2011, ജൂൺ 16, വ്യാഴാഴ്‌ച

വിദ്യാഭ്യാസത്തിന്റെ വറ്ത്തമാനകാലം.


മൂന്നുവയസ്സുകാരനായ കുട്ടിക്ക് അക്ഷരം എഴുതാന് കഴിയാഞ്ഞതിനാല് ജനിപ്പിച്ച വ്യക്തി തതന്നെ നിഷ്ഠൂരമായി മറ്ധിച്ച് അവശനാക്കിയ കുഞ്ഞിന്റെ മുഖം ഇപ്പോഴും കണ്ണില്നിന്ന് മായുന്നില്ല. ഒരു വ്യക്തിയുടെ നാനാമുഖമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നതെന്നാണ് ഞാന് മനസ്സിലാക്കിയിരുന്നത്. സാമൂഹ്യ ബോധം, സഹജീവികളോടുള്ള ദയ, സംസ്കാരം , താന് അതിവസിക്കുന്ന പ്രപഞ്ചത്തെ മനസ്സിലാക്കാനും, അതിന്റെ ആരോഗ്യകരമായ നിലനില്പ്പിനും അവശ്യംവേണ്ട അറിവ് , ആത്യന്തികമായി ഒരു വ്യക്തിയുടെ സാംസ്കാരികമായ ഔന്നിത്യമാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയായിരുന്നു നമുക്ക് മുണ്പ് ഉണ്ടായിരുന്നത്.
എന്നാല് അതില്നിന്നും തികച്ചും ഭിന്നമായ ഒരു കാഴ്ചപ്പാടാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് വറ്ത്തമാനകാലം വിവക്ഷിക്കുന്നതെന്ന് പറയാതിരിക്കാന് വയ്യ. ഇന്ന് എല്ലാം മത്സരാധിഷ്ടിതമാണ്. അച്ചനാണോ അമ്മയാണോ മക്കളെ കൂടുതല് സ്നേഹിക്കുന്നതെന്നുതൊട്ട്തുടങ്ങുന്നു ആ മത്സരം. പ്രി പ്രൈമറി യില് തന്നെ ലക്ഷങ്ങള് വരെ കോഴ കൊടുത്ത് മക്കള്ക്ക് അഡ്മിഷന് വാങ്ങിക്കുന്പോള് രക്ഷിതാക്കള് ലക്ഷ്യമിടുന്നത് തന്റെ കുട്ടി മത്സരങ്ങളില് ഒന്നാമതാകണമെന്ന ഒറ്റ ചിന്തയാണ്. സഹപാടികളോടുള്ള അസൂയയും, പകയുമാണ് ഈ മത്സരാധിഷ്ടിത വിദ്യാഭ്യാസം മക്കള്ക്ക് നല്കുന്നതെന്ന് രക്ഷിതാക്കള് ഓറ്ക്കാതെപോകുന്പോള് നാളെ വൃദ്ധസദനങ്ങളിലേക്കാണ് ഈ വിദ്യാഭ്യാസം നമ്മെ സ്വയം കൊണ്ടെത്തിക്കുന്നതെന്നും അവറ് മനസ്സിലാക്കാതെ പോകുന്നു.
മാതൃഭാഷ പറയുന്നതുപോലും കുറച്ചിലായികാണുന്ന നാം ഭാഷ യെ വെറും ആശയ കൈമാറ്റത്തിനുള്ള ഒരു ഉപകരണമായി മാത്രം കാണുകയും, ഒരോ ഭാഷയിലും അലിഞ്ഞിരിക്കുന്ന ആ നാടിന്റെ സംസ്കാരത്തെ തൃണവല്ഗണിക്കുകയും ചെയ്യുന്നതുവഴി സാംസ്കാരികമായ അധോഗതിയിലേക്ക് മക്കളെ വലിച്ചെറിയുകയാണ് ചെയ്യുന്നത്.
