരന്തരം പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ അറബ് ലോകത്താകെ "മുല്ലപ്പൂ വിപ്ലവം" പടരണമെന്ന ആഗ്രഹം ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല ടുണിഷ്യയിലും മറ്റും കലാപവും അധികാര കൈമാറ്റ സൂചനകളും പ്രകടമാവുന്ന ഘട്ടത്തില്പോ ലും സിറിയയുടെ "മനം മാറ്റാ"നുളള ശ്രമങ്ങള്‍ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായി എന്ന് വേണം അനുമാനിക്കാന്‍. സിറിയന്‍ കലാപം തുടങ്ങുന്നതിന്റെ ഏതാനും ദിവസങ്ങള്ക്ക് മുമ്പ് മാത്രമാണ് ഡിപ്ലോമേറ്റും അമേരിക്കന്‍ ജൂത സംഘടനയുടെ പ്രസിഡന്റുമായ മാല്ക്കം ഹൊണെലില്‍ സിറിയ സന്ദര്ശി്ച്ചത്. കൂടിക്കാഴ്ചയില് പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍ ചറ്ച്ചക്കുവന്നു. ഒന്ന് ഇറാന്‍-സിറിയ ബന്ധവും മറ്റൊന്ന് ഇസ്രായേലിനോടുള്ള സിറിയന്‍ നിലപാടുമായിരുന്നു. ഈ രണ്ടു വിഷയങ്ങളിലും തുടര്ന്നുബവരുന്ന നിലപാടുകള്‍ തിരുത്താന്‍ തയ്യാറല്ല എന്ന സൂചനയാണ് സിറിയ നല്കി യത്.

ഇറാന്റെ യുറേനിയം സംപുഷ്ടീകരണം അനിവാര്യമാണെന്ന് ഇറാന് തോന്നിയാല്‍ അതില്‍ അപാകതയില്ലെന്നും കണ്ടുപിടുത്തങ്ങളുടെ കുത്തകവല്ക്കാരണം അഭികാമ്യമല്ലെന്നും പല പശ്ചാത്യ ശക്തികളും ആര്ജിടച്ച നേട്ടത്തോടൊപ്പമെത്താന്‍ ഇറാന്‍ ആഗ്രഹിച്ചാല്‍ അതിനെ അപലപിക്കാനാവില്ലെന്നും സിറിയ വ്യക്തമാക്കി. ഫലസ്തീന്‍ സംബന്ധിച്ച ചര്ച്ചഗകളുടെ സൂചനകള്‍ സിറിയ ഉള്ക്കൊ ള്ളുമെന്നും പക്ഷെ ഫലസ്തീന്‍ പ്രശ്നം "റിമോട്ട്" കൊണ്ട് പരിഹരിക്കാവുന്ന ഒരു സാങ്കേതിക പ്രശ്നമല്ലെന്നും ലോകത്തിന് മുന്നിലുള്ള വസ്തുതകളെ ഉള്ക്കൊകണ്ട് യാഥാര്ഥ്യേ ബോധത്തോടെയുള്ള പരിഹാരമാണതിനാവശ്യം എന്നുമുള്ള സിറിയന്‍ നിപാട് താന്‍ ഉന്നയിച്ചുവെന്ന് അസദ് പിന്നീട് വ്യക്തമാക്കി. ഫലസ്തീന്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കുകയെന്നാല്‍ നാല്പത് വര്ഷനങ്ങള്ക്ക്ി മുമ്പ് ഇസ്രായേല്‍ അതിക്രമിച്ച് കയ്യടക്കിയ മണ്ണ് വിട്ടുകൊടുക്കുകയെന്നതില്‍ കുറഞ്ഞ് ഒന്നുമല്ലെന്നും അസദ് വ്യക്തമാക്കി.

