2012 ജൂൺ 11, തിങ്കളാഴ്‌ച

വി എസ്, പിണറായി...ഇടതുപക്ഷം…വ്യതിയാനം?


കേരളത്തിലെ കമ്മ്യൂണിസ്റ്റ് (മാറ്ക്സിസ്റ്റ്) പാറ്ടിയില് നിലനില്ക്കുന്ന പ്രശ്നങ്ങളും,പുറത്ത് നടക്കുന്ന അതിന്റെ അലയൊലികളും വീക്ഷിക്കുകയും ആ പാറ്ടിയെ സ്നേഹിക്കുകയും ചെയ്യുന്ന ഏതൊരാളും എത്തിപ്പെടുന്ന ചില നിഗമനങ്ങള പന്കുവെക്കുകയാണിവിടെ.
നേതൃനിരയിലെ കുറച്ച് സഖാക്കളുടെ പിടിവാശിയും,താന് പോരിമയുമാണ് ഈ പ്രനങ്ങളെ ഇത്രത്തോളം വഷളാക്കിയത്. വലതുപക്ഷ വ്യതിയാനം സംഭവിച്ചവരെന്നും, യഥാറ്ത്ത ഇടതുപക്ഷക്കാരെന്നുമുള്ള രണ്ടു ചേരിയാക്കി ഈ പ്രശ്നങ്ങളെ താത്വികവത്കരിക്കാനും അതു വഴി കേരളത്തിലെ പാറ്ടിയെ അവമതിക്കാനും നടത്തുന്ന ശ്രമങ്ങള് പലപ്പോഴും ചില നോതാക്കളുടെ വ്യക്തി താത്പര്യങ്ങള് മാത്രമാണെന്നതും  വലതു പക്ഷ മാധ്യമ കൂട്ടായ്മ നടത്തുന്ന ഇടന്കോലിടലിടലിനെ അതിനുവേണ്ടി അവറ് സമറ്ഥമായി ഉപയോഗിക്കുകയുമാണിവിടെ ചെയ്യുന്നത്. സി പി എമ്മിന്റെ പാറ്ടി പരിപാടിയോട് ഈ വിഭാഗങ്ങള്ക്കൊന്നും വിയോജിപ്പുള്ളതായി ഇതുവരെ അറിയാന് കഴിഞ്ഞിട്ടില്ല. പിന്നെ എന്താണു പ്രശ്നം.
  ഔദ്യോഗിക പക്ഷം എന്നു പറയപ്പെടുന്ന വിഭാഗത്തോടൊപ്പം നില്ക്കുന്നവരെ എന്തു വൃത്തികേടുകളില്നിന്നും സംരക്ഷിച്ചു നിറ്ത്തുക എന്ന തെറ്റായ നടപടി നേതൃത്വത്തില്നിന്നുണ്ടാകുന്നു എന്നത് ഒട്ടും അശാസ്യമല്ലാത്തതും പാറ്ടിയെ നിരീക്ഷിക്കുന്നവറ്ക്ക് ബോധ്യപ്പെടുന്നതുമായ ഒരു കാര്യമാണ്. ഏതു വിധേനയും ഉദ്ദേശിച്ച കാര്യങ്ങള് കൂടുതല് അധ്വാനം കൂടാതെ വിജയിപ്പിക്കുക എന്ന തന്ത്രം നടപ്പിലാക്കാന് വേണ്ടി സ്വികരിക്കുന്ന നിലപാടുകള് സന്പന്ന വറ്ഗ്ഗവുമായി ചില തെറ്റായ നീക്കുപോക്കുകള്ക്ക് വഴിവെക്കുന്നു എന്ന ധാരണ പൊതുജനങ്ങള്ക്കിടയില് ബലപ്പെട്ടിട്ടുണ്ട്. ദോശാഭിമാനി ബോണ്ട് വിവാദം അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
പി ശശി യുടെ കാര്യത്തില് നടപടി എടുക്കാനുണ്ടായ കാലതാമസവും, പെരിയാരം മെഡിക്കല് കോളേജിലെ സീറ്റ് വില്പനയും, 50 ലെത്തിയ കാസറ്ക്കോട്ടിലെ രമേശന് ഡി വൈ എഫ് ഐ യുടെ നോതൃത്വത്തില് തുടറ്ന്നതും ഒപ്പം നില്ക്കുന്നവരെ വഴിവിട്ട് സംരക്ഷിക്കുക എന്ന തെറ്റായ നിലപാടിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം പാളിച്ചകള് ഒരു കാരണാവശാലും സി പി എം പോലുള്ള ഒരു പാറ്ടിയില് സംഭവിക്കാന് പാടില്ലാത്തതും ഒരുതരത്തിലുള്ള ന്യായീകരണവും അറ്ഹിക്കാത്തതുമാണ്.
എന്നാല് ഇത്തരം ചില പ്രശ്നങ്ങളെ പറ്വ്വതീകരിപ്പിച്ച് പ്രചരിപ്പിച്ചുകൊണ്ട് പലതു പക്ഷ മാധ്യമ പിന്തുണയോടെ നിലവിലുള്ള ഒരു ഇടതു പക്ഷ ബദലിനെ ക്ഷീണിപ്പിക്കാന് നടത്തുന്ന ശ്രമം ഏതു ഭാഗത്തുനിന്നുണ്ടായാലും, അവറ് എത്ര തന്നെ ഉന്നതരായിരുന്നാലും മാപ്പറ്ഹിക്കുന്നതല്ല. ആരോപണങ്ങള് പലപ്പോഴും സത്യമാവണമെന്നില്ല എന്ന ബോധ്യത്തോടെ തന്നെ പറയട്ടെ സ്വന്തക്കാറ്ക്ക് ഭൂമി പതിച്ച് നല്കിയതിന്റെ പേരിലും, മകന് വഴിവിട്ട് സ്ഥാനക്കയറ്റം നല്കിയതിന്റെ പേരിലുമെല്ലാം ആരോപണ വിധോയനായി നില്ക്കുന്ന ആളാണ് മറുപക്ഷത്തിന് നേതൃത്വം നല്കുന്നതെന്ന വിരോധാഭാസവും നിലനില്ക്കുന്നു.
പാറ്ടി പരീക്ഷണങ്ങളെ നേരിടുന്പോളെല്ലാം എതിറ്പക്ഷത്തിനു സഹായകരമായ നിലപാട് സ്വീകരിക്കുകയും, ഒരു ഘട്ടത്തില് മനസാക്ഷി വോട്ടിനു വരെ ആഹ്വാനം ചെയ്യുകയും ചെയ്തു കൊണ്ട് എന്തു തിരുത്തലാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത് എന്ന് സാമാന്യ ബുദ്ധിയുള്ളുറ്ക്ക് മനസ്സിലാകുന്നില്ല. ഒരു പാറ്ടിയുടെ നേതൃനിരയില് നിന്നുകൊണ്ട് മുന്നണി മര്യാദ ലംഘിച്ച് പ്രാദേശികമായി വിഘടിച്ചു നില്ക്കുന്ന മറ്റൊരു വിഭാഗത്തെ പ്രകീറ്ത്തിക്കുന്ന നിലപാട് ആരെ സഹായിക്കാനാണ് എന്നതും അദ്ദേഹം വ്യക്തമാക്കേണ്ടതാണ്. അതല്ല വിഘടിത വിഭാഗമാണ് ശരി എന്കില് അവരോട1പ്പം നിലയുറപ്പിക്കുന്നതല്ലെ രാഷ്ഠ്രീയ സത്യ സന്ധത.
വിവിധ ഘട്ടങ്ങളില് അദ്ദേഹത്തിന്റെ തന്നെ മുന് കയ്യോടെ പാറ്ടിയില് നിന്നു പുറത്താക്കപെടുകയും, അതിനു ശേഷം പാറ്ടിയേട് ശത്രുതാ മനോഭാവത്തോടെ പ്രവറ്തത്തിച്ചുവരികയും ചെയ്യുന്നവരും, പി സി ജോറ്ജ് മുതല് ഉമ്മന് ചാണ്ടി വരെ യുള്ളവരും പലതു മാധ്യമങ്ങളുമാണ് അദ്ദേഹത്തിന്റെ സ്തുതി പാടകറ് എന്നതും പ്രത്യേകം സ്മരിക്കേണ്ടതാണ്.
ഇനി പാറ്ടിയെകൊണ്ട് എനിക്കൊന്നും നേടാനില്ല അതിനാല് സറ്വ്വത്ര സ്വതന്ത്രനായി ഒരു മഴവില് നേതാവായി കയ്യടി നേടാനുള്ള തന്ത്രമായി മാത്രമേ ഈ സാഹചര്യത്തില് വി എസിന്റെ നിലപാടിനെ കാണാനാകൂ എന്നതാണ് വസ്തുത. അതല്ലെന്കില് തന്റെ ഭിന്നമായ പ്രത്യശാസ്ത്ര നിലപാട് വ്യക്തമാക്കിക്കോണ്ട് സി പി എമ്മില് നിന്ന് പുറത്ത് വന്നുകൊണ്ടാണ് അദ്ദേഹം സത്യ സന്ധതയും പ്രതി ബദ്ധതയും തെളിയിക്കേണ്ടത്.

