2011 മാർച്ച് 17, വ്യാഴാഴ്‌ച

തെററായ സമയത്തെടുത്ത ശരിയായ തീരുമാനം,

സ; വി എസിനെ ഈ തെരെഞ്ഞെടുപ്പില് മല്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സ്വാഗതാറ്ഹമാണ്. എങ്കിലും, 2006 ല് തന്നെ ഈ തീരുമാനത്തില് ഉറച്ച് നില്ക്കേണ്ടതായിരുന്നു.പററിപ്പോയ ആ തെററ് സഖാവിനെ പോളിററ്ബ്യൂറോയില്നിന്ന് തരം താഴ്ത്തിക്കൊണ്ട് നടപടി സ്വീകരിച്ചപ്പോഴെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാററി നിറ്ത്തി തിരുത്തിയിരുന്നെങ്കില് ഈ തെരെഞ്ഞെടുപ്പിന്റെ മുഖത്ത് ചില പാറ്ടി അനുഭാവികള്ക്കിടയിലെങ്കിലുമുള്ള ആശങ്ക ഒഴിവാക്കാമായിരുന്നു. തെററുദ്ധരിക്കേണ്ട . ഞാന് പിണറായിയുടെ ആളല്ല. പക്ഷെ ഏതൊരു സംഘടനയിലും അച്ചടക്കം പരമപ്രധാനവും, സംഘടനക്കതീതനായി അംഗങ്ങള് ഉണ്ടാവുന്നത്ദോഷകരവുമാണ്.

കേരളത്തില് സഖാവ് വി യെസ് തെരെഞ്ഞെടുപ്പിനെ നയിച്ച് മുഖ്യമന്ത്രിയായില്ലെങ്കില് ഇവിടെ അഴിമതിയുടേയും, മാഫിയകളുടേയും, തേറ്വാഴ്ച്ചയാകുമെന്ന് വാദിക്കുന്നവറ്, 89 വയസ്സായ അദ്ദേഹത്തിനു ശേഷം കേരളം പ്രളയത്തിലാണ്ടുപോകുമെന്നാണോ വിശ്വസിക്കുന്നത്. കേരളത്തില് അഴിമതിക്കും, മാഫിയക്കുമെതിരില് ശബ്ദമുയറ്ത്താന് ഒരു വി എസ് മാത്രമേ ഉള്ളൂ എന്ന് വാദിക്കുന്നവരുടെ നിരാഷാ ബോധം, അവരെ ആപല്ക്കരമായ പതനത്തിലേക്കാണെത്തിച്ചിരിക്കുന്നത്.
വി എസ് ഇല്ലാത്ത സി പി എം, അഴിമതിക്കാരുടെ പാറ്ടിയും, മറെറാരു കോണ്ഗ്രസ്സുമാകുമെന്ന് വാദിക്കുന്നവരുടെ മുന്പില് എന്താണ് സി പി എം എന്ന് ബോധ്യപ്പെടുത്താനുള്ള ബാധ്യത നിലവിലുള്ള പാറ്ടി നേതൃത്വത്തിനുണ്ട്. പിണറായിയും, കോടിയേരിയും നേതൃത്വം നല്കുന്ന പാറ്ടി അഴിമതിക്കാരുടേതോ, അഴിമതിയോട് സന്ധി ചെയ്യുന്നവരുടേതോ ആണെന്ന ഒരു ധാരണ പരക്കെ ഉണ്ട്.
 
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രായോഗികമായി പ്രതികരിക്കാന് കഴിവില്ലാത്ത നേതാവാണ് വി എസ് എന്ന് തെളിയിക്കപെട്ട വസ്തുതയാണ് എങ്കിലും, അദ്ദേഹത്തിന്റെ കറകളഞ്ഞ അഴിമതിവിരുദ്ധ നിലപാടും, എന്നും എപ്പഴും, സമൂഹത്തിലെ താഴേതട്ടില് പെട്ട ജനവിഭാഗങ്ങളോടൊപ്പം അവരിലൊരാളായി നില്ക്കാനുള്ള മനസ്സും, പുതിയ കമ്മ്യൂണിസ്ററ് നേതാക്കള്ക്ക് കൈമോഷം വന്നുകൊണ്ടിരിക്കുകയാണെന്ന വസ്തുത തള്ളിക്കളയാവുന്നതല്ല. ഇടതുപക്ഷ വരട്ടു ചിന്താഗതിക്കാരുടെ കെണിയില് പെടാതെ വി എസ്സിന്റെ രാഷ്ട്രീയ സംശുദ്ധിയും, ഔദ്യോഗിക വിഭാഗത്തിന്റെ പ്രായോഗികതയും ഒന്നിച്ചുചേറ്ന്ന പാറ്ടിയേയാണ് ജനങ്ങളും, സമകാലിക രാഷ്ട്രീയവും ആവശ്യപ്പെടുന്നത്. പിടിവാശി ഉപേക്ഷിച്ച് വി എസ്സും, പാറ്ടി സംസ്ഥാന ഘടകവും, തെററുതിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. തന്നേക്കാള് വലുത് പാറ്ടിയാണെന്ന നിലപാടിലേക്ക് വി എസ്സ് എത്തും വരെ അദ്ദേഹം തെരെഞ്ഞെടുപ്പില് മല്സരിക്കാതിരിക്കുന്നത്തന്നെയാണ് നല്ലത്.