അമേരിക്കന്‍ പ്രതിനിധിയുടെ സന്ദര്ശഞനത്തിനും അസദിന്റെ പ്രഖ്യാപനങ്ങള്ക്കും ശേഷമാണ് സിറിയയില്‍ പൊടുന്നനെ കലാപം പൊട്ടിപ്പുറപ്പെട്ടത്
മുസ്ലിം ലോകവും ലോകത്തെ ഇസ്ലാമിസ്റ്റുകളും, കടുത്ത മത യഥാസ്ഥിതികരും നിരന്തരം ആവര്ത്തി ക്കുന്ന ഒരു വാദമാണ് , പ്രായോഗികമായും പ്രത്യയശാസ്ത്രപരമായും സാമ്രാജ്യത്വം നേരിടുന്ന ഏക ഭീഷണി "ഇസ്ലാം" ആണ് അതുകൊണ്ടാണ് അവറ് മധ്യപൂറ്വേഷ്യില് കുഴപ്പങ്ങള് സൃഷ്ടിക്കുകയും, മുസ്ലിംകളെ തീവ്രവാദികളും, ഭീകരന്മാരുമായി ചിത്രീകരിച്ച് നശിപ്പിക്കാന് ശ്രമിക്കുകയും ചെയ്യുന്നത് എന്നത്.
എന്നാല് അഫ്ഗാനിസ്ഥാനില് നജീബുള്ള സറ്ക്കാരിനെ അട്ടിമറിക്കാന് മുസ്ലിം മൌലികവാദികള്ക്ക് സകലവിധ സഹായവും നല്കി താലിബാനെ യും അല്ഖ്വൈദയേയും സൃഷ്ടിച്ച് പിന്നെ അവരിലൂടെ മുസ്ലികളെ മൊത്തം ലോകത്തിന്റെ മുന്പില് സംശയത്തിന്റേയും, ഭയപാപാടിന്റേയും നിഴലില് നിറ്ത്തി രാഷ്ട്രീ ലക്ഷ്യം പൂറ്ത്തീകരിക്കാനുള്ള ഉപകരണങ്ങളായി അവരെ മാറ്റുന്നതാണ് നാം കണ്ടത്.
ഇല്ലാത്ത രാസായുധത്തിന്റെ പേരുപറഞ്ഞ് ഇറാക്കനെ നശിപ്പിക്കുകയും, അവിടുത്തെ പാവ ഭരണം സുന്നികളില് നിന്നും ശിയാ വിഭാഗത്തിനെ ഏല്പിച്ച് അവിടെ അശാന്തി വിതക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാനില്നിുന്നും ഇറാഖില്നിഭന്നും സിറിയയിലെത്തുമ്പോള്‍ ലോക രാഷ്ട്രീയത്തിലെ നേരിയ മാറ്റങ്ങള്‍ യഥാര്ഥനത്തില്‍ അമേരിക്കയെ നിരാശപ്പെടുത്തുന്നു. റഷ്യയും ചൈനയും നിലപാടുകളില്‍ ഉറച്ചുനില്ക്കുന്നതിനാല്‍ പല തവണ യു എന്‍ രക്ഷാസമിതി നിരാകരിച്ച സിറിയന്‍ വിരുദ്ധ പ്രമേയം അമേരിക്കന്‍ മേല്ക്കോ യ്മക്ക് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്. ഒരുപക്ഷെ ഈ അവസ്ഥയിലെ അവസാനത്തെ അടവാകണം രാസാക്രമണത്തിന്റെ പേരില് ഇപ്പോള് സ്വീകരിച്ചിരിക്കുന്നത്. ഭരണകൂടമാണോ, പ്രതിപക്ഷ-സാമ്രാജ്യത്വ മത മൊലിക തീവ്രവാദ, കൂട്ടുകെട്ടാണോ രാസാക്രമണം നടത്തിയതെന്നതിന് വ്യക്തമായ ഒരുതെളിവും കിട്ടിയിട്ടില്ലെന്നു മാത്രമല്ല, അമേരിക്ക ഇസ്റായേല് വഴി നേരിട്ടെത്തിച്ച് രാസാക്രമണത്തിലൂടെ ഒരു കാരണമുണ്ടാക്കി സൈനിക ഇടപെടലിന് കളമൊരുക്കിയതാവാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. വിമതരുടെ അധീനതയില് നിന്ന് തെക്കന് സിറിയയുടെ മിക്ക ഭാഗങ്ങളും സൈന്യം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഈ ആക്രമണം നടന്നത് എന്നതും ശ്രദ്ധേയമാണ്.
മുസ്ലിങ്ങള്ക്കികടയിലെ ആഭ്യന്തര വൈരുധ്യങ്ങളെ അനായാസേന അമ്മാനമാടിക്കളിക്കാന്‍ സാമ്രാജ്യത്വത്തിനെങ്ങിനെകഴിയുന്നു എന്നതിന്റെ മറ്റൊരുദാഹരണമാണ് സിറിയന് കലാപം. പൊതുവെ മുസ്ലിങ്ങള്ക്കിങടയിലെ സുന്നി-ഷിയാ വൈരുധ്യങ്ങളെ അഗ്നിപര്വാത സമാനമായി വികസിപ്പിച്ചെടുക്കുന്നതില്‍ അമേരിക്ക വിജയിച്ചിരിക്കുന്നു. സിറിയയിലും ഇറാനിലും സുന്നി വികാരം പ്രക്ഷോഭങ്ങള്ക്ക് ഇന്ധനമായി തീരുമ്പോള്‍ ഇറാഖില്‍ ഷിയാ വികാരത്തെയാണ് സാമ്രാജ്യത്വം ഉപയോഗിച്ചത്
ഇസ്ലാമിനെ വാനോളം പുകഴ്ത്തുകയും അമേരിക്കയിലെ മുസ്ലിങ്ങള്ക്കുുവേണ്ടി "അസ്സലാമു അലൈക്കും" എന്ന് സലാം ചൊല്ലി തുടങ്ങുകയും ചെയ്ത ബരാക് ഒബാമയുടെ പ്രസിദ്ധമായ കെയ്റോ പ്രസംഗത്തില്‍ ""ഇസ്ലാമിന്റെ നിഷേധാത്മക മുഖം എവിടെ പ്രത്യക്ഷപ്പെട്ടാലും അതിനെതിരെ പൊരുതാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്"" എന്ന് പ്രഖ്യാപിക്കുകയുണ്ടായി. ആ പ്രസ്താവനയെ അന്വര്ഥംമാക്കുമാറ് ഇസ്ലാമിന്റെ ക്രിയത്മക മുഖവും നിഷേധാത്മക മുഖവും അവരുടെ രാഷ്ട്രീയ ലാഭത്തിനു വണ്ടി അവറ് തന്നെ നിറ്വചിക്കുകയും മുസ്ലിം ലോകത്തെ ഓരോ രാജ്യങ്ങളുടെയും അതിര്ത്തി കള്ക്കു ള്ളില്‍ വെച്ച്തന്നെ വളരെ സമര്‍ഥമായി അത് അവര്‍ നിര്വുഹിക്കുകയും ചെയ്യുന്നു.
മതേതരത്വമോ ജനാധിപത്യമോ അല്ല തങ്ങളുടെ രാഷ്ട്രീയ സാന്പത്തിക താത്പര്യങ്ങള്ക്കുവേണ്ടിയാണ് സാമ്രാജ്യത്വം നിലകൊള്ളുന്നതെന്നും, അതിനാവശ്യമെന്നുകണ്ടാല് ഏതു ഭീകര വാദ തീവ്രവാദ മത മൊലിക വാദികളുമായും കൂട്ടുകൂടാന് അവറ് ഒരുക്കമാണെന്നും ഈ സംഭവങ്ങളിലൂടെ വ്യക്തമായിരിക്കയാണ്. മുസ്ലിം ലോകവും അറബ് ലീഗും ജി സി സി യുമൊക്കെ കണ്ണുതുറന്ന് കാര്യങ്ങള് കാണാന് തയ്യാറായില്ലെങ്കില് സ്വന്തം തട്ടകം അന്യാധീനപെടുന്നത് നിസ്സഹായമായി നോക്കിനില്ക്കുകതന്നെ വേണ്ടിവരും.

