2012, ജൂൺ 11, തിങ്കളാഴ്‌ച

വി എസ്, പിണറായി...ഇടതുപക്ഷം…വ്യതിയാനം?


കേരളത്തിലെ കമ്മ്യൂണിസ്റ്റ് (മാറ്ക്സിസ്റ്റ്) പാറ്ടിയില് നിലനില്ക്കുന്ന പ്രശ്നങ്ങളും,പുറത്ത് നടക്കുന്ന അതിന്റെ അലയൊലികളും വീക്ഷിക്കുകയും ആ പാറ്ടിയെ സ്നേഹിക്കുകയും ചെയ്യുന്ന ഏതൊരാളും എത്തിപ്പെടുന്ന ചില നിഗമനങ്ങള പന്കുവെക്കുകയാണിവിടെ.
നേതൃനിരയിലെ കുറച്ച് സഖാക്കളുടെ പിടിവാശിയും,താന് പോരിമയുമാണ് ഈ പ്രനങ്ങളെ ഇത്രത്തോളം വഷളാക്കിയത്. വലതുപക്ഷ വ്യതിയാനം സംഭവിച്ചവരെന്നും, യഥാറ്ത്ത ഇടതുപക്ഷക്കാരെന്നുമുള്ള രണ്ടു ചേരിയാക്കി ഈ പ്രശ്നങ്ങളെ താത്വികവത്കരിക്കാനും അതു വഴി കേരളത്തിലെ പാറ്ടിയെ അവമതിക്കാനും നടത്തുന്ന ശ്രമങ്ങള് പലപ്പോഴും ചില നോതാക്കളുടെ വ്യക്തി താത്പര്യങ്ങള് മാത്രമാണെന്നതും  വലതു പക്ഷ മാധ്യമ കൂട്ടായ്മ നടത്തുന്ന ഇടന്കോലിടലിടലിനെ അതിനുവേണ്ടി അവറ് സമറ്ഥമായി ഉപയോഗിക്കുകയുമാണിവിടെ ചെയ്യുന്നത്. സി പി എമ്മിന്റെ പാറ്ടി പരിപാടിയോട് ഈ വിഭാഗങ്ങള്ക്കൊന്നും വിയോജിപ്പുള്ളതായി ഇതുവരെ അറിയാന് കഴിഞ്ഞിട്ടില്ല. പിന്നെ എന്താണു പ്രശ്നം.
  ഔദ്യോഗിക പക്ഷം എന്നു പറയപ്പെടുന്ന വിഭാഗത്തോടൊപ്പം നില്ക്കുന്നവരെ എന്തു വൃത്തികേടുകളില്നിന്നും സംരക്ഷിച്ചു നിറ്ത്തുക എന്ന തെറ്റായ നടപടി നേതൃത്വത്തില്നിന്നുണ്ടാകുന്നു എന്നത് ഒട്ടും അശാസ്യമല്ലാത്തതും പാറ്ടിയെ നിരീക്ഷിക്കുന്നവറ്ക്ക് ബോധ്യപ്പെടുന്നതുമായ ഒരു കാര്യമാണ്. ഏതു വിധേനയും ഉദ്ദേശിച്ച കാര്യങ്ങള് കൂടുതല് അധ്വാനം കൂടാതെ വിജയിപ്പിക്കുക എന്ന തന്ത്രം നടപ്പിലാക്കാന് വേണ്ടി സ്വികരിക്കുന്ന നിലപാടുകള് സന്പന്ന വറ്ഗ്ഗവുമായി ചില തെറ്റായ നീക്കുപോക്കുകള്ക്ക് വഴിവെക്കുന്നു എന്ന ധാരണ പൊതുജനങ്ങള്ക്കിടയില് ബലപ്പെട്ടിട്ടുണ്ട്. ദോശാഭിമാനി ബോണ്ട് വിവാദം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
പി ശശി യുടെ കാര്യത്തില് നടപടി എടുക്കാനുണ്ടായ കാലതാമസവും, പെരിയാരം മെഡിക്കല് കോളേജിലെ സീറ്റ് വില്പനയും, 50 ലെത്തിയ കാസറ്ക്കോട്ടിലെ രമേശന് ഡി വൈ എഫ് ഐ യുടെ നോതൃത്വത്തില് തുടറ്ന്നതും ഒപ്പം നില്ക്കുന്നവരെ വഴിവിട്ട് സംരക്ഷിക്കുക എന്ന തെറ്റായ നിലപാടിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം പാളിച്ചകള് ഒരു കാരണാവശാലും സി പി എം പോലുള്ള ഒരു പാറ്ടിയില് സംഭവിക്കാന് പാടില്ലാത്തതും ഒരുതരത്തിലുള്ള ന്യായീകരണവും അറ്ഹിക്കാത്തതുമാണ്.