2011 ഫെബ്രുവരി 23, ബുധനാഴ്‌ച

ആരോപണങ്ങളുടെ പെരുമഴ

-------------------------
കുഞ്ഞാലിക്കുട്ടിയുടെ മരണ ഭയത്തോടെയുള്ള കുററസമ്മതത്തില് തുടങ്ങയതും റൗഫ് വിശദമായി അവതരിപ്പിച്ച് പുരോഗമിപ്പിച്ചതുമായ അഴിമതി ആരോപണങ്ങള് പിള്ളയുടെ ജയില്വാസത്തിലും, ഞാന് പ്രതിയാണെങ്കില് അതിനു മുന്പ് ഉമ്മന് ചാണ്ടി പ്രതിയാകണമെന്ന് മുസ്തഫയുടെ വെളിപ്പെടുത്ത്ലിലും, 130% കറാറ് തുക വറ്ദ്ധിപ്പിച്ച് കറാരുകാരുമായി ഒത്ത് കളിച്ച എന്നേക്കാള് മുന്പ് 200% വര്ദ്ധനവ് നല്കിയ മാണി കുററക്കാരനാവേണ്ടതല്ലെ എന്ന പിള്ളയുടെ ആരോപണവും, ജഡ്ജിക്ക് കൈക്കൂലി കൊടുക്കാന് കേരള ഹൗസില് ഞാനും പോയി എന്ന സുധാകരന്റെ സ്വയം സമ്മതവും, കുരിയാറ്കുററിയില് ജേക്കബിന്റെ പങ്കില് കോടതിക്ക് തന്നെ സംശയം ഉയറ്ന്ന സാഹചര്യവും, വയലാറ് രവിയും, പത്മജയും, ചന്ദ്രചൂഡനും ബാറ് ലൈസന്സിന് കൈക്കൂലി വാങ്ങി എന്ന ബാറുകാരന്റെ വെളിപ്പെടുത്തലും എല്ലാം കൂടിയായി യുഡി എഫ് ജീറ്ണ്ണതയുടെ പടുകുഴിയില് മുങ്ങിത്താഴുന്ന ഈ അവസരത്തില്
യുഡി എഫിന്റെ സംസ്ഥാന സമിതി ചേറ്ന്ന് ഇടതുപക്ഷത്തിനെതിരില് ചെളി തെറിപ്പിക്കാന് തീരുമാനിച്ച വിവരം മാധ്യമങ്ങള് റിപ്പോറ്ട് ചെയ്ത ഉടന്തന്നെ വി എസ്സിന്റെ മകനെതിരില് ആരോപണവുമായി സദീശനും കൂട്ടരും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫ്ഫീസ് ഗൂഡാലോചന നടത്തിയതിന്റെ തെളിവുകള് ലീഗ് ഉമ്മന്ചാണ്ടിക്ക് കൈമാറി എന്നും, അത് നേതാക്കളുമായി ആലോചിച്ച് പുറത്ത് വിടുമെന്നും, ഒരു ശ്രുതി കേട്ടിരുന്നു. ആ തെളിവുകള്ക്ക് എന്തു പററി എന്ന് ജനങ്ങള്ക്കറിയാന് കൗതുകമുണ്ട്. ആ അവസ്ഥ തന്നെ യാകുമോ ഈ ആരോപണങ്ങള്ക്കും.
2001 ല് യുഡി എഫ് അധികാരത്തില് വന്ന ശേഷം ഇടതന്മാരുടെ അഴിമതി അന്വേഷിക്കാന് മന്ത്രിസഭ ആലോചിച്ചെന്നും, എന്നാല് നമ്മളെ പോലുള്ള രാഷ്ട്രീയ പ്രവര്ത്തകരല്ലെ അവറ് അതിനാല് അന്വേഷിക്കേണ്ടതില്ലെന്ന് ആന്റണി പറഞ്ഞതിനാലാണ് അന്വേഷിക്കാതിരുന്നതെന്നും, ടി എം ജാക്കബ് പത്രസമ്മേളനം നടത്തി പറഞ്ഞത്കേട്ടു. ചലി തെറിപ്പിക്കാന് ഞങ്ങള്ക്കുമറിയുമെന്ന ഭീഷണിയും കൂടെ കണ്ടു. ഇതില്നിന്നും രാഷ്ട്രീയക്കാറ്ക്ക് അഴിമതി ആവാമെന്നാണൊ ആന്റണിയും, യു ഡി എഫ് മന്ത്രിസഭയും തീരുമാനിച്ചത്.
അതോ ഞങ്ങള് ചെളിയില് മുങ്ങിയിരിക്കുന്നു. അതിനാല് ആ ചെളി നിങ്ങളെ മേലിലും തെറിപ്പിക്കും എന്ന ഭീഷണിയോ?