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

മാറ്ക്സിസവും ദൈവ വിശ്വാസവും ഒരുപോലെ സ്വീകാര്യമാകുന്നതെങ്ങിനെ?




നാസ്തിക വാദം മാറ്ക്സിനെ സ്വാദീനിച്ചിട്ടുണ്ടാകാം.  സഭകളുടെ അപ്രമാദിത്വം ചൂഷണ വ്യവസ്ഥിതിക്കു കാവല് നില്ക്കുന്നതും ഇന്നത്തെ പോലെ തന്നെ അന്ന് മാറ്ക്സിനും സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടാകാം.  ഹെഗലിന്റെ നിരീക്ഷണങ്ങള് മാറ്ക്സിന്റെ പഠനങ്ങളെയും വിശകലനങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്ന കാര്യത്തില് തറ്ക്കമുണ്ടോ എന്നെനിക്കറിയില്ല. എന്നിട്ടും വൈരുദ്ധ്യാധിഷ്ടിത നിരീശ്വര വാദമല്ല വൈരുദ്ധ്യാധിഷ്ടിത ഭൌതികവാദമാണ് അദ്ദേഹം തെരെഞ്ഞെടുത്തത്. എന്തായാലും നിരീശ്വര വാദം അദ്ദേഹത്തിനു അപരിചിതമായിരുന്നില്ല എന്നത് നിഷേധിക്കാനാവില്ല.  എന്നിട്ടും  അതെന്തുകൊണ്ട് എന്നതിന് മറുപടി കണ്ടെത്തുന്പോളാണ്  ഒരു മാറ്ക്സിസ്റ്റിന്  ദൈവ വിശ്വാസിയും ആകാന് സാധിക്കും എന്നു ഞാന് കരുതുന്നത്. . ദൈവത്തിന്റെ അസ്തിത്വം ശാസ്ത്രീയമായി തെളിയിക്കപെടാത്ത പോലെ തന്നെ ദൈവ നിരാസവും ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടില്ല. നിലവിലുണ്ടായിരുന്ന പ്രാകൃതവും, മതപരവുമൊക്കെയായ പല വിശ്വാസങ്ങളും പുതിയ കണ്ടു പിടുത്തങ്ങളോടെ പൊളിച്ചെഴുതപെട്ടു എന്നതും ഇനിയും അത് സംഭവിക്കാമെന്നതുമാണ് ശരിയായ വസ്തുത. പുതിയ കണ്ടെത്തെലുകളുടെ ഫലമായുണ്ടായ മാറ്റി എഴുതലില് നിന്നും ഉരുത്തിരിഞ്ഞ നിഗമനങ്ങള് മാത്രമാണ് നിരീശ്വരത്വം. അതിനാല് തന്നെ ദൈവ വിശ്വാസവും, ദൈവ നിരാസവും ഒരുപോലെ അംഗീകരിക്കപെടേണ്ടതാണ്.അല്ലെന്കില് എതിറ്ക്കപെടേണ്ടതാണ്.  ശാസ്ത്രീയമായി ഇതിലേതെന്കിലുമൊന്ന് തെളിയിക്ക പെടുന്നതു വരെ ഭൌതിക വാദം അത് കൈകാര്യം ചെയ്യുന്നവരുടെ വാശ്വാസത്തിനനുസരിച്ച് വൈരുദ്ധയത നിലനിറ്ത്തുക തന്നെ ചെയ്യും.
ദൈവത്തിന്റെ അസ്ഥിത്വം നിഷേധിക്കുക യല്ല മാറ്ക്സിസത്തിന്റെ പരമമായ ലക്ഷ്യം. ആയിരുന്നു എന്കില് ആ കാര്യത്തില് മാറ്ക്സിനോ ഏംഗല്സിനോ ആരെയും ഭയക്കേണ്ടതില്ലായിരുന്നു. വൈരുദ്ധ്യാധിഷ്ടിത നിരീശ്വര വാദം തെരെഞ്ഞെടുക്കുകയും ചെയ്യാമായിരുന്നു.  നിലവിലെ അറിവിന്റെ പരിമിതികള്ക്കകത്തു നിന്നു കൊണ്ട് ലോകത്തെ കാണുകയും അതിന്റെ ശാസ്ത്രീയമായ വിശകലനത്തിലൂടെ നിലവിലുണ്ടായിരുന്ന സന്കല്പങ്ങളെ മാറ്റി മറിക്കുകയുമാണ് മാറ്ക്സിസം ചെയ്തത്. മാറാത്തതായി മാറ്റമല്ലാതെ ഒന്നു മില്ലെന്നു പറയുന്നിടത്താണ് മാറ്ക്സിസത്തിന്റെ പ്രസക്തി. എന്റെ നിഗമനങ്ങളും കണ്ടെത്തലുകളുമൊഴിച്ച് സറ്വ്വതും മാറ്റത്തിനു വിധേയമാണ് എന്നല്ലല്ലോ മാറ്ക്സിസം പഠിപ്പിക്കുന്നത്. അതാണ് മാറ്ക്സിസത്തിന്റെ ജൈവികത. അങ്ങിനെ അല്ലായിരുന്നു എന്കില് മാറ്ക്സ് പ്രവാചകനും, മാറ്ക്സിസം ഒരു മതവുമായേനെ. അതല്ല എന്ന് പറയുന്പോളും പലപ്പോഴും മാറ്ക്സിസ്റ്റു സൈദാന്തികറ് ഒരു മതത്തെ പോലെ തന്നെ മാറ്ക്സിസത്തെ കൈകാര്യം ചെയ്യുന്നിടത്താണ് അതിന്റെ പരാജയം സാധ്യമാകുന്നത്.

