2011, മേയ് 28, ശനിയാഴ്‌ച

ചാവുന്പോളെങ്കിലും ചമഞ്ഞ് കിടക്കണം


എന്തോ ഒരു മുരള്ച്ച കേട്ട ജോസ്നിദ്രക്ക് ഭംഗം വന്ന നീരസത്തോടെ ഒന്നു തിരിഞ്ഞുകിടന്നു. നായയുടെ മുരള്ച്ചയാണല്ലൊ അത്. പരിസരത്തൊന്നും ഒരു നായയെ പോലും ഇതു വരെ കണ്ടിട്ടില്ലെന്നോറ്ത്തപ്പോളാണ് അയാള് ശബ്ദം എവിടുന്നാണ് വരുന്നതെന്ന് ഒന്നുകൂടി ശ്രദ്ധിച്ചത്. മേശപ്പുറത്ത് സൈലന്റിലാക്കിവച്ച മൊബൈലിന്റെ വൈബ്രേഷന് ഉണ്ടാക്കുന്ന സ്വരമാണെന്ന് അപ്പോഴാണ് മനസ്സിലായത്.
ആരെയൊക്കെയാ പ്രാകിക്കൊണ്ട് അയാള് ഫോണ് എടുത്തുനോക്കി. സിസിലിയുടേതാണ്. അപ്പച്ചനെ പരിചരിക്കാനാക്കിയ ഹോം നേഴ്സാണ് സിസിലി. ഇവളെന്താ ഈ നേരത്തെന്ന് ആത്മഗതം ചെയ്തുകൊണ്ട് ബട്ടനമറ്ത്തി.
ഹലൊ, അവളുടെ സ്വരം പരിഭ്രമത്തിലായിരുന്നു.
ഉം, എപ്പഴാ, ഇതാ ഞാനിപ്പൊ പുറപ്പെടുകയാണ്.
അയാള് വാച്ചിലേക്കുനോക്കി. സമയം ഒരുമണിയായതേയുള്ളു
അപ്പോഴും പുതപ്പിനകത്ത് തന്നെ കിടന്നിരുന്ന ഭാര്യ മേഴ്സിയെ വിളിച്ചുണറ്ത്തികാര്യം പറഞ്ഞു. ഈ സമയത്താണല്ലോ അത് സംഭവിച്ചതെന്ന ഒരു ഭാവം മേഴ്സിയുടെ മുഖത്തുനിന്നും വായിച്ചെടുക്കാം. ഒരുമണിക്കൂറിനകം ഒരുക്കങ്ങളെല്ലാം പൂറ്ത്തിയാക്കി അവറ് ധൃതിയില് പുറത്തേക്കിറങ്ങി.
പുലറ്ച്ചെ നാലു മണിയായിരുന്നു അവരവിടെ എത്തുന്പോള്.
സിസിലിയെ കൂടാതെ അടുത്ത വീടുകളിലെ ഒന്നുരണ്ടുപേരും അവിടെ ഉണ്ടായിരുന്നു.
മുറിക്കകത്ത് കട്ടിലില് നീണ്ടു നിവറ്ന്നു കിടക്കുന്ന അപ്പനെ അയാളൊന്നു നോക്കി.
പാതി തുറന്നുകിടക്കുന്ന വായും , ഉന്തി നില്ക്കുന്ന പല്ലുകളുംഅയാളില് വല്ലാത്തൊരു വികാരമാണുണ്ടാക്കിയത്.
അടുത്ത് നില്ക്കുന്ന ഭാര്യയേയും അയാളൊന്നു നോക്കി. അവളുടെ മുഖത്തും ഒരു വല്ലായ്മ പ്രകടമായിരുന്നു.
രണ്ടു പേരുടേയും ഓഫീസില് നിന്നും മറ്റും എത്ര ആളുകള് വരാനുള്ളതാ . അപ്പന്റെ സൗന്ദര്യ ബോധമില്ലാതെയുള്ള ഈ കിടപ്പ് കണ്ടാല് അവരുടെ മുന്പില് തങ്ങള് ചെറുതായിപോകുമോ എന്ന ആധി അവരെ വല്ലാതെ അലട്ടി
അല്പനേരം അതേ നില്പ്പ് നിന്ന അവ രെന്തോ അടക്കം പറഞ്ഞതും മേഴ്സി മൊബൈലില് ആരെയോ വിളിച്ചു.
ഹലോ, സൂസിയല്ലെ,
ഉടനെ ഇങ്ങോട്ടൊന്നു വരണം.
അതൊന്നുമില്ല, എന്നാലും ഫേഷ്യലിനും മറ്റുമുള്ള എല്ലാ സാധനങ്ങളും കരുതണം. ഒട്ടും വൈകരുത്. വെളിച്ചം വെക്കുന്പോളത്തിന് ചെയ്തു തീറ്ക്കാനുള്ളതാണ്.
 

