ഈ അടുത്ത് വന്ന ഒരു പഠ നത്തില്‍ ആളോഹരി മദ്യ ഉപയോഗത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് കേരളമാണെന്നു കണ്ടു. വയറുനിറച്ചു മദ്യം കഴിച്ച് റോഡ് സൈഡില്‍ വീണു കിടന്നും അന്ന്യരെ അസഭ്യം പറഞ്ഞും വാഹനാപകടങ്ങള് സ്റ്ഷ്ടിച്ചും കുടുംബം കലക്കിയും നാടിനു ശല്യമായിത്തീര്‍ന്ന ഈ വിപത്തു നിയന്ത്റിക്കാന്‍ ഇനിയും വൈകിയാല്‍ ചിന്തിക്കാന്‍ പോലും പററാത്തത്റ ഗുരുതരമായ ആപത്തിലാണു നാം ചെന്നു ചാടുന്നത്.
മദ്യം നിരോധിക്കുന്നത് പ്രായോഗികമായി ഫലം ചെയ്യില്ലെന്നും നിയന്ത്രിക്കുന്നതാണ ഭികാമ്യമെന്നും പരക്കെ പറയുന്നുന്ടെന്കിലും പ്രായോഗിക തലത്തില്‍ ഒന്നും കാണുന്നില്ല. മദ്യത്തിനെതിരില്‍ ശക്ത്തമായ കാംബെയിന്‍ നടത്തി ഉപയോഗം കുറക്കുന്നതിലാണ് നമ്മുടെ ഇട്തു വലതു മുന്നണികള്‍ക്കു താല്പര്യം എന്നു പ്രസം ഗിച്ചു നടക്കാറുണ്ടെന്കിലും എന്തെന്കിലും കാംപെയിന്‍ അവര് നടത്തുന്നതായി കണ്ടിട്ടില്ല. ദുരന്തങ്ങള്‍ ഉണ്ടാകുംബോളുള്ള ഒരാഴ്ച്ചത്തെ ജാഗ്രത കഴിഞ്ഞാല്‍ എല്ലാം പഴയ പടിയിലേക്കു തിരിച്ചു പൊകും. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി മുതലെടുപ്പു നടത്താന്‍ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇരു മുന്നണീകളേയും ജനങ്ങള്‍ തിരിച്ചരിഞ്ഞു പ്രതികരിക്കാന്‍ ഇനിയും വൈകിക്കൂട. ഈ അടുത്തു നടന്ന മലപ്പുരം മദ്യ ദുരന്തത്തോടനുബന്തിച്ച് മന്ത്രി ഗുരുദാസന് രാജിവെച്ചാല്‍ തീരുന്ന പ്രക്ഷോഭം മാത്രമേ പ്രതി പക്ഷത്തിനൊള്ളൂ.യു ഡി എഫിന്‍റെ കാലത്തുണ്ടായ മദ്യ ദുര്ന്തങ്ങളുടെ പേരില്‍ എത്ര മന്ത്രിമാര് മുംപ് രാജിവ്ര്ച്ചിട്ടുണ്ടെന്ന് അവര് ആലോചിക്കുന്നതു നന്നായിരിക്കും ചിററൂരെംഎല്‍ എ തെററു ചൈതിട്ടുണ്ടെന്കില്‍ അറസ്ററു ചെയ്യാന്‍ മാര്ചു നട്ത്തേണ്ടത് അദ്ദേഹത്തിന്‍റെ വീട്ടിലെക്കല്ല അഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കോ, പോലീസ് സ്റേറഷനിലേക്കൊ ആണെന്ന സാമാന്യ ബോധം ഡി വൈ എഫ് ഐ ക്കില്ലാതെ പോയതു കഷ്ട്മെന്നല്ലാതെ എന്തു പരയാന്‍.
"പുര കത്തുമ്പോള്‍ അതില്‍നിനും ബീടി കത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമാണ് നമ്മുടെ നാടിന്‍റെ ശാപം" സാമൂഹ്യ തിന്മകെതിരെ പോരാടുന്ന നീതിഭോതമുള്ള പൌരന്‍മാരെ ആണ് നമുകാവശ്യം
മറുപടിഇല്ലാതാക്കൂ