ആദ്യം തന്നെ സി പി എംന്റെ അടിത്തറക്ക് കാര്യമായ കോട്ടം തട്ടിയിട്ടില്ലെന്ന്പറഞ്ഞുകൊണ്ട് തുടങ്ങാം. 2005 ലെതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഡി ഐ സി, ജനതാദള്‍,കേ കോ ജോസെഫ്,ഐ എന്‍ എല്‍ തുടങ്ങിയ പാര്‍ടികളും നയപരമായ ഒരഭിപ്രായവ്യത്യാസവും ഉള്ളതായി പറയാതെ സ്വാര്‍ത്ഥലാഭം മാത്രം ലക്ഷൃം വെച്ച് മറുകണ്ടം ചാടുകയും സഹകരിച്ച പി ഡി പിയും അര സമ്മതത്തില്‍ നിന്ന ജമാ അത്തെ ഇസ്ലാമിയുമൊക്കെസ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്താലും പൊതുവേ ഉണ്ടാവാറുള്ള ഭരണ വിരുദ്ധ വികാരവും അതിനെല്ലാമപ്പുറത്ത് വിദ്യാഭ്യാസ കച്ചവടത്തിനെതിരില്‍ വല്ലതും ചെയ്യാന്‍ വിഫലമെന്കിലും ഒരു ശ്രമം നടത്തിയതിലുള്ള കത്തോലിക്ക സഭയുടെ പ്രതികാരേഛയും തീവ്രവര്‍ഗീയതയോടെതിര്‍പ്പുള്ള വിവിത ചിന്താ ധാരയിലുള്ള മുസ്ലിംകള്‍മുസ്ലിം ലീഗിനോടരസമ്മതത്തോടെ അനുകൂലിച്ഛതും സി പി എംന്റെ പരാജയത്തിനു കാരണമായ എന്നതില്‍ തര്‍ക്കത്തിനു സധ്യതകുറവാണ്. ആത്യന്തികമായി മേല്‍വിഭാഗങ്ങളെടുത്തിട്ടുള്ള നിലപാടുകള്‍ സി പി എം നേ അല്ല കേരളത്തിലെ ജനങ്ങളെയാണ് ദോഷകരമായി ഭാധിക്കുന്നത്.
എന്നാല്‍ ഒരുപാടു നല്ലകര്യങ്ങള്‍ചെയ്തിട്ടും ഭരണ നേട്ടങ്ങളേക്കാളുപരിയായി ഭരണരംഗത്തും പാര്‍ടിയിലുമള്ള അഭിപ്രായ ഭിന്നതകളാണ് ജനങ്ങളുടെ മനസ്സില്‍ തങ്ങിനിന്നത്എന്നതും. ഇടക്കാലത്ത്പാര്‍ടിയില്‍നിന്നു പുറത്താക്കപെട്ടവരെല്ലാം അതര്‍ഹിച്ചവരായിരുന്നൊ അതോ വ്യക്തി താല്‍പര്യങ്ങള്‍ കൂടിചിലപ്പഴെന്കിലും കാരണമായിട്ടുണ്ടോ എന്നതും, വേണ്ടതും വേണ്ടാത്തതുമെല്ലം വിവാദമാക്കി വിവാദം വിനോദമാക്കുന്ന മാധ്യമങ്ങളുടേയും അവരുടെ പിന്നിലെ സാംപത്തിക സ്രോതസ്സുകളുടേയും താല്‍പര്യങ്ങളും, പിന്നെ പഴയ സന്കല്‍പത്തിലെ തൊഴിലാളി വര്‍ഗ്ഗം കേരളത്തിലില്ലാതെയായി അവരെല്ലാം ആഗോളവല്‍ക്കരണ കംപോളവല്‍ക്കരണ കെണിയില്‍ കുടുങ്ങിയ ഉയര്‍ന്ന ഇടത്തരം വര്‍ഗ്ഗത്തിന്റെ മാനസീകാവസ്ഥയിലെത്തിയതും , പാര്‍ടിയിലെ ചിലനേതാക്കള്‍ മേല്‍ പറഞ്ഞ മാനസീകാവസ്ഥയുള്ള ജനങ്ങളുടെ അഭിരുചിക്കു നിരക്കാത്ത പദപ്രയോഗങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും പാര്‍ടിയുടെച് അടിത്തറക്ക് കോട്ടം തട്ടിക്കുന്നതാണ് .
ഒരുപാര്‍ടിക്കകത്ത് രണ്ടു പാര്‍ടിയായി (മറെറാരു കോണ്ഗ്രസ്സയി) പാര്‍ടിയേ തോന്നിപ്പിക്കതിരിക്കുക, ഇടതുപക്ഷ ചിന്താഗതി പാര്‍ടിനേതാക്കളില്‍നിന്നും ഒരുവേള പാര്‍ടിയില്‍ നിന്നുതന്നെയും അകലുന്നു എന്ന കുറെയൊക്കെ സത്യം കൂടിയായ രീതി യില്‍നിന്നും സ്വയം തിരുത്തി എന്നു ജനങ്ങളെ ബോധിപ്പിക്കുക, തീവ്രവാദ,വര്‍ഗീയ സംഘടനകളോട് ഈ തെരെഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് വെള്ളം ചേര്‍ക്കാതെ തുടരുകയും ചെയ്താല്‍ ഇളക്കം തട്ടാത്ത വിശാലമായ അടിത്തറയോടെ പാര്‍ടി വളരുകതന്നെ ചെയ്യും. ഇപ്പൊള്‍ പററിയ ക്ഷതം അടുത്ത അസംബ്ലി തെരെഞ്ഞെടുപ്പിനേ കൂടി കുറേയൊക്കെ ബാധിക്കുമെന്കിലും .