2013, ഡിസംബർ 7, ശനിയാഴ്‌ച

മുത്തശ്ശിയെ ഡല്ഹി ജനത ചൂലുകൊണ്ടടിച്ചപ്പോള്!?





ഒരുനൂറ്റാണ്ടിലേറെ പ്രായമുള്ള ഇന്ത്യന് നേഷണല് കോണ്ഗ്രസ് മുട്ടിലിഴയാന് പോലും പ്രായമാകാത്ത ആം ആദ്മി പാറ്ടിയുടെ മുമ്പില് ദയനീയമായി നില്ക്കുന്ന കാഴ്ചയാണ് ഡല്ഹി നിയമസഭാതെരെഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള് നമുക്ക് കാണാനാകുന്നത്. 

ചില്ലുമേടയിലിരുന്ന് കല്ലെറിയുന്ന രാജ്യത്തെ മധ്യവറ്ഗ കാപട്യത്തിന്റെ കൂടി പ്രതീകമാണ് ആം ആദ്മി പാറ്ടി എന്നിരുന്നാലും രാജ്യത്തെ പരമ്പരാഗത പാറ്ടികള് തങ്ങളുടെ പ്രവറ്ത്തനങ്ങളിലെ പോരായ്മയിലേക്ക് സാമ്പ്രദായിക വിലയിരുത്തലുകളില്നിന്നു മറി യാഥാറ്ത്ഥ്യ ബോധത്തോടെ യുള്ള നിലപാടുകള് സ്വീകരിച്ചില്ലെങ്കില് രാജ്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമെന്നതിന്റെ കൂടി മുന്നറിയപ്പായി ഡല്ഹി തെരെഞ്ഞെടുപ്പു ഫലത്തെ കാണേണ്ടതാണ്.

പാറ്ടി നേതൃത്വങ്ങള്ക്കുള്ള പങ്കു കുറച്ചുകാണാതെ തന്നെ പ്രവറ്ത്തകറ് ഇനിയും പതിവു നിലപാടുകളോടെ തങ്ങളുടെ നേതൃത്വം ചെയ്യുന്ന എന്തു വൃത്തികേടുകളേയും അന്തമായി ന്യായീകരിച്ചു മുന്നോട്ടുപോകുകയാണെങ്കില് താന്താങ്ങള് വിശ്വസിക്കുന്ന പാറ്ടികള് അധികം വൈകാതെ ജനമനസുകളില്നിന്ന് അപ്രത്യക്ഷമാകുമെന്ന തിരിച്ചറിവ് സാദാ പ്രവറ്ത്തകറും മനസിലാക്കേണ്ടതുണ്ട് .

ഇടതുപക്ഷ പാറ്ടികള്ക്ക് ആം ആദ്മി പാറ്ടി അണികളുടെ പിന്തുണ നേടുക അത്ര എളുപ്പമല്ല. കാരണം വ്യക്തമായ പ്രത്യയശാസ്ത്ര നിലപാടുള്ള ഇടതുപക്ഷ പാറ്ടികളും, ചില വൈകാരിക പ്രശ്നങ്ങളില് അഭിരമിക്കുന്ന മധ്യ വറ്ഗ വിഭാഗങ്ങളും തമ്മില് കാതലായ വ്യത്യാസമുണ്ട്. എന്നിരുന്നാലും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീറ്ണ്ണതകളില് മനം മടുത്ത ചിന്നിച്ചിതറി കിടക്കുന്ന വലിയൊരു വിഭാഗം ജനതയെ ഉള്കൊള്ളാനുള്ള വിശാലമായ കാഴ്ചപാട് ഇടതുപക്ഷ പ്രസ്ഥാനങ്ങള് രൂപപെടുത്തേണ്ടിയിരിക്കുന്നു.

ഇന്നത്തെ സാഹചര്യത്തില് കോണ്ഗ്രസ് ആം ആദ്മിക്ക് നിരുപാധിക പിന്തുണ നല്കുകയും അത് സ്വീകരിച്ചുകൊണ്ട് മാതൃകാപരമായ ഒരുഭരണം കാഴ്ചവെക്കാന് ആം ആദ്മി പാറ്ടി തയ്യാറാവുകയുമാണ് വേണ്ടത്. എന്താണ്  ആം ആദ്മി പാറ്ടി എന്ന് വാക്കുകളിലൂടെയല്ല പ്രവറ്ത്തിയിലൂടെ പരിചയപെടുത്താനുതകുന്ന ഒരു തീരുമാനമാകും അത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