2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച

ഈ കേസുകള്ക്ക് സി പി എമ്മിനെ എന്തിനു പഴിക്കണം?

റൗഫ് എന്നെ കൊല്ലാന് വരുന്നു. അധികാരത്ത്തിലുള്ള സമയത്ത് ബ്ളാക്ക് മെയ്ലിംഗിന് വിധേയനായി ഞാന് അവിഹിതമായി പലതും ചെയ്തു. തങ്ങള്ക്ക് വാക്ക് കൊടുത്തിത്തുണ്ട് ഇനി ഞാന് അങ്ങിനെ ആവറ്ത്തിക്കില്ല എന്ന്. ഐസ് ക്രീം കേസ് വീണ്ടും ചറ്ച്ചാ വിഷയമായത് കുഞ്ഞാലിക്കുട്ടിയുടെ ഈ വാറ്ത്താ സമ്മേളനത്തോടെയല്ലെ.
പത്തായക്കോടന് സീതിഹാജിയുടെ അദ്ധ്യക്ഷതയിലുള്ള നിയമസഭാ സമിതിയല്ലെ ഇടമലയാറ് അഴിമതി സ്ഥീരീകരിച്ചത്. ബാലക്രിഷ്ണപിള്ള പ്രതിയായ ഈ കേസില് സുദീറ്ഘ കാലത്തെ വാദത്തിനു ശേഷം സുപ്റിമ് കോടതിയല്ലെ ശിക്ഷിച്ചത്.
കേരളാ ഹൗസില് വെച്ച് ആദ്യം 21 ഉം പിന്നെ 15 ഉം ലക്ഷം ജഡ്ജിക്ക് കൈക്കൂലി കൊടുത്തതിന് ഞാന് സാക്ഷിയാണെന്ന് സുധാകരനല്ലെ പറഞ്ഞത്. എന്റെ കേസും ആ ബെന്ചിലായത് കൊണ്ട് അദ്ദേഹം കൈക്കൂലി വാങ്ങുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനാണ് ഞാന് അവിടെ പോയതെന്നും അദ്ദേഹം തന്നെയല്ലെ പറഞ്ഞത്.
ഗുരുതരമായ ഇത്തരം ആരോപണങ്ങളും, വെളിപ്പെടുത്തലും ഉണ്ടായസ്ഥിതിക്ക് കേസ് ചാറ്ജ് ചെയ്തതാണോ ഗവണ്മെന്റ് ചെയ്ത തെററ് .
യു ഡി എഫ് നേതാക്കളുടേയും, ഭരണത്തിലേയും ജീറ്ണ്ണതകള് ഓരോന്നോരോന്നായി പുറത്ത് വരുന്നത് അവരിലൂടെ തന്നെയാണ്. ഇതൊക്കെ കണ്ടിട്ടും, കേട്ടിട്ടും, സി പി എമ്മും, ജനങ്ങളും, മിണ്ടാതിരിക്കണമെന്ന് ഉമ്മന് ചാണ്ടിയും, കൂട്ടരും പറഞ്ഞാല് അത് അനുസരിക്കാന് മാത്രം ഷണ്ടന്മാരാകണോ നമ്മള്.
ഇനിയും ഇത്തരം ജീറ്ണ്ണതകള് ആവറ്ത്തിക്കാതിരിക്കാന് യു ഡി എഫിനെ ഭരണത്തില്നിന്ന് അകററി നിറ്ത്താന് ജനങ്ങള് തയ്യാറായാല് അവരെ എന്തിനു കുററപ്പെടുത്തണം. അഞ്ചു വറ്ഷം കൂടെ അവരെ അധികാരത്തില് നിന്ന് മാററി നിറ്ത്താന് ജനങ്ങള് തയ്യാറാവണം. ഒരു ചെറിയ ഷോക്ക് ട്രീററ് മെന്റ്.

2011 ഫെബ്രുവരി 12, ശനിയാഴ്‌ച

കള്ളന്മാരും, കൊലപാതകികളും പൂമാലയിട്ട് സ്വീകരിക്കപ്പെടുന്നു.