മാറ്ക്സിസത്തെ ബൈബിളിനെ പോലെയോ, ഖുറ് ആനെ പോലെയോ ഒക്കെ കണ്ടു വിലിരുത്തുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നവറ്ക്ക് കേവല നാസ്തികതയായി തോന്നുന്നത് സ്വാഭാവികം മാത്രം. മത-ദൈവ വിശ്വാസത്തിനു മാറ്ക്സിസത്തില് പ്രസക്തി ഇല്ല എന്നതാണ് ശരി. മതങ്ങള് മരണാനന്തര നേട്ടങ്ങള് ക്കുള്ളതും മാറ്ക്സിസം ഭൌതിക ലക്ഷ്യത്തോടെയുള്ളതുമാണ്. ഓരോ കോടിംഗുകള്ക്കും പിറകേ തറ്ക്കിച്ചു നേരം കളയുന്നതിനു പകരം മതങ്ങളുടോയും മാറ്ക്സിസത്തിന്റേയും സരാംശ (ആകെത്തുത) മാണ് എന്റെ കാഴ്ചപ്പാടിനാധാരമായിട്ടുള്ളത്.  മാന്യമായ വയറ്റുപിഴപ്പിന്റെ (നിലനില്പിന്റെ)  തത്വശാസ്ത്രമായി തന്നെയാണ് മോചനമാഗ്രഹിക്കുന്ന  മഹാ ഭൂരിപക്ഷവും മാറ്ക്സിസത്തെ പ്രത്യാശയോടെ  കാണുന്നത്.അല്ലാതെ സ്വറ്ഗ്ഗാരോഹണത്തിനുള്ള കുറുക്കു വഴിയായോ അത് രണ്ടും കൂടിയായോ അല്ല.  മത വിശ്വാസവും മാറ്ക്സിസവും തമ്മിലെ വൈരുദ്ധ്യങ്ങള് മാറ്ക്സിസ്റ്റു തത്വ ശാസ്ത്ര പ്രകാരം തന്നെ മറികടക്കാനും കമ്മ്യൂണിസ്റ്റുകളായ മത വി്വാസിക്കു കഴിയും. കഴിയണം. ഒരാള് മത വിശ്വാസി ആയെന്നു കരുതി വറ്ഗ്ഗ വ്യതിയാനങ്ങളോ, വ്യതിയാനങ്ങള്ക്കിടയിലെ സംഘറ്ഷങ്ങളോ കണ്മുന്നില് തെളിഞ്ഞുകിടക്കുന്ന ചൂഷണ വ്യവസ്ഥയോ ഇല്ലാതാവുന്നില്ല.അത് അംഗീകരിക്കുന്നതുകൊണ്ട് ഒരാള് ദൈവ നിഷേധിയും ആകേണ്ടതില്ല.  ഒരു വിഭാഗം ജനത ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്നതും മറു വിഭാഗം ആറ്ഭാഡത്തിനും അത്യാറ്ഭാഡങ്ങള്ക്കും നടുവിലാകുന്നതും  ദൈവ വിധിയല്ലെന്നു വിശ്വസിക്കാന് കഴിയുന്ന ആറ്ക്കും കമ്മ്യൂണിസ്റ്റാകാം. ഉത്പാദന വിതരണ മേഖലയിലെ അനീതിയും അസമത്വവുമാണതിനു കാരണമെന്നു വിശ്വസിക്കുന്നത് ദൈവ നിഷേധമാണെന്നു വിധി പ്രസ്താവിക്കുന്നിടത്താണ് മതം കറുപ്പാ (Opium) ണെന്നു പറയേണ്ടി വരുന്നതും അത് ബൂറ്ഷ്വാസിയുടെ ചൂഷണ വ്യവസ്ഥ നില നിറ്ത്താനുള്ള ഉപകരണമാകുന്നതും.      മാറ്ക്സിസം മതമോ ദൈവ നിഷേധമോ അല്ല.  ചരിത്രത്തിന്റെയും, പ്രായോഗികതയുടേയും ശാസ്ത്രീയമായ പിന്ബലത്തോടെ പരിപോഷിപ്പിക്ക പെടേണ്ടതാണ് മാറ്ക്സിസം. മഹത്തായ യുക്തി ചിന്തയില് നിന്നുടലെടുത്ത മാനുഷികമായ തത്വശാസ്ത്രമാണത്. അതിന്റെ പ്രായോഗികത സ്ഥല കാല സാഹചര്യങ്ങളുടെ ആവശ്യകതക്കനുസരിച്ചായില്ലെന്കില് മാറ്ക്സിസവും മതത്തെപോലെ ജഡാവസ്ഥയിലാകും.അല്ലെന്കില് നാസ്തികതക്കും, മതവിശ്വാസത്തിനുമിടയിലെ പരസ്പര സംഘറ്ഷത്തിന്റെ പരിണിതിയാണ് ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റ് എന്നല്ല.ദൈവ വിശ്വാസി യായ മാറ്ക്സിസ്റ്റ് എന്നു തന്നെ പറയാം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും, ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണെന്നും, ആത്മാവില്ലാത്ത അവസ്ഥയിലെ ആത്മാവാണെന്നുമൊക്കെ മാറ്ക്സിനു തന്നെ പറയേണ്ടി വന്നെന്കില് ആ വൈരുദ്ധ്യത്തിലെ സംഘറ്ഷത്തെ അവിടെ തന്നെ വ്യക്തമാക്കുന്നു. അതിന്റെ കാലികമായ പോസിറ്റീവ് മാറ്റമാണ് ദൈവ വിശ്വാസിയായ മാറ്ക്സിസ്റ്റ്. പാട്ട വ്യവസ്ഥക്കെതിരെ കേരളത്തിലെ കറ്ഷകറ് സംഘടിതരായപ്പോള്  പാട്ടം നല്കാമെന്ന് കറ്ഷകന് കരാറ് പ്രകാരം സമ്മതിച്ചതാണെന്നും. അത് ലംഘിക്കുന്നത് മത വിരുദ്ധമാണെന്നും ഫത്വ ഇറക്കി അത്തരം ചൂഷണ വ്യവസ്ഥ ദൈവത്തിന്റെ പേരില് നിലനിറ്ത്താന് ശ്രമിച്ചത് നാം കണ്ടതാണ്.   കേവല നാസ്തികതയാണ് മാറ്ക്സിസം എന്നു പറയുന്നവരുടെ ലക്ഷ്യവും ആ ദറ്ശനത്തെ വികലമാക്കി   സാദാരണക്കാരില് നിന്നും അന്യമാക്കുക വഴി അതിന്റെ സ്വീകാര്തയെ ഭയപ്പെടുകയും അതുവഴി നിലവിലെ ചൂഷണ വ്യവസ്ഥ അതേപടി നില നിറ്ത്താനുള്ള തന്ത്രവുമാണ്. ഇന്നു പ്രചുര പ്രചാരത്തിലുള്ള  മതത്തിലും മാറ്ക്സിസത്തിലും തള്ളേണ്ടതും കൊള്ളേണ്ടതുമായ പലതുമുണ്ടാകും. അതുതന്നെയാണ് ചരിത്രപരമായ ഭൌതിക വാദത്തിന്റെ മാറ്ക്സിസ്റ്റ് മുഖം. അതു തിരിച്ചറിയുന്നിടത്താണ് ഒരു മാറ്ക്സിസ്റ്റിനു ദൈവ വിശ്വാസി ആകാന് സാധിക്കുന്നത്. 