2012 മേയ് 25, വെള്ളിയാഴ്‌ച


ഗൂഢാലോചന നടന്നത് കെ പി സി സി ആപ്പീസിലോ, എകെജി സെന്ററിലോ,..............?
ടി പി ചന്ദ്രശേഖരന് അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതില് വെഷമവും പ്രതിഷേധവും ഇല്ലാത്തവരായി മനുഷ്യത്വം  മരവിച്ചിട്ടില്ലാത്ത ഒരാളും ഉണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം. അദ്ദേഹം കൊലചെയ്യപ്പെട്ടു എന്ന വാറ്ത്തക്കുകാതോറ്ത്തിരുന്ന പോലെയാണ് നിമിഷങ്ങള്ക്കകം കേന്ദ്ര അഭ്യന്തര സഹമന്ത്രി ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികമിച്ചത്. തൊട്ടു പിറകെ തന്നെ നമ്മുടെ മുഖ്യമന്ത്രിയും, അഭ്യന്തര മന്ത്രിയും അതേറ്റുപിടിച്ചു എന്നുമാത്രമല്ല വധഭീഷണിയുള്ള വിവരം ചന്ദ്രശേഖരന് മുഖ്യനേയും, മുല്ലപ്പള്ളിയേയും മാസങ്ങള്ക്കുമുന്പേ അറിയിച്ചിമുന്നു എന്നും കൂടി പ്രസ്ഥാവിച്ചതിലൂടെ ഈ വാറ്ത്തക്ക് അവറ് കാകോറ്ത്തിരിക്കുകയായിരുന്നോ എന്ന സംശയം ഒന്നുകൂടെ ബലപ്പെടുകയല്ലെ ചെയ്തത്. അതല്ലെന്കില് അത്തരം ഒരു വിവരം കിട്ടിയാല് ഈ നിസ്സംഗതയായിരുന്നോ ഭരണ കറ്ത്താക്കള് അവലംഭിക്കേണ്ടിയിരുന്നത് .
  ചില പ്രാദേശിക പ്രശ്നങ്ങളുടെ പേരില് സി പി എമ്മുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം പാറ്ടി രൂപീകരിച്ച് നാലുവറ്ഷക്കാലമായി രാഷ്ട്രീയ രംഗത്തെ തന്റെ സാനിധ്യം നിലനിറ്ത്തിയ ടി പി യുടെ പാറ്ടിയുടെ പ്രകടനം തുടറ്ചയായി നടന്ന ലോക്സഭാ തെരെഞ്ഞെടുപ്പിലും, പഞ്ചായത്ത് ,നിയമസഭാ തെരെഞ്ഞെടുപ്പുകളിലും മേലോട്ടാണോ കീഴ്പോട്ടാണോ പോയതെന്ന് പമിശോധിക്കുന്പോള് ആറ് എം പി എന്നു പെരിട്ട പ്രസ്ഥാനം സി പി എമ്മിന് അത്രത്തോളം ഭീഷണിയായിരുന്നോ എന്നും ആലോചിക്കേണ്ടതാണ്. അണികള് തെറ്റു മനസ്സിലാക്കി ആറ് എം പി വിട്ട് സിപിഎമ്മിലേക്കുതന്നെ തിരിച്ച് പോയ്കൊണ്ടിരുന്ന ഒരു സാഹചര്യത്തില് ഈ കൃത്യം സി പി എമ്മിന് എന്തു നേട്ടമാണ് നല്കുക. മാത്രവുമല്ല ഈ കൊലപാതകത്തിന്റെ നേട്ടം കിട്ടിയത് ആറ്ക്കാണ് എന്നുകൂടി പരിശോധിക്കുന്പോള് സാമാന്യ യുക്തിയില് ഗൂഡാലോചനയുടെ വേരുകള് നീളുന്നത് എങ്ങോട്ടാണ്.
മാസങ്ങള്ക്കുമുന്പേ ഭരണാധികാരികള്ക്കറിയാമായിരുന്ന ഒരു ഗൂഡാലോചന പാടെ അവഗണിച്ചുകോണ്ട് രക്ത ദാഹത്തോടെ കാത്തിരുന്ന്  തിരക്കഥ തയ്യാറാക്കിയത് എവിടെയായിരിക്കുമെന്ന് ഊഹിക്കാനുള്ള സാമാന്യ ബുദ്ധിയുള്ളവറ്ക്കേ യജമാനന്മാരുടെ പ്രവചനങ്ങള്ക്ക് സാധൂകരണം നല്കാന് പ്രതിജ്ഞാബദ്ധരായ പോലീസുകാരുടെ പെടാപാടും  സി പി എമ്മുമായി ബന്ധപെട്ടപറ് മാത്രം ചോദ്യം ചെയ്യപെടുകയും പ്രതിപട്ടികയില് ഇടം പിടിക്കുകയും ചെയ്യുന്നതിലെ യുക്തിയും   മനസ്സിലാക്കാനാകൂ. ഭരണക്കാരും പോലീസും ഒരുമിച്ചാല് പ്രതികളെ നിരപരാധിയാക്കാനും, നിരപരാധികളെ പ്രതികളാക്കാനും അനായാസം കഴിയുമെന്നതിന് കേരളത്തില് തന്നെ എത്രെഎത്ര തെളിവുകള് നാം കണ്ടതാണ്. പ്രതിപട്ടികയില് പെടുന്നവരെല്ലാം കുറ്റവാളികളല്ലെന്ന സാമാന്യ ബോധം ഓറ്മ്മിക്കുന്പോള് തന്നെ ഈ ഗൂഡാലോചനയില് അറിഞ്ഞോ, അറിയാതെയോ വല്ല സി പി എം കാരനും പന്കാളിയായിട്ടുണ്ടെന്കില് സി പി എമ്മില് അവറ്ക്ക് സ്ഥാനമുണ്ടാകില്ലെന്ന് സഖാക്കള് പ്രകാശ് കാരാട്ടും, പിണറായി വിജയനും വ്യക്തമാക്കിയത് മുഖവിലക്കെടുക്കാതെ ഈ പ്രശ്നം ഉപയോഗിച്ച് ഒരു പ്രസ്ഥാനത്തെ തകറ്ക്കാനും ഒറ്റപ്പെടുത്താനും  ചില കുബുദ്ധിള് നടത്തുന്ന ശ്രമം പാഴ്വേലയാകുമെന്നും, ജൂണ് രണ്ടോടെ പലരുടേയും മുതലക്കണ്ണീറ് വറ്റിപ്പോകുമെന്നും തെറ്റിദ്ധരിക്കപെട്ട പലറ്ക്കും ഈ സംഭവവും ഒരു പാഠമാകുമെന്നതിലും ഒട്ടും സംശയമില്ല.  
പോള് മുത്തൂറ്റ് കോലചെയ്യപെട്ടപ്പോഴും  ബിനീഷ് കോടിയേരിയുടെ പേരു വലിച്ചിഴച്ച്  ഉണ്ടാക്കിയ ബഹളം നാം കണ്ടതാണ്. സാക്ഷാല് മുല്ലപ്പള്ളി പറയുന്ന സി ബി ഐ അന്വേഷണം പിന്നെ എവിടെ ത്തി  എന്നും നാം ഓറ്ക്കണം. 