എന്നാല് ഇത്തരം ചില പ്രശ്നങ്ങളെ പറ്വ്വതീകരിപ്പിച്ച് പ്രചരിപ്പിച്ചുകൊണ്ട് പലതു പക്ഷ മാധ്യമ പിന്തുണയോടെ നിലവിലുള്ള ഒരു ഇടതു പക്ഷ ബദലിനെ ക്ഷീണിപ്പിക്കാന് നടത്തുന്ന ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും, അവറ് എത്ര തന്നെ ഉന്നതരായിരുന്നാലും മാപ്പറ്ഹിക്കുന്നതല്ല. ആരോപണങ്ങള് പലപ്പോഴും സത്യമാവണമെന്നില്ല എന്ന ബോധ്യത്തോടെ തന്നെ പറയട്ടെ സ്വന്തക്കാറ്ക്ക് ഭൂമി പതിച്ച് നല്കിയതിന്റെ പേരിലും, മകന് വഴിവിട്ട് സ്ഥാനക്കയറ്റം നല്കിയതിന്റെ പേരിലുമെല്ലാം ആരോപണ വിധോയനായി നില്ക്കുന്ന ആളാണ് മറുപക്ഷത്തിന് നേതൃത്വം നല്കുന്നതെന്ന വിരോധാഭാസവും നിലനില്ക്കുന്നു.
പാറ്ടി പരീക്ഷണങ്ങളെ നേരിടുന്പോളെല്ലാം എതിറ്പക്ഷത്തിനു സഹായകരമായ നിലപാട് സ്വീകരിക്കുകയും, ഒരു ഘട്ടത്തില് മനസാക്ഷി വോട്ടിനു വരെ ആഹ്വാനം ചെയ്യുകയും ചെയ്തു കൊണ്ട് എന്തു തിരുത്തലാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ളുറ്ക്ക് മനസ്സിലാകുന്നില്ല. ഒരു പാറ്ടിയുടെ നേതൃനിരയില് നിന്നുകൊണ്ട് മുന്നണി മര്യാദ ലംഘിച്ച് പ്രാദേശികമായി വിഘടിച്ചു നില്ക്കുന്ന മറ്റൊരു വിഭാഗത്തെ പ്രകീറ്ത്തിക്കുന്ന നിലപാട് ആരെ സഹായിക്കാനാണ് എന്നതും അദ്ദേഹം വ്യക്തമാക്കേണ്ടതാണ്. അതല്ല വിഘടിത വിഭാഗമാണ് ശരി എന്കില് അവരോട1പ്പം നിലയുറപ്പിക്കുന്നതല്ലെ രാഷ്ഠ്രീയ സത്യ സന്ധത.
വിവിധ ഘട്ടങ്ങളില് അദ്ദേഹത്തിന്റെ തന്നെ മുന് കയ്യോടെ പാറ്ടിയില് നിന്നു പുറത്താക്കപെടുകയും, അതിനു ശേഷം പാറ്ടിയേട് ശത്രുതാ മനോഭാവത്തോടെ പ്രവറ്തത്തിച്ചുവരികയും ചെയ്യുന്നവരും, പി സി ജോറ്ജ് മുതല് ഉമ്മന് ചാണ്ടി വരെ യുള്ളവരും പലതു മാധ്യമങ്ങളുമാണ് അദ്ദേഹത്തിന്റെ സ്തുതി പാടകറ് എന്നതും പ്രത്യേകം സ്മരിക്കേണ്ടതാണ്.
ഇനി പാറ്ടിയെകൊണ്ട് എനിക്കൊന്നും നേടാനില്ല അതിനാല് സറ്വ്വത്ര സ്വതന്ത്രനായി ഒരു മഴവില് നേതാവായി കയ്യടി നേടാനുള്ള തന്ത്രമായി മാത്രമേ ഈ സാഹചര്യത്തില് വി എസിന്റെ നിലപാടിനെ കാണാനാകൂ എന്നതാണ് വസ്തുത. അതല്ലെന്കില് തന്റെ ഭിന്നമായ പ്രത്യശാസ്ത്ര നിലപാട് വ്യക്തമാക്കിക്കോണ്ട് സി പി എമ്മില് നിന്ന് പുറത്ത് വന്നുകൊണ്ടാണ് അദ്ദേഹം സത്യ സന്ധതയും പ്രതി ബദ്ധതയും തെളിയിക്കേണ്ടത്.