2012, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

മാധ്യമങ്ങള് ജനഹിതം തീരുമാനിക്കുന്പോള്.

മാധ്യമങ്ങള് ജനഹിതം തീരുമാനിക്കുന്പോള്.

ഓരോ മാധ്യമങ്ങള്ക്കും അവരവരുടേതായ സ്ഥാപിതാത്പര്യങ്ങളുണ്ടെന്ന കാര്യമെന്കിലും അവിതറ്ക്കിതമാണെന്നു കരുതട്ടെ. പാറ്ടി പത്രങ്ങളായ ദേശാഭിമാനി, വീക്ഷണം,ജനയുഗം,ചന്ദ്രിക ജന്മഭൂമി....തുടങ്ങിയവ എല്ലാം അവരവരുടെ രാഷ്ട്രീയ നയങ്ങള്ക്കനുയോജ്യമായ രീതിയില് വാറ്ത്തകളുടെ പ്രാധാന്യം നിശ്ചയിക്കുകയോ, അഹിതമായ വാറ്ത്തയാണെന്കില് തിരസ്കരിക്കുകയോ ചെയ്യുന്നത് സ്വാഭാവികം മാത്രം. കാരണം അവരാരും ഞങ്ങള് നിശ്പക്ഷ പത്രപ്രവറ്ത്തനമാണ് നടത്തുന്നതെന്നു പറയുന്നില്ല.  എന്നാല് മനോരമ, മാതൃഭൂമി,.ഏഷ്യാനെറ്റ്,റിപോറ്ടറ് ഇന്ത്യാ വിഷന്.....തുടങ്ങിയ  നിശ്പക്ഷത അവകാശപെടുന്നവറ് എന്താണു ചെയ്യുന്നത്. പാറ്ടി മാധ്യമങ്ങള് പോലും ചെയ്യാത്ത വിധം വാറ്ത്തകള് തിരസ്കരിക്കുന്നു എന്നു മാത്രമല്ല, വാറ്ത്തകളെ വളച്ചൊടിക്കുകയും, അതിനപ്പുറം  കല്പിത കഥകള് മെനഞ്ഞ് അതിന്റെ മുകളില് ലേഖനങ്ങളും ചറ്ച്ചകളും നടത്തി ആടിനെ പട്ടിയാക്കി അവതരിപ്പിക്കുന്ന നിലപാടാണ് ജന ഹിത രൂപീകരണത്തിനു ഉപയോഗിക്കുന്നത്.  അത് ജനാധിപത്യത്തിനു തന്നെ അപമാനമാകുമെന്നു മാത്രമല്ല ഇത്തരം മാധ്യമങ്ങള്ക്ക് അനുയോജ്യമായ വിശേഷണം കൂട്ടിക്കൊടുപ്പിന്റേയും അധികാര രാഷ്ട്രീയത്തിന്റെയും  നാണം കെട്ട ദല്ലാളുകളെന്നാണ്.