‍ സംസ്ഥാനത്തിന്റെ സന്പത്ത് കൊള്ളയടിച്ച കുററത്തിന് ശ്രീ ബാലക്രിഷ്ണപിള്ള അവസാനം ശിക്ഷിക്കപ്പെട്ടിരിക്കുന്നു. അഴിമതിക്കാരനായ ഒരു രാഷ്ടീയ നേതാവെങ്കിലും ശിക്ഷിക്ക്സ്പ്പെട്ടതില് കേരളീയ സമൂഹം മൊത്തം ആശ്വസിക്കുന്പോള് മൂന്ന് മാസം കഴിഞ്ഞാല് അധികാരം പ്രതീക്ഷിച്ചിരിക്കുന്ന യു ഡി എഫ് നേതാക്കള് ഒന്നടങ്കം തെല്ലും ഉളുപ്പില്ലാതെ അഴിമതിയെ വെള്ളപൂശി അദ്ദേഹത്തെ സ്വീകരിച്ചിരിക്കുന്നു. പത്ത് വോട്ടെങ്കിലും കയ്യിലുണ്ടായിരുന്നെങ്കില് സൗമ്യയെ മൃഗീയമായി കൊലപ്പെടുത്തിയ സ്വാമിയേയും ഇവര് ഇത്തരത്തില് തന്നെ സ്വീകരിക്കുമായിരുന്നില്ലെ.
കുഞ്ഞാലിക്കുട്ടിമാരെയും, പിള്ളമാരേയും സ്വീകരിച്ചാനയിച്ച് കൊണ്ട് നടക്കുന്ന, ജീറ്ണ്ണതയുടെ നെല്ലിപ്പടിയിലെത്തിനില്ക്കുന്ന മുന്നണിയായി യു ഡി എഫ് മാറിയിരിക്കയാണ്. ഇതെല്ലാം കണ്ടിട്ടും, കേട്ടിട്ടും മനസ്സിലാകാതെ,ഈ മുന്നണിയെ തന്നെ അധികാരത്തില് ഏററിയാലുള്ള വരുന്ന അഞ്ചു വറ്ഷത്തെ കേരളത്തിന്റെ അവസ്ഥ മുന് കൂട്ടി കണ്ട് അതിനനുസരിച്ച് തെരെഞ്ഞെടുപ്പു സമയത്തെങ്കിലും, നാം പ്രതികരിച്ചില്ലെങ്കില നാടിനെ വ്യഭിചരിച്ച് സന്പത്തും, സംസ്കാരവും, ഈ വൃത്തികെട്ട വറ്ഗ്ഗം കശാപ്പ് ചെയ്യും.
നമ്മുടെയൊന്നും പ്രതീക്ഷക്കൊത്തെത്തിയില്ലെങ്കിലും, പറയത്തക്ക അഴിമതിയില്ലാത്ത, ഭരണം കാഴ്ചവെക്കുകയും, ശശിയെപോലെ ആരോപണ വിധേയരയവറ്ക്കെതിരില് അന്വേഷണത്തിനെങ്കിലുമ്, തയ്യാറാവുകയുംതാഴേതട്ടില്കിടക്കുന്ന ജനവിഭാഗത്തിന് ഇത്തിരിയെങ്കിലും സഹായമാവുകയും ,ചെയ്യുന്ന ഇടതുപക്ഷം തന്നെയല്ലെ താരതമ്മ്യേന നല്ലതെന്ന് മനസ്സിലാക്കി പ്രവറ്ത്തിക്കേണ്ടതല്ലെ.
സുപ്രിം കോടതി ജഡ്ജിക്ക് കൈക്കൂലി കൊടുത്തതിന് ദൃക്സാക്ഷിയായിനിന്ന മഹത് വ്യക്തി ഇതുവരെ മൗനം പാലിക്കുകയും, ജനാധിപത്യത്തിനും, മൗലികാവകാശത്തിനുമെതിരായ വിധികളെ വിമറ്ശിക്കുന്നവരെ ഭത്സിക്കുകയും ചെയ്തിരുന്ന ഇകൂട്ടര് കള്ളന്മാറ്ക്കെതിരെ കോടതി നടപടിയെടുത്തപ്പോള് ജഡ്ജിമാരെല്ലാം രാഷ്ട്രീയക്കാരന്റെ തിണ്ണ നിരങ്ങികളും, കൈക്കൂലിക്കാരുമാണെന്ന് വിളിച്ച് കൂവുംപോള് ഇത്തരം നേതാക്കള്ക്ക് നമ്മെ നയിക്കാന് അറ്ഹതയുണ്ടോ എന്ന് നാം സ്വയം വിലയിരുത്തണം.
വോട്ടാവകാശം വിനിയീഗിക്കുന്പോള് നമ്മുടേയും നമ്മുടെ രാജ്യത്തിന്റേയും ഭാവിയാണ് ഇവരെ ഏല്പിക്കുന്നതെന്ന ചിന്ത നമ്മുടെ മനസ്സിലുണ്ടാവണം. ആ തിരിച്ചറിവോടെവേണം നമ്മുടെ ഇനിയങ്ങോട്ടെങ്കിലുമുള്ള പ്രവറ്ത്തനങ്ങളും, പ്രതികരണങ്ങളും.

