2011, ജൂലൈ 1, വെള്ളിയാഴ്‌ച

എസ് എഫ് ഐ സമരം എന്തിന്

എസ് എഫ് ഐ നടത്തുന്ന സമരത്തിന്റെ സാങ്കത്യം മനസ്സിലാവുന്നില്ലെന്നും,കഴിഞ്ഞ സറ്ക്കാറ് ചെയ്തതില് നിന്ന് വ്യത്യസ്ഥമായി ഒരു മാറ്റവും ഇപ്പോഴത്തെ സറ്ക്കാറ് സ്വാശ്രയ പ്രവേശനക്കാര്യത്തില് സ്വീകരിച്ചിട്ടില്ലെന്നും,ഇന്റെറ് ചറ്ച്ചുകാറ് കഴിഞ്ഞ കാലങ്ങളിലും ഈ ഇതേ നിലപാട് തന്നെ യാണ് തുടറ്ന്നതെന്നും ,കഴിഞ്ഞ അഞ്ചുകൊല്ലക്കാലം എസ് എഫ് ഐ കാറ് സമരം ചെയ്തില്ലെന്നും, ഇപ്പോഴത്തെ സമരം കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുട് ചോറു മാന്തിക്കുകയാണെന്നുംസി പി എമ്മിന്റെ രാഷ്ട്രീയ അജന്ഡയാണ് എസ് എഫ് ഐ കാരെ ഉപയോഗിച്ച് നടപ്പാക്കുന്നതെന്നുംഒക്കെയാണ് ഇപ്പോള് നടക്കുന്ന സമരത്തിനു നേരെ യു ഡി എഫുകാരും അവരുടെ കുഴലൂത്തുകാരും നടത്തിക്കൊണ്ടിരിക്കുന്ന വിമറ്ശനങ്ങള്.എന്നാല് എന്താണ് ഇതിന്റെ നിജസ്ഥിതി,
മെഡിക്കല് പി ജി പ്രവേശനത്തിന് 50-50 പാലിക്കാമെന്ന് മാനേജുമെന്റ്റുകള് കഴിഞ്ഞ സറ്ക്കാരിനോട് സമ്മതിച്ചിരുന്നതും, മെഡിക്കല് കൗണ്സില് ഓഫ് ഇന്ത്യ കറ്ശനമായി ആ അനുപാതം പാലിക്കണമെന്ന് നിറ്ദ്ദേശിച്ചിട്ടുള്ളതുമാണെന്ന സത്യം ആദ്യം കണക്കിലെടുത്തുകൊണ്ടുവേണം കാര്യങ്ങളെ കാണാന്.
മെയ് 30-ആം തിക്കകം സറ്ക്കാറ് കോട്ടയിലെ 50% കുട്ടികളുടെ അലോട്ട് മെന്റ്റ് ഉണ്ടാവത്തതിനാലാണ് മുഴുവന് സീറ്റിലും ചര്ച്ച് കൗണ്സിലും, 21 ല് 15 സീറ്റില് പരിയാരവും അഡ്മിഷന് നടത്തിയതെന്ന് മാനേജുമെന്റ്റുകള് പറയുന്പോള് രണ്ട് കാര്യങ്ങള് ചറ്ച്ച ചെയ്യാതിരിക്കാനാവില്ല.
(1) എന്തുകൊണ്ട് സറ്ക്കാര് അവരുടെ ക്വോട്ട ഫില്ലു ചെയ്യാനുള്ള കുട്ടികളുടെ ലിസ്റ്റ് 30- ആം തിയ്യതിക്കു മുന്പ് നല്കിയില്ല
(2) സറ്ക്കാറ് ലിസ്റ്റ് നല്കാതിരുന്നാല് അത്രയും സീറ്റ് മാനേജുമെന്റ്റിനു സ്വന്തമാക്കാനാവുമോ.
മെയ് 18-ആം തിയ്യതി അധികാരത്തില് വന്ന സറ്ക്കാരിന് സാവകാശം കിട്ടാത്തതിനാലാണ് ലിസ്റ്റ് നല്കാതിരുന്നതെന്നും അതിനു മുന്പുള്ള സറ്ക്കാരിന് സാവകാശമുണ്ടായിട്ടും നല്കിയില്ലെന്നും ഉമ്മന്ചാണ്ടിയും കൂട്ടരും പറയുന്പോള് മെയ് 21 -ആം തിയ്യതിയാണ് ഈ കോളെജുകള്ക്ക് അഫിലിയേഷന് കിട്ടിയതെന്ന വസ്തുത കാണാതെ പൊയ്ക്കൂടാ.പിന്നെ ലിസ്റ്റ് തയ്യാറാക്കേണ്ടതും നല്കേണ്ടതും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ആരോഗ്യമന്ത്രിയോ അല്ലെന്ന കാര്യവുയോ വിസ്മരിക്കരുത്.