15-08-2012 ലിറങ്ങിയ വിവിധ പത്രങ്ങളുടെ ഒന്നാം പേജാണിത്. നെല്ലിയാംപതി പ്രശ്നത്തില് മാണിക്കും ജോറ്ജിനുമെതിരെ വിജിലന്സ് അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിമുഖ്യധാരാ നിശ്പക്ഷരായ മനോരമയും മാതൃഭൂമിയും ഏതു വിധത്തിലാണ് കൈകാര്യം ചെയ്തതെന്നതിന്റെ തെളിവാണിത്. ഇനി ഇതേ ദിവസം തന്നെ നടന്ന കോതമംഗലം നേഴ്സുമാരുടെ സമരത്തോടും അതിനെ പിന്തുണക്കുന്നവരോടും ദൃശ്യമാധ്യമങ്ങളെടുത്ത നിലപാട് കൂടുതല് പോലീസെത്തിയാണ് അക്രമികളെ തുരത്തിയത് എന്നായിരുന്നു റിപോറ്ടിംഗ്. നാലുമാസമായി ന്യായമായ ആവശ്യമുന്നയിച്ച് അവറ് നടത്തുന്ന ജീവന്മരണ പോരാട്ടത്തെയും അതിനനുഭാവം പ്രകടിപ്പിച്ചവരെയും അക്രമികളായാണ് മുഖ്യധാരാ മാധ്യമങ്ങള് കണ്ടത്.
സി പി എം കൊലയാളികളുടെ പാറ്ടി എന്നു വരുത്തി തീറ്ക്കാനുള്ള പരിശ്രമത്തിനിടയില് ഭക്ഷ്യ സുരക്ഷ ആവശ്യപെട്ടുകൊണ്ടും വിലവറ്ദ്ധനവില് പ്രതിഷേധിച്ചും  ഡല്ഹിയില് ഇടതു പക്ഷത്തിന്റെ നേതൃത്വത്തില് നടന്ന ഇന്നത്തെ സാഹചര്യത്തില് അത്യധികം പ്രാധാന്യം നല്കേണ്ട സമരത്തെ ഈ മുഖ്യധാരക്കാറ് കണ്ടഭാവം തന്നെ നടിച്ചില്ല. പഞ്ച സാരക്ക് കിലോക്ക് 12 രൂപയും അരിക്ക് 8 രൂപയും  വില ഒറ്റയടിക്കു വറ്ദ്ധിച്ചതൊന്നും ഇവറ്ക്കു ചറ്ച്ചാ വിഷയമേ അല്ല.
ടി പി ചന്ദ്രശേഖറിന്റേയും ഷുക്കൂറിന്റേയും  വധം ഉയറ്ത്തിക്കാട്ടി സി പി എം കൊലയാളിപാറ്ടി എന്നു സമറ്ഥിക്കാന് ശ്രമിക്കുന്പോള് ഒരു ലീദ് എം എല് എ യുടെ ആഹ്വാനപ്രകാരം കുനിയില് രണ്ടുപേരെ വെട്ടി കൊല്ലുകയും കാസറ്ക്കോട്ട് ഒരാളെ മറ്ദ്ധിച്ച് കൊല്ലുകയും ലീഗിന്റെ മണ്ടലം സെക്രടറി പിടിക്തപെടുകയും ചെയ്തിട്ടും ലീഗിനെതിരെ ആ നീതി പ്രയോഗിക്കപെടുന്നില്ല. തോടുപുഴയില് ഒരു വിദ്ധ്യാറ്ഥിയെ കോണ്ഗ്രസുകാറ് കൊന്നെന്കിലും കോണ്ഗ്രസിനും കൊലയാളി പാറ്ടി എന്നരൂപത്തില്  മാസങ്ങള് നീണ്ട മാധ്യമ വിചാരണ നടക്കുന്നില്ല.
ചില പ്രൊജക്റ്റഡ് വിഷയങ്ങള് ഉയറ്ത്തി വ്യക്തികള് നടത്തുന്ന ഉപരിപ്ളവകരമായ സമരങ്ങളാണ് യഥാറ്ത്ത സമരങ്ങളെന്ന് ഘോഷിക്കാന് താളുകളും മണിക്കൂറുകളും ഇത്തരം മാധ്യമങ്ങള് മാറ്റിവെക്കുകയും ചെയ്യുന്നതിലൂടെ അരാഷ്ട്രീയമായ ഒരു സമൂഹത്തെ വളറ്ത്തി എടുക്കാനും, വ്യക്തമായ നയങ്ങളോടെ, കാര്യ കാരണങ്ങള് വിശദീകരിച്ചുകൊണ്ടും ബദല് നിറ്ദേശം അവതരിപ്പിച്ചുകൊണ്ടും ഉത്തരവാദപെട്ട പ്രസ്ഥാനങ്ങള് നടത്തുന്ന സമരങ്ങളെ തിരസ്കരിക്കുകയോ അവഗണിക്കുകയോ ചെയ്തുകൊണ്ടും പ്രതിഷേധങ്ങളെ അക്രമങ്ങളായി ചിത്രീകരിച്ചുകൊണ്ടും  ചില ഒറ്റ പെട്ട സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ച്   അത്തരം രാഷ്ട്രീയ നിലപാടുകളെ തകറ്ക്കാനും നടത്തുന്ന കുത്സിത നിലപാടുകള് രാഷ്ട്രീയ എന്ററ്ടൈന്മെന്റാക്കി കോമാളി വേശത്തിലൂടെയും  മദ്യത്തെക്കാള് മാരകമായ ലഹരിയിലൂടെയും അടുക്കളയിലും സ്വീകരണ മുറിയിലും വിളന്പിയും തളച്ചിട്ടും നടത്തുന്ന മാധ്യമ  ജന ഹിത രൂപീകരണം തങ്ങളെ മയക്കി ക്കിടത്തി കൊള്ളയടിക്കാനുള്ള അവസരമൊരുക്കലാണെന്ന് ജനം തിരിച്ചറിയാത്തിടത്തോളം  ശരിയായ രാഷ്ട്രീയ പ്രവറ്ത്തനം അത്യന്തം ശ്രമകരം തന്നെയാണ്. 