പണം സന്പാദിക്കാനുള്ള ഒരു ഉപകരണം മാത്രമായി പുതിയ ലോകക്രമത്തില് വിദ്യാഭ്യാസത്തെ തരം താഴ്ത്തിയിരിക്കുകയാണ് നമ്മുടെ ഭരണാധികാരികളും, പുത്തന് ചിന്താഗതിക്കാരായ വിദ്യാഭ്യാസ വിചക്ഷണരും.
സ്വാശ്രയ പ്രൊഫഷണല് സ്ഥാപനങ്ങളെ ന്യായീകരിക്കുന്നവറ് പറയുന്നത് നമ്മുടെ നാട്ടില് മുതലിറക്കേണ്ട പണം അന്യസംസ്ഥാനങ്ങളിലെക്ക് ഒഴുകുന്നത് തടയാന് ഇവിടെ അത് ആവശ്യമാണെന്നാണ്. നിത്യോപയോഗ സാദനങ്ങളായ ഭക്ഷ്യവസ്തുക്കള്ക്ക് മുക്കാല് പങ്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മളില് അക്കാര്യത്തില് സ്വയം പര്യാപ്തതനേടണമെന്ന ചിന്തക്ക് ഈ പ്രചാരം കിട്ടുന്നില്ലന്നത് വിരോധാഭാസമായിതോന്നുന്നെങ്കില് അത്ഭുതപ്പെടേണ്ടതില്ല. കാഷുള്ളവന് വിവരമില്ലെങ്കിലും ഡിഗ്രി വാങ്ങിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നു വാദിക്കുന്നവറ് കാഷുള്ളവന്റെ സ്റ്റാറ്റസ് സിംപലായും, അവന്റെ കാഷ് ഇരട്ടിപ്പിക്കാനുള്ള ഉപാധിയായും പ്രൊഫഷണല് വിദ്യാഭ്യാസത്തെ മാറ്റുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാതെ പോകുന്നു.
കോടികള് മുടക്കി മെഡിക്കല് പി ജി കരസ്ഥമാക്കുന്ന ഒരു ഡോക്റ്ററ്ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത എത്രയുണ്ടാവുമെന്ന് സാമാന്യബുദ്ധിയുള്ള ഏതു മനുഷ്യനും ഊഹിക്കാവുന്നതേയുള്ളു.
ഒരു ഭാഗത്ത് സി ബി എസ് സി ഐ സിഎസ് സി കച്ചവടസ്ഥാപനങ്ങള്ക്ക് നിറ്ലോഭം അനുമതികൊടുക്കുന്പോള് ചില മൂല്യങ്ങള് ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലാഭകരമല്ലാത്തതിന്റെ പേരില് അടച്ചുപൂട്ടാനുള്ള വഴിയൊരുക്കുകയും, സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ വിദ്യാഭ്യാസം ദുഷ്കരമാകുകയോ, കിട്ടാക്കനിയായി മാറുകയോ ചെയ്യുന്ന ഒരവസ്ഥയാണ് സംജാതമാകുന്നത്. മത്സരിച്ച് ജയിക്കാന് കഴിവില്ലാത്തവനെ പുറം തള്ളുകയെന്ന പുതിയ നീതി ഇവിടെ പ്രായോഗികമാവുന്പോള്, സാന്പത്തികമായി മത്സരിക്കാന് കഴിവില്ലാത്തവരുടെ മക്കള് വിദ്യാഭ്യാസകാര്യത്തില് പുറം തള്ളപ്പെടുന്നു.
രണ്ട് സ്വാശ്രയ കോളെജ് സമം ഒരു സറ്ക്കാറ് കോളെജ് എന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ നമ്മുടെ സ്വാശ്രയകോള്ളേജുകള് ഇന്ന് എവിടെ എത്തിനില്ക്കുന്നു എന്നതും മൂലധന ശക്തികള് സമാന്തര ഭരണകൂടമായി മാറിയ ഇക്കാലത്ത് സാമൂഹ്യനീതി എത്രത്തോളം പ്രാപ്യമാകും എന്നും തിരിച്ചറിവു വരാത്ത ഒരു ജനതയെ അരാചകത്വത്തിന്റെ ആസന്ന നാളുകളാണ് കാത്തിരിക്കുന്നതെന്ന്പറയേണ്ടിയിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