2011 ജൂലൈ 1, വെള്ളിയാഴ്‌ച

എസ് എഫ് ഐ സമരം എന്തിന്

എസ് എഫ് ഐ നടത്തുന്ന സമരത്തിന്റെ സാങ്കത്യം മനസ്സിലാവുന്നില്ലെന്നും,കഴിഞ്ഞ സറ്ക്കാറ് ചെയ്തതില് നിന്ന് വ്യത്യസ്ഥമായി ഒരു മാറ്റവും ഇപ്പോഴത്തെ സറ്ക്കാറ് സ്വാശ്രയ പ്രവേശനക്കാര്യത്തില് സ്വീകരിച്ചിട്ടില്ലെന്നും,ഇന്റെറ് ചറ്ച്ചുകാറ് കഴിഞ്ഞ കാലങ്ങളിലും ഈ ഇതേ നിലപാട് തന്നെ യാണ് തുടറ്ന്നതെന്നും ,കഴിഞ്ഞ അഞ്ചുകൊല്ലക്കാലം എസ് എഫ് ഐ കാറ് സമരം ചെയ്തില്ലെന്നും, ഇപ്പോഴത്തെ സമരം കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുട് ചോറു മാന്തിക്കുകയാണെന്നുംസി പി എമ്മിന്റെ രാഷ്ട്രീയ അജന്ഡയാണ് എസ് എഫ് ഐ കാരെ ഉപയോഗിച്ച് നടപ്പാക്കുന്നതെന്നുംഒക്കെയാണ് ഇപ്പോള് നടക്കുന്ന സമരത്തിനു നേരെ യു ഡി എഫുകാരും അവരുടെ കുഴലൂത്തുകാരും നടത്തിക്കൊണ്ടിരിക്കുന്ന വിമറ്ശനങ്ങള്.എന്നാല് എന്താണ് ഇതിന്റെ നിജസ്ഥിതി,
മെഡിക്കല് പി ജി പ്രവേശനത്തിന് 50-50 പാലിക്കാമെന്ന് മാനേജുമെന്റ്റുകള് കഴിഞ്ഞ സറ്ക്കാരിനോട് സമ്മതിച്ചിരുന്നതും, മെഡിക്കല് കൗണ്സില് ഓഫ് ഇന്ത്യ കറ്ശനമായി ആ അനുപാതം പാലിക്കണമെന്ന് നിറ്ദ്ദേശിച്ചിട്ടുള്ളതുമാണെന്ന സത്യം ആദ്യം കണക്കിലെടുത്തുകൊണ്ടുവേണം കാര്യങ്ങളെ കാണാന്.
മെയ് 30-ആം തിക്കകം സറ്ക്കാറ് കോട്ടയിലെ 50% കുട്ടികളുടെ അലോട്ട് മെന്റ്റ് ഉണ്ടാവത്തതിനാലാണ് മുഴുവന് സീറ്റിലും ചര്ച്ച് കൗണ്സിലും, 21 ല് 15 സീറ്റില് പരിയാരവും അഡ്മിഷന് നടത്തിയതെന്ന് മാനേജുമെന്റ്റുകള് പറയുന്പോള് രണ്ട് കാര്യങ്ങള് ചറ്ച്ച ചെയ്യാതിരിക്കാനാവില്ല.
(1) എന്തുകൊണ്ട് സറ്ക്കാര് അവരുടെ ക്വോട്ട ഫില്ലു ചെയ്യാനുള്ള കുട്ടികളുടെ ലിസ്റ്റ് 30- ആം തിയ്യതിക്കു മുന്പ് നല്കിയില്ല
(2) സറ്ക്കാറ് ലിസ്റ്റ് നല്കാതിരുന്നാല് അത്രയും സീറ്റ് മാനേജുമെന്റ്റിനു സ്വന്തമാക്കാനാവുമോ.
മെയ് 18-ആം തിയ്യതി അധികാരത്തില് വന്ന സറ്ക്കാരിന് സാവകാശം കിട്ടാത്തതിനാലാണ് ലിസ്റ്റ് നല്കാതിരുന്നതെന്നും അതിനു മുന്പുള്ള സറ്ക്കാരിന് സാവകാശമുണ്ടായിട്ടും നല്കിയില്ലെന്നും ഉമ്മന്ചാണ്ടിയും കൂട്ടരും പറയുന്പോള് മെയ് 21 -ആം തിയ്യതിയാണ് ഈ കോളെജുകള്ക്ക് അഫിലിയേഷന് കിട്ടിയതെന്ന വസ്തുത കാണാതെ പൊയ്ക്കൂടാ.പിന്നെ ലിസ്റ്റ് തയ്യാറാക്കേണ്ടതും നല്കേണ്ടതും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ആരോഗ്യമന്ത്രിയോ അല്ലെന്ന കാര്യവുയോ വിസ്മരിക്കരുത്.
എന്നിട്ടും യഥാസമയത്ത് ലിസ്റ്റ് നല്കാതിരുന്ന ഉദ്യോഗസ്ഥരോട് ഒരു വിശദീകരണം ചോദിക്കുകയോ നടപടി സ്വീകരിക്കുകയോ ഈ സറ്ക്കാറ് ചെയ്തില്ല എന്നതുകൊണ്ടുതന്നെ ഈ സറ്ക്കാരിന്റെ ലക്ഷ്യം മാനേജുമെണ്റ്റുകളുടെ ലക്ഷ്യം തന്നെ ആയിരുന്നു എന്നും , മറിച്ച് ഒരു നിലപാട് എടുത്താല് ആരോഗ്യമന്ത്രിയുടേയും വിദ്യാഭ്യാസമന്ത്രിയുടേയും മക്കള്ക്ക് സീറ്റ് നഷ്ടപ്പെടുമെന്നും അറിയാമായിരുന്നു.