2 അഭിപ്രായങ്ങൾ:

  1. VS ന്റെ രാഷ്ട്രീയം പകയുടെ രാഷ്ട്രീയം ആണ് , അതിനു ഏതു ആദര്‍ശത്തിന്റെ മേലങ്കി ഇട്ടാലും പോയ കാല പാര്‍ട്ടി ചരിത്രം അറിയാവുന്നവര്‍ക്ക് അത് മനസിലാകും,മാധ്യമങ്ങളില്‍ വരുന്ന കാര്യങ്ങള്‍ അപ്പടി വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും VS എഴുതുന്ന കത്തും കമ്മറ്റിയില്‍ നടത്തുന്ന സംസാരവും ആണ് വിഷയം എങ്കില്‍ പലപ്പോഴും അത് വള്ളി പുള്ളി തെറ്റാറില്ല , അപ്പോള്‍ അവസാന കത്തിന്റെ ഉള്ളടക്കം എന്നെ അല്ഭുതപെടുതുന്നു.. സെക്രടറി മാറണം...കമ്മറ്റികള്‍ ഉദാച്ചുവര്കണം... എന്തൊക്കെയ? പാര്‍ട്ടി ഉണ്ടാക്കിയ ആളാണ്‌ പോലും.. ഉണ്ടാക്കിയ ആളിന് ഭരണഖടനയും തത്വങ്ങളും ഒന്നും ബാധകം അല്ലെ? അതോ അറിയില്ലേ? പിന്നെ തന്റെ ഭരണകാലതെകുരിച്ചു വല്ലപ്പോഴും ഒന്ന് തിരിഞ്ഞു ചിന്തിക്കുക കൂടി ചെയ്തെങ്കില്‍ ഇത്തരം ഒരു കത്തിനു മുതിരുമോ ആവോ? 16 ആം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള പാലക്കാടു സമ്മേളനം ആര് മറന്നാലും VS മറക്കുമോ പ്രതിനിധികളിലെ ഭൂരിപക്ഷത്തെ കാട്ടി കേന്ദ്ര നേതൃത്വത്തെ വിരട്ടി ഒത്തു തീര്‍പ്പുണ്ടാക്കി ഓ ഭരതനയും ഐ വി ദാസിനെയും പോലെ ഒരു പറ്റം സഘാക്കളെ കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി ചില "അമൂല്‍ ബേബി" കളെ അടക്കം കുതിത്തിരുകി പാനല്‍ അവതരിപ്പിച്ച ശേഷം പനെളില്‍ ഉണ്ടായിരുന്ന ലോറന്‍സ്,രവിന്ദ്രനാഥ്‌,അപ്പുകുട്ടന്‍ വള്ളിക്കുന്നു,ചെറിയാന്‍ എന്നിവരെ വെട്ടിനിരത്തി കമ്മറ്റിയെ കൈപിടിയില്‍ ഒതുക്കി .... മൃതപ്രായനായി ആശുപത്രി കിടക്കയില്‍ നിന്നും സംമെലനഹാളിലേക്ക് എത്തിയ ചടയന്‍ സഘവിനെ വീണ്ടും സെക്രട്ടറി(റബ്ബര്‍ സ്റാമ്പ്) ആക്കി സെക്രട്ടേറിയറ്റ് രൂപീകരിച്ചപ്പോള്‍ തന്നോളം പാരമ്പര്യമുള്ള പി കെ സി യെകൂടി ഒഴിവാക്കി.... അപ്പോഴെല്ലാം സി സി യും പി ബി യും നോക്കുകുത്തി ആയിരുന്നില്ലേ? പിന്നെ വന്നത് സേവ് സിപിഎം വിഭാഗീയത, നടപടിക്ക് വിധേയരായവര്‍ കുറ്റക്കാര്‍ അല്ലെന്നും അവരെ തിരിച്ചെടുക്കണമെന്ന് കേന്ദ്ര കണ്ട്രോള്‍ കംമിഷിഒന്‍ തീരുമാനിച്ചിട്ടു കേരളത്തില്‍ നടപ്പിലാക്കിയോ? ആ തീരുമാനം അന്നത്തെ സംസ്ഥാന കമ്മറ്റി തള്ളികലയുകയല്ലേ ചെയ്തത്? ആരായിരുന്നു ഇതിനൊക്കെ നേതൃത്വം നല്‍കിയത്? മറ്റൊന്ന് ഈ ഖട്ടങ്ങളില്‍ ഒന്നും തന്നെ ഇരകലക്കപെട്ട പാവം സഖാക്കളുടെ വായില്‍ നിന്നും പാര്‍ടിക്ക് ദോഷം വരുന്ന ഒരു വാക്കുപോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം ....... ഇന്നും പാര്‍ട്ടിയുടെ പല ഖടകങ്ങളിലും നില നില്കുന്നവരും പുരതാക്കപെട്ടവരുമായ അവരെ, ഇന്നത്തെ പുത്തന്‍ രീതികള്‍ കാണുമ്പോള്‍ സ്തുതിക്കണം എന്ന് പറയാതെ വയ്യ............ ഏതായാലും മാധ്യമങ്ങളെയും ശത്രുക്കളെയും വച്ചുള്ള ഈ കളി ഇനി കണ്ടു നില്‍കാന്‍ വയ്യ.......

    മറുപടിഇല്ലാതാക്കൂ