എന്നിട്ടും യഥാസമയത്ത് ലിസ്റ്റ് നല്കാതിരുന്ന ഉദ്യോഗസ്ഥരോട് ഒരു വിശദീകരണം ചോദിക്കുകയോ നടപടി സ്വീകരിക്കുകയോ ഈ സറ്ക്കാറ് ചെയ്തില്ല എന്നതുകൊണ്ടുതന്നെ ഈ സറ്ക്കാരിന്റെ ലക്ഷ്യം മാനേജുമെണ്റ്റുകളുടെ ലക്ഷ്യം തന്നെ ആയിരുന്നു എന്നും , മറിച്ച് ഒരു നിലപാട് എടുത്താല് ആരോഗ്യമന്ത്രിയുടേയും വിദ്യാഭ്യാസമന്ത്രിയുടേയും മക്കള്ക്ക് സീറ്റ് നഷ്ടപ്പെടുമെന്നും അറിയാമായിരുന്നു.
ഇവിടെയാണ് എസ് എഫ് ഐ യുടെ സമരത്തിന്റെ ഒരു പ്രസക്തി. അവറ് ഈ വിഷയം ഉയറ്ത്തി തെരുവിലിറങ്ങിയില്ലായിരുന്നു എങ്കില് ആ 50% സീറ്റ് സറ്ക്കാറ് ഏറ്റെടുക്കുകയില്ലായിരുന്നെന്നതാണ് വാസ്തവം.
പിന്നീടും സറ്ക്കാറ് മാനേജുമെന്റ്റുകള്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതിപ്രകാരമാണ്. ജൂണ് 30 വരെ അഖിലേന്ത്യാ ക്വാട്ടയിലെ അഡ്മിഷന് സുപ്രിം കോടതി സമയം നീട്ടി നല്കിയപ്പോള് പോലും നമ്മുടെ സറ്ക്കാറ് നമുക്കും അത് ഭാധകമാക്കാന് കോടതിയെ സമീപിച്ചില്ല. അവസാനം കറ്ണ്ണാടക അനുകൂലമായി വിധി നേടിയപ്പോള് നില്ക്കക്കള്ളിയില്ലതെയാണ് 23-ആം മണിക്കൂറില് 28-ആം തിയ്യതി കോടതിയെ സമീപിച്ചത്. എസ് എഫ് ഐ സമരം നടത്തുകയും സംസ്ഥാനത്ത് വലിയ ഒച്ചപ്പാടുണ്ടാകുകയും ചെയ്തില്ലായിരുന്നു എങ്കില് എന്താകുമായിരുന്നു സ്ഥിതി. കേരള ഹൈ കോടതിക്ക് സറ്ക്കാറ് ഉത്തരവാദിത്വം നിറവേറ്റുന്നില്ല എന്നുവരെ പറയേണ്ടിവന്നത് എന്തുകൊണ്ടാണ്.
ഇവിടെയാണ് രണ്ടു സറ്ക്കാരുകളും തമ്മിലെ വ്യത്യാസം പ്രകടമാകുന്നത്. സ്വാശ്രയ അഡ്മിഷന് പ്രശ്നത്തില് ശ്രദ്ധിക്കാന് സമയം കിട്ടാതിരുന്ന ഈ സറ്ക്കാരിന് സി ബി എസ് സിക്ക് അംഗീകാരം കൊടുക്കാനുള്ള സാവകാശവും കുറ്റ പത്രം കൊടുത്തതും കൊടുക്കാനായതുമായ വിജിലന്സ് കേസുകള് പരിശോധിക്കാനും പുനരന്വേഷണത്തിന് ഉത്തരവിടാനും സാവകാശം എത്ര പെട്ടന്നാണ് തരപ്പെട്ടത്.
ഇന്റ്ററ് ചറ്ച്ച് കൗണ്സിലുകാരുടെ അനമരയില് പോയി സല്ക്കാരവും സ്വീകരിച്ച് 100 %സീറ്റിലും അഡ്മിഷന് നടത്താനുള്ള ഉത്തരവ് എഴുതിക്കൊടുക്കാന് എത്രപെട്ടന്നാണ് സാവകാശം ലഭിച്ചത്.
എസ് എഫ് ഐ സഖാക്കള് സമരം നടത്തി പോലീസിന്റെ ഭീകര മറ്ദ്ധനത്തിനിരയായി രക്തം ചിന്തിയില്ലായിരുന്നു എങ്കില് മെ ഡിക്കല് പി ജി യിലെ 100 % സീറ്റും ഇക്കുറി മാനേജുമെറ്റുകള് വിറ്റ് കാഷാക്കുമായിരുന്നു എന്നു മാത്രമല്ല അര്ഹമായ മെറിറ്റുള്ള വിദ്യാറ്ഥികള് തഴയപ്പെടുകയും ചെയ്യുമായിരുന്നില്ലെ. നിങ്ങളുടെ ഭാഷയില് പറഞ്ഞാല് ചുടുചോ റു മാന്തുന്ന കുട്ടിക്കുരങ്ങന്മാറ് ചിന്തിയ ചോരയുടെ ഗുണം പറ്റുന്നവറ് കമ്മ്യൂണിസ്റ്റുകാറ് മാത്രമല്ലെന്നെങ്കിലും വിമറ്ശകറ് തിരിച്ചറിയുകയും അവരെ കല്ലെറിയാതിരിക്കുകയെങ്കിലും ചെയ്യണമെന്നഭ്യറ്തിക്കുന്നു. കൂട്ടത്തില് എം വി ജയരാജനെ പോലുള്ളവറ് കുറച്ചുകൂടി  തിരിച്ചറിവ് പ്രകടിപ്പിക്കുകയും ചെയ്യേണ്ടതായിരുന്നു  എന്നും പറയട്ടെ.