ഇവിടെയാണ് എസ് എഫ് ഐ യുടെ സമരത്തിന്റെ ഒരു പ്രസക്തി. അവറ് ഈ വിഷയം ഉയറ്ത്തി തെരുവിലിറങ്ങിയില്ലായിരുന്നു എങ്കില് ആ 50% സീറ്റ് സറ്ക്കാറ് ഏറ്റെടുക്കുകയില്ലായിരുന്നെന്നതാണ് വാസ്തവം.
പിന്നീടും സറ്ക്കാറ് മാനേജുമെന്റ്റുകള്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതിപ്രകാരമാണ്. ജൂണ് 30 വരെ അഖിലേന്ത്യാ ക്വാട്ടയിലെ അഡ്മിഷന് സുപ്രിം കോടതി സമയം നീട്ടി നല്കിയപ്പോള് പോലും നമ്മുടെ സറ്ക്കാറ് നമുക്കും അത് ഭാധകമാക്കാന് കോടതിയെ സമീപിച്ചില്ല. അവസാനം കറ്ണ്ണാടക അനുകൂലമായി വിധി നേടിയപ്പോള് നില്ക്കക്കള്ളിയില്ലതെയാണ് 23-ആം മണിക്കൂറില് 28-ആം തിയ്യതി കോടതിയെ സമീപിച്ചത്. എസ് എഫ് ഐ സമരം നടത്തുകയും സംസ്ഥാനത്ത് വലിയ ഒച്ചപ്പാടുണ്ടാകുകയും ചെയ്തില്ലായിരുന്നു എങ്കില് എന്താകുമായിരുന്നു സ്ഥിതി. കേരള ഹൈ കോടതിക്ക് സറ്ക്കാറ് ഉത്തരവാദിത്വം നിറവേറ്റുന്നില്ല എന്നുവരെ പറയേണ്ടിവന്നത് എന്തുകൊണ്ടാണ്.
ഇവിടെയാണ് രണ്ടു സറ്ക്കാരുകളും തമ്മിലെ വ്യത്യാസം പ്രകടമാകുന്നത്. സ്വാശ്രയ അഡ്മിഷന് പ്രശ്നത്തില് ശ്രദ്ധിക്കാന് സമയം കിട്ടാതിരുന്ന ഈ സറ്ക്കാരിന് സി ബി എസ് സിക്ക് അംഗീകാരം കൊടുക്കാനുള്ള സാവകാശവും കുറ്റ പത്രം കൊടുത്തതും കൊടുക്കാനായതുമായ വിജിലന്സ് കേസുകള് പരിശോധിക്കാനും പുനരന്വേഷണത്തിന് ഉത്തരവിടാനും സാവകാശം എത്ര പെട്ടന്നാണ് തരപ്പെട്ടത്.
ഇന്റ്ററ് ചറ്ച്ച് കൗണ്സിലുകാരുടെ അനമരയില് പോയി സല്ക്കാരവും സ്വീകരിച്ച് 100 %സീറ്റിലും അഡ്മിഷന് നടത്താനുള്ള ഉത്തരവ് എഴുതിക്കൊടുക്കാന് എത്രപെട്ടന്നാണ് സാവകാശം ലഭിച്ചത്.
എസ് എഫ് ഐ സഖാക്കള് സമരം നടത്തി പോലീസിന്റെ ഭീകര മറ്ദ്ധനത്തിനിരയായി രക്തം ചിന്തിയില്ലായിരുന്നു എങ്കില് മെ ഡിക്കല് പി ജി യിലെ 100 % സീറ്റും ഇക്കുറി മാനേജുമെറ്റുകള് വിറ്റ് കാഷാക്കുമായിരുന്നു എന്നു മാത്രമല്ല അര്ഹമായ മെറിറ്റുള്ള വിദ്യാറ്ഥികള് തഴയപ്പെടുകയും ചെയ്യുമായിരുന്നില്ലെ. നിങ്ങളുടെ ഭാഷയില് പറഞ്ഞാല് ചുടുചോ റു മാന്തുന്ന കുട്ടിക്കുരങ്ങന്മാറ് ചിന്തിയ ചോരയുടെ ഗുണം പറ്റുന്നവറ് കമ്മ്യൂണിസ്റ്റുകാറ് മാത്രമല്ലെന്നെങ്കിലും വിമറ്ശകറ് തിരിച്ചറിയുകയും അവരെ കല്ലെറിയാതിരിക്കുകയെങ്കിലും ചെയ്യണമെന്നഭ്യറ്തിക്കുന്നു. കൂട്ടത്തില് എം വി ജയരാജനെ പോലുള്ളവറ് കുറച്ചുകൂടി  തിരിച്ചറിവ് പ്രകടിപ്പിക്കുകയും ചെയ്യേണ്ടതായിരുന്നു  എന്നും പറയട്ടെ.

2011 ജൂൺ 28, ചൊവ്വാഴ്ച

ആരാണ് വറ്ഗീയ വാദികള്?