2011, മേയ് 26, വ്യാഴാഴ്‌ച

ലൈംഗിക ചൂഷണവും, സദാചാരവും യു. ഡി എഫ് കാഴ്ചപ്പാടില്.


പെണ്കുട്ടികളെ പ്രേമം നടിച്ചും, വശീകരിച്ചും കാമപൂരണത്തിനുപയോഗിക്കുകയും, ശേഷം അത് പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി എങ്ങിനേയും സാന്പത്തികലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവരെ മാംസവില്പനക്ക് നിറ്ബന്ധിക്കുകയും ചെയ്യുന്ന സാമൂഹ്യ വിരുദ്ധറ് നാള്ക്കുനാള് വറ്ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് യു ഡി എഫ് അനുവറ്ത്തിച്ചുപോരുന്ന നിലപാട് ഇത്തരം സാമൂഹ്യവിരുദ്ധറ്ക്ക് പ്രോല്സാഹനമാകും വിധമാണെന്ന് പറയാതിരിക്കാന് വയ്യ.
ഇരകള്ക്ക് ഭൂമിപതിച്ച് കൊടുക്കുന്നതും സാന്പത്തികസഹായം നല്കുന്നതും ഇരകളോടുള്ള സാമൂഹ്യ ബാധ്യതയോ, സഹായമോ ആയികണക്കാക്കാന് സാമൂഹ്യ ബോധമുള്ളഒരാള്ക്കും പറ്റുമെന്നുതോന്നുന്നില്ല. ഈ സറ്ക്കാറ് അധികാരമേറ്റശേഷം ശാരിയുടെ കുടുംബത്തിന് വീണ്ടും സാന്പത്തിക സഹായം നല്കുകയും ശാരിയുടെ കുഞ്ഞിന്റെ പഠനചിലവ് സറ്ക്കാറ് ഏറ്റെടുത്തതായും കണ്ടു. അതില് കുഞ്ഞിന്റെ പഠനചിലവിന്റെ കാര്യം ഒരനാധകുട്ടി യെന്നനിലക്ക് ഏറ്റെടുത്തതില് തെറ്റില്ല. എന്നാല് കുടുംബത്തിന് വീണ്ടും സാന്പത്തികസഹായം നല്കിയതിനു പ്രേരിപ്പിച്ച വികാരമെന്താണെന്ന് മനസ്സിലാകുന്നില്ല.
ഇത്തരം പീഡനത്തിനിരയായതും അവിഹിതഗറ്ഭം ധരിക്കുകയും പ്രസവിക്കുകയും ഒക്കെ ചെയ്തത് ഒരു ശാരിമാത്രമല്ല കേരളത്തിലുള്ളതെന്ന് മനസ്സിലാക്കണം. അവരുടെ പ്രശ്നം വാറ്ത്താ ശ്രദ്ധ ആകറ്ശിക്കുകയും രാഷ്ട്രീയമുതലെടുപ്പിന് ഇരു മുന്നണികളും ഉപയോഗിക്കുകയും ചെയ്തു എന്ന പ്രത്യേകതയല്ലാതെ വേറൊന്നും അതില് കാണാന് കഴിയില്ല.
ഒരുഭാഗത്ത് സ്ഥാനമാനങ്ങള് ഉപയോഗിച്ച് പെണ്കുട്ടികളെ മാനം കെടുത്തിയവറ്ക്ക് സൂപറ്പതവികള് നല്കി ആദരിക്കുകയും, നിയമത്തിന്റെ പിടിയില് നിന്ന് അത്തരം കുറ്റവാളികളെ രക്ഷപ്പെടുത്താന് കൂട്ടുനിന്നവറ്ക്ക് അഡീഷണല് എ.ജി പദവിയടക്കം നല്കുകയും മറുവശത്ത് ഇത്തരം കേസുകളിലെ ഇരകള്ക്ക് സാന്പത്തികസഹായവും ഭൂമിയും നല്കുകയും ചെയ്യുന്നതിന് ഈ സറ്ക്കാരിനെ പ്രേരിപ്പിച്ച ചേതോവികാരമെന്താണെന്ന് പൊതുസമൂഹം വിലയിരുത്തുകയും , പ്രതികരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
സാമൂഹവിരുദ്ധറ്ക്ക് താങ്ങും തണലുമായിനിന്നുകൊണ്ട്, ഇരകള്ക്ക് നഷ്ടപരിഹാരം നല്കാനുള്ള തീരുമാനം സറ്ക്കാറ്തന്നെ സാമൂഹ്യവിരുദ്ധരുടേതാണെന്ന് വിളിച്ചറിയിക്കുകയും ഇത്തരം നീചകൃത്യങ്ങള്ക്ക് ആളുകളെ പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ആറ്ക്കെങ്കിലും തോന്നിയാല് അവരെ കുറ്റപ്പെടുത്താനാകുമോ?
ലൈംഗികത പ്രകൃതിസഹചമാണ്, എന്നാല് അത് ചൂഷണം ചെയ്യപ്പെടുകയും കച്ചവടവല്ക്കരിക്കുകയും ചെയ്യുന്നത് മൂല്യബോധമുള്ള ഒരു സമൂഹത്തിന് ചേറ്ന്ന സമീപനമല്ല. അത്തരം കുറ്റവാളികളെ നിയമത്തിനുമുന്പിലെത്തിച്ച് തക്കതായശിക്ഷ നല്കാനും , അപക്വമായ മനസ്സിന്റെ വ്യാമോഹങ്ങളില്നിന്നും, ആഡംബരചിന്തകളില്നിന്നും നമ്മുടെ പെണ്കുട്ടികളെ ബോധവല്ക്കരിക്കാനും പിന്തിരിപ്പിക്കാനും ശ്രമിക്കേണ്ട സറ്ക്കാറ്, അതിനു വിരുദ്ധവും നീതീകരിക്കപ്പെടാത്തതുമായ വഴിയിലൂടെയാണ് പോകുന്നതെന്നു പറയാതിരിക്കാന് വയ്യ.

