അല്ലാഹുവിന് അല്ലാതെ നിങ്ങള്‍ വ്ധേയപെടരുത്; മാതാപിതാക്കള്‍ക്കും
ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്‍മ ചെയ്യണം; ജനങ്ങളോട് നല്ല
വാക്ക് പറയണം; പ്രാര്‍ത്ഥന മുറ പ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും
ചെയ്യണം (2:83)
നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ
പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും
വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു
വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, സ്വലാത് നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍
അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും
ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം
പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍.(2:177)
അവര്‍ നിന്നോട് ചോദിക്കുന്നു; അവരെന്താണ്
ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും
മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും
വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍
ചെയ്യുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു.(2:215)
അനാഥകളെപ്പറ്റിയും അവര്‍ നിന്നോട്
ചോദിക്കുന്നു. പറയുക: അവര്‍ക്ക് നന്‍മ വരുത്തുന്നതെന്തും നല്ലതാകുന്നു.
അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ അവര്‍ നിങ്ങളുടെ
സഹോദരങ്ങളാണല്ലോ (2:220)
പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.(89:17)
വിശുദ്ധ
ഖുറ്ആനിലെ ചില സൂക്തങ്ങളാണ് മുകളില് കൊടുത്തത്. അവ സൂക്ഷ്മമായി പഠിക്കുന്ന
ആറ്ക്കും മനസിലാകുന്ന ഒരുകാര്യമാണ് അനാഥകളെ മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല സംരക്ഷിക്കേണ്ടതെന്ന്.
എന്നാല് ഇന്ന് നമ്മുടെ നാട്ടില് ക്രിസ്ത്യാനിയുടെയും മുസലിമിന്റെയും, ഹിന്ദുവിന്റെയും
ഒക്കെ അനാഥാലയങ്ങളല്ലാതെ മനുഷ്യരുടെ ഒരു അനാഥാലയവും കാണാനാകുന്നില്ല എന്നതാണ്
വസ്തുത.
പരമ
ശക്തിക്കു വിധേയപെടാന് പറയുന്നതിനോടൊപ്പം തന്നെ മാതാപിതാക്കളോടും, അനാഥകളോടും
മിസ്കീനുകളോടും നല്ലതുചെയ്യാന് പറയുന്നതിന്റെ പിറകെയാണ് സ്വലാത് സ്ഥാപിക്കാനും,
സകാത് നല്കാനും ഖുറ്ആന് പറയുന്നത്. ആചാര ആരാധനകളെക്കാള് പ്രാധാന്യമറ്ഹിക്കുന്ന
വിഷയമാണ് അനാഥ സംരക്ഷമമെന്ന് ഖുറ്ആന് മനുഷ്യസമൂഹത്തോട് പറയുമ്പോള് (2-177) അതിനുള്ള
സ്ഥാനം വ്യക്തമാണ്.
ഇനി
എങ്ങിനെയാണ് അനാഥരെ സംരക്ഷിക്കേണ്ടത്.ഇന്ന് നാം കാണുന്ന രൂപത്തിലുള്ള അഭയാറ്ഥി
ക്യാമ്പുകള്ക്കുസമാനമായ അനാഥ ശാലകള് നിറ്മ്മിച്ചുകൊണ്ടാണോ?
അച്ചന്
മരിച്ചവരെയാണ് അനാഥനെന്ന് നാം കണക്കാക്കുന്നത്. സ്നേഹവും സംരക്ഷണവുമായി പിന്നീടവറ്ക്കുള്ള അഭയം അവരുടെ
അമ്മമാരാണ്. അഭയാറ്ഥി ക്യാമ്പിനും, തടവറകള്ക്കും സമാനമായ ഇന്നത്തെ അനാഥ
ശാലകളിലേക്ക് ഈ അനാഥ കുട്ടികളെ പറിച്ചു നടുമ്പോള് അവറ്ക്കു നഷ്ടമാകുന്നത് അവരുടെ
അമ്മമാരുടെ സ്നേഹം കൂടിയാണ്. വാപ്പ നഷ്ടപെട്ടവറ്ക്ക് ഉമ്മയെ കൂടി ഇല്ലാതാക്കുന്ന ഈ
സമ്പ്രദായമാണോ അനാഥ സംരക്ഷണത്തിലൂടെ ഖുറ്ആന് നമ്മോട് ഉദ്ബോധിപ്പിക്കുന്നത്.
പ്രവാചകന്
ഇത്തരത്തിലുള്ള അനാഥശാലകള് തുറന്നതായി ഒരു ചരിത്ര രേഖയിലും കാണാന് കഴിയുന്നില്ല.
അന്ന് അനാഥകള് ഇല്ലാതിരുന്നത് കൊണ്ടാകില്ലല്ലൊ അത്. അവരുടെ വേണ്ടപെട്ടവറ്ക്കോപ്പം
നിറ്ത്തികൊണ്ടോ, അതില്ലെങ്കില് സ്വന്തം കുടുംബത്തില് തന്റെ സഹോദരനായി കണ്ട്
സംരക്ഷിക്കാനോ ആണ് (2-220)വിവക്ഷിക്കുന്നത്.
ഇന്ന്
അനാഥാലയങ്ങള് നടത്തിപ്പുകാരുടെ സ്വാറ്ഥ താത്പര്ത്തിനുവേണ്ടിയുള്ള കച്ചവടസ്ഥാപനങ്ങളായി
മാറിയിരിക്കുകയാണ് എന്നതാണ് വസ്തുത. വറ്ഷം 25000 രൂപയുണ്ടെങ്കില് ഒരു കുട്ടിയുടെ
ഭക്ഷണം, വസ്ത്രം പ്ളസ് 2 തലം വരെയുള്ള വിദ്യാഭ്യാസം എന്നിവനല്കാന് ഇന്നത്തെ
സാഹചര്യത്തില് കഴിയും. അവരവരുടെ മാതാക്കള്ക്കും സഹോദരങ്ങള്ക്കും ഒപ്പം
ജീവിക്കുകയുമാകാം.എന്നാല് മിക്ക അനാഥശാലകളുടെയും ബഡ്ജറ്റ് പരിശോധിച്ചാല് ഇതിന്റെ
എത്രയോ ഇരട്ടിയാകും ചിലവ്. അതേ അവസരത്തില് തന്നെ ഭക്ഷണം മിക്കദിവസങ്ങളിലും പല
വ്യക്തികളുടെയും നേറ്ച്ചയായി ലഭിക്കുകയും, അത് നല്കാന് തന്നെ മുന്കൂറ്
ബുക്കുചെയ്ത് കാത്തു നില്ക്കേണ്ടയും അവസ്ഥയാണുള്ളത്.
ഖുറ്ആന്
വിഭാവനം ചെയ്ത അനാഥ സംരക്ഷണത്തില്നിന്നും നാം അകന്ന് സ്വാറ്ഥതാത്പര്യങ്ങള്ക്കു
പിറകെപോയതല്ലെ ഈ ഇടെയുണ്ടായ വിവാദങ്ങള്ക്കും, സാമുദായിക വത്കരണത്തിനും വഴിവെച്ചത്
എന്ന് നാം ചിന്തിക്കേണ്ടാണ്.