മോക്ഷമാണ് മതങ്ങളുടെ ആത്യന്തിക വാഗ്ദാനമെങ്കിലും ,മതങ്ങള് എല്ലാം തന്നെ അതാതിന്റെ ഉത്ഭവകാലത്തെ രാഷ്ട്രീയസാഹചര്യങ്ങള്ക്കും, ,സംസ്കാരങ്ങള്ക്കും ഉള്ളില്നിന്നുകൊണ്ട്നിലവിലെ വ്യവസ്ഥിതിയുടെ ദൂശ്യങ്ങളില്നിന്നും ജനങ്ങള്ക്ക് ആശ്വാസം പകരാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നാല് നിലവിലെ വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടുതന്നെ നിലവിലുള്ള അനീതിയുടേയും അസമത്വങ്ങളുടേയും യഥാറ്ത്തകാരണം വിശകലണം ചെയ്യാതെ,തൊലിപ്പുറത്തുള്ള ചികില്സാനിറ്ദ്ദേശങ്ങളാണ് നടത്തിയിട്ടുള്ളതും. എങ്കിലും അതും അന്നത്തെ അവസ്ഥയില് ഒരു വിപ്ളവം തന്നെയായിരുന്നു.
എന്നാല് ഇന്ന് വിപ്ളവകരമായ ഒരു മുന്നേറ്റവും മതങ്ങളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കേണ്ടതില്ല എന്നുമാത്രമാല്ല മത മേലാളന്മാറ് അതിനു പ്രതിബന്ദവുമാണ്.
അനുയായികള്ക്ക് മോക്ഷം വാഗ്ദാനം ചെയ്ത് സ്വര്ഗത്തിലേക്ക് പാതയൊരുക്കലാണ് മതങ്ങളുടെ അജണ്ഡ. മറിച്ച് ഇഹലോകജീവിതത്തിലെ പ്രശ്നങ്ങള്ക്ക് പരിഹാരം ഉണ്ടാക്കാനും, നീതി നടപ്പിലാക്കാനുമാണ് ഭരണകൂടം ശ്രമിക്കേണ്ടത്. . ഭക്ഷണം പാറ്പ്പിടം ആരോഗ്യം തുല്യനീതി സുരക്ഷിതത്വം എന്നീ ജീവിത പ്രശ്നങ്ങളില് ഹിന്ദുവിനോ, മുസല്മാനോ, ക്രിസ്ത്യാനിക്കോ ... വ്യത്യസ്ഥതയില്ല. അതിനാല് തന്നെ മതേതരമായ ഇത്തരം പ്രശ്നങ്ങള്ക്ക് പരിഹാരം കാണേണ്ട ഒരു സ്ഥാപനത്തില് മതവും മത സംഘടനകളും ഇടപെടുന്നതും സ്വാധീനം ചെലുത്തുന്നതും സ്വാധീനം കുറഞ്ഞ മതക്കാറ്ക്ക് നീതി നിഷേധിക്കലിനു വഴി വെക്കും.
മതേതര ഭരണകൂടം ആഗ്രഹിക്കുന്ന ഒരാളും മതത്തേയും മത ചിഹ്നങ്ങളേയും അധികാരത്തിനുള്ള കുറുക്കുവഴിയായി ഉപയോഗിക്ക്കുകയോ അങ്ങിനെ ഉപയോഗിക്കുന്നവരെ അനുകൂലിക്കുകയോ ഇല്ല. മതത്തെ അധികാരത്തിനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുന്നവരെല്ലാം തന്നെ വറ്ഗീയ വാദികളാണ്, അത്തരക്കാരുടെ മനസ്സ് ഭീകരതയുടെ ഒളിത്താവളം കൂടിയാണ്.
വറ്ഗീയ വാദികള് അവരുടെ മതക്കാറ്ക്കുവേണ്ടി വാദിക്കുകയും ആ മതത്തിലേ ഉപരിവറ്ഗ്ഗത്തിനു വേണ്ടി മാത്രം പ്രവറ്ത്തിക്കുകയുമാണ് ചെയ്യുന്നത്. ശരിയായ മത വിശ്വാസം കൂടിയില്ലാത്തവരും തങ്ങളുതെ ദുഷ്ചെയ്തികള്ക്ക് മറയായും, താന്താങ്ങളുടെ സ്വാറ്ത്ത നേട്ടങ്ങള്ക്കായും മാത്രം മതത്തെ ഉപയോഗപ്പെടുത്തുന്നവരാണവറ്. മതം അവറ്ക്കൊരുപകരണം മാത്രമാണ്.

2011 ജൂൺ 25, ശനിയാഴ്‌ച

ഇതാണോ സാമൂഹ്യനീതി?