2011, മേയ് 4, ബുധനാഴ്‌ച

എന്താണ് മാനദണ്ഡം?



ഭാഷാ പ്രയോഗത്തില് സംസ്കാരത്തിന്റേയും, സംസ്കാരമില്ലായ്മയുടേയും മാനദണ്ഡമെന്താണ്. പൊതു ജനങ്ങളെ ബാധിക്കുന്ന ഒരു തെററായ പ്രവറ്ത്തിയെ എതിറ്ക്കുന്പോള് വിശിഷ്യാ അത് പൊതു പ്രവര്ത്തനരംഗത്തുള്ളവരാവുകയും ചെയ്യുന്പോള് പച്ചയായ അറ്ഥം ഉള്കൊണ്ട് തന്നെ രൂക്ഷമായ രീതിയില് ആ വസ്തുതയോടനുബന്ധിച്ച് നാട്ടില് പ്രചാരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് സംസ്കാര ശൂന്യതയാണെന്ന അഭിപ്രായം എനിക്കില്ല. എതിരാളികളെ വല്ല വിധേനെയും അപമാനിക്കാന് വേണ്ടി വാസ്ഥവവിരുദ്ധമായ കാര്യങ്ങള് ഒരടിസ്ഥാനവുമില്ലാതെ വിളിച്ച് പറയുന്നതാണ് സംസ്കാര ശൂന്യത എന്നാണ് എന്റെ അഭിപ്രായം.
പിന്നെ ഒരുത്തി, ഒരുത്തന് എന്ന വാക്കുകളൊന്നും എന്റെ നാട്ടില് ഒരു ചീത്ത വാക്കായി ഉപയോഗിക്കാറുമില്ല. ചറ്ച്ചക്ക് വേണ്ടി ചറ്ച്ചയുണ്ടാക്കാന് മാത്രമേ ഈ വക ചറ്ച്ചകല് ഉപകരിക്കൂ എന്നാന് എന്റെ പക്ഷം. വിശേഷിപ്പിച്ച വാക്കിന്റെ അറ്ഥവും അവരുടെ ചെയ്തിയും തമ്മില് ബന്ധപ്പെടുന്നതാണെങ്കില് അതില് സംസ്കാര ശൂന്യത കാണേണ്ടതില്ല.