2011 ജനുവരി 31, തിങ്കളാഴ്‌ച

ബുദ്ധി പണയം വെക്കണോ?

-------------------------------
താന് നിലകൊള്ളുന്ന പാറ്ടിയുടെ നേതാക്കള് ക്കെതിരില് ആരോപണമുയരുംപോള് ഒരു നിലപാടും, മറു ഭാഗക്കാറ്ക്കെതിരാണെങ്കില് മറെറാരു നിലപാടും സ്വീകരിക്കുന്നതുചിതമാണോ?
ലാവ്ലിന് കരാറില് വ്യക്തിപരമായി സാംബത്തിക നേട്ടമുണ്ടാക്കാന് പിണറായി വിജയന് ശ്രമിച്ചു എന്ന് വിശ്വസിക്കാത്ത ഒരു വ്യക്തിയാണു ഞാന്.പക്ഷെ ഒരാരോപണം ഉയറ്ന്നു വന്നപ്പോള് സി പി എം അന്വേഷണം തടസ്സപ്പെടുത്താന് പഠിച്ച പണി പതിനെട്ടും പയററി പരാജയപെട്ട സത്യം നമുക്കൊക്കെ അറിയാവുന്നതാണ്.
അതുപോലെ തന്നെ സ്വന്തം ചിന്താശക്തി പൂറ്ണ്ണമായും, ലീഗിന് പണയം വെച്ചിട്ടില്ലാത്ത വിവേകം അല്പമെങ്കിലും അവശേഷിക്കുന്ന മൂക്ക് കീഴ്പോട്ടായ ഏതൊരാള്ക്കും, ഐസ്ക്രീം പാറ്ലറ് പെണ്വാണിഭക്കേസില് കുഞ്ഞാലിക്കുട്ടി പ്രതിയല്ലെന്ന് പറയാനാകുമോ?
കുഞ്ഞാലികട്ടിയും റൗഫും തമ്മില് തെററിയത് ഈ അടുത്ത കാലത്താണെന്നാണ് നാം മനസ്സിലാക്കുന്നത്. കുറേ കാലം കഴിഞ്ഞാല് തെററും എന്ന് മുന് കൂട്ടി കണ്ടുകൊണ്ട് റജീനാക്കും റജുലാക്കും മററു ബന്ദപ്പെട്ട ആളുകള്ക്കും സ്വന്തം കീഷയിലെ കാഷും കൊടുത്ത് ജഡ്ജിമാരേയും, രാഷ്ട്രീയ നേതാക്കളേയും, പോലീസ് ഉദ്യോഗസ്ഥരേയുമെല്ലാം സ്വാധീനിക്കുകയും കൃത്രിമ രേഖകള് ചമക്കുകയും ചെയ്തു എന്ന് സാമാന്യ ബുദ്ധിയുള്ള ജനം വിശ്വസിക്കണോ? ലീഗ് സുഹൃത്തുക്കള് മറുപടി പറയണം.
ബ്ളാക്ക്മെയിലിനു വിധേയമായി ഇതിനു മുംപ് പലതും എനിക്കു ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും, ഇപ്പോള് അധികാരത്തില് വരാന് വീണ്ടും സാധ്യത ഉള്ളത് കൊണ്ട് പലരും അടുത്ത് കൂടുന്നുണ്ടെന്നും, തങ്ങള്ക്ക് കൊടുത്തവാക്കാണ് സത്യം ഇനി അത്തരം പ്രവറ്ത്തനങ്ങള് എന്നില് നിന്നുണ്ടാവുകയില്ലെന്നും, കുററസമ്മതം നടത്തിയ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിനെ ബ്ളാക്ക്മെയില് ചെയ്യാന് വേണ്ടി ശത്രുക്കള് ഉപയോഗിച്ച കര്യമെന്താണെന്നുകൂടി വെളിപ്പെടുത്തേണ്ടതല്ലെ?ജനങ്ങള് അറിയാന് പാടില്ലാത്ത ആ കാര്യം ഈ പെണ് വാണിഭമല്ലാതെ മറെറന്താണ്?
ഇനി ഒരു പാറ്ടി നേതാവിനോ പാറ്ടിക്കോ എതിരില് ആരോപണം വരുംപോള് എതിറ് പാറ്ടിക്കെതിരില് ഉണ്ടായ ആരോപണം ഉയറ്ത്തിക്കാട്ടി രക്ഷപ്പെടാന് ശ്രമിക്കുന്നത് ശരിയായ ജനാധിപത്യത്തിനും, ധാറ്നികതക്കും ഭൂഷണമാണോ? അത് ശരിയോ തെറേറാ യെന്ന് പറയുകയും ശരിയായ നിലപാട് സ്വീകരിക്കുകയുമല്ലെ ചെയ്യേണ്ടത്.
ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ശശിക്കെതിരില് ഉയറ്ന്നുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി എന്തായാലും, പാലൊളിയും, ശൈലജ ടീച്ചറും,ശ്രീമതി ടീച്ചറും ഗൊവിന്ദന് മാഷുമൊക്കെ സ്വാഗതാറ്ഹമായരീതിയില് പ്രതികരിച്ചതില് സന്തോഷമുണ്ട്. പിണറായിയുടെ പ്രതികരണത്തിലും ചില ശങ്കകലള് അവശേഷിപ്പിച്ചുകൊണ്ട് തന്നെയാണ് അവസാനിപ്പിക്കുന്നത്.
ശശിയേ വ്യക്തിപരമായി മാത്രം കാണേണ്ടതാണോ ആ പ്രശ്നമെന്ന് എനിക്ക് സംശയമുണ്ടെങ്കിലും, അത്രയെങ്കിലും പറഞ്ഞതില് സന്തോഷമുണ്ട്.
അന്നത്തെ ഒരു രാഷ്ട്രീയ സാഹചര്യം യൂനുസും പറ്ടി അനുഭാവികളും മറക്കാതിരിക്കാന് ഒരു കാര്യം പറയട്ടെ. ആ കാലത്താണ് മലബാറ് മേഘലയിലെ പല തദ്ദേശ തെരെഞ്ഞെടുപ്പിലും, ലീഗ് സി പി എം, ധാരണയുണ്ടായിരുന്നടും, ലീഗ് ഇടതുപക്ഷത്ത് ചേരാന് താല്പര്യമെടുത്തതും സിപി എമ്മിലെ ഒരു വിഭാഗത്തിന്റെ എതിറ്പ്പുമൂലം ആ പരിപാടി സി സി ഇടപെട്ട് വേണ്ടെന്നുവച്ചതും, ജനങ്ങള് ആ കൂട്ട് കെട്ടിനെ ദയനീയമായി പരാജയപ്പെടുത്തിയതും. ആ ഒരു പശ്ചാതലം സി പി എമ്മിലെ ചിലരെ എങ്കിലും കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ നിലപാട് എടുക്കാന് പ്രേരിപ്പിച്ചുകാണുമെന്ന് ഞാന് സംശയിക്കുന്നു .ഒരുപക്ഷെ ശശി അതില്പെട്ടതാകാം, എന്റെ സംശയം മാത്രമാണ് കെട്ടൊ?
എന്തായാലും സ്വന്തം പാറ്ടിയോ, പാറ്തി നേതാക്കളോ, തെററിലേക്കു പോകുന്നു എന്നു തോന്നുംബൊള് പരസ്യമായി തന്നെ അതിനെതിരില് നിലപാടെടുത്താല് മാത്രമല്ലെ ആതെററ് തിരുത്താനും അത്തരമ് തെററുകള് പിന്നീട് ചെയ്യാതിരിക്കാനും അവരെ പ്രേരിപ്പിക്കുകയൊള്ളൂ. അതിനുവേണ്ടി നിങ്ങളാരും പാറ്ടി മാറേണ്ടതില്ലല്ലോ തത്ക്കാലം ഒരു ഷോക്ക് കൊടുക്കുക. തെററ് ചെയ്ത നേതാക്കളെ മാററി നിര്ത്താന് പ്രേരിപ്പിക്കുക.
ജുഡിഷറി പോലും, കളങ്കിതമായികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില് നമ്മള് ഉണറ്ന്നു പ്രവര്ത്തിച്ചില്ലെങ്കില് വളരെ ഇരുണ്ട ഒരു ഭാവിയാകും വരാനിരിക്കുന്നത്. ഇതുവരെ വോട്ടുചെയ്യാന് പററിയ തെരെഞ്ഞെടുപ്പുകളിലെല്ലാം ഇടതുപക്ഷത്തിനു മാത്രം വോട്ടു ചെയ്ത ഒരു വ്യക്തിയാണു ഞാന്. അതു കരുതി സി പി എം ചെയ്യുന്ന എല്ലാകര്യങ്ങളേയും ന്യായീകരിക്കേണ്ട ഭാധ്യത ഞാന് ഏറെറടുക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം.