ഇത്തരം മാധ്യമ രാഷ്ട്രീയത്തിന്റെ അരാഷ്ട്രീയ കൃഷിയില്  ഒരിടതു പക്ഷ പാറ്ടി പോലും എത്രത്തോളം അകപെട്ടു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമ3ണ് ഈ സാഹചര്യത്തില്  ചെണ്ടയും കോലുമെടുത്ത് കൊലപാതക രാഷ്ട്രീയത്തിനെതിരെ മാറ്ച്ച് നയിക്കാന് സി പി ഐ യെ പ്രേരിപ്പിച്ച ഘടകം. 

2012, ജൂലൈ 9, തിങ്കളാഴ്‌ച

മുസ്ലിം സമുദായത്തെ വളഞ്ഞിട്ട് തല്ലുന്നുവോ?



ജനാബ് ഒ അബ്ദുള്ളവുടേതായി ചില മാധ്യമങ്ങളില് വന്ന ഏങ്ങലടി വായിച്ചപ്പോള് തോന്നിയ ചില കാര്യങ്ങള് പറയാതെ പോകുന്നത് മനസ്സിന് അസ്വസ്ഥത ഉണ്ടാക്കുമെന്നതിനാലാണ് ഇത് കുറിക്കുന്നത്. സ. എ വിജയരാഘവന്റെ മലപ്പുറത്ത് പാണക്കാട് തങ്ങളുടെ ശരീഅത്ത് നടപ്പാക്കുകയാണെന്ന പ്രസംഗം എടുത്തുദ്ധരിച്ച സ്ഥിതിക്ക്  പ്രത്യേകിച്ചും. പരേതനായ ബഹു. മുഹമ്മദലി ശിഹാബ് തങ്ങളുടെ സാത്വികതയും മതേതരത്വവും പ്രതിപാദിച്ചുകോണ്ടും അതിന്റെ പിന്തുടറ്ച്ച ബഹു.ഹൈദരലി തങ്ങള്ക്ക് പൈതൃകമായി നല്കിക്കൊണ്ടും അവുക്കാദറ് കുട്ടി നഹവുടെ മകന്റെ വിദ്യാഭ്യാസ യോഗ്യത അച്ചിട്ടുകൊണ്ടും എഴുതിത്തുടങ്ങിയ ലേഖനം സമുദായമെന്നാല് മുസ്ലിം ലീഗാണെന്ന സത്യവാങ്മൂലം സമറ്പ്പിക്കലായി തരം താണുപോയി എന്നു മാത്രമല്ല. ഇക്കാലമത്രയും ജ. അബ്ദുള്ള സാഹിബ് പറഞ്ഞുകൊണ്ടിരുന്നതിനെ വിഴുങ്ങുന്നതു കൂടിയായിരുന്നു ഇതെന്നും പറയുനനവരെ അദ്ദേഹത്തിനു പോലും കുറ്റപെടുത്താനാവുമെന്നു തോന്നുന്നില്ല.
പാണക്കാട്ടെ തങ്ങള് എന്നു പറയുന്പോള് കേരളീയ സമൂഹത്തിനു മുന്പില് ഒരു പ്രതീകമായി നില്ക്കുന്നത്  മുസ്ലിം സമുദായമാണോ,അതോ സ്ഥിരമായി  അദ്ധ്യക്ഷസ്ഥാനം ആ കുടുംബത്തിനു സംവരണം ചെയ്തു വെച്ച മുസ്ലിം ലീഗാണോ എന്നുകൂടി അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. ഇനി അദ്ദേഹം ആ പട്ടം തങ്ങള്ക്കും ലീഗിനും ചാറ്ത്തി നല്കിയാലും കേരളത്തിലെ മുസ്ലിം സമൂഹം അതങ്ങീകരിക്കുമെന്നത് ഇക്കൂട്ടരുടെ വ്യാമോഹം മാത്രമാണ്. കേരളത്തിലെ സമുദായത്തില് മഹാ ഭൂരിപക്ഷമായ എപി, ഇ കെ വിഭാഗങ്ങള് ഒരുപോലെ സമുദായത്തിനു പുറത്താണ് അദ്ദേഹത്തിനു നല്കിയിട്ടുള്ള സ്ഥാനം എന്നത് ഇവിടെ മറന്നുകൂടാ.