ഒരു ഭരണകൂടം അത് രാജ ഭരണമായാലും, മുതലാളിത്ത ജനാധിപത്യത്തിലോ, സോഷ്യലിസ്റ്റ് ജനാധിപത്യത്തിലോ അധിഷ്ടിതമായതാണെങ്കിലും, സമൂഹ്യനീതിയാണു വാഗ്ദാനം ചെയ്യുന്നത്.എന്നാല് എന്താണു ഇന്നു നമുക്കു കിട്ടുന്ന സാമൂഹ്യനീതി. സറ്വ്വ മേഖലയിലും ഇരട്ടമുഖമല്ലെ ഭരണകൂടം നടപ്പാക്കികൊണ്ടിരിക്കുന്നത്.
(1) ഉള്ളവന് വാരി...ക്കോരി സൗജന്യങ്ങള് അനുവദിച്ചുകൊണ്ട് ശത കോടീശ്വരന്മാരുടെ എണ്ണം വറ്ദ്ധിപ്പിക്കുകയും, മറുഭാഗത്ത് ദരിദ്രറ്ക്ക് അല്പമെങ്കിലും ആശ്വാസകരമായിരുന്ന സബ്സിഡികളെല്ലാം തന്നെ ഇല്ലാതാക്കിയും വെട്ടിച്ചുരുക്കിയും നിത്യചെലവിനു വകയില്ലാത്തവരുടെ എണ്ണം ദിനേനയെന്നോണം കൂട്ടികൊണ്ടിരിക്കുകയും ചെയ്യുന്ന നെറികേടുകള് കാണിക്കുന്പോളും ദാരിദ്രരേഖക്ക് താഴെയുള്ളവരുടെ എണ്ണം കണക്കില് കുറക്കുവാന് മാനദണ്ഡങ്ങളില് മാറ്റം വരുത്തുകയും നീതി ഒട്ടും തീണ്ടാത്ത കള്ളത്തരം കാണിക്കുകയുമല്ലെ നമ്മുടെ സറ്ക്കാറ് ചെയ്യുന്നത്.
(2) കുബേരന്റെ നിലവാരത്തിനു കുറച്ചിലായി തോന്നുന്ന, വികലാംഗരായ ഭിക്ഷക്കാരെയടക്കം പൊതുസ്ഥലങ്ങളില്നിന്നും, രാജവീഥികളില് നിന്നും ആട്ടിയോടിച്ചുകൊണ്ട്മുതലാളിത്തത്തിലെ അരജന്മാരുടെ കണ്ണിനു ചതുറ്ഥിയായ കാഴ്ചകളെ ഭരണകൂടം നിഷ്കാസനം ചെയ്യാന് ശ്രമിക്കുകയ്യണിവിടെ.
(3) പ്രത്യേക സാന്പത്തിക മേഖല (S.E.Z) സൃഷ്ടിച്ചുകൊണ്ട് ബഹുരാഷ്ട്ര വന്കിട വ്യവസായികളെ സഹായിക്കുന്പോള്അവരോട് മത്സരിക്കാനാവാത്ത നിത്യവൃത്തിക്കുവേണ്ടി ചെറുകിട സ്ഥാപനങ്ങള് നടത്തുന്നവരെ കണ്ടില്ലെന്നു നടിക്കുകയും സറ്ക്കാരിന്റെ സകല ഒത്താശയോടെയും വന്കിടക്കാറ് അവരെ വിഴുങ്ങുകയും ചെയ്യുന്നു. പൊതു ഖജനാവിലേക്ക് കോടികള് വരുമാനമുണ്ടാക്കുന്ന രാജ്യത്തിന്റെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങളെ ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്ക് തീറെഴുതികൊടുക്കുന്നു.
(4) പൊതുമേഖലാ എണ്ണകന്പനികള് ലക്ഷക്കണക്കിനു കോടിരൂപ സറ്ക്കാരിലേക്ക് ലാഭവിഹിതം അടച്ചുകൊണ്ടിരിക്കുന്പോള് ഇല്ലാത്ത നഷ്ടത്തിന്റെ കണക്കുപറഞ്ഞ് പെട്രോളിയം വിലവറ്ദ്ധിപ്പിച്ച് സകലമേഖലയിലും വിലക്കയറ്റം സൃഷ്ടിച്ച് സാധാരണക്കാരന്റെ ജീവിതം ദുസ്സഹവും ദുരിതമയവുമാക്കുന്നു.
(5) മെറിറ്റുള്ളവറ്ക്ക് ഉന്നതവിദ്യാഭ്യാസം അപ്രാപ്യമാകുന്പോളും കാഷുള്ളവന് ഡിഗ്രികള് വിലക്ക് വാങ്ങാനുതകുന്നതും ആതുര സുശ്രൂഷാ രംഗം പോലും ലാഭക്കൊതിയന്മാരുടെ അറവുശാലയാക്കുന്നതുമായ വിദ്യാഭ്യാസനയം നടപ്പിലാക്കുന്നു.
(6) അവധിവ്യാപാരം പ്രോത്സാഹിപ്പിച്ചുകൊണ്ടും രാസവള സബ്സിടിയടക്കം എടുത്തുകളഞ്ഞുകൊണ്ടും, വന്കിട വ്യവസായികള്ക്കുവേണ്ടി കൃഷിക്കാരെ ഭൂമിയില് നിന്ന് ആട്ടിപ്പായിച്ചുകൊണ്ടും രാജ്യത്തിന്റെ നട്ടെല്ലായ കറ്ഷകരുടെ നടുവൊടിക്കുന്നു.
(7) എന്തിനധികം രാജ്യത്തിന്റെ സ്വതന്ത്രമായ നിലനില്പും, സുരക്ഷിതത്വവും വരെ അപകടത്തിലാക്കുന്ന വിധത്തില് തന്ത്രപ്രധാനമായ മേഖലകള് പോലും ബഹുരാഷ്ട്ര കുത്തകള്ക്ക് അടിയറവെക്കുന്നു.
വ്യാവസ്സായികരംഗം, കാറ്ഷീകരംഗം, , വിദ്യാഭ്യാസരംഗം , ആതുര സുശ്രൂഷാ രംഗം എന്നു വേണ്ടാ രാജ്യ സുരക്ഷ പോലും പണക്കാറ്ക്ക് തീറെഴുതിക്കൊടുക്കുകയും ചെയ്യുന്ന യജമാന നീതിയാണ് ഇവിടെ നിലനില്ക്കുന്നത്.
ഭരണകൂടമനസ്സിലെ പുറം പോക്കില് ജീവിക്കുന്ന കോടിക്കണക്കിനു നീതിനിഷേധിക്കപെട്ട ജനങ്ങളുടെ ശബ്ദമാകാനാവാത്ത ഒരു തത്വ ശാസ്ത്രത്തിനും വശം വദരാവാതിരിക്കുക. ഇരട്ട നീതിയല്ല എല്ലാവറ്ക്കും തുല്യനീതിയാവണം നമ്മുടെ ലക്ഷ്യം. അതു നല്കാന് കഴിയാത്ത ഒരു ഭരണകൂടത്തേയും നാം അംഗീകരിക്കേണ്ടതില്ല.

2011 ജൂൺ 23, വ്യാഴാഴ്‌ച

എന്തുകൊണ്ട് സി ബി എസ് ഇ യെ പ്രണയിക്കുന്നു.