2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

പഞ്ചായത്ത് തെരെഞ്ഞെടുപ്പു ഫലം ഒരെത്തിനോട്ടം.

മുംപൊന്നും കിട്ടാത്തത്ര ഗംഭീരമായ വിജയം യു ഡി എഫ് നേടിയിരിക്കയാണല്ലൊ? ഇടതു പക്ഷക്കാരും അമിതാഹ്ളാദം കൊള്ളുന്ന മാര്ക്സിസ്ററ് വിരുദ്ധരുമടക്കം വില യിരുത്തേണ്ട ചില യാഥാര്‍ത്യങ്ങളിലേക്ക്.....
ആദ്യം തന്നെ സി പി എംന്റെ അടിത്തറക്ക് കാര്യമായ കോട്ടം തട്ടിയിട്ടില്ലെന്ന്പറഞ്ഞുകൊണ്ട് തുടങ്ങാം. 2005 ലെതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ‍ഡി ഐ സി, ജനതാദള്‍,കേ കോ ജോസെഫ്,ഐ എന്‍ എല്‍ തുടങ്ങിയ പാര്‍ടികളും നയപരമായ ഒരഭിപ്രായവ്യത്യാസവും ഉള്ളതായി പറയാതെ സ്വാര്‍ത്ഥലാഭം മാത്രം ലക്ഷൃം വെച്ച് മറുകണ്ടം ചാടുകയും സഹകരിച്ച പി ഡി പിയും അര സമ്മതത്തില്‍ നിന്ന ജമാ അത്തെ ഇസ്ലാമിയുമൊക്കെസ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയും എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്താലും പൊതുവേ ഉണ്ടാവാറുള്ള ഭരണ വിരുദ്ധ വികാരവും അതിനെല്ലാമപ്പുറത്ത് വിദ്യാഭ്യാസ കച്ചവടത്തിനെതിരില്‍ വല്ലതും ചെയ്യാന്‍ വിഫലമെന്കിലും ഒരു ശ്രമം നടത്തിയതിലുള്ള കത്തോലിക്ക സഭയുടെ പ്രതികാരേഛയും തീവ്രവര്‍ഗീയതയോടെതിര്‍പ്പുള്ള വിവിത ചിന്താ ധാരയിലുള്ള മുസ്ലിംകള്‍മുസ്ലിം ലീഗിനോടരസമ്മതത്തോടെ അനുകൂലിച്ഛതും സി പി എംന്റെ പരാജയത്തിനു കാരണമായ എന്നതില്‍ തര്‍ക്കത്തിനു സധ്യതകുറവാണ്. ആത്യന്തികമായി മേല്‍വിഭാഗങ്ങളെടുത്തിട്ടുള്ള നിലപാടുകള്‍ സി പി എം നേ അല്ല കേരളത്തിലെ ജനങ്ങളെയാണ് ദോഷകരമായി ഭാധിക്കുന്നത്.
എന്നാല്‍ ഒരുപാടു നല്ലകര്യങ്ങള്‍ചെയ്തിട്ടും ഭരണ നേട്ടങ്ങളേക്കാളുപരിയായി ഭരണരംഗത്തും പാര്‍ടിയിലുമള്ള അഭിപ്രായ ഭിന്നതകളാണ് ജനങ്ങളുടെ മനസ്സില്‍ തങ്ങിനിന്നത്എന്നതും. ഇടക്കാലത്ത്പാര്‍ടിയില്‍നിന്നു പുറത്താക്കപെട്ടവരെല്ലാം അതര്‍ഹിച്ചവരായിരുന്നൊ അതോ വ്യക്തി താല്‍പര്യങ്ങള്‍ കൂടി‍ചിലപ്പഴെന്കിലും കാരണമായിട്ടുണ്ടോ എന്നതും, വേണ്ടതും വേണ്ടാത്തതുമെല്ലം വിവാദമാക്കി വിവാദം വിനോദമാക്കുന്ന മാധ്യമങ്ങളുടേയും അവരുടെ പിന്നിലെ സാംപത്തിക സ്രോതസ്സുകളുടേയും താല്‍പര്യങ്ങളും, പിന്നെ പഴയ സന്കല്‍പത്തിലെ തൊഴിലാളി വര്‍ഗ്ഗം കേരളത്തിലില്ലാതെയായി അവരെല്ലാം ആഗോളവല്‍ക്കരണ കംപോളവല്‍ക്കരണ കെണിയില്‍ കുടുങ്ങിയ ഉയര്‍ന്ന ഇടത്തരം വര്‍ഗ്ഗത്തിന്റെ മാനസീകാവസ്ഥയിലെത്തിയതും , പാര്‍ടിയിലെ ചിലനേതാക്കള്‍ മേല്‍ പറഞ്ഞ മാനസീകാവസ്ഥയുള്ള ജനങ്ങളുടെ അഭിരുചിക്കു നിരക്കാത്ത പദപ്രയോഗങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതും പാര്‍ടിയുടെച് അടിത്തറക്ക് കോട്ടം തട്ടിക്കുന്നതാണ് .
ഒരുപാര്‍ടിക്കകത്ത് രണ്ടു പാര്‍ടിയായി (മറെറാരു കോണ്ഗ്രസ്സയി) പാര്‍ടിയേ തോന്നിപ്പിക്കതിരിക്കുക, ഇടതുപക്ഷ ചിന്താഗതി പാര്‍ടിനേതാക്കളില്‍നിന്നും ഒരുവേള പാര്‍ടിയില്‍ നിന്നുതന്നെയും അകലുന്നു എന്ന കുറെയൊക്കെ സത്യം കൂടിയായ രീതി യില്‍നിന്നും സ്വയം തിരുത്തി എന്നു ജനങ്ങളെ ബോധിപ്പിക്കുക, തീവ്രവാദ,വര്‍ഗീയ സംഘടനകളോട് ഈ തെരെഞ്ഞെടുപ്പില്‍ സ്വീകരിച്ച നിലപാട് വെള്ളം ചേര്‍ക്കാതെ തുടരുകയും ചെയ്താല്‍ ഇളക്കം തട്ടാത്ത വിശാലമായ അടിത്തറയോടെ പാര്‍ടി വളരുകതന്നെ ചെയ്യും. ഇപ്പൊള്‍ പററിയ ക്ഷതം അടുത്ത അസംബ്ലി തെരെഞ്ഞെടുപ്പിനേ കൂടി കുറേയൊക്കെ ബാധിക്കുമെന്കിലും .

