![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjulhfm2NB4n2gxtPkhw-N826zcQYJEjnMbrSAcY-TK3uZRrw2DVOY3yXHXGTnjxce3F5shgRVo_YwiwGeFSAm49d9Ich3HicDwOK5rTkgON29UOP8SUhBPEigzPumi7dooKn7cI31M4ZI/s320/ALEXANDER.jpg)
---------------------------
അഴിമതിയും അഴിഞ്ഞാട്ടാവും കൊണ്ട് ഭരണരംഗം മലീമസമാക്കുകയും ഗ്രൂപ്പുവഴക്കും, അധികാരതറ്ക്കവും കോലം കത്തിക്കലും, തെറിവിളിയും കയ്യാങ്കളിയും തരം താണ ആരോപണ പ്രത്യാരോപണങ്ങളുമൊക്കെയായി നാറി നാറാണകല്ലുപിടിച്ച ഭരണമുന്നണിയില് അഭ്യന്തര വകുപ്പിന് വേണ്ടി നോമ്പും നോറ്റിരിക്കുന്ന കെ പി സി പ്രസിഡന്റിന്റെ പിണിയാളുകള്ക്ക് വീണുകിട്ടിയ (സൃഷ്ടിച്ചെടുത്ത) ഒന്നാണ് ജയിലിലെ ഫൈസ് ബുക്ക് വിവാദം .
കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ച വ്യക്തി പരസ്യമായി ഫോണ് ഉപയോഗിച്ചപ്പോഴോ, മറ്റൊരു വിചാരണ തടവുകാരിക്ക് സറ്ക്കാറ് അതിഥിമന്ദിരത്തിലെ എസി റൂമില് സുഖവാസവും ചാന്ദും പൊട്ടും ഫാന്സിഡ്രസും,സ്പെഷല് മെനുവും പോലീസേമാന് മാറ് നേരിട്ടെത്തിച്ചുകൊടുത്തപ്പോളും
തെറിയമ്പെയ്ത് നാറ്റിച്ച് അഭ്യന്തരം തട്ടിപറിക്കാന് കച്ചകെട്ടിയ മറുവിഭാഗത്തിന്റെ മുമ്പില് എന്തുചെയ്തിട്ടും കാര്യമില്ലെന്നും, കയ്യിലെ കോണകം കെട്ടാന് മൂലം തിരയുകയാണവരെന്നും അറിഞ്ഞുകൊണ്ടുതന്നെ തല്ക്കാലം ഈ വിവാദത്തില്നിന്നും തലയൂരാന് ജയില് ഡി ജി പി യെ ബലിയാടാക്കാമെന്ന തിരുവഞ്ചൂരിന്റെ തന്ത്രം മുന്കൂട്ടി മലസിലാക്കികൊണ്ടുതന്നെയാണ് ഇന്നലെഡി ജി പി ശ്രീ അലക്സാണ്ടറ് ജോസഫ് ചില സത്യങ്ങള് വിളിച്ചുപറഞ്ഞത്
തടവുകാറ് ജയില് ചട്ടം ലംഘിക്കുന്നത് എന്തുകൊണ്ട് ജയില് ജീവനക്കാ
റ്ക്ക് തടയാന് കഴിയുന്നില്ല എന്നതിന് പ്രധാനമായും അദ്ദേഹം നിരത്തിയ കാരണങ്ങള് ഭരണ നേതൃത്വത്തിന്റെ നെഞ്ചില് തറക്കുന്നതും നിഷേധിക്കാനാവാത്തതുമാണ്.
1. ജയിലില് തടവുകാറ് മൊബൈല് ഉപയോഗിക്കുന്നുണ്ട് എന്ന കാര്യം എല്ലാവറ്ക്കും അറിവുള്ളതാണെന്നും അതിന് ഇന്റലിജന്സ് റിപ്പോറ്ടിന്റെ ആവശ്യമില്ലെന്നും,ഈ സറ്ക്കാറ് അധികാരമേറ്റ ശേഷം തന്നെ 68 ഫോണുകള് റെയിഡ് നടത്തി പിടിച്ചെന്നും എന്നാല് കേസ് ചാറ്ജ് ചെയ്തതല്ലാതെ തുടറ് നടപടികളൊന്നുമുണ്ടായില്ലെന്നും അത് തടവുകാറ്ക്ക് ഫോണ്ഉപയോഗിക്കാന് കൂടുതല് പ്രചോദനമായെന്നും.
2. 6000 തടവുകാരെ പാറ്പ്പിക്കാന് മാത്രം സൌകര്യമുള്ള ജയിലില് 7600 തടവുകാരുണ്ടെന്നും, എന്നാല് 450 ഓളം ജീവനക്കാരുടെ കുറവുണ്ടെന്നും, ഉള്ള ജീവനക്കാരില് തന്നെ കുറെ പേറ് 375 രൂപ ദിവസ വേദനക്കാരാണെന്നും, തടവുകാരുടെ പ്രലോഭനങ്ങള്ക്ക് അവരില് ചിലരെങ്കിലും വശംവദരാകാമെന്നത് സ്വാഭാവികമാണെന്നും.
3.തടവുകാറ്ക്ക് ജോലി നല്കാന് വേണ്ട സ്ഥലംസൌകര്യം ജയിലിലില്ലെന്നും ഉള്ളതുതന്നെ സറ്ക്കാറ് മറ്റാവശ്യങ്ങള്ക്കു നല്കി എന്നും, അതിനാല്തന്നെ തടവുകാറ് വെറുതെ ഇരിക്കേണ്ട അവസ്ഥയാണുള്ളതെന്നും.
4. തടവുകാറ് ജയില്ജീവനക്കാരെ കയ്യേറ്റം ചെയ്താല് നടപടി ഉണ്ടാകുന്നില്ലെന്നും എന്നാല് നിസാരമയആരോപണങ്ങലുടെ പേരില്പോലും ചട്ടവും നിയമവും നോക്കാതെ ജീവനക്കാരെ സസ്പെന്ഡുചെയ്യുകയാണെന്നും അങ്ങിനെ ജീവനക്കാരുടെ മനോനില തകറ്ക്കുകയാണെന്നും. ഉദാഹരണമായി ലതിക എം എല് എ മോഹനന്മാഷെ റസ്റ്റാറന്റില് ചായകുടിക്കുന്ന സമയത്ത് കണ്ടതിനെ പരാമറ്ശിക്കുകയും നിയമവിരുദ്ധമായ ഒന്നും അതിലില്ലായിരുന്നിട്ടുകൂടി കൂടെയുമ്ടായിരുന്നപോലീസുകാരെ സസ്പെന്ഡ് ചെയ്തതിനെ ഓറ്മ്മിപ്പിക്കുകയും ചെയ്തു.
സറ്ക്കാരിന്റെ ഭരണപരവും രാഷ്ട്രീയവുമായ നിലപാടും പക്ഷപാതിത്വവുമാണ് ജയില് കുത്തഴിഞ്ഞ രീതിയിലാകാന് കാരണമെന്ന് ഡിജി പി പറയാതെ പറയുമ്പോള് അഭ്യന്തര മന്ത്രിക്ക് ഈ ആരോപണങ്ങളുടെ ഉത്തരവാദിത്വത്തില്നിന്നൊഴിഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