2011, ജൂൺ 25, ശനിയാഴ്‌ച

ഇതാണോ സാമൂഹ്യനീതി?



ഒരു ഭരണകൂടം അത് രാജ ഭരണമായാലും, മുതലാളിത്ത ജനാധിപത്യത്തിലോ, സോഷ്യലിസ്റ്റ് ജനാധിപത്യത്തിലോ അധിഷ്ടിതമായതാണെങ്കിലും, സമൂഹ്യനീതിയാണു വാഗ്ദാനം ചെയ്യുന്നത്.എന്നാല് എന്താണു ഇന്നു നമുക്കു കിട്ടുന്ന സാമൂഹ്യനീതി. സറ്വ്വ മേഖലയിലും ഇരട്ടമുഖമല്ലെ ഭരണകൂടം നടപ്പാക്കികൊണ്ടിരിക്കുന്നത്.
(1) ഉള്ളവന് വാരി...ക്കോരി സൗജന്യങ്ങള് അനുവദിച്ചുകൊണ്ട് ശത കോടീശ്വരന്മാരുടെ എണ്ണം വറ്ദ്ധിപ്പിക്കുകയും, മറുഭാഗത്ത് ദരിദ്രറ്ക്ക് അല്പമെങ്കിലും ആശ്വാസകരമായിരുന്ന സബ്സിഡികളെല്ലാം തന്നെ ഇല്ലാതാക്കിയും വെട്ടിച്ചുരുക്കിയും നിത്യചെലവിനു വകയില്ലാത്തവരുടെ എണ്ണം ദിനേനയെന്നോണം കൂട്ടികൊണ്ടിരിക്കുകയും ചെയ്യുന്ന നെറികേടുകള് കാണിക്കുന്പോളും ദാരിദ്രരേഖക്ക് താഴെയുള്ളവരുടെ എണ്ണം കണക്കില് കുറക്കുവാന് മാനദണ്ഡങ്ങളില് മാറ്റം വരുത്തുകയും നീതി ഒട്ടും തീണ്ടാത്ത കള്ളത്തരം കാണിക്കുകയുമല്ലെ നമ്മുടെ സറ്ക്കാറ് ചെയ്യുന്നത്.
(2) കുബേരന്റെ നിലവാരത്തിനു കുറച്ചിലായി തോന്നുന്ന, വികലാംഗരായ ഭിക്ഷക്കാരെയടക്കം പൊതുസ്ഥലങ്ങളില്നിന്നും, രാജവീഥികളില് നിന്നും ആട്ടിയോടിച്ചുകൊണ്ട്മുതലാളിത്തത്തിലെ അരജന്മാരുടെ കണ്ണിനു ചതുറ്ഥിയായ കാഴ്ചകളെ ഭരണകൂടം നിഷ്കാസനം ചെയ്യാന് ശ്രമിക്കുകയ്യണിവിടെ.
(3) പ്രത്യേക സാന്പത്തിക മേഖല (S.E.Z) സൃഷ്ടിച്ചുകൊണ്ട് ബഹുരാഷ്ട്ര വന്കിട വ്യവസായികളെ സഹായിക്കുന്പോള്അവരോട് മത്സരിക്കാനാവാത്ത നിത്യവൃത്തിക്കുവേണ്ടി ചെറുകിട സ്ഥാപനങ്ങള് നടത്തുന്നവരെ കണ്ടില്ലെന്നു നടിക്കുകയും സറ്ക്കാരിന്റെ സകല ഒത്താശയോടെയും വന്കിടക്കാറ് അവരെ വിഴുങ്ങുകയും ചെയ്യുന്നു. പൊതു ഖജനാവിലേക്ക് കോടികള് വരുമാനമുണ്ടാക്കുന്ന രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങളെ ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്ക് തീറെഴുതികൊടുക്കുന്നു.
(4) പൊതുമേഖലാ എണ്ണകന്പനികള് ലക്ഷക്കണക്കിനു കോടിരൂപ സറ്ക്കാരിലേക്ക് ലാഭവിഹിതം അടച്ചുകൊണ്ടിരിക്കുന്പോള് ഇല്ലാത്ത നഷ്ടത്തിന്റെ കണക്കുപറഞ്ഞ് പെട്രോളിയം വിലവറ്ദ്ധിപ്പിച്ച് സകലമേഖലയിലും വിലക്കയറ്റം സൃഷ്ടിച്ച് സാധാരണക്കാരന്റെ ജീവിതം ദുസ്സഹവും ദുരിതമയവുമാക്കുന്നു.
(5) മെറിറ്റുള്ളവറ്ക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാകുന്പോളും കാഷുള്ളവന് ഡിഗ്രികള് വിലക്ക് വാങ്ങാനുതകുന്നതും ആതുര സുശ്രൂഷാ രംഗം പോലും ലാഭക്കൊതിയന്മാരുടെ അറവുശാലയാക്കുന്നതുമായ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നു.
(6) അവധിവ്യാപാരം പ്രോത്സാഹിപ്പിച്ചുകൊണ്ടും രാസവള സബ്സിടിയടക്കം എടുത്തുകളഞ്ഞുകൊണ്ടും, വന്കിട വ്യവസായികള്ക്കുവേണ്ടി കൃഷിക്കാരെ ഭൂമിയില് നിന്ന് ആട്ടിപ്പായിച്ചുകൊണ്ടും രാജ്യത്തിന്റെ നട്ടെല്ലായ കറ്ഷകരുടെ നടുവൊടിക്കുന്നു.
(7) എന്തിനധികം രാജ്യത്തിന്റെ സ്വതന്ത്രമായ നിലനില്പും, സുരക്ഷിതത്വവും വരെ അപകടത്തിലാക്കുന്ന വിധത്തില് തന്ത്രപ്രധാനമായ മേഖലകള് പോലും ബഹുരാഷ്ട്ര കുത്തകള്ക്ക് അടിയറവെക്കുന്നു.
വ്യാവസ്സായികരംഗം, കാറ്ഷീകരംഗം, , വിദ്യാഭ്യാസരംഗം , ആതുര സുശ്രൂഷാ രംഗം എന്നു വേണ്ടാ രാജ്യ സുരക്ഷ പോലും പണക്കാറ്ക്ക് തീറെഴുതിക്കൊടുക്കുകയും ചെയ്യുന്ന യജമാന നീതിയാണ് ഇവിടെ നിലനില്ക്കുന്നത്.
ഭരണകൂടമനസ്സിലെ പുറം പോക്കില് ജീവിക്കുന്ന കോടിക്കണക്കിനു നീതിനിഷേധിക്കപെട്ട ജനങ്ങളുടെ ശബ്ദമാകാനാവാത്ത ഒരു തത്വ ശാസ്ത്രത്തിനും വശം വദരാവാതിരിക്കുക. ഇരട്ട നീതിയല്ല എല്ലാവറ്ക്കും തുല്യനീതിയാവണം നമ്മുടെ ലക്ഷ്യം. അതു നല്കാന് കഴിയാത്ത ഒരു ഭരണകൂടത്തേയും നാം അംഗീകരിക്കേണ്ടതില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