2010 ഒക്‌ടോബർ 25, തിങ്കളാഴ്‌ച

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് 2010

അക്രമങ്ങളുടെ പരസ്പര ആരോപണങ്ങള്‍ക്കിടയില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കഴിഞ്ഞിരിക്കയാണല്ലൊ,രാഷ്ട്രീയ നേതാക്കളിലോടെയും മാധ്യമങ്ങ്ളിലോടെയും പ്രചരിപ്പിക്കുന്ന രൂപത്തില്‍ ഭീകരമായ ഒരന്തരീക്ഷത്തിലാണൊ ഈ തിരഞ്ഞെടുപ്പ് നടന്നത്?രാഷ്ട്രീയ സ്പിരിററിന്റെ ഉന്നതിയില്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന അവസരത്തില്‍ ഏതെന്കിലുമൊരു ചൂടന്റെ അപക്വമായ പ്രതികരണം ചെറിയ അനിഷ്ടസംഭവങ്ങള്‍ക്കൊക്കെ കാരണമാവുക സ്വാഭാവികം മാത്രം. ദൃശ്യ മാധ്യമങ്ങള്‍ ഇത്ര പ്രചാരത്തിലില്ലായിരുന്ന കാലത്ത് ഇതിലും എത്രയോ വലിയ അക്രമങ്ങള്‍ കേരളം തന്നെ കണ്ടിട്ടുണ്ട്. ഇതില്‍ ഇത്ര കാടിളക്കേണ്ട കാര്യമൊന്നുമുള്ളതായി പരിചയസംബന്നര്‍ക്ക് തോന്നാന്‍ ഇടയില്ല. കണ്ണൂരില്‍ യു ഡി എഫ് ന് പിടിച്ചു നില്‍ക്കാന്‍ ചിലത് പറഞ്ഞേ ഒക്കൂ. അതിനെ പ്രതിരോധിക്കാന്‍എല്‍ ഡി എഫ് ന് മറുവാദവും ഉന്നയിക്കണം. പറഞ്ഞു നില്‍ക്കാന്‍ ഉതകുന്ന വിജയം അവിടെ ഉ ഡി എഫ് ന് ഉണ്ടായില്ലെന്കില്‍ ഈ മുറവിളി ചില ആഴ്ചകള്‍ കൂടി നീണ്ടു നില്‍ക്കും. ഇനി രണ്ടാം നാള്‍ റിസള്‍ട്ട് വരികയായി. അതു മുതല്‍ ജയം അവകാശപെട്ടുള്ള തര്‍ക്കം തുടങ്ങുകയായി. സീററ് കുറഞ്ഞവര്‍ കിട്ടിയ വോട്ടിന്റെ ശതമാനകണക്കുപകരിക്കുമെന്കില്‍ അതെടുത്തുപയോഗിക്കും. കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് മെച്ചപെട്ട നിലകിട്ടിയതിനെ ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടും. 2005 ലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പിനേയും തുടര്‍ന്നുണ്ടായ അസംബ്ളി തെരെഞ്ഞെടുപ്പിനേയുമാകും വലതുപക്ഷം കൂട്ടു പിടിക്കുക. ജനവിധി ഇവക്കു രണ്ടിനും ഇടയിലാവാനാണല്ലൊ സാധ്യത കൂടുതല്‍.അങ്ങിനേ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് സമയവും സ്ഥലവും കളയാന്‍ ഒരു വിഷയവുമായി. .പൊതുജനങ്ങള്‍ക്ക് അടുത്ത തെരെഞ്ഞെടുപ്പുവരെ മീന്‍ വറുക്കാന്‍ അടുപ്പത്ത് വെച്ച സമയത്ത് കാള്ളിംഗ് ബെല്‍ മുഴങ്ങി മീന്‍ കരിയില്ലെന്ന സമാധാനവും.
അടിക്കുറിപ്പ്: പോള്‍ ചെയ്യാത്ത വോട്ടുകളുടെ കണക്കെടുത്താല്‍ പകുതിയിലധികവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാകും. അവര്‍ക്കിതൊക്കെ പുച്ചമാണല്ലൊ.