സറ്ക്കാറ് സ്ക്കൂളുകളില് കുട്ടികള് കുറയാനും, സി ബി എസ് സി സ്ക്കൂളുകളില് കുട്ടികള് വറ്ദ്ധിക്കാനും കാരണമായി ഉയറ്ത്തിക്കാണിക്കുന്ന പ്രധാന വിഷയം സംസ്ഥാന സിലബസിന്റെ പോരായ്മയും, സറ്ക്കാറ് സ്ക്കൂളുകളുടെ ശോച്യാവസ്ഥയുമാണ്.
എന്നാല് ഇക്കഴിഞ്ഞ എന്ട്രന്സ് പരീക്ഷകളിലെല്ലാം തന്നെ ഉയറ്ന്ന മാറ്ക്ക് വാങ്ങിയവരിലും വിജയം വരിച്ചവരിലും ഭൂരിപക്ഷവും സറ്ക്കാറ് സ്കൂളുകലില് പഠിച്ചവരാണെന്ന് കണക്കുകള് സൂചിപ്പിക്കുന്നു. അതിനാല് തന്നെ സംസ്ഥാന സിലബസ് നിലവാരമില്ലാത്തതാണെന്ന വാദം പൊള്ളയാണെന്ന് അംഗീകരിക്കേണ്ടിവരും.രണ്ടാമതായി സി ബി എസ് സി സ്ക്കൂളുകളിലെ വിജയശതമാനം മികച്ചതാണെന്നതായിരുന്നു. പക്ഷെ ഇപ്പോള് ആ വാദവും പൊള്ളയാണെന്ന് വന്നിരിക്കുന്നു എന്നു മാത്രമല്ലസാന്പത്തികമായി ഉയറ്ന്നവരുടേയും, മക്കളുടെ വിദ്യാഭ്യാസക്കാര്യത്തില് പതിവിലും കൂടുതല് ശ്രദ്ധകൊടുക്കുന്നവരുമായ രക്ഷിതാക്കളുടെ മക്കളാണ് സി ബി എസ് സി യില് പഠിക്കുന്നത് എന്നതും അറിയപ്പെടുന്ന സി ബി എസ് സി സ്ക്കൂളുകളിലെല്ലാം തന്നെ, കുട്ടികളുടെ മാത്രമല്ല ചിലതില് രക്ഷിതാക്കളുടെ വരെ ഐ ക്യു പരിശോധിച്ചും പ്രവേശന പരീക്ഷ നടത്തിയുമാണ് കുട്ടികളെ ചേറ്ക്കുന്നതെന്ന വസ്തുതയും കണക്കിലെടുക്കുന്പോള് സറ്ക്കാറ് സ്കൂളുകളെ അപേക്ഷിച്ച് ഇവിടങ്ങളിലെ വിജയശതമാനത്തിലെ കണക്ക് യാഥാറ്ത്യങ്ങളോട് പൊരുത്തപെടുന്നതല്ല എന്നുകൂടി മനസ്സിലാക്കണം.
സറ്ക്കാറ് സ്ക്കൂളുകളില് പഠിക്കുന്ന ഒരു വിഭാഗം കുട്ടികളുടെ സാമൂഹ്യ സാന്പത്തിക സ്തിതിയും കുട്ടികളുടെ പഠനക്കാര്യത്തില് രക്ഷിതാക്കളുടെ ശ്രദ്ധക്കുറവുമെല്ലാം കൂടി കൂട്ടിനോക്കിയാല് സി ബി എസ് സി യെ അപേക്ഷിച്ച് എത്രയോ മുകളിലാണ് സറ്ക്കാറ് സ്ക്കൂളുകള് എന്ന് മനസ്സിലാക്കാം.
സി ബി എസ് സി സ്ക്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള് മികച്ചതാണെന്ന് വാദിക്കുന്നവറ് പ്രശസ്തമായ ചുരുക്കം ചില സ്ക്കൂളുകളെ വിലയിരുത്തിയാണ് കാര്യങ്ങള് പറയുന്നതെന്നും മഹാഭൂരിപക്ഷം സി ബി എസ് സി കളും അടിസ്ഥാന ഭൗതികസൗകര്യങ്ങള് ഇല്ലാത്തതും ശരിയായ വിദ്യാഭ്യാസ യോഗ്യതയോ, പതിശീലനമോ ഇല്ലാത്ത അദ്ധ്യാപകരേയുമാണ് ഉള്കൊള്ളുന്നതെന്ന വസ്തുത കാണാതെ പോകുന്നു.
എന്നിട്ടും എന്തുകൊണ്ട് ഇടത്തരക്കാരിലും തൊഴിലാളികളിലും വരെ സി ബി എസ് സിയോടുള്ള അഭിനിവേഷം കൂടിവരുന്നു എന്നു നോക്കിയാല് മലയാളിയുടെ തനതായ പൊങ്ങച്ച സ്വഭാവവും വൈദേശിക അടിമത്ത മനസ്സും ആണെന്നേ പറയാന് പറ്റൂ.
ഒരു കാലത്ത് ഡാഡി മമ്മി എന്നു വിളിക്കുന്നത് സ്റ്റാറ്റസ് സിംപലായിരുന്നു മലയാളിക്ക് .ഇന്ന് അതിനു കുറച്ച് കുറവു വന്നിട്ടുണ്ടെന്നു തോന്നുന്നു. മക്കള് ഇംഗ്ളീഷ് പറയുന്നത് കേള്ക്കുന്പോളുണ്ടാകുന്ന കാരണമറിയാത്ത ഒരു സായൂജ്യം ബ്രിടീഷ് അധിനിവേഷത്തിന്റെ ബാക്കിപത്രവും യജമാനസ്നേഹവുമാകാനേ തരമുള്ളൂ. ഇംഗ്ളീഷ് സംസാരിക്കലാണ് വിദ്യാഭ്യാസമെന്ന മിഥ്യാ ധാരണയാണ് ഇതിനു പ്രധാന കാരണം.
ഇന്ന് ലോകം ഒരു ഗ്രാമമായി ചുരുങ്ങി എന്നും, ഐ ടി അധിഷ്ടിത തൊഴില് കന്പോളമാണ് മിക്കവരുടേയും ലക്ഷ്യമെന്നതും ഇംഗ്ലീഷിനോടുല്ല മമതക്ക് പുതിയ ഒരു കാരണമായിട്ടുണ്ടാകും.
അഖിലേന്ത്യാടിസ്ഥാനത്തിലുള്ള മത്സരപരീക്ഷകള് ലക്ഷ്യം വെക്കുന്നതിനാലും ഇംഗ്ളീഷ് ഭാഷ ഒരു അവിഭാജ്യ ഘടകമായി കാണുന്നുണ്ടാകും. ഇതിനു പരിഹാരമായി സി ബി എസ് സി സ്ക്കൂളുകള്ക്ക് എന് ഒസി കൊടുത്ത് വിദ്യാഭ്യാസത്തെ കച്ചവടവല്ക്കരിക്കുകയല്ല മറിച്ച് മാതൃഭാഷയോടൊപ്പം ഇംഗ്ളീഷിനു കൂടി പ്രാധാന്യം നല്കും വിധം പാഠൃപദ്ധതിയില് മാറ്റം വരുത്തുകയുമാണ് സറ്ക്കാറ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കിയിട്ടില്ലെങ്കില് ആന്റണി തുറന്നുവിട്ട സ്വാശ്രയ സ്ഥാപനങ്ങളെന്ന ഭൂതം പോലെ സി ബി എസ് സി സ്ക്കൂളുകളും ഭാവിയില് മറ്റൊരു ഭൂതമായിമാറും എന്നു മാത്രമല്ല, കൂടുതല് കുട്ടികള് സി ബി എസ് സിയിലേക്കു വരുന്നതു കാരണം സറ്ക്കാറ് സ്ക്കൂളുകള് അടച്ചുപൂട്ടപ്പെടുകയും, അച്ചവട മാനേജുമെന്റുകള് അതിനനുസരിച്ച് ഫീസ് വറ്ദ്ധിപ്പിച്ച്. ഇപ്പോള് അവിടെ പഠിപ്പിക്കുന്നവറ്ക്കുകൂടി കുട്ടികളുടെ വിദ്യാഭ്യാസം അപ്രാപ്യമാകുകയും, പൊതു വിദ്യാഭ്യാസമേഖല തകരുകയുമാകും ആത്യന്തികമായി സംഭവിക്കുകയെന്നും സമൂഹത്തോട് പ്രതിബദ്ധതയുള്ള ഭരണകൂടം അത് മനസ്സിലാക്കി പെരുമാരിയില്ലെങ്കില്അനന്തരഫലം പ്രവചനാതീതമായിരിക്കും എന്നും പറയാതെ വയ്യ

2011 ജൂൺ 16, വ്യാഴാഴ്‌ച

വിദ്യാഭ്യാസത്തിന്റെ വറ്ത്തമാനകാലം.