ഇപ്പറഞ്ഞ ഇംഗ്ളീഷ് ലിറ്ററസിക്കാരന് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം എടുത്ത വിമറ്ശന വിധേയമായ പ്രവറ്ത്തനങ്ങളെ  കുറിച്ചുകൂടി മറുപടി പറയാനും ലീഗ് നിലപാടിനെ അനുകൂലിക്കുന്നവറ്ക്ക് ബാധ്യതയുണ്ട്. ഹൈസ്ക്കൂള് വാദ്യാരായിരുന്ന ഒരു ലീഗ് പഞ്ചായത്തു പ്രസിഡന്റിനെ വൈസ് ചാന്സിലറ് ആക്കാനെടുത്ത തീരുമാനമായിരുന്നു അതിലൊന്ന്. യൂണിവേഴ്സിറ്റിയുടെ സ്ഥലം സ്വന്തക്കാറ്ക്കു പതിച്ചു നല്കാനെടുത്ത തീരുമാനം. നിയമ വിരുദ്ധമായി കോളേജുകള്ക്കംഗീകാരം നല്കിയത്,  എന്നാല് അബ്ദുള്ള സാഹിബിനെ പ്രകോപിപ്പിച്ച വിഷയം 35 സ്ക്കൂളുകള്ക്ക് എയിഡഡ് പതവി നല്കാനെടുത്ത തീരുമാനം വിമറ്ശിക്കപെട്ടപ്പോഴാണ്. അതിലെ കാര്യലാഭമെന്താണെന്ന് ആലോചിക്കപെടേണ്ടതു തന്നെയാണ്.
കമ്മ്യൂണിസ്റ്റുകളും കോണ്ഗ്രസ്സുകാരുമടക്കമുള്ള കേരളത്തിലെ ഒട്ടു മിക്ക ജനങ്ങളും സറ്ക്കാറ് ഖജനാവില് നിന്നു എല്ലാ ചെലവുകളും നല്കുന്ന എയിഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനം പി എസ് സിക്കു വിടണമെന്ന പക്ഷക്കാരാണ്. എന്നാല് സാമുദായിക സംഘടനകളുടെ കണ്ണുരുട്ടലിനു മുന്പില് കീഴ്പെട്ടു കഴിയുന്ന ദയനീയ അവസ്ഥയാണ് ഈ പ്രശ്നത്തില് നിലനില്ക്കുന്നത്. ഇനിഎന്കിലും അത്തരം സ്ഥാപനങ്ങള്ക്ക് അംഗീകാരം നല്കുന്പോള് അതിലെ നിയമനാധികാരം കൂടി സറ്ക്കാരില് നിക്ഷിപ്തമാകണമെന്ന പൊതു വികാരമാണ് അത് വിമറ്ശിക്കപെടാനുണ്ടായ സാഹചര്യമെന്നും ബാലന്സ് നില നിറ്ത്താന് കുറെ സ്ഥാപനങ്ങള് മറ്റു സമുദായ സംഘടനകള്ക്കു കൂടി അനുവദിക്കലാകും അതിന്റെ അനന്തര ഫലമെന്നും സാമാന്യ ബുദ്ധിയുള്ള ആറ്ക്കും മനസ്സിലാക്കാന് വലിയ ഗവേഷണമൊന്നും നടത്തേണ്ടതില്ല.
മുട്ടിന്കാലില് തൊപ്പിയിട്ട് നേറ്ച്ചച്ചോറുവാങ്ങുന്ന ലാഘവത്തോടെയല്ല അഞ്ചാം മന്ത്രി സ്ഥാനം ജനം കാണുന്നത്. കിട്ടിയ ഓഹരി മക്കള്ക്കു വീതം വെക്കുന്നപോലെ ഓഹരി വെച്ചു നല്കാനുള്ളതാണോ മന്ത്രിസ്ഥാനം.  അഞ്ചാം മന്ത്രിയിലൂടെ സമുദായത്തിനും ഖജനാവിനും നഷ്ടമാണോ ലാഭമാണോ ഉണ്ടായത്. അലി മന്ത്രിയായതിലൂടെ മുസ്ലിംകള്ക്കെന്തു നേട്ടമാണുണ്ടായത്.  സാമുദായിക സന്തുലനാവസ്ഥ ചറ്ച്ചാ വിഷവമാക്കിയതും സാമുദായിക സംഘടനകളുടെ ഇംഗിതത്തിനനുസരിച്ച് വകുപ്പു വിഭജനം വരെ നടത്തേണ്ടി വന്നതും എന്തുകോണ്ട്. ആത്യന്തികമായി ഇത് ആറ്ക്കാണു ഗുണം ചെയ്യുക. ഇത്തരം ഗൌരവമുള്ള പ്രശ്നങ്ങള് ചറ്ച്ചയാകുകയും മുസ്ലിം ലീഗ് വിമറ്ശിക്കപ്െടുകയും ചെയ്യുന്പോള് അത്  സമുദായത്തെ ഒന്നടന്കം വളഞ്ഞിട്ടു തല്ലുന്നതായി വ്യാഖ്യാനിക്കുന്നവരുടെ മനസ്സിലിരിപ്പും മതേതര വിശ്വാസികളായ മുസ്ലിം സമുദായത്തിലെ ഉത്ബുദ്ധ വിഭാഗം തിരിച്ചറിയുകയും ആ കെണിയില്നിന്നു പുറത്തു വരികയും തന്നെ ചെയ്യുമെന്നും അതുണ്ടായില്ലെന്കില് കേരളത്തിന്റെ ഏവരാലും ഘോഷിക്കപ്പെടുന്ന മത മൈത്രിയുടെ ചിതയൊരുക്കലാകും ഈ പോക്കെന്നും മനസ്സിലാക്കാതിരുന്നുകൂടാ.