മൂന്നുവയസ്സുകാരനായ കുട്ടിക്ക് അക്ഷരം എഴുതാന് കഴിയാഞ്ഞതിനാല് ജനിപ്പിച്ച വ്യക്തി തതന്നെ നിഷ്ഠൂരമായി മറ്ധിച്ച് അവശനാക്കിയ കുഞ്ഞിന്റെ മുഖം ഇപ്പോഴും കണ്ണില്നിന്ന് മായുന്നില്ല. ഒരു വ്യക്തിയുടെ നാനാമുഖമായ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കുന്നതെന്നാണ് ഞാന് മനസ്സിലാക്കിയിരുന്നത്. സാമൂഹ്യ ബോധം, സഹജീവികളോടുള്ള ദയ, സംസ്കാരം , താന് അതിവസിക്കുന്ന പ്രപഞ്ചത്തെ മനസ്സിലാക്കാനും, അതിന്റെ ആരോഗ്യകരമായ നിലനില്പ്പിനും അവശ്യംവേണ്ട അറിവ് , ആത്യന്തികമായി ഒരു വ്യക്തിയുടെ സാംസ്കാരികമായ ഔന്നിത്യമാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കേണ്ടതെന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയായിരുന്നു നമുക്ക് മുണ്പ് ഉണ്ടായിരുന്നത്.
എന്നാല് അതില്നിന്നും തികച്ചും ഭിന്നമായ ഒരു കാഴ്ചപ്പാടാണ് വിദ്യാഭ്യാസം എന്നതുകൊണ്ട് വറ്ത്തമാനകാലം വിവക്ഷിക്കുന്നതെന്ന് പറയാതിരിക്കാന് വയ്യ. ഇന്ന് എല്ലാം മത്സരാധിഷ്ടിതമാണ്. അച്ചനാണോ അമ്മയാണോ മക്കളെ കൂടുതല് സ്നേഹിക്കുന്നതെന്നുതൊട്ട്തുടങ്ങുന്നു ആ മത്സരം. പ്രി പ്രൈമറി യില് തന്നെ ലക്ഷങ്ങള് വരെ കോഴ കൊടുത്ത് മക്കള്ക്ക് അഡ്മിഷന് വാങ്ങിക്കുന്പോള് രക്ഷിതാക്കള് ലക്ഷ്യമിടുന്നത് തന്റെ കുട്ടി മത്സരങ്ങളില് ഒന്നാമതാകണമെന്ന ഒറ്റ ചിന്തയാണ്. സഹപാടികളോടുള്ള അസൂയയും, പകയുമാണ് ഈ മത്സരാധിഷ്ടിത വിദ്യാഭ്യാസം മക്കള്ക്ക് നല്കുന്നതെന്ന് രക്ഷിതാക്കള് ഓറ്ക്കാതെപോകുന്പോള് നാളെ വൃദ്ധസദനങ്ങളിലേക്കാണ് ഈ വിദ്യാഭ്യാസം നമ്മെ സ്വയം കൊണ്ടെത്തിക്കുന്നതെന്നും അവറ് മനസ്സിലാക്കാതെ പോകുന്നു.
മാതൃഭാഷ പറയുന്നതുപോലും കുറച്ചിലായികാണുന്ന നാം ഭാഷ യെ വെറും ആശയ കൈമാറ്റത്തിനുള്ള ഒരു ഉപകരണമായി മാത്രം കാണുകയും, ഒരോ ഭാഷയിലും അലിഞ്ഞിരിക്കുന്ന ആ നാടിന്റെ സംസ്കാരത്തെ തൃണവല്ഗണിക്കുകയും ചെയ്യുന്നതുവഴി സാംസ്കാരികമായ അധോഗതിയിലേക്ക് മക്കളെ വലിച്ചെറിയുകയാണ് ചെയ്യുന്നത്.
പണം സന്പാദിക്കാനുള്ള ഒരു ഉപകരണം മാത്രമായി പുതിയ ലോകക്രമത്തില് വിദ്യാഭ്യാസത്തെ തരം താഴ്ത്തിയിരിക്കുകയാണ് നമ്മുടെ ഭരണാധികാരികളും, പുത്തന് ചിന്താഗതിക്കാരായ വിദ്യാഭ്യാസ വിചക്ഷണരും.
സ്വാശ്രയ പ്രൊഫഷണല് സ്ഥാപനങ്ങളെ ന്യായീകരിക്കുന്നവറ് പറയുന്നത് നമ്മുടെ നാട്ടില് മുതലിറക്കേണ്ട പണം അന്യസംസ്ഥാനങ്ങളിലെക്ക് ഒഴുകുന്നത് തടയാന് ഇവിടെ അത് ആവശ്യമാണെന്നാണ്. നിത്യോപയോഗ സാദനങ്ങളായ ഭക്ഷ്യവസ്തുക്കള്ക്ക് മുക്കാല് പങ്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമ്മളില് അക്കാര്യത്തില് സ്വയം പര്യാപ്തതനേടണമെന്ന ചിന്തക്ക് ഈ പ്രചാരം കിട്ടുന്നില്ലന്നത് വിരോധാഭാസമായിതോന്നുന്നെങ്കില് അത്ഭുതപ്പെടേണ്ടതില്ല. കാഷുള്ളവന് വിവരമില്ലെങ്കിലും ഡിഗ്രി വാങ്ങിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നു വാദിക്കുന്നവറ് കാഷുള്ളവന്റെ സ്റ്റാറ്റസ് സിംപലായും, അവന്റെ കാഷ് ഇരട്ടിപ്പിക്കാനുള്ള ഉപാധിയായും പ്രൊഫഷണല് വിദ്യാഭ്യാസത്തെ മാറ്റുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാതെ പോകുന്നു.
കോടികള് മുടക്കി മെഡിക്കല് പി ജി കരസ്ഥമാക്കുന്ന ഒരു ഡോക്റ്ററ്ക്ക് സമൂഹത്തോടുള്ള പ്രതിബദ്ധത എത്രയുണ്ടാവുമെന്ന് സാമാന്യബുദ്ധിയുള്ള ഏതു മനുഷ്യനും ഊഹിക്കാവുന്നതേയുള്ളു.
ഒരു ഭാഗത്ത് സി ബി എസ് സി ഐ സിഎസ് സി കച്ചവടസ്ഥാപനങ്ങള്ക്ക് നിറ്ലോഭം അനുമതികൊടുക്കുന്പോള് ചില മൂല്യങ്ങള് ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലാഭകരമല്ലാത്തതിന്റെ പേരില് അടച്ചുപൂട്ടാനുള്ള വഴിയൊരുക്കുകയും, സാന്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ വിദ്യാഭ്യാസം ദുഷ്കരമാകുകയോ, കിട്ടാക്കനിയായി മാറുകയോ ചെയ്യുന്ന ഒരവസ്ഥയാണ് സംജാതമാകുന്നത്. മത്സരിച്ച് ജയിക്കാന് കഴിവില്ലാത്തവനെ പുറം തള്ളുകയെന്ന പുതിയ നീതി ഇവിടെ പ്രായോഗികമാവുന്പോള്, സാന്പത്തികമായി മത്സരിക്കാന് കഴിവില്ലാത്തവരുടെ മക്കള് വിദ്യാഭ്യാസകാര്യത്തില് പുറം തള്ളപ്പെടുന്നു.
രണ്ട് സ്വാശ്രയ കോളെജ് സമം ഒരു സറ്ക്കാറ് കോളെജ് എന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ നമ്മുടെ സ്വാശ്രയകോള്ളേജുകള് ഇന്ന് എവിടെ എത്തിനില്ക്കുന്നു എന്നതും മൂലധന ശക്തികള് സമാന്തര ഭരണകൂടമായി മാറിയ ഇക്കാലത്ത് സാമൂഹ്യനീതി എത്രത്തോളം പ്രാപ്യമാകും എന്നും തിരിച്ചറിവു വരാത്ത ഒരു ജനതയെ അരാചകത്വത്തിന്റെ ആസന്ന നാളുകളാണ് കാത്തിരിക്കുന്നതെന്ന്പറയേണ്ടിയിരിക്കുന്നു.